മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Monday, July 26, 2010

മനോജ്‌ മേനോന്‍ സാഹിത്യവേദിയില്‍

|12 comments
കവിതയുടെ കാമുകന്‍
___________________സന്തോഷ്‌ പല്ലശ്ശന

സ്വന്തം പ്രണയത്തെക്കുറിച്ച്‌ , കവിതയെക്കുറിച്ച്‌, എഴുത്തിന്റെ‍ അപരിചിതമായ വഴികളിലൂടെ സഞ്ചരിക്കാന്‍ നിമിത്തങ്ങളായി കൂടെ വന്നവരെക്കുറിച്ച്‌ മുംബൈയിലെ യുവകവി മനോജ്‌ മേനോന്‍ പറഞ്ഞു തുടങ്ങുമ്പോള്‍ നഗരത്തിനു മീതെ മഴ നേരിയ ഒരു മൂടുപടം നെയ്തുകൊണ്ടിരിക്കുകയായിരുന്നു. തിരക്കുപിടിച്ച ജീവിതത്തില്‍ നിന്ന്‌ കടലിന്റെ സാന്ത്വന വാക്കുകള്ക്ക് ചെവിചേര്ത്ത് ഉപ്പുകാറ്റിന്റെ മാസ്മര സ്പര്ശമേറ്റുവാങ്ങിക്കൊണ്ട്‌ നഗര ജീവിതങ്ങള്‍ അലയുന്നു. ചാറ്റല്‍ മഴയെ അവഗണിച്ചുകൊണ്ട്‌ പരസ്പരം പുണര്ന്ന് പുതിയ ജീവിത സ്വപ്നങ്ങളെ നൂറ്റെടുത്തുകൊണ്ട്‌ കുറേ കമിതാക്കള്‍ കടല്ത്തീരത്തെ കല്മതിലില്‍ ഇരുപ്പുതുടര്ന്നു . പ്രണയം അസ്വസ്ഥമായ ഒരനുഭൂതിയായി മനോജിന്റെ കവിതകളില്‍ കാണാനാവും. മനോജ്‌ ആദ്യമൊക്കെ എഴുതിയിരുന്നത്‌ ഏറേയും പ്രണയകവിതകള്‍ ആയിരുന്നു. ജീവിതത്തില്‍ ആഘോഷിക്കാനാവാതെ പോയ സ്വന്തം പ്രണയത്തെ അതിഗാഢമായി കവിതയിലൂടെ തന്നിലേക്ക്‌ ആവാഹിക്കുകയായിരുന്നു മനോജ്‌. പ്രണയത്തില്‍ നിന്ന്‌ സമകാലിക ജീവിതത്തിന്റെ പുതിയ സമസ്യകളിലേക്ക്‌ കണ്തുതറക്കുന്ന സ്വന്തം കാവ്യചിന്തകളുടെ സഞ്ചാരത്തെക്കുറിച്ച്‌, പൂര്ണ്ണതയിലേക്കുള്ള കവിതയുടെ അനുയാത്രകളെക്കുറിച്ച്‌ മനോജ്‌ പറഞ്ഞു തുടങ്ങി.

"സ്വന്തം അനുഭൂതികളുടെ പകര്ത്തി യെഴുത്തായിരിക്കും പലര്ക്കും ആദ്യകവിത. എനിക്കും ആങ്ങിനെതന്നെയായിരുന്നു". കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ വിര്പ്പു മുട്ടിയ പ്രണയത്തെ, സ്വന്തം വ്യക്തി ജീവിതത്തില്‍ കൊണ്ടാടപ്പെടാതെപോയ അതിന്റെ അനുഭൂതികളെ, ഞാന്‍ കവിതയിലൂടെ സാക്ഷാത്കരിക്കുകയായിരുന്നു. ഞാന്‍ ആദ്യം എഴുതുന്നത്‌ പ്രണയത്തെക്കുറിച്ചായിരുന്നു.

എങ്ങിനെയാണ്‌ എഴുത്തിലേക്ക്‌ വരുന്നത്‌ ?

ഞാന്‍ ജനിച്ച വീട്ടില്‍ സാഹിത്യവുമായി ബന്ധമുള്ള ആരുമില്ല. എന്റെ‍ നാട്ടില്‍ ആകെയുള്ള വായനശാല ഞാന്‍ തുറന്നു കണ്ടിട്ടില്ല. പൊന്നാനി, മലയാള സാഹിത്യത്തിന്റെ തറവാടായിരുന്നു എന്നോര്ക്കുണം. ഇടശ്ശേരി, അക്കിത്തം, സി. രാധാകൃഷ്ണന്‍, ഉറൂബ് , പി. പി. രാമചന്ദ്രന്‍, മോഹനകൃഷ്ണന്‍ കാലടി തുടങ്ങി ഒട്ടേറെ എഴുത്തുകാര്‍ എഴുതി പേരെടുത്ത നാടാണ്‌ പൊന്നാനി. ഇതില്‍ പലരും എന്നെ സ്വാധീനിക്കുന്നത്‌ വളരെ കാലങ്ങള്ക്ക് ശേഷമാണ്‌. പി. പി. രാമചന്ദ്രന്‍ മാഷ്‌ പഠിപ്പിക്കുന്ന വി ഹൈ സ്കൂളിലാണ്‌ ഞാന്‍ പഠിച്ചത്‌. അന്നൊന്നും ഞാന്‍ മാഷിനെ ഒരു കവിയെന്നുള്ള നിലയ്ക്ക്‌ കൂടുതല്‍ അടുത്തറിയാന്‍ എന്തുകൊണ്ടോ ശ്രമിച്ചില്ല. ഞാന്‍ സാഹിത്യത്തിലേക്ക്‌ ആകൃഷ്ടനാവുന്നത്‌ വളരെ യാദൃശ്ചികമായാണ്‌. പത്താം തരത്തില്‍ പഠിക്കവെ ഒരിക്കല്‍ വിജു നായരങ്ങാടി മാഷിന്റെ ക്ളാസ്സില്‍ വച്ചാണ്‌ ഞാന്‍ ഒരു നിയോഗം പോലെ കവിതയെ അടുത്തറിയുന്നത്‌. വയലാറിന്റെ‍ സര്ഗ്ഗ സംഗീതം എന്ന കവിത പഠിപ്പിക്കുകയായിരുന്നു അദ്ദേഹം. എന്താണെന്നറിയില്ല ക്ളാസ്സിനു ശേഷം സാഹിത്യത്തെ ഞാന്‍ വളരെ ഗൌരവമായി കാണാന്‍ തുടങ്ങി. പാഠ്യവിഷയബാഹ്യമായ പുസ്തകങ്ങളിലേക്ക്‌ എന്റെ ശ്രദ്ധ തിരിയുന്നുതും ക്ളാസ്സിനു ശേഷമാണ്‌.
എപ്പോഴാണ്‌ ആദ്യമായി കവിത എഴുതുന്നത്‌ ?

സത്യം പറഞ്ഞാല്‍ ഞാന്‍ കവിത എഴുതാന്‍ തുടങ്ങിയിട്ട്‌ വെറും രണ്ടു വര്ഷമേ ആയിട്ടുള്ളു. മനസ്സില്‍ മാത്രം ഞാനെന്റെ കവിതകളെ എഴുതിയും മാച്ചും നാട്ടിലെ പഠനകാലം കഴിച്ചുകൂട്ടി. നാട്ടില്‍ വച്ച്‌ ഒരിക്കലും ഞാന്‍ കവിതയെഴുതിയിട്ടില്ല. മഹാനഗരത്തിലെ ജീവിതം എന്റെ. നാടിനെ ഒരു ദൂരക്കാഴ്ച്ചയായി കാണിച്ചുതന്നു. മുംബൈയില്‍ വന്ന്‌ പിന്നെയും അഞ്ചു വര്ഷത്തിനു ശേഷമാണ്‌ ഞാന്‍ കവിത എഴുതിത്തുടങ്ങുന്നത്‌.

എഴുതിത്തുടങ്ങിയിട്ട്‌ വെറും രണ്ടുവര്ഷമേ ആയിട്ടുള്ളു എന്നത്‌ സത്യത്തില്‍ വിസ്മയിപ്പിക്കുന്ന ഒന്നാണ്‌. മനോജ്‌ ഉപയോഗിക്കുന്ന കാവ്യ സങ്കേതങ്ങളും ബിംബങ്ങളും വെറും രണ്ടുവര്ഷം കൊണ്ട്‌ വികസിപ്പിച്ചതാണെന്ന്‌ അതിനര്ത്ഥതമാക്കേണ്ടതില്ല. നാട്ടിലെ സാഹിത്യാനുഭവങ്ങള്ക്കൊപ്പം കവിതയുടെ അനുയാത്രകള്‍ മനോജില്‍ ആരംഭിച്ചിരിക്കണം.

അതെ. മനസ്സില്‍ എന്നും കവിതയുണ്ടായിരുന്നു. അത്‌ എഴുതുന്നത്‌ മുംബൈയില്‍ ചേക്കേറിയതിനുശേഷമാണെന്നു മാത്രം. മലാഡിലെ ലൈബ്രറിയില്‍ നിന്ന്‌ എന്നും പുസ്തകങ്ങള്‍ എടുത്ത്‌ വായിച്ചിരുന്നു. ദൈര്ഘ്യ്മേറിയ, ഓഫീസിലേക്കുള്ള ട്രെയിന്‍ യാത്രകളില്‍ പുസ്തകങ്ങളായിരുന്നു എന്നും കൂട്ട്‌. പിന്നെ എപ്പോഴൊ ഓര്ക്കുട്ടിലെ ചില പ്രോത്സാഹനങ്ങള്ക്ക്‌ വഴങ്ങി കവിതയിലേക്ക്‌ വന്നു. ആദ്യമൊക്കെ ഞാനെഴുതുന്നത്‌ കവിതയാണോ എന്ന സംശയങ്ങള്‍ ഉണ്ടായിരുന്നു. ഓര്ക്കുട്ടിലൂടെ എന്റെ കവിതയ്ക്ക ഒരുപാട്‌ നല്ല അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും കിട്ടി. അന്നൊക്കെ എഴുതിയിരുന്നതില്‍ അധികവും പ്രണയകവിതകള്‍ ആയിരുന്നു. പ്രണയമല്ലാത്ത ഏതെങ്കിലും വിഷയത്തില്‍ കവിത പ്രസിദ്ധീകരിച്ചാല്‍ ഉടന്‍ അഭിപ്രായങ്ങള്‍ വരും "മനോജില്‍ നിന്ന്‌ ഞങ്ങള്‍ പ്രണയകവിതകളാണ്‌ പ്രതീക്ഷിക്കുന്നത്‌" എന്നൊക്കെയാവും പ്രതികരണങ്ങള്‍. വെര്ച്വപല്‍ വേള്ഡില്‍ എന്റെ കവിതകള്ക്കുകിട്ടുന്ന മധുരമൊഴികള്‍ എന്റെ എഴുത്തിനെ പ്രതികൂലമായി ബാധിച്ചു തുടങ്ങിയൊ എന്നൊരു സംശയം എന്നില്‍ ഉടലെടുത്തുതുടങ്ങി. പിന്നെ പുതിയ സൌഹൃദങ്ങള്‍ ഉണ്ടാവുകയും സത്യസന്ധമായ വിമര്ശനങ്ങള്‍ നേരിടാനും തുടങ്ങിയതോടെയാണ്‌ കവിതയെഴുത്തിന്‌ പുതിയ ഒരു തലം ഉണ്ടാകുന്നത്‌.


ശുദ്ധ പ്രണയ കവിതകളില്‍ നിന്ന്‌ രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളിലേക്ക്‌ എപ്പോഴാണ്‌ ചുവടുമാറിയത്‌ ?
ഞാന്‍ വെറുതെ ചില പ്രണയ കവിതകള്‍ എഴുതുകയായിരുന്നില്ല. മറ്റുചിലരില്‍ പ്രണയം ഏല്പ്പിച്ച മുറിവുകളെ എന്റെ കവിതയില്‍ അടയാളപ്പെടുത്തുകയായിരുന്നു. ഇത്തവണ വേദിയില്‍ അവതരിപ്പിക്കുന്ന "ശിഷ്ടം" എന്ന കവിത അത്തരത്തില്‍ ഒന്നാണ്‌. അടുത്ത ഒരു സുഹൃത്തിന്റെ പ്രണയദുരന്തത്തെ എന്റെക കാഴ്ചപ്പാടിലൂടെ അടയാളപ്പെടുത്താനുള്ള ഒരു ശ്രമമായിരുന്നു "ശിഷ്ടം". ഒരു പ്രമേയത്തെ വ്യക്തമായി രൂപപ്പെടുത്തി ഞാന്‍ കവിത എഴുതാറില്ല. എന്റെ ജീവിതാനുഭവങ്ങളോടുള്ള സത്യസന്ധമായ പ്രതികരണമാണ്‌ എന്റെ കവിത. "തിരച്ചില്‍", "ജൂഹുവിലെ സന്ധ്യ" തുടങ്ങിയ കവിതകള്‍ എന്നെത്തന്നെയുള്ള പകര്ത്തിയെഴുത്തുകളാണ്‌.

കവിതകളില്‍ മനോജ്‌ പിന്തുടരുന്ന ശൈലിബദ്ധതകള്‍ വിസ്മയിപ്പിക്കുന്ന ഒന്നാണ്‌. നിയതമായ ഒരു ശൈലിയുടെ തടവുകാരനല്ല മനോജ്‌ എന്നാണ്‌ തോന്നുന്നത്‌. പലപ്പോഴും മനോജിന്റെ കവിതകളോട്‌ വ്യക്തിപരമായി എനിക്ക്‌ പല വിമര്ശനങ്ങള്‍ ഉണ്ടെങ്കില്പോലും ഒരു ശൈലിയിലും അടയിരിക്കാതെ മനോജ്‌ എഴുതുന്ന എല്ലാ കവിതകളും ഒന്നിനൊന്ന്‌ വ്യത്യസ്തമായാണ്‌ അനുഭവപ്പെടുന്നത്‌. എന്താണിതിന്റെ‍ സത്യം ?

ഒരേ ശൈലിയുടെ തടവുകാരനായി ജീവിതകാലംമൊത്തം ഒരേ രീതിയില്‍ കവിതകള്‍ എഴുതപ്പെടുന്നുണ്ടെങ്കില്‍ അത്‌ അതെഴുതുന്ന ആളിന്റെ‍ പരിമിതിയേയാണ്‌‌ കാണിക്കുന്നത്‌. ഞാന്‍ എന്നും ഒരേ ശൈലിയില്‍ എഴുതാന്‍ ശ്രമിക്കാറില്ല. ഓരോ കവിതയും അതെഴുതുന്നതിന്‌ തൊട്ടുമുമ്പുള്ള കവിതയില്‍ നിന്ന്‌ വ്യത്യസ്തമാകണമെന്ന്‌ എനിക്ക്‌ നിര്ബന്ധമുണ്ട്‌. ഓരോ കവിതയിലും പുതിയ ശൈലിക്കുവേണ്ടി ധ്യാനിക്കുന്നത്‌ സത്യത്തില്‍ ഒരു വെല്ലുവിളിയാണ്‌.

സച്ചിദാനന്ദണ്റ്റേയും, കെ. ജി. എസ്സിണ്റ്റേയും കവിതകള്‍ നമ്മള്‍ വായിക്കുമ്പോള്‍ അതില്‍ അവരുടെ മൌലികമായ കൈയ്യൊപ്പുകള്‍ നമ്മുക്ക്‌ കണ്ടെത്താനാവും. ഇത്തരം ഒരു മൌലികത മനോജിനും ആവശ്യം വേണ്ടതല്ലെ. . . ? സ്വന്തമായി ഒരു സങ്കേതത്തെ വികസിപ്പിച്ചെടുക്കുന്നത്‌ വലിയ കാര്യമല്ലെ?.

എന്റെ കവിതയില്‍ മൌലികതയുണ്ടൊ എന്ന്‌ ഞാന്‍ പറയേണ്ട കാര്യമല്ല. അത്‌ പറയേണ്ടത്‌ വായനക്കാരനാണ്‌.

ശരിയാണ്‌. ഏതൊരു നല്ല കവിയെ എടുത്താലും അവരുടെ ശൈലിയില്‍ എഴുത്തിന്റെ തുടക്കം മുതല്‍ അവസാനഘട്ടം വരെ പലവികാസ പരിണാമങ്ങള്‍ കാണാന്‍ കഴിയും. ഉദാഹരണത്തിന്‌ സച്ചിദാനന്ദന്റെ "ഇവനെക്കൂടി" എന്ന കവിത വായിച്ചിട്ട്‌ ഇന്നത്തെ സച്ചിദാനന്ദനെ വായിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സ്വന്തം ശൈലിയില്‍ ഒരുപാട്‌ വികാസങ്ങളും പരീക്ഷണങ്ങളും പരിവര്ത്തനങ്ങളും ഉണ്ടായതായി കണ്ടെത്താന്‍ കഴിയും. ഞാന്‍ പറഞ്ഞു വരുന്നത്‌ എഴുത്തുകാരന്റെ ശൈലിയെക്കുറിച്ചല്ല. സച്ചിദാനന്ദന്റെ കവിതയില്‍ അദ്ദേഹത്തിന്റെ സ്വന്തം ചില ബിംബങ്ങളെ കണ്ടെടുക്കാനാവും. അത്‌ സച്ചിദാനന്ദനുമാത്രം കൊത്തിയെടുക്കാന്‍ കഴിയുന്ന അദ്ദേഹത്തിന്റെ മൌലികമായ ബിംബങ്ങളാണ്‌. അതിനേയാണ്‌ ഇവിടെ ഞാന്‍ മൌലികത എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്‌.

പലശൈലീ വ്യത്യാസങ്ങള്ക്ക് ഞാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആത്യന്തികമായ എന്റെ ലക്ഷ്യം പുതുകവിതയില്‍ എന്റെ സ്വന്തം വഴി വെട്ടാനാണ്‌.

എഴുതാന്‍ തുടങ്ങിയിട്ട്‌ രണ്ടു വര്ഷമായി എന്നു പറഞ്ഞുവല്ലോ. എഴുത്തിന്റെ‍ ഈ രണ്ടു വര്ഷത്തെ തിരിഞ്ഞു നോക്കുമ്പോള്‍. . . .

ഒത്തിരി വളരാനും പഠിക്കാനുമുണ്ട്‌. ഒട്ടും വായനയില്ലാതിരുന്ന ഒരു കാലത്താണ്‌ ഞാന്‍ കവിതകള്‍ എഴുതിത്തുടങ്ങുന്നത്‌. എന്നാല്‍ ഇപ്പോള്‍ വായന സജീവമാണ്‌. അതിന്റെ ഗുണപരമായ മാറ്റങ്ങള്‍ എന്റെ. കവിതകളില്‍ കാണാനുണ്ട്‌. ഓര്ക്കൂ്ട്ടില്‍ വന്ന ഒരു കവിത വായിച്ചിട്ട്‌ മുംബൈയിലെ ഒരു യുവകവി ബി. എം. അജിത് കുമാര്‍ എന്നെ ഒരിക്കല്‍ ഫോണില്‍ വിളിച്ചു. അദ്ദേഹമാണ്‌ എന്നെ മുംബൈ സാഹിത്യവേദിയിലേക്ക്‌ ക്ഷണിക്കുന്നത്‌. പരിചയപ്പെട്ടതിന്റെ‌ മൂന്നാം നാള്‍ ഞങ്ങള്‍ ഒരുമിച്ച്‌ ഇടതുപക്ഷ ചിന്തകനും കവിയും നിരൂപകനുമായ ശ്രീ തിലകന്‍ സാറിനെ കാണാന്‍ ചെന്നു. അദ്ദേഹവുമായി ഞങ്ങള്‍ കുറേ സംസാരിച്ചു. പിന്നെ ഞങ്ങള്‍ ഒരുമിച്ച്‌ മുംബയ്‌ കവി ഡോ. ഹരികുമാറിനെ ചെന്നു കണ്ടു. സാഹിത്യ ചര്ച്ച്കള്‍ നടത്തി. ഇവരൊന്നും ഇങ്ങിനെ കവിതയെഴുതണം എന്നെന്നോടു പറഞ്ഞില്ല. പക്ഷെ പുതിയ ചില ദിശാബോധങ്ങള്‍ എന്നിലുണ്ടാക്കാന്‍ ഇവരുമായുള്ള സൌഹൃദങ്ങള്ക്കു കഴിഞ്ഞു.

പ്രണയ കവിതകള്‍ എഴുതിക്കൊണ്ടാണല്ലൊ തുടക്കം. പതുക്കെ പതുക്കെ ഉത്തരാധൂനിക സങ്കേതങ്ങളിലേക്കും ഗദ്യത്തിന്റെ പുതിയ സാദ്ധ്യതകളിലേക്കും കവിത തിടം വയ്ക്കുന്നതു കണ്ടു അതിനെക്കുറിച്ച്‌.. . .

ഞാന്‍ എഴുതിയ കവിതകളില്‍ നല്ല കവിതകള്‍ എല്ലാം എഴുതപ്പെട്ടിട്ടുള്ളത്‌ ഗദ്യത്തിലാണ്‌. ഒരു തുടക്കക്കാരനായിട്ടുപോലും പുതുകവിതയുടെ ഫോര്മാറ്റിനെ ഉള്ക്കൊള്ളാന്‍ എനിക്ക്‌ ബുദ്ധിമുട്ടുണ്ടായില്ല.

ഉത്താരാധൂനിക കവിതയെക്കുറിച്ച്‌. . .

ഉത്തരാധൂനിക കവിതയില്‍ നല്ലതും ചീത്തയുമായ ഒരുപാട്‌ കാര്യങ്ങളുണ്ട്‌. ഡി.സി. ബുക്സ്‌ പോലെയുള്ള വന്കിട പ്രസാധകരിലൂടെ കവിതകള്‍ പ്രസിദ്ധീകരിക്കപ്പെട്ട പുതുകവികളുടെ കവിതകളില്‍ മുപ്പത്തഞ്ചെണ്ണമെടുത്താല്‍ അതില്‍ കൊള്ളാവുന്നത്‌ അഞ്ചോ എട്ടോ മാത്രമായിരിക്കും. ബാക്കി കവിതകള്‍ മൊത്തം ഗിമ്മിക്കായിരിക്കും. പുതിയ എഴുത്തുകാരെ സ്വാധീനിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നത്‌ പലപ്പോഴും ഇത്തരം ഗമ്മിക്കുകവിതകളായിരിക്കും. എന്നാല്‍ ചുള്ളികാടിനെയും അയ്യപ്പനെയും പോലുള്ള നമ്മുക്കു തൊട്ടുമുന്പുള്ള തലമുറയുടെ കവികളില്‍ ഇത്തരം അപചയം കാണാനാവില്ല. പുതു കവിതകളുടെ ഒരു രീതി എന്നു പറയുന്നത്‌ ഇത്തിരി നര്മ്മം, ദുരൂഹത, പിന്നെ അവസാന വരികളില്‍ ഒളിപ്പിച്ചു വച്ച ട്വിസ്റ്റ്‌. . . കഴിഞ്ഞു. . .. ഭൂരിപക്ഷം കവിതകളും വായനക്കാരന്‌ ഒന്നും നല്കു‍ന്നില്ല എന്നതാണ്‌ ഇതിന്റെ‍ ഒരു ദുരന്തം.

സാഹിത്യ വേദി എത്രമാത്രം താങ്കളിലെ കവിയെ സഹായിച്ചു?.

സാഹിത്യ വേദിയലൂടെ ഉടലെടുത്ത സൌഹൃദങ്ങള്‍ എന്നേയും എന്റെ കവിതകളേയും മെച്ചപ്പെടുത്തിയെടുക്കാന്‍ ഒരുപാട്‌ സഹായിച്ചിട്ടുണ്ട്‌. സത്യസന്ധവും നിശിതവുമായ വിമര്ശ്നങ്ങളാണ്‌ സാഹിത്യവേദിയുടെ മുഖമുദ്ര. ബ്ളോഗ്ഗുകളില്‍ ഇത്തരം സത്യസന്ധമായ വിമര്ശ്നങ്ങള്‍ കാണാനാവില്ല. വേദിയില്‍ വരാന്‍ കഴിഞ്ഞതും സൃഷ്ടികള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതും ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു. സാഹിത്യവേദിയോടും കണ്വീ്നര്‍ ചേപ്പാട്‌ സേമനാദനോടും അകമഴിഞ്ഞ നന്ദിയുണ്ട്‌.

കവിതയിലൂടെ വളരെ ഹ്രസ്വമായ തന്റെ യാത്രകളെക്കുറിച്ച്‌ പറഞ്ഞു നിര്ത്തുമ്പോള്‍ മനോജ്‌ തന്നിലെ കവിയെ സ്വയം തൊട്ടറിയുകയായിരുന്നു. നരമാന്പോ‍യണ്റ്റില്‍ നിന്ന്‌ ഞങ്ങള്‍ തിരികെ നടക്കുമ്പോള്‍ മഴമേഘങ്ങള്ക്കിടയില്‍ നിന്ന്‌ ചുവന്നു തുടുത്ത സൂര്യന്‍ കടലില്‍ മുങ്ങാന്‍ തുടങ്ങിയിരുന്നു. മനോജിന്റെ വരികള്‍ കടമെടുത്താല്‍ " സന്ധ്യയുടെ അവസാനതുള്ളി രക്തവുമൂറ്റി ദാഹം തീര്‍ത്തു വിറകൊള്ളുന്ന കടല്‍ "


പ്രിയപ്പെട്ട അക്ഷരസ്നേഹികളെ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്ച്ചയില് ആഗസ്ത്‌ മാസം ആദ്യ ഞായറാഴ്ച്ച യുവ കവി ശ്രീ മനോജ്‌ മേനോന്‍ സ്വന്തം കവിതകള്‍ അവതരിപ്പിക്കുന്നു. മാട്ടുംഗ കേരള ഭവനത്തില് വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടിയില് മുംബൈയിലെ പ്രമുഖ എഴുത്തുകാരും സാഹിത്യ ആസ്വാദകരും പങ്കെടുക്കും. പ്രസ്തുതപാരിപാടിയിലേക്ക് മുംബൈയിലെ എല്ലാ അക്ഷരസ്നേഹികളേയും വിനയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
സ്ഥലം: മാട്ടുംഗ കേരളം ഭവനം
സമയം: വൈകുന്നേരം 6 മണി
തീയതി: ആഗസ്ത്‌ 1, 2010 ഞായറാഴ്ച്ച

ചേപ്പാട്‌ സോമനാദന്‍
കണ്‍വീനര്‍,
സാഹിത്യവേദി

മുംബൈയിലെ നരിമാന്‍ പോയന്റില്‍ വച്ച് മനോജ് മോനോനും മുംബൈ കവി സന്തോഷ് പല്ലശ്ശനയും ഒത്തുകൂടിയപ്പോള്‍ .......Friday, July 9, 2010

ഉള്ളിലെ രാധ; പുറത്തെ സീതയും - ജി. വിശ്വനാഥന്‍

|1 comments
(മുംബൈ സാഹിത്യവേദിയുടെ മാട്ടുംഗയില്‍ വെച്ചു നടന്ന പ്രതിമാസ ചര്‍ച്ചയില്‍ ‘മലയാളകവിതയിലെ രാധാമാധവസങ്കല്‍പം’ എന്ന വിഷയത്തെ അധികരിച്ച് യുവസാഹിത്യകാരന്‍ ജി.വിശ്വനാഥന്‍ അവതരിപ്പിച്ച പ്രബന്ധം.)

പിതാവിന്റെ വാക്ക് ചോദ്യം ചെയ്യാതെ അനുസരിക്കുകയും യുദ്ധങ്ങളിലും മൂല്യവിചാരങ്ങളിലും സമൂഹത്തിന്റെ പൊതുബോധത്തെ കാത്തുസൂക്ഷിക്കുകയുമായിരുന്നു രാമനെങ്കില്‍ പിതാവ് യൗവ്വനം ആവശ്യപ്പെട്ടപ്പോള്‍ നിഷേധിച്ച യദുവിന്റെ പിന്‍ഗാമിയായ കൃഷ്ണനാകട്ടെ പരമ്പരാഗത നിയമങ്ങളെ മറികടന്ന് പുതിയ വഴക്കങ്ങള്‍ക്ക് രൂപം നല്‍കുകയായിരുന്നു. ഒരാള്‍ എകപത്നീവ്രതക്കാരനും മറ്റയാള്‍ പതിനായിരങ്ങളുടെ പ്രണയഭാജനവും.

വേണുഗാനത്തിലൂടെ പശുക്കൂട്ടങ്ങളെ ത്രസിപ്പിക്കുന്ന ഗ്രാമീണന്‍ ചാട്ടവാറിലൂടെ കുതിരയെ നിയന്ത്രിക്കുന്ന തന്ത്രജ്ഞതയുടെ പരിവര്‍ത്തനമാണല്ലോ വൃന്ദാവന കൃഷ്ണനില്‍നിന്ന് ദ്വാരകാ കൃഷ്ണനിലേക്കുള്ള ദൂരം. പതിനാറായിരം പാല്‍ക്കാരിക്കന്യകമാരുടെ പ്രണയഭാജനമായും അത്രയുംതന്നെ രാജ്ഞിമാരുടെ ഭര്‍ത്താവുമാകുന്നു, പാലും പശുവും കാല്പനികതയും അടയാളപ്പെടുത്തുന്നു ഒരാളെങ്കില്‍, മറ്റയാള്‍ യുദ്ധവും രക്തവും അധികാരവും അടയാളമാക്കുന്നു. കാട്ടുതീയില്‍നിന്നും മഴക്കെടുതിയില്‍നിന്നും ക്രൂരജന്തുക്കളില്‍നിന്നും ഗ്രാമീണരെ രക്ഷിച്ചുപോന്ന കൗമാരധീരത, നഗരങ്ങള്‍ സൃഷ്ടിക്കുന്നതിലും അധികാരം നേടുന്നതിലും നിലനിറുത്തുന്നതിലും തന്ത്രം മെനയുന്ന സ്‌ട്രാറ്റജിസ്റ്റാവുന്നു. ഗ്രാമത്തിലേക്ക് മടങ്ങിയെത്താമെന്നു വാഗ്ദാനം നല്‍കിപ്പോയ രാധയുടെ മാധവന്‍, കുലമറ്റ് നിപതിക്കുന്നത് ഒരു സ്ത്രീശാപത്തിന്റെ ഫലമാണെന്നും ഓര്‍ക്കുക.

മഹാഭാരതം പുരുഷന്റെ ലോകമാണ് - യുദ്ധത്തിന്റെയും അധികാരത്തിന്റെയും കഥ. ഭാഗവതം, അമ്മമാരുടെയും പ്രണയിനിമാരുടെയും ലോകവും. ഉപാധികളില്ലാത്ത പ്രണയത്തിന്റെ വൈകാരികതയാണ് വൃന്ദാവന ഗോപികമാരുടേതെങ്കില്‍ സാമൂഹികമായ ചട്ടക്കൂടുകള്‍ക്ക് സ്വീകാര്യമാവുന്ന ബന്ധമാണ് പതിനാറായിരത്തെട്ട് രാജ്ഞിമാരും കൃഷ്ണനായ ഭര്‍ത്താവും പ്രതിനിധീകരിക്കുന്നത്. രാധ, മാധവന്റെ ഭാര്യയാവുന്നില്ല; അവള്‍ക്ക് കണവന്‍ വേറെയുണ്ടുതാനും. പക്ഷേ കൃഷ്ണന്‍ പൂര്‍ണ്ണനാവുന്നത് രാധയുടെ സാമീപ്യത്തില്‍ മാത്രം. രാധ നഷ്ടപ്പെട്ട കൃഷ്ണനില്‍ സംഗീതമില്ല. വേണുഗാനത്തിന്റെ അഭാവം പ്രണയത്തിന്റെ തിരോധാനമാണ്. രാധാമാധവ സംയോഗം, ഗ്രാമത്തിനു പുറത്ത് രാത്രിയുടെ ഏകാന്തയാമങ്ങളിലാണ് സംഭവിക്കുന്നത്. പാല്‍ക്കാരികളുടെ നൃത്തച്ചുവടുകളാണ് ഈ സംയോഗത്തിനു സംരക്ഷണം നല്കുന്നത്. ഇത് സമൂഹത്തിന്റെ കാഴ്‌ചയ്ക്കു പുറത്താണ്. ഹൃദയങ്ങളുടെ അനിവാര്യമായ തൃഷ്ണയെ പ്രതിനിധാനം ചെയ്യുന്നതും. സമൂഹത്തിന്റെ മുന്നില്‍ നിഷേധിക്കപ്പെടുകയോ അടിച്ചമര്‍ത്തപ്പെടുകയോ താഴ്ത്തപ്പെടുകയോ ചെയ്യേണ്ട ഒന്നാണിത്. രാധാകൃഷ്ണ സംയോഗത്തിനു കുട ചൂടുന്നത് പാല്‍ക്കാരികളായ കുമാരികളാണ്. ഇവിടെ പുരുഷലോകത്തിന്റെ സാമീപ്യമില്ലതന്നെ.

സുഗതകുമാരിയുടെ രാധ, `മഹാരാസി'ല്‍ കൃഷ്ണസംയോഗം നടത്തി രതിനിര്‍വൃതിയടയുന്നവളാണ്. എല്ലാം മറന്നോടിയെത്താതെ, നൂറായിരം പണികളില്‍ ജന്മം തളയ്ക്കുന്ന അവള്‍, പക്ഷെ കണ്ണന്റെ കുറ്റവാളിയിലെ മദദ്രുതതാളത്തെ കാതോര്‍ത്തിരിക്കുന്നവളാണ്. `മുടിയഴിഞ്ഞണിമലര്‍ക്കുലപൊഴിഞ്ഞൊരുനാളുമാടിയിട്ടില്ല' എന്ന ഖേദം, ആടാനുള്ള അടിച്ചമര്‍ത്തപ്പെട്ട ആഗ്രഹത്തിന്റെ ബഹിര്‍സ്ഫുരണം തന്നെയാണല്ലോ. പുരുഷാധിപത്യ ലോകത്തിന്റെ മൂല്യവിചാരങ്ങളെ ചോദ്യം ചെയ്യുമ്പോഴാണ്, പുരുഷലോകത്തെത്തന്നെ മുഴുവനായി പുറത്താക്കി ഭാഗവതത്തിലെ വൃന്ദാവന കുമാരിക, രാധാമാധവ സംയോഗത്തിന് ലാസ്യനൃത്തത്തിന്റെ കവചം തീര്‍ക്കുന്നത്. സുഗതകുമാരിയുടെ രാധയ്ക്ക് മറക്കാനാവാത്തത് പൊതുബോധം രൂപപ്പെടുത്തുന്ന മൂല്യങ്ങളെത്തന്നെയാണ്. ഇത് കവിസ്വത്വത്തിന്റെ അടയാളമുദ്രയാണ്.
സ്വന്തം സ്വത്വത്തെ ഉള്ളിലടക്കി ജീവിക്കുന്ന ഒരു രാധ ഇന്ത്യന്‍ സ്‌ത്രീയില്‍ നിലീനയായുണ്ട്. ``ഏതൊരു നാരിയും രാധികയല്ലുള്ളില്‍" എന്നു സുഗതകുമാരി. അടങ്ങാത്ത ആസക്തിക്ക് ഉടമയായ കാമിനിതന്നെയാണ് സുഗതകുമാരിയുടെ രാധ; പക്ഷേ നിലവിലുള്ള സാമൂഹിക സദാചാരത്തെ വെല്ലുവിളിക്കാനാവാത്ത കവിക്ക് പ്രണയത്തെ അലൗകികമായി നിലനിര്‍ത്തേണ്ടതുണ്ട്. ഭാഗവത രാധ, പുരികം ചുളിക്കുന്ന കണവനില്‍നിന്ന് വിമോചനം പ്രഖ്യാപിച്ചിരിക്കുന്നു. പുരികം ചുളിക്കുന്ന കണവനും കരയുന്ന പൈതലിനുമായി ജന്മം തളയ്ക്കുന്നു സുഗതകുമാരിയുടെ രാധ. പുരാണരാധയില്‍നിന്നുള്ള ഈ പുറകോട്ടുപോകല്‍ കവിസ്വത്വത്തിലേക്കുള്ള തക്കോലാണ്.
തോട്ടേക്കാട്ട് ഇക്കാവമ്മ, തെക്കേടത്ത് കല്യാണിക്കുട്ടിയമ്മ തുടങ്ങി പലരും കവിതാരംഗത്തെ സ്‌ത്രീസാന്നിദ്ധ്യം അറിയിച്ചിരുന്നെങ്കിലും സ്‌ത്രീസ്വത്വത്തിന്റെ ആവിഷ്കാരം മലയാള കവിത ആദ്യമായി ദര്‍ശിച്ചത് ബാലാമണിയമ്മയിലൂടെയാണ്. ബാലാമണിയമ്മയില്‍ രാധയുടെ പുരാവൃത്തം, പ്രാപഞ്ചിക സുഖങ്ങള്‍ ക്ഷണികമാണെന്നുള്ള കണ്ടെത്തലിലേക്ക് നയിക്കുകയാണ്. സുഗതകുമാരിയുടെ രാധയുടെ വീര്‍പ്പുമുട്ടലുകളോ വികാരങ്ങളോ ഈ രാധ പങ്കുവയ്ക്കുന്നില്ല. വ്യാവഹാരിക ദു:ഖങ്ങളില്‍നിന്നും പ്രാപഞ്ചികാസക്തികളില്‍നിന്നും രാധയെ മോചിപ്പിക്കുന്ന, അവള്‍ വിലയംകൊള്ളാന്‍ ആഗ്രഹിക്കുന്ന വിജ്ഞാനമാണ് ഈ രാധയ്ക്ക് മോഹനവേണുനാദം. വേണുഗാനത്തിന്റെ ദിവ്യാഹ്വാനം, രാധയെ സ്വന്തം ശരീരത്തില്‍നിന്നുകൂടി വിമോചിപ്പിക്കുന്നതാണ്. ബാലാമണിയമ്മയിലെ കാവ്യസ്വത്വത്തിന് രാധയെ ഇങ്ങനെ കണ്ടെത്തിയേ തീരൂ.

കരുണയാലാകെത്തളര്‍ന്ന ദിവ്യമാം സ്‌മിതത്തെ സായൂജ്യമാക്കി, പ്രണയത്തെ അലൗകികതയിലേക്ക് നാടുകടത്താനുള്ള സുഗതകുമാരിയുടെ ശ്രമം, ആസക്തിയുടെ തീവ്രനിമിഷങ്ങളില്‍നിന്നും രാധയെ കൃത്രിമമായി മോചിപ്പിക്കുക മാത്രമാണ്. പ്രണയത്തിന്റെ കടുംനിറം സ്വപ്‌നം കാണുന്നവളാണ് രാധ. കൃഷ്ണസവിധത്തില്‍ മുടിയഴിഞ്ഞണിമലര്‍ക്കുലപൊഴിഞ്ഞാടിത്തിമിര്‍ക്കാനാണവളുടെ ആസക്തി; കൃഷ്ണന്റെ നീലവിരിമാറില്‍ തലചായ്‌ച്ചു നിറയാനാണ് അവളുടെ ദാഹം. ഈ ദാഹത്തെ സ്വയം അടക്കാനാഗ്രഹിക്കുന്ന കവിസ്വത്വമാണ് കൃഷ്ണ നീയെന്നെ അറിയില്ല എന്നു ഖേദപ്പെടുന്നത്.
വാക്കുകള്‍കൊണ്ട് പ്രണയത്തിന്റെ വേണുഗാനം കേള്‍പ്പിച്ച ചങ്ങമ്പുഴയുടെ രാധ പ്രണയിക്കുന്നത് പ്രണയത്തെത്തന്നെയാകുന്നത് യാദൃശ്ചികമല്ല (വൃന്ദാവനത്തിലെ രാധ). തന്റെ പ്രണയമെന്നോണം പൂത്തുവിടരുന്ന ഹേമന്തരാത്രിയും യമുനയിലെ ഓളങ്ങളും രാപ്പാടിയുടെ പാട്ടും കോരിത്തരിക്കാന്‍ ഉഴറുന്ന കാറ്റും രാധയെ പ്രണയത്തിന്റെ നിര്‍വാണ തരംഗത്തിലേക്ക് എത്തിക്കുന്നു. ഇവിടെ കൃഷ്ണന്റെ പ്രത്യക്ഷ സാമീപ്യമേയില്ല. പ്രണയം തുളുമ്പുന്ന ഓടക്കുഴലിന്റെ വിദൂരനാദംപോലും കൃഷ്ണനെന്ന കാമുകന്റെ സാമീപ്യമല്ല ഓര്‍മ്മപ്പെടുത്തുന്നത്; പ്രണയത്തെത്തന്നെ പ്രണയിക്കുന്ന ഒരു കന്യകയുടെ മാനസികാവസ്ഥയെയാണ്. കൃഷ്ണസംഗമത്തിലോ സാമീപ്യത്തിലോ അല്ല ഇവിടെ സായൂജ്യം. സ്വന്തം വികാരങ്ങള്‍ തനിക്കു തോന്നിയപോലെ പാടിയ ചങ്ങമ്പുഴക്ക് പ്രണയത്തെ അലൗകിതയിലേക്ക് നിര്‍ബന്ധപൂര്‍വം നയിക്കേണ്ടതില്ല. രതി, ചങ്ങമ്പുഴക്കവിതയില്‍ രഹസ്യസാന്നിദ്ധ്യം അല്ലായിരുന്നുതാനും. ചങ്ങമ്പുഴയ്ക്ക് പ്രണയം രതിയിലോ ഭോഗാസക്തിയിലോ മാത്രമായി തളയ്‌ക്കാന്‍ കഴിയുന്നതുമായിരുന്നില്ല. ഇവിടെ ശരീരത്തെ നിഷേധിക്കുന്നതല്ല പ്രണയം. പക്ഷെ അത് കേവലം ഒരു ഇണയിലേക്ക് ഒതുങ്ങുന്നതുമല്ല.

`നാളെ വരാമെന്നോതി മധുരയ്ക്കു പോയ നാളീകലോചനനെ കാത്തു കാത്തിരുന്ന് താരുണ്യക്കടലിന്റെ വേലിയിറക്കം അനുഭവിക്കുന്ന രാധയെ ചിത്രമാക്കിയപ്പോഴും, `കന്യമാര്‍ക്കു നവാനുരാഗങ്ങള്‍ കമ്രശോണ സ്ഫടിക വളകള്‍' എന്നു വിശ്വസിച്ച വൈലോപ്പിള്ളിക്ക്, ഒരു സ്‌ത്രീഹൃദയവുമായി പൂര്‍ണ്ണ താദാത്മ്യം സാധ്യമാവുമായിരുന്നില്ലെന്നു തോന്നുന്നു. പുരുഷകാമനയിലെ വിടത്വത്തെ ആത്മപരിഹാസംകൊണ്ട് വിചാരണ ചെയ്യാന്‍ കഴിഞ്ഞ കവിക്ക്, പക്ഷേ ചങ്ങമ്പുഴയപ്പോലെ സ്ത്രൈണസ്വത്വത്തെ ഉള്‍ക്കൊള്ളാനായില്ല.
ലൈംഗികതയും ആത്മീയതയും കലാസൗന്ദര്യവും ഒന്നായിത്തീരുന്ന അനുഭവം-അങ്ങനെയൊരു പ്രണയസങ്കല്പം രാധാകൃഷ്ണപ്രണയം ഉള്‍വഹിക്കുന്നുണ്ട്.
`സത്യമാമതിനോടു
സര്‍വാത്മസൗന്ദര്യശ്രീ-
സത്താം നീ സമ്മേളിപ്പ-
തല്ലയോ സാക്ഷാല്‍ കല`

എന്ന് രാധാകൃഷ്ണസംഗമത്തിന്റെ ചിത്രം പി. കൃഷ്ണകുമാര്‍ `രാധാരമണ'നില്‍ വരച്ചുവയ്‌ക്കുന്നുണ്ട്. ഇവിടെ ശരീരങ്ങളുടെ ഉത്സവമുണ്ട്. സംഭോഗത്തിലുടെ എത്തിച്ചേരുന്ന ആനന്ദാനുഭൂതി, അദ്വൈതാനുഭൂതി തന്നെയാകുന്നു. `മെയ്യും മനവുമൊരദ്വൈതലഹരിയില്‍ നെയ്യുന്ന കൗശലം' എന്നാണു കവി, കൃഷ്ണനെക്കൊണ്ടുതന്നെ പറയിക്കുന്നത്. ബാലാമണിയമ്മ ശരീരോവത്സവങ്ങളെ പൂര്‍ണ്ണമായി തിരസ്കരിക്കുന്നു; അവിടെ ആനന്ദാനുഭൂതിയിലേക്ക് ഒരു വഴിയേയുള്ളൂ, അത് ജ്ഞാനമാര്‍ഗ്ഗമാണ്. പ്രേമത്തിന്റെ പരകോടി ശരീരബാഹ്യമാണ് എന്ന വീക്ഷണം ബാലാമണിയമ്മ പങ്കുവയ്‌ക്കുന്നുണ്ടാവണം.

ഭാരതീയ സ്‌ത്രീത്വത്തിന്റെ ഉത്തമനിദര്‍ശനമെന്നു ഘോഷിക്കപ്പെടുന്ന സീത നമ്മുടെ കാവ്യഭാവനയില്‍-പ്രത്യേകിച്ച് സ്‌ത്രൈണ ഭാവനയില്‍ എന്തുകൊണ്ടാവണം കാര്യമായ പ്രതികരണം സൃഷ്ടിക്കാഞ്ഞത് ? തികഞ്ഞ അരാജകത്വം നടമാടിയിരുന്ന പതിനാറാം നൂറ്റാണ്ടിലെ കേരള സമൂഹത്തില്‍ മര്യാദാപുരുഷോത്തമനായ രാമനെത്തന്നെ അവതരിപ്പിക്കേണ്ടതുണ്ടായിരുന്നു എഴുത്തച്ഛന്. ഒരു പണത്തിനു ശരീരം വില്‍ക്കാന്‍ തയ്യാറുള്ള സ്‌ത്രീകള്‍ നിറഞ്ഞതെന്ന് സഞ്ചാരികളാല്‍ വിശേഷിപ്പിക്കപ്പെട്ട സമൂഹത്തിനു മുന്നിലാണ് `പതിവ്രതാരത്ന'മായ സീത കാവ്യഭാവനയിലൂടെ പുനഃസൃഷ്ടിക്കപ്പെട്ടത്. നമ്മുടെ നവോത്ഥാന ഘട്ടത്തിന്റെ തുടക്കത്തില്‍ത്തന്നെ രാമനെ കടുത്ത വിചാരണയ്‌ക്കു വിധേയനാക്കുന്ന സീതയെ കുമാരനാശാന്‍ സൃഷ്ടിച്ചു. പുരുഷന്മാരുടെ `ധീരമാന്യത'യ്ക്കു (ഭാര്യാത്യാഗം ചെയ്യുന്ന വീരന്‍ എന്നുള്ള മിഥ്യാഭിമാനം) നേരേ കടുത്ത വിമര്‍ശനമാണ് സീത നടത്തുന്നത്. സുപരിക്ഷിതമായ അനുരാഗമായിരുന്നു, സീതാരാമന്മാരുടേത്. `ശ്രുതി മന്ദാര മനോജ്ഞ പുഷ്പമായ് ക്ഷിതിയില്‍ സുഖമേകിനിന്ന അതിപാവനത'യെന്ന് വിവാഹത്തെ ഈ സീത വിശേഷിപ്പിക്കുന്നുമുണ്ട്. ഏകാപത്നീ വ്രതക്കാരനായ രാമനും സുപരിക്ഷിത രാഗത്തിലെ നായികയും പതിവ്രതാ രത്നവുമായ സീതയും ആശാനു ശേഷം, കാല്പനിക നവോത്ഥാന കവികളുടെ ഭാവനയെ ഏറെയൊന്നും ത്രസിപ്പിച്ചില്ല. ഇതെന്തുകൊണ്ടാവാം ? ആറാം നൂറ്റാണ്ടിലെ അരാജകത്വ സമൂഹത്തെ ഉടച്ചുവാര്‍ക്കുന്ന ദൗത്യമായിരുന്നു, അധ്യാത്മ രാമായണത്തിന്റെ പ്രചരണം സാധിച്ചത്. തുടര്‍ന്ന് വിക്ടോറിയന്‍ സദാചാര സങ്കല്പങ്ങള്‍ കൂടി ചേര്‍ന്ന് രൂപപ്പെടുത്തിയ വിശ്വാസങ്ങളുടെ മേലെയാണ് കാല്പനിക കവിതയുടെ പിറവി. കവിതയ്‌ക്ക് അതേസമയം പൊതുബോധത്തിന്റെ ഏകതാനുകതയ്‌ക്കു നേരേ കലാപം നടത്താതെയും വയ്യ. ഇവിടെ, പാരമ്പര്യഭഞ്ജകനായ കൃഷ്ണനു രാമനുമേല്‍ ഭാവനാലോകത്ത് ഇടം കിട്ടിയേ തീരൂ. പതിവ്രതാ രത്നമായ സീത പൊതുബോധത്തില്‍ ആരാധ്യയായി നിറയുമ്പോഴും ആസക്തി നിറയുന്ന ഉള്ളറയില്‍ കാമിനിയായ രാധയുമായി താദാത്മ്യം പ്രാപിക്കുകയായിരുന്നു സ്ത്രീഭാവന. ഏതൊരു നാരിയും രാധികനിയുള്ളില്‍' എന്നു സുഗതകുമാരി. വര്‍ത്തമാന പീഡിത സ്‌ത്രീത്വത്തെ ആവിഷ്കരിക്കാന്‍ ഭ്രഷ്ടയായ സീതയെ മുന്‍നിറുത്തുമ്പോഴും (പാദപ്രതിഷ്ഠ) ഈയൊരു താരതമ്യപ്പെടല്‍ അവിടെ ഉണ്ടാവുന്നില്ല.

പൊതുബോധത്തെ - അത് പുരുഷബോധംതന്നെയാണല്ലോ - പ്രകടമായി ചോദ്യം ചെയ്യുന്ന ഒന്നായി ഇത്തരം ആവിഷ്കാരങ്ങള്‍ സുഗതകുമാരിയില്‍ പരിണമിക്കുക വയ്യ. പുരുഷന്‍ എതിര്‍ത്തേക്കാവുന്ന വിഷയങ്ങള്‍ ഇവിടെ സ്വീകരിക്കപ്പെടുന്നില്ല. അതുകൊണ്ടാണ് രതി തൃഷ്ണകള്‍ ദിവ്യപ്രണയ ഭാവങ്ങള്‍കൊണ്ട് മറയ്‌ക്കപ്പെടേണ്ടിവരുന്നത്. അമ്പാടി വിട്ട് കണ്ണന്‍ നഗരവാസിയായതിനു ശേഷം രാധയ്ക്കെന്തുപറ്റിയെന്ന് സുഗതകുമാരി അന്വേഷിക്കുന്നുണ്ട് (രാധയെവിടെ?). രാധയുടെ തീവ്രവും ആര്‍ദ്രവുമായ പ്രണയത്തെ തൃണവല്‍ഗണിക്കാന്‍ കൃഷ്ണനെങ്ങനെ കഴിഞ്ഞു! വൃന്ദാവന കൃഷ്ണനില്‍നിന്ന് ദ്വാരകാകൃഷ്ണനിലേക്കുള്ള മാറ്റമാണ് ഇതിനുത്തരം. ദ്വാരകാകൃഷ്ണനു വന്നനുഭവിച്ച മാറ്റത്തില്‍, കൃഷ്ണന്‍ സ്വയം നടത്തുന്ന വിചാരണ ജി. ശങ്കരക്കുറുപ്പ് കാവ്യാനുഭവമാക്കിയിട്ടുണ്ട് (ഓടക്കുഴല്‍ തേടി).

എനിക്കിനിത്തിരഞ്ഞാലും

എന്നോടക്കുഴല്‍ കിട്ടുമോ ?

ചിരകാലത്തെ വേര്‍പാടില്‍

ചിതലായ് പോയിരിക്കുമോ?


ദില്ലിയില്‍ എം.പിയായി താമസിക്കുന്ന കാലത്തിന്റെ രചനയില്‍, രാധ ഒരു സൂചനയായിപ്പോലും കടന്നുവരുന്നില്ല. കൃഷ്ണനുമായി സ്വയം ഐഡന്റിഫൈ ചെയ്യേണ്ടിയിരുന്നു. ജിക്ക് രാധ വിഷയമാകാതിരുന്നത് സ്വാഭാവികം.

രാധയുടെ ഭാഗത്തുനിന്ന്,

`അവള്‍ രാഗമേകിയോള്‍ ഇടയനല്ലാ, രാജ

കുലജാതന്‍ എങ്ങള്‍ക്ക് ദൈവമല്ലോ

മുറുകില്ല പീതാംബരാഞ്ചലവും പാവ-

മവള്‍തന്‍ പരുത്ത ചേലാഞ്ചവവും'

എന്ന് കണ്ടെത്തുന്നു, സുഗതകുമാരി. എന്നാല്‍ കുടിലതയാര്‍ന്ന അധികാരപ്രമത്തതയുടെ കൈയില്‍ ആര്‍ദ്രപ്രണയം എങ്ങിനെ ഞെരിഞ്ഞമരുന്നു എന്ന കൃഷ്ണവിചാരണ കവി ഉള്ളില്‍ സൂക്ഷിക്കുന്നതേയുള്ളൂ. ഇതും കവിസ്വത്വത്തിന്റെ ഒരു പ്രത്യേകത തന്നെയാണ്. ``ഇത്ര കുടിലത്വമുണ്ടായൊരുത്തനെ പൃത്ഥിയിലെങ്ങുമേ കണ്ടീല കേശവാ" എന്ന് മറ്റൊരു സ്‌ത്രീയെക്കൊണ്ട് എഴുത്തച്‌ഛന്‍ നടത്തിയ വിചാരണ ഇവിടെ ഓര്‍ക്കുക.

ഇവള്‍ നിന്റെ പണ്ടത്തെ രാധ നീ കാണുകില്ലറിയിടെ യിവളെത്ര മാറി

ഇവള്‍ മാരിക്കില്ല, ഇവള്‍ക്കില്ല ശാന്തി...

എന്നിങ്ങനെ ഇന്ത്യന്‍ ജീവിതം തമസ്കരിച്ചുകൊണ്ടിരിക്കുന്ന സ്‌ത്രീത്വത്തിന്റെ പ്രതിനിധിയായി രാധയെ മാറ്റിയെടുക്കുന്നുണ്ടങ്കിലും പുരുഷാധിപത്യത്തിന്റെ പ്രതിനിധിയായി കൃഷ്ണന്‍ പ്രതിയാക്കപ്പെടുന്നില്ല. `അനുഭൂതിയുടെ വൃന്ദാവനത്തില്‍ വേട്ടപ്പട്ടിയെപ്പോലെ ചുറ്റിനടക്കുന്ന കൃഷ്ണാ നീയെന്നെ രാധയാക്കരുതേ!' എന്ന് സ്‌ത്രീപക്ഷത്തുനിന്ന് കൃഷ്ണനെ പരിഹസിക്കാന്‍ ചേപ്പാട് സോമനാഥന്‍ ശ്രമിച്ചിട്ടുണ്ട് (രാധയാക്കരുതേ). സ്‌ത്രീയെപ്പോലെതന്നെ പ്രകൃതിയും നേരിടുന്ന തമസ്‌കരണം ഏറെ കാവ്യവിഷയമാക്കിയ കവിയാണല്ലോ സുഗതകുമാരി. എന്നാല്‍ ചൂഷിതയായ ഭൂമിക്കുവേണ്ടി വിലപിക്കുമ്പോഴും ആധിപത്യശക്തികളെ വിചാരണ ചെയ്യുക അവരുടെ വഴിയാവുന്നില്ല. നാഗരികന്റെ അധികാരാവസ്ഥ (പീതാംബരാഞ്ചലം) യാണ് ഗ്രാമീണകന്യകയുടെ പ്രണയത്തെ ചവിട്ടിമെതിക്കുന്നതെന്ന് കണ്ടെത്തിയാലും സുഗതകുമാരിയുടെ രാധ ആഗ്രഹിക്കുന്നത്. `അറിയുന്നു നിന്നെ ഞാന്‍ അറിയുന്നു ഗോപികേ' എന്നൊരു മറുപടി മാത്രമാണെന്നും വരാം.

Followers