കാലം-കാലം
രുദ്രവീണയില്‍
സിയ മൊഹിയുദ്ദീന്‍ ദാഗറിന്റെ
വിരലുകള്‍ പറക്കുന്നു
മുറിക്കുള്ളില്‍
കാറ്റ് നൃത്തം വെയ്ക്കുന്നു.
ഹൃദയത്തോടൊപ്പം
മനസ്സ് ധിമിധിമിക്കുമ്പോള്‍
ഫരീദഖാനൂനിന്റെ
നൂലിഴപോലെ നേര്‍ത്തതാം നിസ്വനം
എന്നെ കൈപിടിച്ച് നടക്കുന്നു
ആജ്
ജാനെ കി ജിദ് നാ കരോ,
യൂ
ഹീ പെഹലു മെ ബൈതേ രഹോ
ആ
സമയരേഖയില്‍ നിന്ന് കുതറി
തെറിക്കാനാവാതെ
കുതിക്കാനാവാതെ,
ഒന്നുമാവാതെ,ഞാന്‍..
പെട്ടെന്നാണ്
ഇരുട്ടുവീണ്
നിശബ്ദമായ റോഡിലേക്ക് ജനാരവം
ജീവിതം
പോലെ കരിപിടിച്ച,
കൈയ്യിലെ
കറുത്ത കൊടി
വെളിച്ചത്തിലേക്ക്
നീങ്ങുമ്പോള്‍ ചുവപ്പണിയുന്നു.
ഫരീദഖാനൂനിനെ
തള്ളിമാറ്റി
നിരത്തില്‍
നിന്ന് ജീവിതം കത്തുന്നു.
എല്ലാ
സംഗീതത്തെയും ഭേദിച്ച്
മുദ്രാവാക്യത്തിലെ
രോഷം മുറിക്കുള്ളില്‍ നിന്ന്
തിളയ്ക്കുന്നു.
വെന്ത്
പൊങ്ങി വിണ്ടു കീറിയ കാലടികള്‍
ഞാന്‍
നടന്നുപോയ ജനപഥങ്ങളെ അലിയിച്ചു
മുന്നേറുന്നു
ആത്മഹത്യ
മടുത്ത്
വെടിയുണ്ടയേറ്റു
വാങ്ങാന്‍ ഇറങ്ങിപ്പോന്ന
ധൈര്യമാണ് അവര്‍ക്ക് ജീവിതം.
അവരുടെ
സഹനം ഹിമാലയം പോലെ ഉന്നതം
രക്തസാക്ഷിത്വം
അഗാധമാം കടല്‍
അനുഭവങ്ങള്‍
എഴുതിയിട്ട എന്റെ മുറിയിലെ
പുസ്തകങ്ങളിലേക്ക് തീപടരുന്നു
എങ്ങും
കറുത്ത പുകമാത്രം
നഗരം
നവോഡയെപ്പോലെ ചുവന്നു
തുടുത്തിരിക്കുന്നു
അതിവേഗതയില്‍
മിന്നല്‍പിണര്‍പോലെ
റോഡുകള്‍
തലങ്ങും വിലങ്ങും മിന്നിമറയുന്നു
കടലില്‍
ഉയര്‍ന്നു നില്‍ക്കുന്നു
ശിവജി പ്രതിമ
വരിവരിയായി
നില്‍ക്കുന്ന കുട്ടികള്‍,സ്ത്രീകള്‍,വൃദ്ധര്‍
യുവാക്കള്‍
മുഴുവന്‍ വൃദ്ധരായിരിക്കുന്നു.
ഭൂമി
വിറപ്പിച്ച് മെട്രോ കുതിക്കുന്നു
എക്‌സപ്രസ്സ്
വേയ്കരികില്‍ നാരാങ്ങാത്തോട്ടത്തിന്റെ
മ്യൂസിയം.
കാഴ്ചയുടെ
ഇടങ്ങളിലെല്ലാം വാഹനങ്ങളുടെ
നിലയ്ക്കാത്ത പ്രവാഹം
എങ്ങും
ഹ്രസ്വദൃഷ്ടിക്കാര്‍ മാത്രം
നിശബ്ദത
എന്ന വാക്ക് ആരോ കൊള്ളയടിച്ചിരിക്കുന്നു
നീണ്ട
ഹോണുകള്‍,
ആ സംഗീതം
മാത്രം ഭക്ഷിച്ച്
മുന്നോട്ടു
വെച്ച കാലുകള്‍ അതിനെക്കാള്‍
വേഗത്തില്‍ പിന്നോട്ടു
പായുന്നു..
ആ
പുഴ
ഇന്ന്
ഞാന്‍ അതേ പുഴയിലേക്കിറങ്ങുന്നു
നിന്നെ
സ്‌നേഹത്തോടെ വാരി പുണര്‍ന്ന്
കടലിലേക്ക്
നടന്നുപോയ
അതേ പുഴയിലേക്ക്
നീ
മറഞ്ഞ മണല്‍പരപ്പില്‍ ചവിട്ടി
നില്‍ക്കുമ്പോള്‍
കാലിനുള്ളിലൂടെ
അതേ നിലവിളി വൈദ്യുതാഘാതം
പോലെ
എന്നെ
കുടഞ്ഞുണര്‍ത്തുന്നു
ഹൃദയതാളം
പെരുമ്പറ പോലെ
എന്നിലുള്ള
നിന്റെ ഓര്‍മ്മ പുഴ പോലെ
നേര്‍ത്തു മെലിഞ്ഞിരിക്കുന്നു.
പുഴ
അശക്തയായി തീര്‍ന്നിരിക്കുന്നു.
നീയും.
പുഴയുടെ
നീര്‍ചാല്‍ രുപവും
നീ
എന്ന സാനിദ്ധ്യവും എന്നെ
മുറിവേല്‍പ്പിക്കുന്നു
ചരിത്രത്തെ
വായിക്കാന്‍
കുത്തബ്ദ്ദീന്‍
അന്‍സാരിയുടെ
എന്നെ
കൊല്ലരുതേ എന്ന ദൈന്യതയാര്‍ന്ന
ഒറ്റ ചിത്രം മാത്രം മതി
കത്തിയമര്‍ന്ന്,
പുകയായി
മാറിയ
വലിയ
ചരിത്രത്തെ വായിക്കാന്‍.
ഇന്ന്
സൗമ്യമായി സംസാരിക്കുന്നവര്‍
പ്രിയങ്കരനായി
തീരാനുള്ള വഴികള്‍ തിരയുന്നവര്‍
എല്ലാ
കറകളും മാഞ്ഞു പോയിട്ടുണ്ടാവുമെന്ന്
കരുതുന്നവര്‍
അവര്‍
നിര്‍മ്മിച്ച ചരിത്രങ്ങളുടെ
അടിയില്‍
ഇത്തരം
പൊള്ളുന്ന ദൈന്യതകളുണ്ട്.
കുത്തബ്ദീന്‍
അന്‍സാരി,
ഇന്ന്
നീയാണ് ചരിത്രം.
ജീവനെ
കെട്ടിപിടിച്ച്,കൊല്ലരുതേ
എന്ന് കേണ്
നീ
നടന്നുപോയ വഴികളില്‍
ഭൂമി
പിളര്‍ന്ന നിലവിളികളില്‍
ചോര
വാര്‍ന്ന സ്ഥലികളില്‍
വലിയ
'ദേശസ്‌നേഹികളുടെ'
പേരുകള്‍
തിളങ്ങുന്നുണ്ട്.
നിന്റെ
ഒറ്റ ചിത്രം മാത്രം മതി
എല്ലാ
ഓര്‍മ്മകളെയും തിരിച്ചെടുക്കാന്‍.
മാറ്റി
വരയ്ക്കുന്ന ചരിത്രത്തിലൂടെ
നമ്മുടെ
ചരിത്രത്തെ പുനര്‍നിര്‍മ്മിക്കാന്‍.