മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Sunday, February 16, 2014

പതിനാറാമത് വി.ടി. സ്മാരക പുരസ്‌കാരം റോസിലി ജോയ്ക്ക്്

|2 comments
 സഹൃദയ സുഹൃത്തേ,
മുംബൈ സാഹിത്യവേദിയുടെ പതിനാറാമത്് വി.ടി. ഗോപാലകൃഷ്ണന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണം മാര്‍ച്ച് 2-ാം തിയ്യതി (02-03-2014) ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് മാട്ടുംഗ കേരള ഭവനത്തില്‍ നടക്കുന്നു.
സാഹിത്യവേദിയുടെ സ്ഥാപകാംഗം, നിരൂപകന്‍, കോളമിസ്റ്റ്, ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വി. ടി. ഗോപാലകൃഷ്ണന്റെ പേരില്‍ നല്‍കുന്ന പതിനാറാമത്് പുരസ്‌ക്കാരമാണിത്.
പ്രശസ്ത സാഹിത്യ നിരൂപകന്‍ ആഷാ മേനോന്‍ വി.ടി. ഗോപാലകൃഷ്ണന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണം നിര്‍വ്വഹിക്കും. മുംബൈ സാഹിത്യവേദിയില്‍ കഴിഞ്ഞ ഒരു വര്‍ഷം അവതരിപ്പിക്കപ്പെട്ട കൃതികളെ വിലയിരുത്തിക്കൊണ്ട്് അദ്ദേഹം സംസാരിക്കും. തുടര്‍ന്ന് ''സംഗീതവും സാങ്കേതികത്വവും'' എന്ന വിഷയത്തെ അധികരിച്ച് അദ്ദേഹം പ്രഭാഷണം നടത്തും. പ്രൊഫ. പി. എ. വാസുദേവന്‍ (കണ്‍വീനര്‍, വി.ടി. ട്രസ്റ്റ്) ചടങ്ങില്‍ സംബന്ധിക്കും.
ശ്രീമതി റോസിലി ജോയിക്കാണ് ഈ വര്‍ഷത്തെ പുരസ്‌കാരം. സാഹിത്യവേദിയില്‍ അവതരിപ്പിച്ച ''കാറ്റേ നീ'' എന്ന കഥയാണ്് അവരെ ഈ പുരസ്‌ക്കാരത്തിന് അര്‍ഹയാക്കിയത്. പ്രശസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍, പ്രശസ്ത സാഹിത്യ നിരൂപകന്‍ ആഷാ മേനോന്‍, പ്രൊഫ. പി. എ. വാസുദേവന്‍ (കണ്‍വീനര്‍, വി.ടി. ട്രസ്റ്റ്) എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ നിര്‍ണ്ണയിച്ചത്്.
വി.ടി. ഗോപാലകൃഷ്ണന്‍ സ്മാരകപുരസ്‌ക്കാര സമര്‍പ്പണം പ്രൗഡഗംഭീരമാക്കുന്നതിന് താങ്കളേയും സുഹൃത്തുക്കളേയും സസ്‌നേഹം ക്ഷണിക്കുന്നു.
താങ്കള്‍ വരണം. ഈ കൂട്ടായ്മയില്‍ പങ്കുചേരണം. വേദിയെ ധന്യമാക്കണം.

സ്‌നേഹപൂര്‍വ്വം
വി. ടി. വാസുദേവന്‍,
വി. ടി. സ്മാരകട്രസ്റ്റ്


സന്തോഷ് പല്ലശ്ശന
കണ്‍വീനര്‍
സാഹിത്യവേദി, മുംബൈFollowers