പ്രിയപ്പെട്ട അക്ഷര സ്‌നേഹികളെ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ഫെബ്രുവരി മാസം ആദ്യഞായറാഴ്ച (06-2-2011) യുവകഥാകൃത്ത് ശ്രീ വില്‍സന്‍ കുര്യാക്കോസ് തന്റെ രണ്ടു ചെറുകഥകള്‍ അവതരിപ്പിക്കുന്നു. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യ പ്രവര്‍ത്തകരും പങ്കെടുക്കുന്നു. ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: ഫെബ്രുവരി 6, 2011. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.
സസ്‌നേഹം
ഡോ. വേണുഗോപാല്‍
കണ്‍വീനര്‍, സാഹിത്യവേദി-മുംബൈ
നോട്ട്: ചര്‍ച്ചയക്ക് ആവശ്യം വേണ്ട സമയം അനുവദിക്കണമെന്നുള്ളതുകൊണ്ട് പരിപാടി കൃത്യം ആറുമണിക്കുതന്നെ തുടങ്ങുന്നതാണ്. ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യ സമയത്തുതന്നെ ഹാളില്‍ എത്തിച്ചേരാന്‍ ശ്രമിക്കുക.
വില്‍സന്‍ കുര്യാക്കോസ്
സാഹിത്യവേദിക്ക് സുപരിചിതനാണ് വില്‍സന്‍ കുര്യാക്കോസ്. ആഴത്തിലുള്ള വായനയും നിരൂപണസിദ്ധിയുമാണ് വില്‍സന്‍ കുര്യാക്കോസിന്റെ കൈമുതല്‍. വേദിയുടെ സാഹിത്യ ചര്‍ച്ചകളില്‍ സജിവ സാന്നിധ്യമാണ് ഇദ്ദേഹം. വിരലിലെണ്ണാവുന്ന കഥകള്‍ മാത്രം എഴുതിയിട്ടുള്ള വില്‍സന്‍ സാഹിത്യവേദിയില്‍ ആദ്യമായിട്ടാണ് സൃഷ്ടികള്‍ അവതരിപ്പിക്കുന്നത്. നാട് മൂവ്വാറ്റുപുഴയ്ക്കടുത്ത് പാമ്പാക്കുട. മൂവ്വാറ്റുപുഴ നിര്‍മ്മാ കോളേജിലും കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലുമായി ബിരുദം. കോഴിക്കോട് പോളിടെക്‌നിക്കില്‍ നിന്നും കെമിക്കല്‍ എഞ്ചിനിയറിംഗില്‍ ഡിപ്ലോമ. ഇപ്പോള്‍ ഭാഭ ആറ്റോമിക് സെന്ററില്‍ ഉന്നത ഉദ്യോഗം. കുടുംബത്തോടൊപ്പം അണുശക്തിനഗറില്‍ താമസിക്കുന്നു.
സാഹിത്യവേദി പ്രതിമാസ ചര്‍ച്ചയില്‍ (ഫെബ്രുവരി) യുവകഥാകൃത്ത് ശ്രീ വില്‍സന്‍ കുര്യാക്കോസ് അവതരിപ്പിക്കുന്ന രണ്ടുകഥകള്‍ ഇവിടെ>>>.
"വിരഹ മധുരം"
3 hours ago
0 comments:
Post a Comment