മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Monday, January 27, 2014

ഉഴവൂര്‍ ശശി സാഹിത്യവേദിയില്‍

|0 comments
പ്രിയപ്പെട്ട അക്ഷര സ്‌നേഹികളേ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ഫെബ്രുവരി മാസം ആദ്യ ഞായറാഴ്ച (02/02/2014) കവി ഉഴവൂര്‍ ശശി അദ്ദേഹത്തിന്റെ "തട്ടകം - ആയുസ്സിന്റെ പുസ്തകം'' എന്ന പ്രബന്ധം അവതരിപ്പിക്കും. കോവിലന്റെ തട്ടകം എന്ന നോവലിനെക്കുറിച്ചുള്ള ഒരു പഠനമാണിത്. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വെകീട്ട് 6 മണിക്ക് നടക്കുന്ന ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും, സാഹിത്യാസ്വാദകരും പങ്കെടുക്കും.

ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

മുംബൈ സാഹിത്യവേദിയുടെ ദീര്‍ഘകാല കണ്‍വീനറും കവിയും സാസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ശ്രീ ചേപ്പാട് സോമനാഥന്റെ  ഒന്നാം ചരമ വാര്‍ഷികമാണ് ഈ വരുന്ന ഫെബ്രുവരി രണ്ടാം തീയതി. ഈ സാഹിത്യവേദി പ്രതിമാസ ചര്‍ച്ച അദ്ദേഹത്തിനുള്ള സ്മരണാഞ്ജലികൂടിയാണ്. ചേപ്പാടിനെ അനുസ്മരിക്കുന്നതിനുവേണ്ടി മുംബൈയിലെ പ്രമുഖ എഴുത്തുകാരും സാസംകാരിക പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിക്കും.


സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: ഫെബ്രുവരി 02, 2014. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.

ചടങ്ങില്‍ നിങ്ങളും പങ്കെടുക്കണമെന്ന് ഒരിക്കല്‍കൂടി വിനീതമായി അഭ്യര്‍ത്ഥിക്കുന്നു


സസ്‌നേഹം
സന്തോഷ് പല്ലശ്ശന,
കണ്‍വീനര്‍, സാഹിത്യവേദി,
മുംബൈ

നോട്ട്: പരിപാടി കൃത്യം 6 മണിക്കുതന്നെ തുടങ്ങുന്നതായിരിക്കും.ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യസമയത്തുതന്നെ എത്തിച്ചേരുവാന്‍ ശ്രദ്ധിക്കുക


ഉഴവൂര്‍ ശശി വേദിയില്‍ അവതരിപ്പിക്കുന്ന ലേഖനം 'തട്ടകം-ആയുസ്സിന്റെ പുസ്തകം' വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ഉഴവൂര്‍ ശശി
എഴുത്തിലെ വേറിട്ടൊരു ജനുസ്സാണ് ശ്രീ ഉഴവൂര്‍ ശശി. കവിതയിലൂടേയും വേറിട്ട പഠനങ്ങളിലൂടേയും അദ്ദേഹം പ്രഖ്യാപിക്കുന്ന സര്‍ഗ്ഗാത്മക കലാപങ്ങള്‍ നഗരജീവിതത്തിലെ പലപ്പോഴും നിലച്ചുപോകുന്ന ചിന്താപദ്ധതികളെ പുനരുജ്ജീവിപ്പിക്കാന്‍ തക്ക കരുത്തുള്ളതാണ്. സ്‌ഫോടനാത്മകമായ ചിന്തകളിലൂടെ വ്യവസ്ഥാപിത കാവ്യാനുശീലനങ്ങളെ വെല്ലുവിളിക്കുന്ന ഒരു കാവ്യരചനാമാതൃക ഉഴവൂര്‍ ശശിയുടെ കവിതകള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രദമ കവിതാ സമാഹാരം 'ചതുരംഗം' മള്‍ബെറി പുറത്തിറക്കി. മുംബൈ കവിതാസമിതിയുടെ നഗരകവിതകളുടെ സമാഹാരത്തിലൂടേയും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടേയും ഉഴവൂരിന്റെ കവിതകളെ നമ്മള്‍ പരിചയപ്പെട്ടിരുന്നു. അഭിഭാഷകനായ അദ്ദേഹം ദീര്‍ഘകാലമായി ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകളിലായിരുന്നു. ഓ.വി. വിജയന്റെ 'ധര്‍മ്മപുരാണ'ത്തെക്കുറിച്ച് ചെയ്ത പ്രൗഢഗംഭീരമായ പ്രബന്ധത്തിനുശേഷം ഒരു നീണ്ട ഇടവേളയ്ക്കുശേഷമാണ് ഉഴവൂര്‍ ശശി വീണ്ടും സാഹിത്യവേദിയില്‍ ഒരു പ്രബന്ധമവതരിപ്പിക്കുന്നത്.

ഉഴവൂര്‍ സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബി.എസ്.സി ബിരുദം, സിദ്ധാര്‍ത്ഥ് ലാ കോളജില്‍ നിന്ന് എല്‍.എല്‍.ബി., മുംബൈ യുണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍.എല്‍.എമ്., ഇപോര്‍ട്ട്് അന്‍ഡ് പേര്‍സണല്‍ മാനേജ് മെന്റില്‍ ഡിപ്ലോമ, ഹ്യൂമന്‍ റൈറ്റ്‌സ്, ചില്‍ഡ്രന്‍സ് റൈറ്റ്‌സ് എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുന്നു. മഹാരാഷ്ട്ര സ്‌റ്റേറ്റ് മീഡിയേറ്റര്‍ അന്‍ഡ് കൗണ്‍സില്‍, സുപ്രീം കോര്‍ട്ട് ലോയര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിക്കുന്നു.
 

Followers