മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Monday, December 28, 2015

സാഹിത്യവേദി ജനുവരിമാസ കഥാചർച്ച

|0 comments

വിശ്വനാഥന്റെ കഥകൾ വായിക്കാം
തിരിച്ചു വരവ് ഒരിക്കല്‍ ഒരു കൊടുങ്കാറ്റ്  വീശിയതൊഴിച്ചാല്‍  മറ്റൊരു ദുരന്തവും    ഉണ്ടായതായി ആര്യാട്ടുകാര്‍ക്ക്  ഓര്‍മ്മയില്ല. അത്രകണ്ട്  പ്രകൃതിയുടെ  സൌഭാഗ്യങ്ങളാൽ അനുഗ്രഹീതമായ കടലിനുംകായലിനും ഇടയില്‍പെട്ട് കിടക്കുന്ന ഒരു നാട്ടുപ്രദേശം. കായലിനരികിൽ പഴക്കമുള്ള കൃസ്ത്യന്‍പള്ളി. പള്ളിക്കടവില്‍  സെമിത്തേരിയും സെമിത്തേരിയോട്  ചേര്‍ന്ന് ബോട്ടുജെട്ടിയും. നാട്ടുവഴിയുടെ തിരിവില്‍ അന്തൊണീസ് പുണ്യവാളന്റെ  പണിതിരാതെ  പൊട്ടിപൊളിഞ്ഞു ക്കിടക്കുന്ന കുരിശുപള്ളിയുടെ കുരിശ്ശും  കാണിക്ക മണ്ഡപം   
 
കുര്യാക്കോസ് വര്‍ഷങ്ങള്‍ക്കുശേഷം നാട്ടിൽ തിരിച്ചെത്തിയതാണ്. ചുറ്റുപാടുകള്‍ക്ക് മാറ്റമൊന്നും  വന്നിട്ടില്ല. തോര്‍ന്നമഴയുടെ  അവശിഷ്ടം വഴിമുഴുവന്‍  ചെളിവെള്ളമായി കെട്ടിക്കിടക്കുന്നു. സന്ധ്യകഴിഞ്ഞില്ല. പൊതുവഴി ഇരുള്‍വീണു വിജനമായി കിടക്കുന്നു. ധൃതിവെച്ച് കിളികൂട്ടങ്ങള്‍ ചേക്കേറുവാന്‍    പറന്നകലുന്നു. മഴമേഘങ്ങള്‍ക്കടിയിൽ  വന്ന്  ചന്ദ്രിക എത്തിനോക്കാന്‍ തുടങ്ങിയിരുന്നു.


മഞ്ഞപ്പട്ടുചോലകള്‍ ചുറ്റി അണിഞ്ഞൊരുങ്ങി നിന്ന  ഒരു സന്ധ്യയില്‍ ആകാശത്തിലൂടെ പറന്ന കിളികൂട്ടങ്ങള്‍ പരസ്പരം ജീവിതത്തെപറ്റി  സംസാരിച്ചുകൊണ്ടിരുന്നു. കാലുതെറ്റി താഴെവീണ്  പിടഞ്ഞു തീരുന്നതാണ്  പറന്നുമാറിയ  ദൂരങ്ങളെന്ന് തലമൂത്ത കിളി പറഞ്ഞു നിര്‍ത്തി. വെള്ളിമേഘങ്ങള്‍ എങ്ങനെയുണ്ടാകുന്നുവെന്ന്  ഇടയില്‍  ഏതോ ഒരുകിളി ചോദിച്ചു. കൊഴിഞ്ഞ ചിറകുകളുടെ  ഗന്ധര്‍വ കൂട്ടങ്ങളാണ് മുകിലെന്നും പരസ്പരം സൌന്ദര്യം പ്രദര്‍ശിപ്പിച്ച്  പിണങ്ങി മാറി നില്‍ക്കുകയാണെന്നും  സംസാരം നീണ്ടുനീണ്ടുപോയിഅത്തിമരചില്ലകളില്‍ രാവെത്തിയപ്പോള്‍ വൌവ്വാലുകള്‍ കാഫലങ്ങൾ ഓരോന്നായി  തിന്നുതുടങ്ങി.


ഇരുണ്ടുകൂടിയ ആകാശം  പെട്ടെന്നു പൊട്ടിയൊഴുകി. കുര്യാക്കോസ് നനഞ്ഞു. തണുപ്പ് മനസ്സിനെ കഴുകി തോര്‍ത്തി കൊണ്ടിരുന്നപ്പോൾ ഭൂതകാലത്തിൽ ഈർപ്പം തട്ടി.


എന്തായിരുന്നു അന്നവർ തന്നോട് പറയാന് മടിച്ചത് !.


അയാളുടെ ഉള്ളിൽ ആ വെള്ളിയാഴ്ച ഒരിക്കൽകൂടി പെയ്തു.


കായലും വെള്ളക്കെട്ടുകളും  എല്ലാവർക്കും ഒരുപോലെ കുളിര്‍മ്മയേകിയിരുന്നുനഗരജീവിതത്തിന്‍റെ  ഭാഗമാകാമായിരുന്നിട്ടും പ്രകാശന്‍  ഈ കായല്‍തിരം ഉപേക്ഷിച്ചില്ല. കോമളപുരത്തോ ഗുരുപുരത്തോ മാളിക കെട്ടാതെ അവന്‍ ഈ കായലിറമ്പത്തു തന്നെ താമസിച്ചു. അവധി ദിവസങ്ങളില്‍  പ്രകാശന്‍ നോക്കെത്താത്തദൂരം നീണ്ടു പരന്നുകിടക്കുന്ന കായലിനെ നോക്കിയിരിയ്ക്കും. കറുത്തവാവുകളില്‍ രാത്രി അത്മാക്കളിറങ്ങി കായലില്‍ അലമുറയിടുന്നതും കേട്ട് ഉറക്കത്തില്‍  ഞെട്ടിയുണര്‍ന്നെന്ന്‍ പലപ്പോഴും പറയും! വിശ്വസിയ്കാവുന്ന രീതിയില്‍ വിവരിക്കാൻ   അവനുള്ള കഴിവ് പൊതുവേ  അംഗീകരിച്ചിരുന്നു. സ്വന്തം വേരുകള്‍ മുറിയ്ക്കാതെ, കൂട്ടം വിടാതെ, എല്ലാവരേയും  ഒരുപോലെ സ്നേഹിച്ച  മനുഷ്യന്‍.


ഒരിക്കൽ പ്രകാശനെ തേടി എത്തിയതായിരുന്നു.കായല്‍പരപ്പിലൂടെ ഒഴുകുന്ന വള്ളങ്ങളെ നോക്കി   പ്രകാശന്‍ പലപ്പോഴും പാട്ടുപാടും. സ്വന്തം വരികള്‍ ഇടയ്ക്കിടയ്ക്ക്  കായലിലൂടെ യാത്രചെയ്ത്  തിരിച്ചെത്തുന്നത് കേള്‍ക്കുമ്പോൾ  അയാള്‍ വല്ലാതെ  ആവേശം കൊള്ളും. അന്നും പ്രകാശാൻ പാടികൊണ്ടിരുന്നു.


പ്രകാശൻ ഇങ്ങനെ പാടിയാൽ പുതിയൊരു ചെമ്മീന്‍ കാവ്യരൂപത്തില്‍ കായലില്‍  അലഞ്ഞു തിരിയും.
..................കുര്യാക്കോസ് പറഞ്ഞു.


ചിരിച്ചത്  ലീനയായിരുന്നു..


ഇതൊന്നുമല്ല  മഴ പെയ്യണം. അപ്പോള്‍ പ്രകാശേട്ടന്റെ  സമനില  തെറ്റും . പിന്നെ ഇവിടെ കവിതകളുടെ ചാകരയായിരിയ്ക്കും. ലീന ചിരിയ്ക്കിടയില്‍  പറഞ്ഞൊപ്പിച്ചു.


"ഒരു പരീക്കുട്ടി കൂടി തെങ്ങും ചാരി കായൽക്കരയിൽ നിലയുറപ്പിയ്ക്കും.". കുര്യാക്കോസ്  ലീനയെ നോക്കി പറഞ്ഞു.


ചെമ്മീന്‍  തേടി  ഇറങ്ങാൽ വേറെയിടം ഒന്നും കണ്ടില്ലേ.....! പ്രകാശന്‍ ചിരിച്ചു.


"കടല്‍ അല്ലെങ്കില്‍ കായല്‍. അല്ലാതെ ചെമ്മീന്‍ എവിടെ കിട്ടും?" ..കുര്യാക്കോസും ചിരിച്ചു.


തെങ്ങിന്റെ  മുകളിൽ  തീകോരിയിട്ട് ആകാശം അലറിയപ്പോള്‍ കുര്യാകോസ് മരച്ചുവട്ടില്‍ നിന്നും  മഴയിലേക്ക്  മാറിനിന്നു. എത്രയോ സന്ധ്യകള്‍ നീണ്ട സംവാദങ്ങള്‍ക്ക് സാക്ഷിയായ ആല്‍ത്തറയിൽ  കാടുകയറി കിടന്നത് അയാളെ  വല്ലാതെ അലട്ടി. ജയിംസും രാജുവും പ്രകാശനും ഇരുട്ടുവോളം വാദ പ്രതിവാദങ്ങളുമായി ഇരുന്ന ആല്‍ത്തറ ഒഴിഞ്ഞു കിടക്കുന്നു. രാജുവായിരുന്നു എല്ലായ്പോഴും ഉശിരന്‍ പ്രമേയങ്ങളുമായി മുന്നേറി കൊണ്ടിരുന്നത്. ജയിംസ്  എങ്ങും തൊടാതെ സംസാരിച്ചു കൊണ്ടിരിയ്ക്കും. കുര്യാക്കോസ്  ഓര്‍ത്തു . താന്‍ പലപ്പോഴും അവരുടെ ആശയങ്ങള്‍ക്ക് വിപരീതമായി ചര്‍ച്ചയ്ക്കു എരിവ് കൂട്ടുമായിരുന്നു. മഴ കടുത്തപ്പോൾ  അയാള്‍ ഒഴിഞ്ഞ കടതിണ്ണയിൽ കയറി. എല്ലാവർക്കും പ്രകാശനെ കളിയാക്കുന്നത്  രസമായിരുന്നു.


ഒരിക്കൽ രാവിലത്തെ 8 മണിയ്ക്കുള്ള ബസ്സ് നഷ്ടപ്പെട്ട് സ്റ്റോപ്പിൽ നിന്നിരുന്ന ലീനയെ  തിരിച്ചറിഞ്ഞപ്പോള്‍ അയാള്‍  ബൈക്ക് ഒതുക്കിനിർത്തി


വരുന്നോ? ആലപ്പുഴയ്ക്ക്  വിടാം.


അടുത്ത ബസ്സ്‌ 8.30 നെ കാണൂ. അരമണിക്കൂര്‍ വൈകിയാല്‍  കോളേജിൽ എത്തുമ്പോൾ ഒന്നരമണിക്കൂറെ ങ്കിലും വൈകും. രണ്ടുക്ലാസ്സെങ്കിലും കഴിഞ്ഞിരിയ്ക്കും. ഇംഗ്ലീഷ് പീരീട് കഴിഞ്ഞാല്‍ പിന്നെപോകുന്നത് വെറുതെയാണ് . ഉറങ്ങുന്നതിന് ചോക്കിന്റെ ഏറുവാങ്ങണം.


ലീന മടിച്ചു മടിച്ചു  വേണ്ട എന്ന് പറഞ്ഞതായിരുന്നു


കയറി കൊള്ളൂ . ഞാന്‍ തിന്നുകയൊന്നുമില്ലകുര്യാക്കോസ് ചിരിച്ചു
അവള്‍ സമയം കളയാതെ പിന്നിൽ കയറി.


ആദ്യമായി അങ്ങനെ ഒരുപെണ്‍കുട്ടി കുര്യാക്കോസിനോടോപ്പം ബൈക്കില്‍ ഇരുന്നു.


എല്ലാവരും ശ്രദ്ധിയ്കുന്നതായി അയാള്‍ക്ക്‌ തോന്നി. സ്കൂളില്‍പോകുന്ന കുട്ടികള്‍. എതിരെവരുന്ന സുഹൃത്തുക്കള്‍. ലീന കുറച്ചുകൂടി  അകന്നിരിയ്ക്കാന്‍  ശ്രമിച്ചോ ? . എന്നും ആലപ്പുഴയ്ക്ക്  നടന്നുപോകുന്ന വിശ്വംഭരനും  കൈപൊക്കി കണ്ടത് അടയാളപ്പെടുത്തി. എട്ടുമണിയുടെ  ബസ്  മാമൂടു ജങ്ങ്ഷനിൽ നിർത്തിയപ്പോൾ  കുര്യാക്കോസിന്റെ ബൈക്ക് അതിനെമറികടന്നു. റോഡിലെ തിരക്ക് കൂടികൂടി വന്നു. അവലൂക്കുന്നായി, ഇന്ദിരാജംഗ്ഷനായി, തോണ്ടന്‍കുളങ്ങരയായി, ഇടക്ക്  ലീന ഉടുപ്പി അമ്പലത്തിലേക്ക്   തലതിരിച്ചു  തൊഴുന്നതും  അയാള്‍ ശ്രദ്ധിച്ചു.


എന്താണ്  വൈകിയത് ?   കുര്യാക്കോസ്  ചോദിച്ചു.


ലീന മറുപടി പറഞ്ഞില്ല 


"ഇപ്പോൾ വൈകിയില്ലല്ലോ?"  ഔട്ട്പോസ്റ്റില്‍ ലീനയെ  ഇറക്കി വിട്ടപ്പോൾ  അയാള്‍  വീണ്ടും ചോദിച്ചു .
ഇല്ല . താങ്ക്സ് . 15 മിനിറ്റ്  ഇനിയും ഉണ്ട് .  അവള്‍ പറഞ്ഞു
അപ്പോള്‍ ഒരു ചായ കുടിയ്ക്കുവനുള്ള സമയം ബാക്കി !? അയാള്‍ ബൈയ്ക്കൊതുക്കി  വെച്ചു.


വരൂ. ബസ്സുവരുന്നതിനുള്ളിൽ ചായ തീർക്കാം . വെറുതേ ഇവിടെ നില്‍ക്കുന്നതിലും  നല്ലതല്ലേ .


അവള്‍ തിരിച്ചു  മറുപടി പറയുന്നതിനും മുമ്പേ  ബേക്കറിയി ലേക്ക് അയാള്‍ നടന്നു. ..  ലീനയും


ലീനയുടെ ഓർമ്മകൾ കുര്യാക്കോസ്സിന്റെ പിന്നാലെ വെറുതേ ചുവടു വെച്ച് നടന്നോ!


ഫൗണ്ടന്‍ പേനയില്‍ മഷി നിറക്കുവാന്‍  കടയില്‍ കയറിയപ്പോള്‍ കുര്യാക്കോസ് കുറെ  മിഠായി  വാങ്ങി ലീനയ്ക്കു കൊടുത്തു. മടവീണ പല്ലുകള്‍ കാട്ടി അവള്‍  ചിരിച്ചു . പിന്നെ ഓരോന്നായി എണ്ണി തുടങ്ങി


ഒന്ന് ..രണ്ട് ... മൂന്ന്‍ ....


 ഇംഗ്ലീഷില്‍  എണ്ണാന്‍  അറിയില്ലേ ? കുര്യാക്കോസ്  ചോദിച്ചു
വണ്‍..... ടു.....  ത്രീ..... അയാള്‍ ചൊല്ലി.. ..   അവള്‍  ഏറ്റുപറഞ്ഞുകൊണ്ടിരുന്നു


രണ്ടു ചായ ...
അവർക്കിടയിലേക്ക്  കോളേജ് കടന്നു വന്നു.
എന്താണ്  പഠനവിഷയം .. അയാള്‍ ചോദിച്ചു


ഇംഗ്ലീഷ് .. ലീന  പറഞ്ഞു
നന്നായി.. ഇനി വായിച്ചാൽ വല്ലതും മനസ്സിലാകും.
ചായ വന്നു . പിന്നെ  അവര്‍  ഷേക്സ്പീരിയന്‍ നാടകങ്ങളെപറ്റിയും  ഷേക്സ് പിയര്‍ മത്തായി സാറിനെ പറ്റിയും സംസാരിച്ചു . ഉറക്കെ ചിരിക്കുന്ന ലീനയെ അയാള്‍  ആദ്യമായി മുന്നില്‍ കണ്ടു .
ബസ് സ്റ്റോപ്പില്‍ ലേഖയും ദീപയും ലിസ്സിയുമെല്ലാം ഇതിനോടകം എത്തിയിരുന്നു. അവള്‍ അവരോടൊപ്പം ബസ്സ്‌ കയറി പോകുന്നത്  അയാളന്നു നോക്കി നിന്നു.


പിന്നിടെന്നാണ് രാജുവും പ്രകാശനും  തമ്മില്‍ വാക്കേറ്റമുണ്ടായത്? ഉള്ളിൽ കൊള്ളിയാന്‍ മിന്നിയപ്പോള്‍ അയാള്‍ വീണ്ടും ഓര്‍മ്മയിൽ ഒളിക്കാൻ ശ്രമിച്ചു. അതിലേക്ക് തന്റെപേര്‍  ആര് വലിച്ചിഴച്ചുതന്നോടാരുമൊന്നും പറയാതെ നിന്നപ്പോള്‍ അപ്പോളവിടെ  ചെന്നത് തീരെ പന്തിയായില്ല എന്ന് തോന്നിയതായിരുന്നു.


എന്താടാ  പ്രകാശാ ഒരു തീപ്പന്തം ?? കുര്യാക്കോസ്  ചോദിച്ചു


ഇനി നേരിട്ട് തന്നെ ചോദിക്കൂ ....ഞാന്‍  ഒന്നും പറയുന്നില്ല..   രാജു ഒഴിഞ്ഞു മാറി 


ഒന്നും പറയാതെ പ്രകാശന്‍ നടന്നു നീങ്ങി. അല്പം കഴിഞ്ഞ്  രാജുവും  ജയിംസും. ബേക്കറിയില്‍ കയറി ഒരു കോഫീ മാത്രം പറഞ്ഞത് ആദ്യമായിട്ടായിരുന്നു. അവര്‍ക്കെന്തുപറ്റി ? ആരും ഒന്നും മിണ്ടാതെ പിരിഞ്ഞത് .
തിരിച്ചു വരുമ്പോൾ ട്രാഫിക്  ഐലന്റില്‍  മഹേശ്വരിയുടെ വക  കുടക്കീഴില്‍  സത്യനായിരുന്നു  പോലിസ്. കൂടെ പഠിച്ചവന്‍ജോലി കിട്ടുന്നതിനുമുമ്പേ രണ്ടാംവര്‍ഷ എക്കണോമിക്സിലെ ശാന്തിയുമായി ഒളിച്ചോടിക്കഴിഞ്ഞതില്‍ പിന്നെ കാണുന്നത്  ഈ ജങ്ഷനില്‍  വെച്ചാണ്. സത്യന്റെ ചിരിയില്‍ ശാന്തിയുടെ സൌഭാഗ്യങ്ങള്‍ തെളിഞ്ഞുവരുന്നതായി കുര്യാക്കോസ്സിനുതോന്നി.


ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ? സത്യനെ പോലെ അതിനുതക്ക ഒരു ഹൃദയം തനിയ്കുണ്ടോ?


മനസ്സിലെവിടെയോ  ഒരു മഴവില്ലിന്റെ ഏഴുനിറങ്ങള്‍ ആരോ വരച്ചു ചേര്‍ക്കുന്നതായി അയാള്‍ക്ക്  തോന്നി. അത് ലീനയാകുമോ? അയാള്‍ക്ക്‌  വിശ്വാസം വന്നില്ല. സ്വന്തം മനസ്സിനെ എങ്ങനെ അവിശ്വസിക്കും.? കണ്മുന്നില്‍ വലുതായ ഒരുകുട്ടി പ്രണയിനിയാകുമോ ?


എട്ടില്‍ പഠിയ്ക്കുമ്പോള്‍ തനിയ്ക്കൊപ്പം  വിരല്‍പിടിച്ചു നടന്നിരുന്ന മൂന്നാംക്ലാസ്സുകാരി. പിന്നീടെപ്പോഴോ  അവള്‍ സ്കൂള്‍മാറി പോയിരുന്നു. കോളേജില്‍  ചേര്‍ന്ന അവളെ അന്നായിരുന്നു കണ്ടത് . പെട്ടെന്ന്‍ തിരിച്ചറിയുവാന്‍ പറ്റിയില്ല .വളര്‍ന്നിരിയ്ക്കുന്നുഒരുചെറിയ ആകര്‍ഷണം തനിയ്ക്ക് തോന്നിയിരുന്നോഅല്ലെങ്കില്‍ തന്നെ ഒരു ..


എന്തുവാടാ കുര്യച്ചാ .. ഇത്ര  ആലോചിയ്ക്കാന്‍? ഒരു മണിക്കൂര്‍ കൂടി  സമയമുണ്ടെങ്കില്‍ ഞാന്‍ ഫ്രീ ആകും . പിന്നെ നമുക്ക് ഒന്നിച്ച്  ചിന്തിയ്ക്കാംസത്യനായിരുന്നു..


സത്യൻ കുര്യാക്കോസിനെ കണ്ട്  ഇറങ്ങി ചെന്നതാണ്ചെറിയ  ഒരു കുശലത്തിനു ശേഷം അയാള്‍  തിരക്കിനു നടുവിലേക്കു വീണ്ടും മുങ്ങാങ്കുഴിയിട്ട് വാഹനങ്ങളെ  വകഞ്ഞു മാറ്റി കൊണ്ടിരുന്നു 


കുര്യാക്കോസ് ബൈക്കില്‍ കയറി ആലപ്പുഴയ്ക്കൊരു പട്ടണത്തിന് വലംവെച്ചു. പ്രകാശനെയോ മറ്റു കൂട്ടുകാരയോ കണ്ടില്ല. തിരിച്ചു വിട്ടിലെത്തി. അന്നത്തെ ആല്‍ത്തറ സമ്മേളനവും മുടങ്ങി. പിന്നെ പിന്നെ  ആല്‍ത്തറ  അനക്കമില്ലാതെയായി .


എന്താടാ  നിനക്കാ  രാഘവന്റെ കുട്ടിയുമായി? പിന്നീടൊരിയ്ക്കല്‍ അപ്പച്ചന്‍.


ചെറിയ  ചെറിയ ഇഷ്ടങ്ങള്‍  ആര്‍ക്കും തോന്നും. അമ്മച്ചി  ഏറ്റു പറഞ്ഞു.


ഈയിടെയായി ഇച്ചായന്  ഇത്തിരി നേരംപോക്ക് കൂടുതലാ.. റോസിയും പറഞ്ഞൊപ്പിച്ചു.


രാഘവന്റെ കുട്ടി. ആരാ ഈ  രാഘവന്‍?. അന്നാദ്യമായിട്ടാണ്  പ്രകാശന്റെ അച്ഛന്റെപേര്  രാഘവന്‍ എന്നാണെന്ന് കുര്യാക്കോസിന്  മനസ്സിലാകുന്നത്‌ .


ഇച്ചായന്‍ ലീനയെ ഇരുത്തി ബൈക്കില്‍ എന്നെങ്കിലും പോയോ?


പോയി


എങ്ങോട്ട്?


ആലപ്പുഴയ്ക്ക്


അവിടെ ..എവിടെ..?


എല്ലാ ദിവസവും ഇത് തന്നെയല്ലേ  പണി.


റോസി ചോദ്യം  നിര്‍ത്തി.


പള്ളിമുറ്റത്തുനിന്നും മാലാഖമാര്‍ കൂട്ടമായിവന്ന് കടത്തുകടവില്‍ ഇരുന്നു. ഓളപ്പരപ്പില്‍  ഒഴുകിനടന്ന ഒരുകൊച്ചുവള്ളത്തില്‍  കുര്യാക്കോസ്. വൈകുന്നേരത്തെ പടിഞ്ഞാറന്‍കാറ്റ്  വീശിയപ്പോള്‍ കൊച്ചുവള്ളം തുഴയാതെതന്നെ നീങ്ങി തുടങ്ങികാറ്റില്‍ വള്ളം ഒറ്റപ്പെട്ടു. മറിഞ്ഞില്ല. മാലാഖമാരില്‍  സുന്ദരികള്‍ മാത്രം ഇല്ല. എല്ലാവരും  സുന്ദരികള്‍. ചിരിച്ചുകൊണ്ട്  അവരിലൊരാള്‍  കുര്യാക്കോസിന്റെ  വള്ളത്തിലേക്ക്  പറന്നിറങ്ങി. വള്ളം മറിഞ്ഞു. മറ്റുള്ളവര്‍  കൂട്ടത്തോടെചിരിച്ചു. കപ്യാര്‍  കൂട്ടമണിയടിച്ചു.   നാട്ടുകാരാൽ പള്ളിമുറ്റം നിറഞ്ഞു. വെള്ളത്തില്‍വീണ മാലഖയുമായി  കുര്യാക്കോസ് കടവിലേക്ക് തുഴഞ്ഞു. നാട്ടുകാർ മൂക്കത്ത് കൈവെച്ചു .പള്ളിമുറ്റത്തു  നിന്ന അപ്പച്ചന്‍ ആള്‍കൂട്ടത്തെ  വകഞ്ഞു മാറ്റി  കടവിലേക്കിറങ്ങി നിന്നു


എന്താടാ  ഇതൊക്കെ ! പറയിപ്പിയ്ക്കുവനായി .


വള്ളം  കാറ്റിനൊപ്പം ഒഴുകിനടന്നു. ലീന പിന്നെയും കോളേജില്‍പോയി. കുര്യാക്കോസ് ചുങ്കത്ത്  ജോലിതുടര്‍ന്നു. അപ്പച്ചന്‍ രാവിലെ തേങ്ങവെട്ടിയുണക്കി  ചുങ്കത്ത് കൊണ്ടുപോയി ആട്ടിച്ച് എണ്ണയെടുത്തു. അമ്മച്ചി കായല്‍മീന്‍കറിവെച്ച്  അത്താഴത്തിനുവിളമ്പി. റോസി ഞായറാഴ്ചകളില്‍ പള്ളിയില്‍പോയി. ആര്യാട്ട്  മഴപെയ്ത്തു.. വെയില്‍  പൊള്ളി. ചൂടുകൂടി. തണുപ്പായി. ആലപ്പുഴയില്‍ ചിറപ്പ് വന്നു. നാട്ടുകാര്‍  മലയ്ക്ക് പോയി. ശരണം വിളിയായി. പള്ളിപെരുന്നാളായി ...


പ്രകാശനെ കാണാന്‍ പോകുന്ന കുര്യാക്കോസ്  ലീനയേയും പലപ്പോഴും കണ്ടു. പിന്നീട്  പലയിടത്തും കണ്ടിരുന്നു. ആലപ്പുഴയില്‍, കായല്‍ക്കരയില്‍, പള്ളിക്കടവില്‍, അങ്ങനെ എവിടെയെല്ലാം.   കായല്‍ വേലിയേറ്റത്തിലും വേലിയിറക്കത്തിലും കരയുമായി കൈകോര്‍ത്തൊഴുകി. ആഫ്രിക്കൻ പോളകൾ കായലിൽ പലപ്പോഴും നിറഞ്ഞു . കല്‍കെട്ടുകളില്‍ ഇരുന്ന്‍ അവര്‍  കായലില്‍ കല്ലുകളെറിഞ്ഞു. ഇംഗ്ലീഷ് സാഹിത്യം സായാഹ്നങ്ങളില്‍  കാറ്റിനൊപ്പം കായലിലിറങ്ങി. അസ്തമയസൂര്യനനൊപ്പം കായല്‍വെള്ളത്തില്‍ അവര്‍ നീന്തി. ഒരിയ്ക്കല്‍ പ്രകാശന്റെ മുന്നില്‍ അയാളും ലീനയും എത്തമില്ലാത്ത കയത്തിലെന്നപോലെ അകപ്പെട്ടു. ലീന  വീടിനുള്ളിലേക്ക് കയറിപോയി. കുര്യാക്കോസ് എതിര്‍ക്കാന്‍ കഴിയാതെ മുഖം താഴ്ത്തി കല്‍ക്കെട്ടുകളില്‍ നിന്നെണീറ്റ് നടക്കാന്‍ തുടങ്ങി.


ക്രിസ്തുമസ്സിന്  അപ്പച്ചന്‍  വീണ്ടും  ചോദിച്ചു 


കുര്യാക്കോസേ  നിനക്കവളെ  ഇഷ്ടമാണോ? ഇപ്പം പറയണം.


കാറ്റ്  പടിയ്ക്കല്‍നിന്ന പ്ലാവിലെ ഇലകള്‍ പഴുത്തതുനോക്കി കൊഴിച്ചു കൊണ്ടിരുന്നു . മുറ്റംനിറയെ പ്ലാവില . വീട്ടുവാതിലില്‍  കെട്ടിതൂക്കിയ ക്രിസ്തുമസ് നക്ഷത്രത്തില്‍വെയ്ക്കാന്‍ വിളക്കൊരുക്കുകയായിരുന്നു റോസി. അമ്മച്ചി  ഒരുകമ്പിയില്‍ പ്ലാവിലകള്‍ കുത്തികുത്തി നിറച്ചുകൊണ്ടിരുന്നു.പാക്ക് നുറുക്കി നുറുക്കി അപ്പച്ചന്‍ വെറ്റിലയ്ക്ക് മുകളില്‍വെച്ചു. പിന്നീട്  അയാളെ  നോക്കികൊണ്ട്  വായിലിട്ടുചവച്ചു. തുപ്പാതെ ചവച്ചു ചവച്ചുകൊണ്ടിരുന്നു.


ഉച്ചവരെ ഉത്തരംപ്രതീക്ഷിച്ച് ഉമ്മറത്തുതന്നെ ചാരുകസേരയില്‍ അപ്പച്ചന്‍കിടന്നു.


ഒന്നും  പറഞ്ഞില്ല . അല്ലെങ്കില്‍ എന്തു  പറയും. പള്ളിയും  വീടുമായി  നടക്കുന്ന അപ്പച്ചന്‍ എന്തുത്തരമായിരിയ്ക്കും  പ്രതിക്ഷിയ്ക്കുന്നത്. സ്വന്തം മനസ്സാക്ഷിയെ തുറന്നു കാണിയ്ക്കാന്‍ ആർക്കും കഴിഞ്ഞില്ലആണെന്നും  അല്ലെന്നും പറയാന്‍ കഴിയാത്ത  വിധം ബുദ്ധി സങ്കര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്നു. അപ്പച്ചനെന്തോ കണക്കു കൂട്ടിയിരിയ്ക്കുന്നു. ഉത്തരമില്ലാതെ അപ്പച്ചനെ നേരിടാനാവില്ല.  അവസാനം വീടുവിട്ടുഒറ്റയ്ക്കാവുമ്പോള്‍ തന്റെ ഉത്തരം എന്തെന്നറിയാന്‍.


ഇപ്പോള്‍  ലീനയെവിടെയായിരിയ്ക്കും. ലീനയെ ഓര്‍ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല.. അവള്‍ക്ക്  തന്നോട് പിണക്കം വല്ലതും ഉണ്ടാകുമോ ? തന്നെ പ്രതീക്ഷിച്ച്  അവള്‍ ഇരിയ്ക്കുന്നുണ്ടാവുമോ?


പ്രകാശന്‍ ... ??


മഴതോര്‍ന്നു. ഇടയ്ക്കിടയ്ക്ക്  മിന്നലിന്റെവെളിച്ചം  വഴിയില്‍വീശി  കൊണ്ടിരുന്നു. അയാള്‍ നടന്നു. ദൂരെ നിന്നു തന്നെ വീട്ടുമുറ്റത്തെ വെളിച്ചം കണ്ടു. വാതുക്കല്‍ തന്നെ അപ്പച്ചനുണ്ടാകും. തേങ്ങയുടെയും ഓലയുടേയും  കണക്കുകള്‍, അടയ്ക്കാ പാക്കിന്റെ  കണക്കുകള്‍, കൊയ്ത്തു കഴിഞ്ഞതിനാല്‍ അടുക്കിവെച്ച കറ്റകളുടെയെണ്ണം എല്ലാം  മങ്ങിയ വെളിച്ചത്തില്‍  എഴുതി തിട്ടപ്പെടുത്തി കഴിഞ്ഞിരിയ്ക്കാന്‍  സമയമായിട്ടില്ല


എവിടെയായിരുന്നെന്നുപറയും?.എന്താ എഴുതാതിരുന്നെന്നുപറയും? അമ്മച്ചി  കഞ്ഞിവിളമ്പി വിളിയ്ക്കുന്ന സമയം ആയിട്ടില്ല. റോസി.. .. അവളിപ്പോള്‍  കുറച്ചുകൂടി  വളര്‍ന്നിരിയ്ക്കും.  ചിന്തകള്‍  ഒന്നിനു പുറകേ ഓരോന്നായി പുറത്തിറങ്ങിയപ്പോള്‍  കുര്യാക്കോസിന് ഭയമായി. ഇരുട്ടത്താരോ പതിയിരിയ്ക്കുന്നതുപോലെ വീടിനു പുറകില്‍ വാഴകൈകള്‍ മിന്നല്‍ വെളിച്ചത്തില്‍ തലയാട്ടി. വടക്കുവശത്തെ വേലിക്കിടയിലൂടെ  കുര്യാക്കോസ് വീട്ടുമുറ്റത്തേക്ക് കടന്നു. ഉമ്മറത്ത്‌ കസേര ത്തുണിയിടാതെ  മടക്കി വെച്ചിരിയ്ക്കുന്ന ചാരുകസേര അയാൾ കണ്ടുസാധാരണ കേള്‍ക്കാറുള്ള  അമ്മച്ചിയുടെ  പരിഭവം അടുക്കളയില്‍ കേൾക്കുന്നില്ല.   അകത്തെവിടെയോ റോസിയുടെ പതിവു പ്രാര്‍ത്ഥന. അമ്മച്ചിയുടേതെന്നു തോന്നിയ ഞരക്കം മുറ്റത്തേയ്ക്ക് ഇറങ്ങി വരുന്നു. കര്‍ത്താവിന്റെ ചിത്രത്തിനുമുന്നില്‍ പത്തു മെഴുകുതിരികള്‍ കത്തിയെരിയുന്നു. കുര്യാക്കോസ് ശബ്ദമുണ്ടാക്കാതെ  ഇറയത്തേയ്ക്ക്  കയറിഭിത്തിയില്‍ പ്രതിഷ്ടിച്ചിരുന്ന  ചിത്രത്തിനുമുന്നില്‍ മറ്റൊരുമെഴുകുതിരി കൂടുതല്‍ പ്രകാശത്തോടെ കത്തികൊണ്ടിരുന്നു. തിരിച്ചുവരവിലുള്ള സന്തോഷത്തില്‍ തന്നെനോക്കി  അപ്പച്ചന്‍ ചിരിക്കുന്നതായി കുര്യാക്കോസിനു  തോന്നി.  
                .............................................................   വിശ്വനാഥന്‍, പി.
 സമയം

ഇന്ന് ഒരു ശനിയാഴ്ച

മകരമാസത്തിലെ മരം കോച്ചുന്ന തണുപ്പ്  ജനലിലൂടെ കിടക്കയിലേക്ക് കടന്ന്  ജയനൊപ്പം ഉറങ്ങാൻ കിടന്നു. പറഞ്ഞതും പറയാത്തതുമായ വാക്കുകൾ  പതഞ്ഞു പൊങ്ങിയത് പുതപ്പിനുള്ളിൽ ഒതുങ്ങിയില്ല. മഴക്കെടുതിയിൽ നിന്ന് മുഖമുയർത്തിയ ഒരു നഗരം വാർത്തകളിൽ ആവർത്തിച്ച്‌ വിരുന്നു വരുന്നു. ഈ നഗരങ്ങൾ ഭൂമിയുടെ കരച്ചിൽ പോലും താങ്ങാൻ കഴിയാതെ ജനങ്ങളിലേക്ക് ഒഴുകി കവിയുന്നത്  അയാളെ വല്ലതെ അലട്ടി. രാവിലെ  പുറപ്പെടണം. വൈകിയാൽ നഷ്ടപ്പെടുന്നത്  കഴിഞ്ഞ നാലു മാസത്തെ കാത്തിരിപ്പാണ്. പത്തു മണിയുടെ വാർത്ത‍ കഴിഞ്ഞതും അയാൾ ടി.വി നിലപ്പിച്ചു. കൊതുക് കാറ്റുപോലെ ചുറ്റിനും വീശി ക്കറങ്ങി. പുതപ്പ് തലയിണക്കൊപ്പം നിവർന്നു കിടന്നു.
കൃത്യതയോടെ ആദ്യം ഉണർന്നു മൊബയിൽ ഫോണ്‍. വേഗം മൊബയിലിനെ ഉറക്കി അയാൾ ലൈറ്റിട്ടു. 4 മണിയിലേക്ക് ഇനിയും 20 മിനുട്ട് ദൂരമുണ്ട്.അതിനുള്ളിൽ തയ്യാറാകണം. ഒരു ഗ്രീൻ റ്റീ ചൂടാറാൻ പകർന്നതും താഴെ ടാക്സിക്കാരൻ ഹോണ്‍ അടിച്ചു . ഒപ്പം മൊബയിലും .

അരഞ്ചു മിനുട്ട് .അയാള് ഫോണ്‍ വെച്ചു

യാത്രക്കുള്ള ബാഗുകൾ ഒരിക്കൽ കൂടി പരിശോധിച്ചു നോക്കി. ലൈറ്റും ഫാനും ഗ്യാസ്സ് സ്റ്റൗഉം അണച്ച് കതക് പൂട്ടി ഇറങ്ങി .പെട്ടികളെടുക്കാൻ ടാക്സി ഡ്രൈവറും സഹായിച്ചു .

അനാവശ്യമായി ആരെയും ഇഷ്ടപ്പെടരുത്അമിതമായ  വിശ്വാസവും ആരിലും പാടില്ല, എല്ലാം സ്വന്തം യുക്തിക്കനുസരിച്ച് ചെയ്യാന്‍ നോക്കണം . കഴിഞ്ഞയാത്രയ്ക്ക് ഇറങ്ങാന്‍ നേരം വിനോദിനി അതായിരുന്നു ഓര്‍മ്മിപ്പിച്ചത് .
നീട്ടിയൊന്നു മൂളിയതല്ലാതെ   ജയചന്ദ്രന്‍ അന്നുതിരിച്ചൊന്നും  പറഞ്ഞില്ല.
അവശ്യമുണ്ടെന്നു കണ്ടാല്‍ കുറെയൊക്കെ മറ്റുള്ളവരെ പിന്‍തുടരണം. എല്ലാം സ്വന്തം യുക്തിയും നോക്കി ഇരുന്നാൽ ശരിയാകണമെന്നില്ല.  ടാക്സിയില്‍ കയറി വിനോദിനിക്ക്  കൈ വീശിയപ്പോള്‍ ജയചന്ദ്രന്   തോന്നി.  
ഇപ്പോൾ സ്വന്തം യുക്തി മാറ്റി വെച്ച് താൻ വിനോദിനിയെ തേടി ബംഗലൂരിനു പറക്കാൻ ഇറങ്ങുന്നു. കാലം കറക്കി കളയുന്ന ആദർശങ്ങൾ. ദേഷ്യത്തിൽ തോന്നിയ വാക്കുകൾ പുറത്തേക്ക് തള്ളിയപ്പോൾ പിണങ്ങി പോയത് തിരികെ പിടിക്കാനുള്ള വ്യഗ്രതയായിരുന്നു ജയന് ഈ യാത്രപോലും.

തന്‍റെമാത്രം ബൌദ്ധികചിന്തകൊണ്ട് ഇതുവരെ എന്ത് നേടാനായിഷയറിലും മ്യൂച്ചല്‍ ഫണ്ടിലും നിക്ഷേപ്പിച്ചത് വിനോദിനിയുടെ ബുദ്ധിയിരുന്നു.എല്ലാം വെറും നഷ്ടക്കണക്കുകള്‍. തനിയ്ക്കൊപ്പം ഉണ്ടായിരുന്ന പ്രകാശ് മേനോന്‍ ഖാര്‍ഗറില്‍ വീട് വാങ്ങുമ്പോൾ ഫ്രീ യായി ഉപദേശിച്ചതാണ്. എന്തായി ? വിനോദിനിയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല. പ്രകാശ് ഇപ്പോള്‍  മുടക്കിയതിന്‍റെ  8 ഇരട്ടി മുതലിന്‍റെ ഉടമയായിരിയ്ക്കുന്നു. കൂടാതെ ഒരു അഡ്രസ്സും. ബാങ്കിന്‍റെ കടം കഴിച്ചാൽ അയാള്‍ക്ക്‌ പിന്നെയും 50 ലക്ഷം ലാഭം. തനിയ്ക്കോ?. ഇപ്പോഴും മുടക്കിയ കാശിന്‍റെ  പകുതിയെങ്കിലും കിട്ടാന്‍ വേണ്ടി കാത്തിരിയ്ക്കുന്നു. ഇനിയും വെറുതെയിരുന്നാല്‍ ജീവിതത്തില്‍ ഒന്നും മിച്ചം ഉണ്ടാവില്ല. ഈ വിലയിരുത്തൽ മുതൽ വിനോദിനിക്ക് നീരസം തുടങ്ങിയതായി അയാൾക്കനുഭവപ്പെട്ടിരുന്നു
 
സാര്‍ ഏത് ഫ്ലൈറ്റ് ആണ്.  ഡ്രൈവര്‍ ചോദിച്ചു.
6.15 ന്റെ  AI 603. ഡൊമെസ്റ്റിക്  എയര്‍ പോര്‍ട്ട്. ജയചന്ദ്രന്‍ പറഞ്ഞു
അരമണി ക്കൂറിനുള്ളിൽ എത്തില്ലേ ?
എത്തും .
മലയിറങ്ങി വന്ന മകരമഞ്ഞ് കാറിന്റെ ഗ്ലാസ്സിൽ തലോടി കൊണ്ടിരുന്നു.  
അയാളുടെ ഉള്ളിലും.

ശൌര്യം വെടിഞ്ഞു സൌമ്യമായ നഗരമഴ അയാളുടെ ചിന്തയിൽ വേലികെട്ടി. വീഴുന്ന തുള്ളികൾ വീർത്തു വീർത്തു ഉയർന്ന്   അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം പോലെ നഗരഗോപുരങ്ങളെ  മുക്കി താഴ്ത്തുന്നു. മഴ. എത്ര പേർക്ക് അതിൽ നിന്നും രക്ഷപ്പെടനായിട്ടില്ല. അറിയപ്പെടാതെ പോകുന്നു ആ കണക്ക്. ഡോറിന്റെ ചില്ല് താഴ്തിയതും വിരൽനീട്ടി ചുറ്റിപറ്റി  നിന്നിരുന്ന കാറ്റ്  കാറിനുള്ളിലേക്ക്  ഇരമ്പികയറി.   സുനാമിയിൽ കരകയറിയ വെള്ളം കിണുങ്ങിയതുപോലെ കാറിനുള്ളിൽ തണുപ്പിന്റെ വേലിയേറ്റം .

റോഡ്‌ തുറന്നിട്ടിരിക്കുന്ന വരാന്ത പോലെ നിവർന്നു കിടക്കുന്നുഅയാള്‍ തന്റെ വാച്ചിലെ സമയം കാറിലെ സമയവുമായി ഒത്തു നോക്കി. ഒരു മിനിട്ടിനു തന്റെ വാച്ച് മുന്നിലാണ്.

കാര്‍ മേരു സര്‍വ്വീസിന്‍റെയായിരുന്നു. ഇന്നലെ രാത്രി ഒരിക്കല്‍ കൂടി എയര്‍ പോര്‍ട്ട്‌  കണ്‍ഫേം ചെയ്തു  ബുക്ക്‌ ചെയ്തതാണ്. 4 മണിയ്ക്ക് എത്തുമെന്ന് ഉറപ്പു നല്‍കി. മൊബയിലേക്ക് അവസാനത്തെ ഒരു മണിക്കൂറില്‍ കാര്‍ നമ്പര്‍ അയച്ചു തരും. 3 മണിയ്ക്ക്  sms  വന്നു. കാബ്‌  നമ്പര്‍ MH  02 HxxX5 വരും.  3.55 നു  തന്നെ ഡ്രൈവര്‍ വിളിച്ചു വരവറിയിച്ചു. കൃത്യം 4 നു തന്നെ  അയാള്‍ കാറില്‍ കയറി.

ഉറക്കമുണരുന്ന മുംബയെ കാറില്‍ ഇരുന്നു ജയൻ നോക്കി കണ്ടുവിനോദിനിയെ പോലെ ശാന്തമായി ഉണരു ന്നു. സിഗ്നല്‍ ലൈറ്റുകള്‍ മഞ്ഞയില്‍ ബ്ലിങ്ക് ചെയ്തു കളിക്കുന്നു. ശ്വാസഗതി തിരിച്ചറിയിക്കുന്ന നിശബ്ദത. തണുത്തകാറ്റ്  ഉണര്‍വ്വുണ്ടാക്കി. യാത്രചെയ്യേണ്ടത് അതിരാവിലെയെന്ന്  അയാള്‍ക്ക് തോന്നി.  

നാലുമാസം മുമ്പ്  അതിരാവിലെ വിനോദിനി ഞെട്ടിയുണർന്ന്  കട്ടിലിൽ ചാരിയിരുന്ന് തന്റെ ദേഹത്തടിച്ച് തന്നെ ഉണർത്തിയത്  ജയചന്ദ്രനിൽ വീണ്ടും പേടിയുണ്ടാക്കി .
എന്താ വിനോദിനീ ..
ഉരുൾ പൊട്ടി പാഞ്ഞെത്തുന്ന മലവെള്ളപാച്ചിൽ കണക്കേ അവൾ കിതക്കുന്നുണ്ടായിരുന്നു.
മൂന്നര വെളുപ്പിനെതന്നെ ഉറക്കം നഷ്ടപ്പെട്ടപ്പോൾ അയാൾ ദേഷ്യപ്പെട്ടു.
വല്ല ദുസ്വപ്നവും കണ്ടോ..
നിങ്ങൾ എന്നെ പറ്റിക്കുന്നോ ..? തറപ്പിച്ച് നോക്കികൊണ്ട്‌ വിനോദിനി വീണ്ടും അയാളുടെ തോളിലും നെഞ്ചിലും തല്ലി കൊണ്ടിരുന്നു.
അയാൾക്കൊന്നും മനസ്സിലായില്ല . ഉറങ്ങാൻ കിടന്നപ്പോൾ എന്തെല്ലാമായിരുന്നു പരിഭവം പറഞ്ഞത് . തന്നോടുള്ള നീരസത്താൽ ഉണ്ടായ കിനാവിൽ പേടിച്ചതാകുമോ?
അയാളവൾക്ക്  വെള്ളം കൊടുത്തു
ഇനി നമ്മൾ തമ്മിൽ ശരിയാകില്ല .. വെള്ളം കുടിക്കുമ്പോൾ  വിനോദിനി ജയനെ നോക്കി പറഞ്ഞു.
ആരായിരുന്നു ജയനോപ്പം അന്ന് ഹരിദ്വാറിൽ ഉണ്ടായിരുന്നത് ? സത്യം പറയണം.
സ്വപ്നങ്ങളിലൂടെനീന്തി കണ്‍പോളകളിലെത്തിയ പൂച്ചകണ്ണുള്ളപെണ്ണിനെ വിനോദിനി പുറത്തിറക്കി. അവളുടെ അഴിഞ്ഞുകിടന്ന മുടികെട്ടുനോക്കി പല്ലിറുമ്മി.

ജയൻ ലൈറ്റിട്ടു.
നിങ്ങൾ എണീറ്റു പോകുവാൻ നോക്കണ്ട. എനിക്കിതിന് ഉത്തരം കിട്ടണം.

മലയുടെ അരികുചേർന്ന്  തിരകളെറിഞ്ഞു ഇരമ്പുന്ന നീലക്കടൽ. സായാഹ്നം. കടൽ കാണാൻ എത്തിയവർ ഒറ്റയ്ക്കും കൂട്ടായും നടക്കുന്നു. കടൽക്കര നിറയെ ജനം. ഇളംനീല നിക്കറും മഞ്ഞ റ്റീഷർട്ടും അണിഞ്ഞ ജയനൊപ്പം തോളിൽതൂങ്ങി സ്ലീവ് ലസ്സും ജീൻസും ധരിച്ച പൂച്ചക്കണ്ണി . ഒന്നിച്ചവർ കടലിലിറങ്ങുന്നു. പൊങ്ങി താഴുന്ന തിരകൾക്കിടയിൽ മുങ്ങിയും നീന്തിയും രസിക്കുന്നു. പെട്ടെന്ന് ഒരു വൻതിരമാല അവരെ പൊതിയുന്നു. നിലതെറ്റിയ ജയചന്ദ്രൻ വീഴുന്നു. സ്ലീവ് ലെസ്സ് പൂച്ചകണ്ണി കരഞ്ഞുവിളിച്ചു കൂവുന്നു .കടൽ തീരത്തുള്ളവർ എല്ലാവരും പരിഭ്രമിച്ചു അയാളെ കടലിൽ തിരയുന്നു. ഒരു ജഡം കരയിലേക്ക് വന്നടിയുന്നു. ദൂരെനിന്ന് ഓടിയെത്തി ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി താൻ മുന്നിലേക്ക് കടക്കുവാൻ ശ്രമിക്കുന്നു. തലചുറ്റുന്നു.ആരെല്ലാമോ  താങ്ങി പിടിക്കുന്നു. ..... വിനോദിനിക്ക് കരച്ചിൽ നിയന്ത്രിക്കാനായില്ല .
അയാളുടെ നിശബ്ദതയിലേക്ക്  വിനോദിനിയുടെ ചോദ്യം വീണ്ടും വീണു വിലപിച്ചു.

ജയൻ ഇപ്പോൾ തന്നെ ഉത്തരം പറയണം.

അതോ.. അന്ന്.. ഹരിദ്വാറിൽ  എനിക്കൊപ്പം ഗംഗ ആയിരുന്നു . നിനക്കും അവളെ അറിയാം. മണിക്കൂറു കളോളം ഞങ്ങൾ ഒന്നിച്ചായിരുന്നു. എന്റെ കാലുകളിൽ അവൾ പ്രണയപൂർവ്വം തലോടി. പതിയെ ഞാൻ അവളിലേക്ക് ഇറങ്ങി ചെന്നുഅവളുടെ മുടിക്കുള്ളിൽ എന്റെ മുഖമമർന്നപ്പോൾ നീ അടുത്തുള്ളതിലും കൂടുതൽ ആത്മസംതൃപ്തി തോന്നി. അവളുടെ നിറമാറിൽ കിടന്നു ഞാൻ തണുത്ത് കുളിരുകോരിയപ്പോൾ നിന്നെമാത്രം ഞാൻ  ഓർത്തു ...  ജയന് ചിരിച്ചു.

നിങ്ങൾ അവളുടെ കൂടെ തന്നെ കഴിഞ്ഞോ ..! ദേഷ്യപ്പെട്ട്  വിനോദിനി  അടുത്ത മുറിയിൽ കയറി കതകടച്ചു.
രാവിലെ ഉണർന്നു നോക്കിയപ്പോൾ മുറിയിൽ വിനോദിനിയെ കണ്ടില്ല.

ഞാൻ ബാംഗലൂരിലേക്ക്  പോകുന്നു. ഇനി ഒരിക്കലും എന്നെ തേടി വരരുത്. വീടിന്റെ താക്കോൽ കൂട്ടങ്ങൾക്ക്  വിനോദിനി കത്തു കൈമാറിയിരുന്നത്  അയാളും വായിച്ചു.  

ജയചന്ദ്രൻ  ഡ്രൈവറോട്  സംസാരിച്ചു തുടങ്ങി.

എവിടെയാണ്  താമസം ?
കുര്‍ളയില്‍
എന്താണ് നേരത്തെ വന്നത് ?
സാര്‍, വാശിയില്‍ നിന്നും തിരികെ വന്നപ്പോള്‍  അല്പം നേരത്തെയെത്തി .
ഒരു ദിവസം എത്ര കാള്‍  അറ്റന്‍ഡ് ചെയ്യണം .
അയാള്‍ സംസാരിച്ചു കൊണ്ടിരുന്നു
ടാക്സി സര്‍വ്വീസ് എന്നു തുടങ്ങി?

ഡ്രൈവര്‍ പറഞ്ഞു തുടങ്ങി. ജീവിക്കാൻ രക്ഷയില്ലാതെ വന്നപ്പോള്‍ തുടങ്ങിയതാണ്‌ ഡ്രൈവര്‍ ജോലി. ഞാന്‍ ഒരു വാച്ച് റിപ്പയര്‍ ആയിരുന്നു. ശരിയ്ക്കും സമയ സംരക്ഷകൻ. പാരമ്പര്യമായി പകര്‍ന്നു കിട്ടിയ തൊഴില്‍. സൂക്ഷ്മത  അതായിരുന്നു അച്ഛൻ ആദ്യം പഠിപ്പിച്ച പാഠം. രണ്ടു വർഷം ഒരു പണിയും തന്നില്ല. അച്ഛന്റെ വാച്ചു റിപ്പയർ കടയില്‍ വെറുതെ ഇരിയ്ക്കുക . മൂന്നു നേരം തറ തുടച്ചു വൃത്തിയാക്കുക . തൂത്തുകൂട്ടിയ  ചവറുകള്‍  ചികഞ്ഞു നോക്കുക. ഇതായിരുന്നു ജോലി . വെറും തൂപ്പുകാരാൻ. തൂത്തു കൂട്ടുമ്പോൾ പലപ്പോഴും സൂചി കിട്ടും. ചിലപ്പോള്‍  പല്‍ചക്രങ്ങള്‍. കീ ബട്ടണുകൾ, അങ്ങനെ കാണുന്നത് തിരഞ്ഞു പെറുക്കി എടുക്കാറൂണ്ടായിരുന്നു
രണ്ട്  വർഷം കഴിഞ്ഞപ്പോള്‍ അച്ഛൻ പറഞ്ഞു.

ഇതാണ് ജീവിതം. തൂത്തുകൂട്ടി  തപ്പി പെറുക്കുമ്പോഴാണ്  നമ്മള്‍ ജീവിയ്ക്കാന്‍ പഠിയ്ക്കു. ഓരോ കൂട്ടങ്ങളിലും സമയ നിയന്ത്രണത്തിന്റെ അവശിഷ്ടങ്ങളാണ്. സൂക്ഷ്മത ഉണ്ടെങ്കിലേ അവയെ കണ്ടെത്തുവാനാവൂ. ഇനി നീ സമയത്തിലേക്ക്  കടക്കുക. ഇതിലും സൂക്ഷ്മ മായി ശ്രദ്ധിച്ചാലേ അവിടെ വിജയിയ്ക്കാന്‍ പറ്റു .

അന്നുമുതൽ നിലച്ച വാച്ചുകൾ തുറന്നു തുടങ്ങി . ഒരു വാച്ച് റിപ്പയറൂടെ ആദ്യ ജോലി. പതുക്കെ പതുക്കെ അച്ഛൻ വാങ്ങുന്ന നിലച്ച വാച്ചുകൾ എന്റെ മുന്നിലും  മനസ്സു തുറക്കാൻ തുടങ്ങി.   പിണങ്ങിയ സമയ സൂചികളെ ഇണക്കുന്നതിനായി അസമയങ്ങളിലും സമയം കണ്ടെത്തി. സൂചികള്‍ സൂക്ഷിച്ചു തന്നെയാണ്  കറങ്ങി കൊണ്ടിരുന്നത് . ഒന്നും മറ്റൊന്നിനെ തോല്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നില്ല. ഓരോ കറക്കവും സെക്കന്റ്  സൂചിയില്‍ നിന്ന് മിനിറ്റ് സൂചിയിലേക്കും അവിടെ നിന്നും മണിക്കൂര്‍ സൂചിയിലേക്കും  കൃത്യമായി ഓടാൻ തുടങ്ങുമ്പോള്‍ അടുത്ത വാച്ചിലേക്ക്   കടക്കും

ഡ്രൈവർ കാറിന്റെ ഹോണ്‍ വെറുതെ അടിച്ചു

പലരുടെയും സമയം ക്രമപ്പെടുത്തി കൊടുത്തു. പല്‍ച്ചക്രങ്ങള്‍ കറങ്ങുന്നത് . സ്പ്രിംഗ്  മുറുകുന്നത് ... സ്വയം മുറുകുന്ന സ്പ്രിങ്ങുകള്‍ .. അങ്ങനെ എന്തെല്ലാം ആയിരുന്നു ഭൂതകണ്ണാടിയിലൂടെ കണ്ടിരുന്നത്‌. ഭൂലോകത്തെ വലുതായി ഒറ്റ കണ്ണിലൂടെ കണ്ടുഅയാള്‍ എന്തെല്ലാമോ കൂടി പറഞ്ഞു കൊണ്ടിരുന്നു

അതെയോ.. കൊള്ളാമല്ലോ! പിന്നെ എങ്ങനെയാണ്  ഡ്രൈവര്‍  ആയത്? . ജയചന്ദ്രന്‍ ചോദിച്ചു.
അതോ..! ഇപ്പോള്‍ എല്ലാം   ക്വാര്‍ട്ട്സ് വാച്ചുകളല്ലേ ?  
യൂസ് ആന്‍ഡ്  ത്രോ.  
ഒരു ത്രോയ്ക്ക് ഞാനും പുറത്തായി. സെക്കന്റുകള്‍ നിയന്ത്രിയ്ക്കുന്ന പല്‍ചക്രങ്ങള്‍ ആര്‍ക്കും വേണ്ടാതായി. സൂഷ്മതയോടെ തൂത്തുകൂട്ടിയവയെല്ലാം വെറും സ്വപ്‌നങ്ങള്‍ മാത്രമായി. ആ സ്വപ്നങ്ങളിലേക്ക്   വിശപ്പ്‌ കടന്നു വന്നു. നിലച്ച ഘടികാരങ്ങളും വ്രിസ്റ്റ് വാച്ചുകളും എന്നെ തേടി  വരാതെയായി. വാച്ചിന്റെ ബാറ്ററി മാറുന്നത്  ഒഴിച്ചാൽ ‍ ജോലി വെറും വാച്ച് വില്പനയായി. പൊട്ടറ്റൊയും കാന്തയും വില്ക്കുന്നതുപോലെ.! അതോടെ എന്റെ സമയപരിജ്ഞാനം ആര്‍ക്കും ആവശ്യമില്ലാതായി. പിന്നെ എളുപ്പം പഠിക്കാവുന്ന പണിയായിരുന്നു ഡ്രൈവിംഗ്.   ഒരു കാർ ഡ്രൈവറായി. സമയവും ദൂരവും സൂക്ഷിക്കുന്നവൻ. വേഗത്തിന്റെ മറ്റൊരു ബാറ്ററി. അയാള്‍ പറഞ്ഞു നിര്‍ത്തി

ഇടയ്ക്കിടയ്ക്ക്  പാഞ്ഞുചീറിവരുന്ന കാറുകളൊഴിച്ചാല്‍ റോഡു തുറന്നുതന്നെ കിടക്കുന്നു. അയാള്‍ വാഹനത്തിന്റെ വേഗത കൂട്ടിയില്ല. വാച്ചിന്റെ സൂചികൾ ചലിക്കുന്നതുപോലെ സ്ഥിരമായസ്പീഡ്. അനുഭവയോഗ്യമല്ലാത്ത വേഗതയായി ജയനു  തോന്നി.

എന്താണ്  ഇങ്ങനെ. വേണമെങ്കില്‍ കുറച്ചുകൂടി വേഗതയില്‍ പോയികൂടെ ? ജയചന്ദ്രന്‍  സമയത്തിൽനിന്നും  ഡ്രൈവിങ്ങിലേക്ക്    അയാളെ  തിരിച്ചുകൊണ്ടുവരാന്‍  വേണ്ടി റഞ്ഞു.

......അയാള്‍ ചിരിയ്ക്കാന്‍ തുടങ്ങി .

ഇപ്പോള്‍ എന്റെ വേഗത്തിനൊപ്പം സാറും നീങ്ങുകയാണ്. അതല്ലേ വേണ്ടത് . ഞാന്‍ സാര്‍ ഉദ്യേശിക്കുന്ന വേഗത്തില്‍ പാഞ്ഞാല്‍ എന്റെ സൂക്ഷ്മത തെറ്റില്ലേ ? എന്റെ സൂചികളുടെ വേഗത, അതാണ്‌ എന്റെ സുരക്ഷ. ഈ വാഹനത്തിന്റെ ..സാറിന്റെ .. മറ്റു വാഹനങ്ങളുടെ .. ഈ റോഡിന്റെ ..ഈ പ്രപഞ്ച ത്തിന്റെ .. അയാൾ പെട്ടെന്ന് ചിരി നിർത്തി. കാർ സാവധാനം റോഡരികിലേക്ക്  ചേർത്തു നിർത്തി.

എന്തുപറ്റി . തിരക്ക് കുറഞ്ഞതിനാൽ പറഞ്ഞതല്ലേ ? ജയചന്ദ്രൻ.

അയാൾ പുറത്തിറങ്ങി. പിന്നിലേക്കുവന്ന് ജയചന്ദ്രന്റെ സീറ്റിൽ ഇരുന്നു.

സാർ ..അയാൾ വിളിച്ചു .   

ഒരു രണ്ടു മിനുട്ട് എനിക്ക് നൽകാമോ? സാർ കൃത്യ സമയത്തിലും മുമ്പ് തന്നെ എയർ പോർട്ടിലെത്തും. നമ്മൾ ഒരിക്കലും പിന്നീട് കാണില്ല. കണ്ടാൽ തിരിച്ചറിയില്ല. അതാണ്‌  നമ്മൾ തമ്മിലുള്ള ഈ യാത്രാരഹസ്യം

"ധാരാവി" യുടെപ്രഭാതം റോഡരുകുകളിൽ പലയിടത്തും ഉണർന്നുതുടങ്ങിനിരതെറ്റി പുറംതിരിഞ്ഞിരുന്നവടെ നഗ്നതകളിൽ ഹെഡ് ലൈറ്റുകൾ എത്തിനോക്കി കൊണ്ടിരുന്നു. കൂട്ടിരിക്കുന്ന ചെറിയ പാട്ടകളിലെ വെള്ളത്തിൽ തെരുവ് വിളക്കുകൾ കുളിക്കാനിറങ്ങി

ജയചന്ദ്രൻ വിനോദിനി പറഞ്ഞത് ഓർത്തു . യുക്തിക്ക് നിരക്കാത്ത ഒന്നായിട്ടാണ് അപ്പോൾ അയാൾക്ക് തോന്നിയത്. മിതമായവിശ്വാസം ഈ യാത്രക്കിടയിൽ ഡ്രൈവർ സ്ഥാപിച്ചെടുത്തിരുന്നതിനാൽ അയാളെ എതിർത്തില്ല 

ശരി. നമ്മൾ ഇപ്പോഴും സയണ്‍ ക്രോസ് ചെ യ്തതേയുള്ളു .വൈകരുത്.

അതിനെന്താ .. ഇവിടെ നിന്നും വെറും 8KM മാത്രം. കൂടിയാൽ 8 മിനുട്ട് .. മൊത്തം 10 മിനുട്ട്......സാർ സമ്മതിച്ചോ ?

സമ്മതിച്ചെങ്കിൽ  സാർ ഒന്നു പുറത്തിറങ്ങണം 

അയാൾ പെട്ടെന്ന് കാർ തുറന്ന് മുന്നിലേക്ക്  നടന്നു . ഒപ്പം ജയ ചന്ദ്രനും .

സാർ റോഡിലൂടെ ഓടുന്നകാറുകളെ ശ്രദ്ധിച്ചേഇപ്പോൾ തിരക്ക് കുറവായതിനാൽ ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാമല്ലോ! ചില വാഹനങ്ങൾ മാത്രം  അതിവേഗത്തിൽ പായുന്നത് കണ്ടില്ലേ ? സൂക്ഷ്മത നഷ്ടപ്പെടുന്നത്  ഇവിടെയാണ് . അയാൾ പറഞ്ഞു .

ഓരോ  വ്യക്തിയും ഓരോ താളത്തിലാണ് ജീവിക്കുന്നത് . വാച്ചിന്റെ സൂചികൾ പോലെ. കാറിന്റെ വേഗത പോലെ. താളം തെറ്റുമ്പോൾ ഉണ്ടാകുന്ന പിഴവാണ് അപകടങ്ങൾ. അതിനാൽ ആരെയും ഒന്നിനും നിർബ ന്ധിക്കാൻ പാടില്ല. സാധാരണ കാറ്റ് വീശുമ്പോൾ അപകടം ഉണ്ടാകാറൂണ്ടോ ? പക്ഷെ കൊടുംകാറ്റാകുമ്പോൾ ശ്വാസം അടക്കി പിടിക്കേണ്ടിവരുന്നു . ശ്വാസോച്ഛാസത്തിന്റെ  ക്രമം അവിടെ തെറ്റും

ജയന് മറുപടി പറയുന്നതിനുമുമ്പ് അയാൾ കാറിൽ കയറി . ജയചന്ദ്രനും . നിശബ്ദനായി പിന്നീടയാൾ വണ്ടി പായിച്ചു. നിമിഷങ്ങൾക്കുള്ളിൽ എയർ പോർട്ട്‌ .

സർ, "Fare  bill "  ..അയാൾ  ജയചന്ദ്രന്  യാത്ര ചെയ്ത ദൂരവും ചാർജ്ജു മടങ്ങുന്ന ബിൽ നൽകീ.
"ബൈ " പോലും പറയാതെ കാർ  മുന്നോട്ടു നീങ്ങി മറഞ്ഞു .

ജയചന്ദ്രൻ Airport-നുള്ളിൽ കടന്നു. നേരത്തെ എത്തിയിരിക്കുന്നു. അല്ല എത്തിച്ചിരിക്കുന്നു. അവസാനത്തെ 5 മിനിട്ട് അയാൾ പായുകയായിരുന്നോ? ഒരക്ഷരംമിണ്ടാതെ. അയാളുടെതാളത്തിലല്ല  പിന്നീട് കാർ ഓടിയിരുന്നത്ജയചന്ദ്രൻ  meru  Taxy  ഡ്രൈവറെക്കുറിച്ച്  ആലോചിച്ചുനോക്കിഅയാളുടെ സമയത്തിൽ ഇടപ്പെട്ടതിലുള്ള ദേഷ്യമായിരിക്കാം ആ മൌനം. ആനാവശ്യമായി മറ്റുള്ളവരുടെ ഗതിവിഗതികളെ നിയന്ത്രിക്കരുതെന്ന് ജയന് വീണ്ടും തോന്നി 

ഇന്നലെരാത്രി വിനോദിനിയാണ് വിളിച്ചത് . മറ്റൊരു ദുസ്വപ്നത്തിൽ ഞെട്ടിഎന്നീറ്റ് പൊട്ടിക്കരഞ്ഞത് തന്റെ മൊബയിലിൽ ആയിരുന്നു.

സോറി .. ജയാ.. എനിക്ക് ഒന്നുകൂടി കാണണം . വിനോദിനി കരച്ചിൽ നിർത്തിയില്ല .

ബോർഡിംഗ് പാസ്സിനുള്ള line -ൽ ബംഗാളുരു വിലേക്കുള്ള ആദ്യത്തെ യാത്രക്കാരൻ ജയചന്ദ്രൻ ആയിരുന്നു .
സർ , ഒറ്റയ്ക്കല്ലേ ?
അതേ
സീറ്റിൽ എന്തെങ്കിലും ചോയിസ് .
മുന്നിൽ നിന്നും ഏഴാമത്തെ സൈഡ് സീറ്റ് ജയചന്ദ്രൻ സെലക്റ്റ് ചെയ്തു .
ലഗേജ് .
കൌണ്ടർ വിടുമ്പോൾ പിന്നെയും ഒന്നര മണിക്കൂർ ബാക്കി.
അയാൾ എയർ പോർട്ടി നുള്ളിലേക്ക് കടന്നു . സെക്യൂരിറ്റി ചെക്കും കഴിഞ്ഞു. ഇനി ഇവിടെ ഇരുന്ന് സമയം കളയണം. തന്നെകാത്ത് വിനോദിനിയും airport - ൽ സമയം കളയുന്നുണ്ടാകുമോ ? നാലുമാസത്തിനിപ്പുറം വീണ്ടും കാണുമ്പോൾ എന്തായിരിക്കും അവൾക്ക് തോന്നുക. യുദ്ധത്തിൽ വിജയിച്ച ഒരു വീരവനിതയുടെ വീറു കാട്ടി  അവിടെ ഫ്ലാറ്റിൽ തന്നെ ഇരിക്കുമോ ? തെറ്റി ദ്ധാരണകൾ മാറി യിട്ടുണ്ടാകുമോ ?

അയാൾ വേഗതകുറഞ്ഞ്  തിരിയുന്ന സമയത്തിന്റെ മുടിനാരുകൾ എണ്ണിനോക്കി. നാലുമാസത്തിന്റെ ദൈർഘ്യം  കുറയുന്നതിനിടയിൽ  പൊങ്ങി താഴുന്ന ഫ്ലൈറ്റുകളുടെ പട്ടികകണ്ട്  അക്ഷമനായി എണീറ്റു .
                  ....................................................................... വിശ്വനാഥന്‍, പി.


Followers