മുംബൈ സാഹിത്യ വേദി ഫെബ്രുവരിമാസ സാഹിത്യ ചര്‍ച്ച
ജനുവരിമാസം ആദ്യ വാരം തന്നെ ഫെബ്രുവരി മാസത്തെ ചർച്ചക്കുള്ള സാഹിത്യകൃതി അവാർഡ് പരിഗണനക്ക് അയച്ചു കൊടുക്കേണ്ടി വന്നു. പരിചയക്കുറവുകൊണ്ടും, സമയക്കുറവുകൊണ്ടും സാഹിത്യ രചനകൾ ഒന്നും സമ്പാദിച്ചു വച്ചിട്ടുണ്ടായിരുന്നില്ല . മുട്ടുശാന്തി എന്ന നിലയിൽ ഞാൻ എഴുതിയ ' നവ കാവ്യാനുശീലനം ആവശ്യപ്പെടുന്ന കവിതകൾ' എന്ന ലേഖനം അയച്ചു കൊടുക്കേണ്ടി വന്നു.
പ്രവാസികളുടെ രചനകളെ അധികരിച്ചുള്ള പഠനത്തിന്റെ അദ്യശ്രമമായി ഈ ലേഖനത്തെ പരിഗണിച്ചാല്‍ മതി. സമയം അനുവദിക്കുന്ന രീതിയില്‍ മറ്റു പ്രസിദ്ധീകരിക്കപ്പെട്ട രചനകളേയും പഠിക്കാന്‍ ശ്രമിക്കും. എന്റെ ഈ ശ്രമത്തെ സാഹിത്യ വേദി എങ്ങനെ കാണുന്നു എന്നറിയാന്‍ എനിക്കു കൗതുകമുണ്ട്. അതുകൊണ്ടു എന്റെ ലേഖനം സാഹിത്യ വേദിയുടെ ഫെബ്രുവരിമാസ സാഹിത്യ ചര്‍ച്ചക്കായി സമർപ്പിക്കുന്നു.
എം . കെ വിൽസണ്‍
കണ്‍വീനർ
മുംബൈ സാഹിത്യ വേദി
ലേഖനം വായിക്കാം