മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

വി. ടി. സ്മാരക പുരസ്കാരം


സാഹിത്യ വേദിയുടെ സ്ഥാപകാംഗമായിരുന്ന പ്രശസ്ത നിരൂപകന്‍, കോളമിസ്റ്റ്‌, ഭാഭ ആറ്റോമിക്‌ റിസര്‍ച്ച്‌ സെന്‍ററിലെ ശാസ്ത്രജ്ഞനുമായിരുന്ന വി. ടി. ഗോപാലകൃഷ്ണന്‍റെ സ്മരണയ്ക്കായി അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ നല്‍കിവരുന്നതാണ്‌ ഈ പുരസ്കാരം. 2500 രൂപയും, ശില്‍പവും അടങ്ങുന്നതാണ്‌ പുരസ്കാരം. മാര്‍ച്ച്‌ മാസത്തെ ആദ്യ ഞായറാഴ്ച്ച മാട്ടുംഗ കേരളഭവനത്തില്‍ വെച്ചാണ്‌ ഈ ചടങ്ങു നടക്കുന്ന പതിവ്‌. അവാര്‍ഡ്‌ ജേതാക്കള്‍ സി.എന്‍.എന്‍. നായര്‍ പ്രൊഫസര്‍ പി. എ. വാസുദേവനില്‍ നിന്നും പ്രഥമ വി. ടി. ഗോപാലകൃഷ്ണന്‍ സ്മാരക അവാര്‍ഡ്‌ ഏറ്റുവാങ്ങുന്നു. (1998, ഒക്ടോബര്‍ 4) കൃതി: "വി. ടി. എന്ന ഏകാന്ത പഥികന്‍" (പ്രബന്ധം) കഥാകാരി മാനസി കഥാകൃത്ത്‌ ശ്രീ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയില്‍ നിന്നും രണ്ടാമതു വി. ടി. പുരസ്കാരം ഏറ്റുവാങ്ങുന്നു. (1999, ഒക്ടൊബര്‍ 2) കൃതി: "എഴുത്തുകാരിയും സമൂഹജീവിതവും" (പ്രബന്ധം) ഡോക്ടര്‍ വേണുഗോപാല്‍ കഥാകൃത്ത്‌ ശ്രീ സതുഘ്നനില്‍ നിന്നും മൂന്നാമത്‌ വി. ടി. സ്മാരകപുരസ്കാരം ഏറ്റുവാങ്ങുന്നു.(2000, ഒക്ടോബര്‍ 1) കൃതി: "കേശവന്‍റെ വിലാപങ്ങള്‍ ഒരന്വേഷണം" (പ്രബന്ധം) യുവ കവി കെ. വി. മണിരാജ്‌ കവി ശ്രീ ഈയ്യങ്കോടെ ശ്രീധരനില്‍ നിന്നും നാലാമത് വി.ടി. പുരസ്കാരം ഏറ്റുവാങ്ങുന്നു. (2001, ഒക്ടോബര്‍ 7) കൃതി: ഇനി നമ്മുക്ക്‌ മരണത്തെക്കുറിച്ച്‌ സംസാരിക്കാം" (കവിത) ഹൃഷികേശന്‍ പി. ബി. കഥാകാരന്‍ ശ്രീ അക്ബര്‍ കക്കട്ടിലില്‍ നിന്ന് അഞ്ചാമത്‌ വി.ടി. പുരസ്കാരം ഏെറ്റുവാങ്ങുന്നു (2003, മാര്‍ച്ച്‌ 2) കൃതി: "ഹൃഷികേശന്‍റെ കവിതകള്‍" ഇ. ഐ. ഏസ്‌. തിലകന്‍ നോവലിസ്റ്റ്‌ ശ്രീ സി. രാധാകൃഷ്ണനില്‍ നിന്നും ആറാമത്‌ വി.ടി. പുരസ്കാരം ഏറ്റുവങ്ങുന്നു. (2004, മാര്‍ച്ച്‌ 7) കൃതി: "നാടക കലയുടെ സൌന്ദര്യ ശസ്ത്രം" (പ്രബന്ധം) ഏ. കെ. വി. നമ്പൂതിരി കവിയും ചലചിത്രകാരനുമായ ശ്രീ കാളിദാസന്‍ പുതുമനയില്‍ നിന്നും ഏഴാമത്‌ വി.ടി. പുരസ്കാരം ഏറ്റുവങ്ങുന്നു. (2005, മാര്‍ച്ച 6) കൃതി: മലയാളി-മലയാള പത്ര പ്രവര്‍ത്തനം (പ്രബന്ധം) ശ്രീമതി റിസിയോരാജ്‌ കഥാകൃത്ത്‌ ശ്രീ മുണ്ടൂര്‍ സേതുമാധവനില്‍ നിന്നും എട്ടാമത്‌ വി.ടി. പുരസ്കാരം ഏറ്റുവാങ്ങുന്നു (2006, മാര്‍ച്ച്‌ 5) കൃതി: "ബിഭക്തയുടെ രഷ്ട്രീയവും-സൌന്ദര്യ ശാസ്ത്രവും" (പ്രബന്ധം) യുവകവി സന്തോഷ്‌ പല്ലശ്ശന കവിയും തിരക്കഥാകൃത്തുമായ ശ്രീ ആലങ്കോട്‌ ലീലാകൃഷ്ണനില്‍ നിന്നും ഒന്‍പതാമത്‌ വി.ടി. ഗോപാലകൃഷ്ണന്‍ പുരസ്കാരം ഏറ്റുവാങ്ങുന്നു (2007, മാര്‍ച്ച്‌ 4) കൃതി: "സന്തോഷ്‌ പല്ലശ്ശനയുടെ കവിതകള്‍" യുവ കഥകൃത്ത്‌ സുരേഷ്‌ വര്‍മ്മ മാത്രുഭൂമി പത്രാധിപര്‍ ശ്രീ വീരേന്ദ്രകുമാറില്‍ നിന്നും പത്താമത്‌ വി.ടി. പുരസ്കാരം ഏറ്റുവാങ്ങുന്നു (2008, മാര്‍ച്ച്‌ 2) കൃതി: "ഗാന്ധി ചിക്കന്‍സ്‌" (ചെറുകഥ) ഹരിനാരായണന്‍ പ്രൊഫസര്‍ കെ. മുരളിയില്‍ നിന്നും പതിനൊന്നാമത്‌ വി. ടി. പുരസ്കാരം ഏറ്റുവാങ്ങുന്നു. (2009 മാര്‍ച്ച്‌ 3)
മലയാള ഭാഷ പഠനത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന കുട്ടിക്ക്‌ വി.ടി. ഗോപാലകൃഷ്ണന്‍ സ്മാരക ട്രസ്റ്റ്‌ കാഷ്‌ അവാര്‍ഡ്‌ (250 ക.) ഇംഗ്ളീഷ്‌-ഇംഗ്ളീഷ്‌-മലയാളം ഡിക്ഷണറിയും പാരിതോഷികമായി നല്‍കിവരുന്നു. പാലക്കാട്‌ വടക്കന്തറ ഡോക്ടര്‍ നായര്‍ ഗവ. യൂ. പി. സ്ക്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്‌ വേണ്ടിയാണ്‌ ഈ സമ്മാനം.

Followers