മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Wednesday, November 30, 2016

ഡിസംബർ മാസ സാഹിത്യ ചർ ച്ച

|0 comments
Add caption
 ഇവിടെ സുധീറിന്റെ കവിതകൾ  വായിക്കാം read more click ചെയ്യുക






Tuesday, November 1, 2016

സാഹിത്യവേദി നവംബർ മാസ സാഹിത്യ ചർച്ച

|0 comments
ജഡിക പാപങ്ങൾ
കെ രാജൻ

സ്ത്രീപീഡനങ്ങളുടെ ക്രൂരകഥകൾ വായിച്ച്  വായിച്ചു മനം മടുത്ത അയാൾ പത്രം മടക്കിവച്ച് ചാരുകസേരയിൽ ചാഞ്ഞു  അലക്ഷ്യമായി ശൂന്യതയിലേക്കു നോക്കിക്കൊണ്ടിരുന്നു. പുറത്ത് സ്വർണ്ണവെയിലിൽ പെയ്യുന്ന ചാറ്റൽമഴ. എന്തൊരു ഋതുവിശേഷം ! അറിയാതെ ഞായറാഴ്ചയുടെ ആലസ്യത്തിൽ പൊങ്ങിയൊഴുകുന്ന ചിന്തകളിൽ നിന്ന് തെന്നി വീണ് അയാൾ മയങ്ങി
സ്വപ്ന - ജാഗ്രത് അതിർവരമ്പുകളിലെവിടെയൊ വ്യാപരിച്ചബോധതലത്തിലേക്ക് കടന്നുവന്ന ആ വാക്കുകളിൽ കുടുങ്ങി അയാൾ പെട്ടെന്ന് ഞെട്ടിയുണർന്നു

ഡാഡി,സോദോമിലെ ലോത്തിന്റെ കഥയൊന്നു പറഞ്ഞു തരാമോ...” 
സൺഡെസ്കൂൾ കഴിഞ്ഞു വന്ന കുഞ്ഞു മകൾ തന്നെ തുറിച്ചു നോക്കി നില്ക്കുന്നു.
ഒരു മിന്നൽപ്പിണർ മനസ്സിൽകൂടി അതിവേഗം പാഞ്ഞു ആ  ചോദ്യം മാറ്റൊലികൊണ്ടിരുന്നുശരീരമാകെ ചൂടനുഭവപ്പെട്ടു തുടങ്ങിയപോലെ. സ്വേദകണങ്ങൾ നെറ്റിയിൽ മൊട്ടിട്ടു .
മനസ്സംയമനം പാലിക്കാൻ ഒരു ശ്രമത്തിന്റെ ഭാഗമായി ഒരു ദീർഘനിശ്വാസമെടുത്തു.  “ബൈബിളിലെ പഴയ നിയമത്തിലുള്ള ഒരു കഥയാ..നിയിപ്പോൾ അതൊന്നുമറിയണ്ട... വലുതാകുമ്പോൾ വായിച്ചുമനസ്സിലാക്കാം..... നീ പോയി വിശ്രമിക്ക് "   പരുഷത കലർത്തി നിസ്സംഗ്ഗഭാവത്തിൽ അയാൾ പറഞ്ഞു

അയാളുടെ മുഖഭാവം കണ്ട്  മകൾ അമ്പരന്നുവിഷണ്ണനായി  മടിച്ചു മടിച്ചവൾ പോയി.

ആദ്യമായാണ് അയാൾ മകളോട് ഇത്ര കടുത്തു സംസാരിച്ചു പോയത്. അവൾക്കു കഥകൾ കേൾക്കാൻ വലിയ ഇഷ്ടമാണ്. പറയാൻ തനിക്കും. അവളുടെ ചോദ്യങ്ങൾക്കുവേണ്ടി ചെവി കൂർപ്പിച്ചിരുന്നിട്ടെയുള്ളൂ. വിശദീകരണങ്ങൾ നല്കാൻ ജാഗ്രത കാട്ടിയിട്ടേയുള്ളൂ.എന്നിട്ടും ഇങ്ങനെ..
മമ്മിയുടെ അഭാവമറിയിക്കാതിരിക്കാൻ അയാൾ  അതീവ ശ്രദ്ധാലുവായിരുന്നു. ഒരു കുറ്റബോധം  മനസ്സിനെ മഥിക്കുവാൻ തുടങ്ങി.
വെക്കേഷനു മമ്മിയുടെടുത്തു പോകുമ്പോൾ നിന്റെ മമ്മിയോടു തന്നെ ചോദിക്ക് എന്ന് മറുപടി പറയാനായിരുന്നു ആദ്യം മനസ്സിൽ തോന്നിയിരുന്നത്. എങ്കിലും ആ കുഞ്ഞു മനസ്സുനോവിക്കാൻ തോന്നിയില്ല. നോവിക്കരുതെന്ന് നിർബ്ബന്ധമുണ്ട്. ഒരു വലിയ ചോദ്യചിഹ്നമായി ലോത്തിന്റെ കഥ അവളുടെ മനസ്സിൽ തങ്ങിനിൽക്കരുത്. നിസ്സംഗ്ഗമായ ഒരു മറുപടി പറയുന്നതിൽ താൻ വിജയിച്ചോ? ആൻഡ്റൂസ് ആത്മപരിശോധനയിലാണ്ടു.
വെക്കേഷൻ കാലത്ത് മകൾ മമ്മിയോടൊപ്പം താമസിക്കാൻ പോകുന്നതും അവൾ ജൂലിയോട് ഈ ചോദ്യം ആവർത്തിക്കുന്നതും ആൻഡ്‌റൂസ് മനസ്സിൽ കണ്ടു. മകളുടെ ഓരോ ചോദ്യവും അവളുടെ മേൽ ഗന്ധകവും തീമഴയും വർഷിക്കണം.വർഷങ്ങളായി പടുത്തുയർത്തിയ സ്വപനങ്ങളല്ലേ, ജീവിത ബന്ധങ്ങളല്ലെ അവൾ  നിസ്സരമായി അറത്തു മുറിച്ചത്. തന്നോടോപ്പം ഈ ഓമനക്കുഞ്ഞിനേയും ഉപേക്ഷിക്കാൻ അവൾക്കു തോന്നിയല്ലൊ.?!.അവളുടെ അധരങ്ങളിൽ സ്തുതിയും ഹൃദയത്തിൽ കാപട്യവുമായിരുന്നു. അധമചോദനകൾ മനുഷ്യനെ അവിവേകിയാക്കുമെന്ന ചൊല്ല് എത്ര ശരിയാണ്. ജൂലി, അവൾ അയാൾക്ക്  ദൈവം യോജിപ്പിച്ചു തന്ന ഭാര്യ മാത്രം ആയിരുന്നില്ല.തിരുനൽവേലിക്കടുത്തൊരു കുഗ്രാമത്തിൽ നിന്ന് വിവാഹം കഴിച്ച് മുംബൈയിൽ കൊണ്ടുവരുമ്പോൾ അവൾ ശാലീന സുന്ദരിയായൊരു ഗ്രാമീണപെൺകൊടി യായിരുന്നു. പഠിക്കാൻ മിടുക്കിയായ അവൾ ഉപരിപഠനം നടത്തണമെന്ന് ശഠിച്ചത് അയാളാ യിരുന്നു. കടുത്ത ദാരിദ്ര്യത്താൽ അപൂർണ്ണമായ അവളുടെ വിദ്യാസ്വപ്നങ്ങൾ പൂർത്തീകരിച്ചു കൊടുക്കേണ്ടത്  ധാർമ്മിക ഉത്തരവാദിത്വമാണെന്നു ആൻഡ്‌റൂസിന്‌ തോന്നി .
ഒരു മകളേപ്പോലെ,ശിഷ്യയേപ്പോലെ, അനുജത്തിയേപ്പോലെയൊക്കെ പരിഗണിച്ച് പഠനത്തിന്റെ സോപാനങ്ങളിൽ സഹായഹസ്തവുമായ്  എപ്പോഴുമുണ്ടായിരുന്നു-യൗവ്വനത്തിന്റെ തുടിപ്പുകളെ സംയമിപ്പിച്ച് ഭർത്താവിന്റെ അധികാരങ്ങളെ പലപ്പോഴും ത്യജിച്ച് ബിരുദാനന്തര ബിരുദം റാങ്കോടെ അവൾ പാസ്സായപ്പോൾ ജീവിത സാഫല്യം നേടിയതുപോലെ ഏറെ സന്തോഷിച്ചു .നല്ലൊരു ജോലി ലഭിച്ചപ്പോൾ തോളിൽ നിന്ന് മലയിറക്കിവച്ച ആശ്വാസമനുഭവിച്ചു.  
സാമ്പത്തിക ഞെരുക്കങ്ങൾക്കൊരറുതി വന്നല്ലോ ......
ദാമ്പത്യജീവിതം പൂവിട്ടു തുടങ്ങിയത് പിന്നീടാണ്. മകൾ ജനിച്ചപ്പോൾ ജീവിതത്തിന് മറ്റൊരു ദിശാബോധമുണ്ടായി .അവളുടെ ഹൃദയ കാഠിന്യം എല്ലാം തകർത്തു. ദൈവത്തിന്റെ പ്രമാണം കല്പനകൾ എല്ലാം അവൾ കാറ്റിൽ പറത്തി.
എന്നിൽ നിന്നകന്നു നില്ക്കരുതേ.......... കർത്താവേ .......... സഹായത്തിനാരുമില്ല ............. അറിയതെ മനസ്സിൽ നിന്നൊരു പ്രാർത്ഥന ഉയർന്നു.  
ഉപബോധമനസ്സ് ആശ്വാസം തേടി  ബൈബിൾ കൈയ്യിലെടുത്തു. ഉൽപത്തിപുസ്തകം പത്തൊമ്പതാം അദ്ധ്യായം തുറന്നു.
 “ ഈ രാത്രി നിന്റെ അടുക്കൽ വന്ന പുരുഷന്മാർ എവിടെ?” ഞങ്ങൾ അവരെ പ്രാപിക്കുന്നതിന് ഞങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവാ എന്ന് അവനോടു പറഞ്ഞു. '. കാമാന്ധത ബാധിച്ച സോദാമിലെ പുരുഷാരം ! ലോത്തിന്റെ കന്യകമാരായ പുത്രിമാരെ നിരസ്സിച്ച പുരുഷാരം. ആതിഥ്യ മര്യാദയെക്കുറിച്ചു പറഞ്ഞ ലോത്തിനെ നോക്കി അവർ അട്ടഹസിച്ചു.
കാലം സഹസ്രാബ്ധ ങ്ങളിലൂടെ ഒഴുകി. അന്തർധാര അഭംഗുരമായി പുതിയ രൂപഭാവങ്ങൾ തേടി. എല്ലാമുപേക്ഷിച്ച് സഹപ്രവർ ത്തകയായ ഗോവൻ സ്ത്രീയുമായി... അവളെപറ്റിയോർക്കുമ്പോൾ ലജ്ജയേക്കാളേറെ ഭയമാണ് ഇപ്പോൾ തോന്നുന്നത്
അവൾക്ക് ഇരുട്ട്  മറയായില്ല. ഭിത്തികൾക്ക് അവളെ ഒളിപ്പിക്കാനായില്ല .എല്ലാം അവൻ കണ്ടു. നഗ്നനേത്രങ്ങൾകൊണ്ട് അത്യുന്നതന്റെ നിയമം  അവൾ ലംഘിച്ചു. “സോദാമിന്റേയും ഗോമോരയുടേയും മേൽ യഹോയയുടെ സന്നിധിയിൽ നിന്നും ആകാശത്തു നിന്നും തന്നെ തീയും ഗന്ധകവും വർഷിച്ചു.”
ഒപ്പം കല്പന നിരസിച്ച ലോത്തിന്റെ ഭാര്യ ഒരു ഉപ്പുതൂണായിത്തീർന്ന ഭയാനകചിത്രവും ആണ്ഡ്രൂസിന്റെ മനസ്സിൽ തെളിഞ്ഞു. ദൈവകോപത്തിന്റെ അഗ്നിവർഷത്തിൽ അവൾ ചാമ്പലാകുമോ? കല്പന നിരസിച്ച അവൾ മറ്റൊരു ഉപ്പുതൂണായി മാറുമോ? അയാളുടെ ഹൃദയം ത്രസിച്ചു.
അവൾക്കു വേണ്ടി വേദനിക്കുന്ന വേറൊരു ആണ്ഡ്രൂസ് തന്നിലുണ്ടോ? .ആത്മശോധനയിൽ അയ്യാൾ സ്വയം ആശ്ചര്യപ്പെട്ടു.
ന്യൂറോ -ബയോളജിക്കൽ വിശദീകരണങ്ങളും മനഃശാസ്ത്ര വിശകലനങ്ങളും ഉപദേഷ്ടാക്കളുടെ നിർദ്ദേശങ്ങളും അസ്ഥാനത്താക്കുന്ന തരത്തിലായിരുന്നു അവളുടെ പെരുമാറ്റം!
ഒരു തെറ്റു  സ്വയം കണ്ടുപിടിച്ച് തിരുത്തുന്നതിനായി ഭൂതക്കണ്ണാടിയുമായി സ്വജീവിതത്തെ അയാൾ നിരീക്ഷിച്ചിരുന്നു.ചതുരുപായങ്ങളും പ്രയോഗിക്കാൻ തുനിഞ്ഞിറങ്ങിയ അയാളുടെ സാമ-ദാന-ഭേദ-ദണ്ഡ പദ്ധതികളെ അവൾ സമർത്ഥമായി പ്രതിരോധിച്ചു. സ്വന്തം ശരീരം കൂടി പ്രതിഫലമായി ആ ഗോവക്കാരി വാഗ്ദാനം ചെയ്തപ്പോൾ ആ പ്രത്യാക്രമത്തിന്റെ ഞെട്ടലിൽ നിന്നു മുക്തനാകുവൻ സമയമെടുത്തു. അവളുടെ ബന്ധത്തിന്റെ ദൃഢതയും തന്റെ പരാജയത്തിന്റെ ആഴവും തന്നെ കൂടുതൽ വ്യാകുലനാക്കി.മകൾ വലുതാകുമ്പോൾ, ജീവിത യഥാർത്ഥ്യങ്ങൾ മനസ്സിലക്കുമ്പോൽ അവളുടെ മമ്മിയെ എങ്ങനെ നേരിടും ?.തിരിച്ചും ?  

ആംഡ്‌റൂസിന്റെ മനം നിഷ്ക്രിയ പ്രതികാരത്തിന്റെ കച്ചിത്തുരുമ്പുകൾ തേടി . പുതിയ സാമൂഹ്യമൂല്യങ്ങൾ ആക്രമണ ബുദ്ധിയോടെ ഇതെല്ലാം ന്യായീകരിക്കുമായിരിക്കും.ആദി പാപങ്ങളും തുടർപാപങ്ങളും നിയമങ്ങളാൽ പോലും വിശുദ്ധീകരിക്കപ്പെടുന്ന കാലമല്ലെ ? തകർന്ന ജീവിതത്തിന്റെ ഭംഗശ്രുതികൾ മാത്രം മാറ്റൊലി കൊള്ളുന്നു.
സോദോം വിട്ടുപോയി പർവത ഗുഹയിൽ താമസമായ ലോത്തിന്റേയും രണ്ടു പുത്രിമാരുടേയും കഥ തുടർന്നു.  
ശ്ശെ ...ശ്ശെ.... അയാൾക്ക് വല്ലാത്ത ജാള്യത അനുഭവപ്പെട്ടു . സത്യവേദപുസ്തകം മടക്കി വെച്ചു.
വീണ്ടും മകളുടെ മുറിയിലേക്കു ചെന്നു. അവളുറങ്ങുന്നു. ചൂടും മനോവിഷമവും ചേർന്ന് ക്ഷീണിച്ചുള്ള ഉറക്കം.
എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുമ്പോൾ ചെയ്യുന്നതുപോലെ തന്നെ അയാൾ പ്രാർത്ഥിച്ചു. ജീവിത പ്രതിസന്ധികളെ  നേരിടാൻ മനഃശക്തിയ്ക്കു  വേണ്ടി കണ്ണടച്ചു പ്രാർത്ഥിച്ചു. പശ്ചാത്താപത്തിന്റെ പുണ്യനദിയിൽ കുളിച്ച് അവൾ വിശുദ്ധയായി തിരിച്ചു വരുമെന്ന ഉൾമോഹം, ശുഭാപ്തിവിശ്വാസം, സഫലമാകണേയെന്നും ഉള്ളുരുകി

തുടർന്ന് ഈറനണിഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് ആൻഡ്രൂസ് മകളുടെ നെറുകയിൽ മെല്ലെ മെല്ലെ ചുംബിച്ചു.
.............................

സ്വച്ഛഭാരതവും മാലാഖമാരും
കെ രാജൻ
മുംബയിലെ ഓരോ റെയിവേസ്റ്റേഷനും അതിന്റേതായ ഒരു ഗന്ധമുണ്ട്  എന്നു പറയാം. വണ്ടി ചെന്നെത്തിയ സ്റ്റേഷൻ കണ്ണടച്ച്  സ്ഥിരയാത്രക്കാർക്ക്  മണത്തറിയാൻ സാധിക്കും.
ലോകമാന്യതിലകന്റെ നാമത്തിലുള്ള കുർല റെയിൽവേ  ടെർമിനലിൽ ഒരു സുഹൃത്തിനെ യാത്രയയക്കാൻ ചെന്നതായിരുന്നു. വർഷകാലാരംഭത്തിലെ ചാറ്റൽ മഴ ,സ്റ്റേഷന്റെ പരിസരത്തുള്ള ചപ്പു ചവറു കൂമ്പാരത്തിൽ നിന്ന് മനസ്സു മടുപ്പിക്കുന്ന ദുർഗ്ഗന്ധം വമിച്ചു കൊണ്ടിരുന്നുതിരക്കിൽ പായുന്ന യാത്രക്കാർക്ക് ശ്വസിക്കാനുള്ള, മണക്കാനുള്ള സമയമെവിടെ? അധികാരികളെ  അതൊട്ടു അലോസരപ്പെടുത്തുന്നുമില്ല.
വണ്ടി പുറപ്പെടാൻ ഇനിയും സമയമുണ്ട് . വിഷയം സ്റ്റേഷൻ മാസ്റ്ററുടെ ശ്രദ്ധയിൽ പെടുത്താ ഓഫീസിലേക്കു നടന്നു. പരിസ്ഥിതി മലിനീകരണ ത്തിന്റേയും സ്റ്റേഷന്റെ  ദുരവസ്ഥയുടെയും ചിത്രം ചൂണ്ടിക്കാട്ടി.  
പക്ഷേ വാഗ്വാദ പ്രിയനായ ഉദ്യോഗസ്ഥന്റെ പ്രതികരണം വിചിത്രമായിരുന്നു. മും ബയിലേക്കു ചേക്കേറുന്ന ജനങ്ങൾക്ക് പ്രതേകിച്ച് ചില വിദൂര ദേശങ്ങളിനിന്നു വരുന്ന ജനവിഭാഗങ്ങൾ ക്ക് ശുചിത്വ ബോധമി ല്ലെന്നും ഈ ചപ്പു കൂമ്പാരങ്ങളുടെ ഉത്തരവാദിത്വം അവർക്കാണെന്നും പറഞ്ഞ് അദ്ദേഹം തന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. തന്റെ ക്യാബിൻ ഭിത്തിയിലെ ഒരു ബഹു വർണ്ണ ചിത്രം ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 'നിങ്ങളെപ്പോലൊരുവൻ സം സാരിച്ചു കൊണ്ടിരുന്നപ്പോൾ തുപ്പിയ മുറുക്കാൻ കറ ഉണങ്ങിയതാണത് ".
തന്റെ വാദം ശക്തിപ്പെട്ടു എന്നു കരുതിയ അദ്ദേഹത്തിന്റെ നേർക്ക് ഞാൻ ഒരു മറുചോദ്യം തൊടുത്തുവിട്ടു.
ഈ ഭിത്തിയിൽ തുപ്പിയ വിദ്വാനെതിരെ താങ്കൾ എന്തു നടപടിയെടുത്തു?' 

 അപ്രതീക്ഷിതമായ മറുചോദ്യത്തിൻ പ്രതികരണമില്ല ; അദ്ദേഹം ഇളിഭ്യനായി തല കുനിച്ചിരുന്നു.
ഞാൻ കൂട്ടിച്ചേർത്തു: ആദിവാസികളും ഗിരിജനങ്ങളും എത്തിച്ചേരുന്ന വൻ നഗരമാണിത് . നിങ്ങളുടെ മൗനം തെറ്റുകളാവർത്തിക്കാൻ കാരണമാകും .കുറഞ്ഞപക്ഷം അയ്യാളെ ശാസിച്ചു താക്കീതു ചെയ്യണമായിരുന്നു. ബോധവല്ക്കരണത്തിന്റെ ഭാഗമായി.
ഇതേ ആളുകൾ ശിവജി ടെർമിനലിലും ചർച്ച് ഗേറ്റ് സ്റ്റേഷനിലുമെല്ലാം എത്തിച്ചേരുന്നുണ്ടല്ലോ . താരതമ്യേനെ എത്ര വൃത്തിയായാണ് ഈ സ്റ്റേഷനുകൾ പരിപാലിക്കപ്പെടുന്നത്.
' ഇപ്പോൾ കരാർ മേഖലയിലാണ് വൃത്തിയാക്കൽ നടക്കുന്നത് , കരാർ ജോലിക്കാരുടെ  കുറവാണ് ഒരു കാരണം " അദ്ദേഹം അടുത്ത ന്യായീകരണം തേടി.  
 "ശുചീകരണം താങ്കളുടെ ക്യബിൻ ഭിത്തിയിൽ നിന്നു തന്നെയാകട്ടെ....”
ഉടൻ നടപടിയെടുക്കാമെന്നുറപ്പു നല്കിയ അദ്ദേഹത്തോട് ഞാൻ അല്പം പരിഹാസസ്വരത്തിൽ പറഞ്ഞു.
അസ്വസ്ഥമായ മനസ്സോടെയാണ് തുടർന്ന് ഞാൻ പ്ലാറ്റുഫോമിലേക്കു തിരച്ചു വന്നത്. സുഹൃത്തിന്റെ കമ്പാർട്ടുമെന്റിന്റെ അടുത്തെത്തിയപ്പോൾ ആൾക്കൂട്ടത്തിനിടയിൽ ഒരു മദ്ധ്യ വയസ്കയായ സ്ത്രീ എന്റെ ശ്രദ്ധ ആകർഷിച്ചു.  

എവിടെയോ കണ്ടമുഖം ! അവരും എന്നെത്തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. ധൃതിയിൽ ഞാൻ ഓർമ്മയിൽ പരതി. അധികം ശ്രമിക്കേണ്ടി വന്നില്ല .  
അതേ ... ആശ
ഞാനൊന്നു ചിരിച്ചു.
അവളും
അപ്പോൾ ചേട്ടനെന്നെ .......... മറന്നിട്ടില്ല!
ആപൽ സന്ധിയിൽ സഹായിച്ചവരെ എങ്ങനെ മറക്കും ?”
പെട്ടെന്ന് അവൾ തിരിഞ്ഞ് , കൂടെ നിന്ന ,ഏതാണ്ട് നര ഇടകലർന്ന താടിയുള്ള ഒരു സർദാറിനെ കാട്ടി പറഞ്ഞു. “മീറ്റ് മൈ ഹസ്ബൻഡ് -ജർണയിൽ സിംഗ് ".
ആശയും സിക്കു മതസ്ഥനായ ഭർത്താവും!. 
അഭിവാദ്യം ചെയ്യുന്നതിനിടെ ഈ വസ്തുത അംഗീകരിക്കാൻ , മഥിക്കുന്ന  ചിന്തകൾക്കിടയിൽ മനസ്സു ശ്രമിച്ചു
അവൾ സർ ദാർജിയെ കെട്ടിയാലെന്താ ? കാലം മാറിയില്ലേ? മനസ്സ് എന്തിനു പ്രക്ഷുബ്ധമാകണം?.  
വം ശീയ കുടിയേറ്റങ്ങളുടെയും സങ്കര-സങ്കലനങ്ങളുടേയും ഒരു നീണ്ട തുടർക്കഥയല്ലേ മാനവ ചരിത്രം ? വൈക്കം സത്യാഗ്രഹത്തിന്റെ സമയത്ത് സിഖ് മതത്തിലേക്ക് കൂട്ടമായി പരിവർത്തനം നടന്നിട്ടില്ലേ?ഇന്നും നടക്കുന്നില്ലെ ഹരിയാന കല്യാണങ്ങൾ ? മുംബയ് പോലെയുള്ള കോസ്മോപോലിറ്റൻ നഗരങ്ങളിൽ സങ്കരവംശീയ കല്യാണങ്ങൾ സർവ്വസാധാരണമായിട്ടില്ലേ? മലയാളിയുടെ പ്രവാസ ചരിത്രത്തിലെ പുതിയ ഏടുകളായി ഇവയെ കാണുക. 
വിശ്വ പൗരനായി ഉരുത്തിരിയുന്ന മലയാളി. !
ന്യായീകരണങ്ങളുടെ ഒരു ശൃംഖല തന്നെ മനസ്സിൽ രൂപം കൊണ്ടീരിക്കുന്നു.
ആശയെ പരിചയപ്പെട്ടത് എന്നാണ്?............  
അതെ കൃത്യം പതിനെട്ടുവർഷം മുമ്പ് .മറക്കാൻ കഴിയില്ല. കാരണം ഹൃദയാഘാതത്തെത്തുടർന്ന് മുംബയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ തന്നെ ശ്രൂഷൂഷിച്ച ഒരു പറ്റം മലയാളി മാലാഖമാരിൽ ഒരാളായിരുന്നു സിസ്റ്റർ ആശ.
തന്നെ ഐ സി യു വിൽ നിന്ന് പ്രത്യേക മുറിയിലേക്കു മാറ്റിയപ്പോഴും ആശ തന്റെ ഡ്യൂട്ടി സമയം കഴിഞ്ഞ് ക്ഷേമാന്വേഷണങ്ങളൂമായി അവിടെ എത്തുമായിരുന്നു. സുഹൃത്തുക്കൾ നിക്ഷേപിച്ചു പോയിരുന്ന വാരികകളും പുസ്തകങ്ങളുമായിരുന്നു ആശയെ എന്റെ മുറിയിലേക്കാകർഷിച്ചിരുന്ന പ്രധാന ഘടകം .''
ഞാനിവ കൊണ്ടുപോയി വായിക്കുന്നതിൽ വിരോധമുണ്ടോ ?”
എനിക്കു സന്തോഷമേയുള്ളൂ"
"നിങ്ങൾ എന്തെല്ലാം പ്രസിദ്ധീകരണങ്ങളാണ് സ്ഥിരമായി വായിക്കാറുള്ളത് ?”
.. ഞങ്ങൾക്കു പൊതുവെ വലിയ വായനാശീലമൊന്നുമില്ല. എനിക്ക് താല്പര്യമുണ്ട് ,പക്ഷേ ഞങ്ങളുടെ ഡ്യൂട്ടി സമയങ്ങളൂം സാഹചര്യങ്ങളൂം അനുവദിക്കുന്നില്ല.”
അവൾ തുടർന്നു
ഞങ്ങൾ സമൂഹത്തിൽ നിന്ന് ഏതാണ്ടു വേർപെട്ടു തന്നെ നില്ക്കുന്നു. മാനേജുമെന്റു നല്കിയ ക്വാർട്ടേർസിൽ താമസിക്കുന്നു. കുളി കഴിഞ്ഞ് കൂട്ടുകാരികളെല്ലാം ചേർന്ന് ഒരു പ്രാർത്ഥനയുണ്ട് . വായിക്കാനൊന്നുമില്ലെങ്കിൽ ഞാനും അവരോടൊപ്പം ചേർന്ന് എന്റെ ദൈവത്തോട് പ്രാർത്ഥിക്കും . പിന്നെ വല്ലപ്പോഴുമൊരു സിനിമ , ഷോപ്പിങ്... ഇങ്ങനെയൊതുങ്ങുന്നു ഞങ്ങളുടെ ജീവിതം ..”
കൂടുതൽ പരിചപ്പെട്ടപ്പോൾ മനസ്സിലായി അന്നവൾക്ക് ഇരുപത്തിനാലിനടുത്ത പ്രായം: മദ്ധ്യ തിരുവതാംകൂറിലുള്ള ഒരു കുടും ബത്തിലെ ഏക വരുമാന മാർഗ്ഗം. അനുജനെ പഠിപ്പിക്കേണ്ട ഉത്തരവാദിത്വവും ......
സംഭാഷണ പ്രിയയായ അവൾ പറയുമായിരുന്നു:
"അതെ ഞങ്ങളെല്ലാം കറവപ്പശുക്കൾ മാത്രമാണ്. ജോലി നേടുക.രോഗികളെ ശുശ്രൂഷിക്കുക, കുടുംബത്തെ സം രക്ഷിക്കുക .... ഇതിനായി മാത്രം ജനിച്ചവർ! ഞങ്ങളുടെ കാര്യം നോക്കാൻ ആരുമില്ലെന്നു പലപ്പോഴും തോന്നും . ഭാഗ്യമുള്ള ഒരു ചെറു വിഭാഗം കുടുംബസഹായത്താൽ രക്ഷപെട്ടെന്നു വരും. ചിലർ ജീവിതാകർഷണങ്ങളുടെ പ്രലോഭനങ്ങളിൽ പെട്ടു പോകും.കൂടുതൽ പേരും സ്വന്തമായ നിലയിൽ ജീവിതം എങ്ങനെയെങ്കിലും കരുപ്പിടിപ്പിക്കാൻ ശ്രമിക്കും .വെറും കാട്ടു പുഷ്പങ്ങളായി വിരിഞ്ഞു കൊഴിയുന്നവരുമുണ്ട്. ...”
ഒരു സാമൂഹ്യ ശാസ്ത്രജ്ഞയെപ്പോലെ നഴ്സുമാരുടെ പ്രവാസിജീവിതത്തെ അവൾ അപഗ്രഥിക്കാൻ തുടങ്ങി.
ചെറുകിട സ്വകാര്യ ആശുപത്രികളിലും പ്രൈവറ്റ് നഴ്സുമാരായും സേവനം ചെയ്യുന്ന ആയിരക്കണിക്കിനു നഴ്സുമാരുടെ കഥയാണ് അവൾ പറഞ്ഞു കൊണ്ടിരുന്നത്. സ്വാന്ത്വനത്തിന്റെ ലോകത്ത് സ്വയം സ്വാന്ത്വനത്തിനായി കേഴുന്നവർ.
അവളുടെ അവജ്ഞ നിറഞ്ഞ ധാർമ്മികരോഷത്തിൽ നിന്ന്. അപകർ ഷതാ ബോധത്തിൽ നിന്നു മോചനം നൽകനായി ഞാൻ വചാലനായി.
ഒരർത്ഥത്തിൽ ആദ്യകാല പ്രവാസികളുടെയെല്ലാം പൊതുവായ കാര്യമാണ് ആശ പറഞ്ഞത്....... പക്ഷേ നിങ്ങൾ വെള്ളയണിഞ്ഞ മാലാഖമാർ എത്ര മഹത്തായ സേവനമാണ് സമൂഹത്തിനു നല്കുന്നത്-ആതുരസേവനം ! 
വേദനയുടെ , യാതനയുടെ കൂരിരുട്ടിൽ ദീപമേന്തിവരുന്ന മാലാഖമാർ. ആത്മ സംതൃപ്തി തരുന്ന തൊഴിൽ. മലയാളി നഴ്സുമാരുടെ അർപ്പണ ബോധവും കാര്യക്ഷമതയും ഇന്നു ലോകമെങ്ങും അംഗീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ പ്രവാസ ലോകത്തിന് അഭിമാനമാണ്.”
എന്റെ വാക്കുകൾ എന്തു വികാരമാണ് അവളിൽ ജനിപ്പിച്ചത് എന്നറിയാൻ മനസ്സ് തത്രപ്പെട്ടു. അവൾ ചുണ്ടുകൾ അമർത്തിപ്പിടിച്ചിരുന്നു. അന്ന് ആദ്യമായി അവൾ മൗനിയായി. മുഖത്ത് മാറി മറയുന്ന വികാരഭേദങ്ങൾ വാചാലമായിരുന്നു.
ഹൃദയ ശസ്ത്രക്രിയക്കുവേണ്ടി എന്നെ വലിയൊരു ആശുപത്രിയിലേക്കു മാറ്റുന്നതു വരെ ആശയുമായുള്ള സായഹ്നസല്ലാപങ്ങൾ തുടർന്നിരുന്നു. പോകുമ്പോൾ അവളുടെ വായനാഭിരുചിയെ കണക്കിലെടുത്ത് കുറെ പുസ്തകങ്ങൾ ഉപഹാരമായി നൽകാനും മറന്നില്ല.
നഗരജീവിതത്തിന്റെ ഗതിവേഗത്തിൽ പെട്ട് , സമ്മർദ്ദ-സത്രാസങ്ങളിൽ പെട്ട്, ഇവയെല്ലാം ഓർമ്മകളായി മങ്ങി മറഞ്ഞിരുന്നു.
എങ്കിലും ആശുപത്രി സന്ദർശിക്കുന്ന വേളകളിലെല്ലാം ആശയുടേയും ആശയറ്റു ജീവിക്കുന്ന വലിയ ഒരു പറ്റം രാക്കുയിലുകളുടെ മൗനനൊമ്പരങ്ങൾ ഒരു സംഘഗാനം പോലെ മനസ്സിൽ അലയടിക്കുമായിരുന്നു.  
ട്രെയിന്റെ ചൂളംവിളി എന്റെ മനോവ്യപാരങ്ങൾക്ക് കടിഞ്ഞാണിട്ടു.
തൊഴുതു യാത്ര പറഞ്ഞു പോയ സർദാറിനേയും ആശയേയും കണ്ണുകൾ പിന്തുടർന്നു. അവളുടെ കുട്ടികൾ സീറ്റിലുണ്ടോ എന്നായിരുന്നു അന്വേഷണം .ഇല്ല ജീവിതപങ്കാളിയെ ഇപ്പോഴായിരിക്കും കിട്ടിയത്. സര്ദാറിന്റെ ആദ്യ കല്യാണമാണോ അതോ വിവാഹ മോചിതനാണോ?. ആദ്യ ഭാര്യക്ക് എന്തു സംഭവിച്ചു. ആ ബന്ധത്തിൽ കുട്ടികളുണ്ടായിരുന്നോ?
നിനക്കാതെ ബന്ധുഭാവം പൂണ്ട് , സ്വന്തഭാവം പൂണ്ട് മനസ്സ് കാടുകയറുന്നു.
ഉയർന്നു വന്ന എണ്ണമറ്റ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ മനസ്സ് വ്യഥിതമായി.  

ഒരു ദിവസം ആശയിൽ നിന്നു തന്നെ ഉത്തരം തേടണം. തുറന്ന ചോദ്യങ്ങൾ ക്കെല്ലാം സങ്കോചമില്ലാതെ അവൾ മറുപടി പറഞ്ഞിരുന്നില്ലേ? പക്ഷേ എവിറ്റെ കണ്ടുമുട്ടും ആ പഴയ അശുപത്രിയിൽ തന്നെയോ?  
 പ്രവാസി ജീവിതത്തിൽ വീണ്ടും കണ്ടുമുട്ടുന്ന യാത്രികർ എത്ര പേർ?
അവസാന ചൂളം വിളിയോടെ "നേത്രാവതി " നീങ്ങിത്തുടങ്ങിയിരിക്കുന്നു. അപ്പോഴാണ് എന്നെത്തന്നെ ഉറ്റുനോക്കി ഫുട്ബോർഡിൽ നില്ക്കുന്ന സുഹൃത്തിനെ ശ്രദ്ധിച്ചത് .അവന് യാത്രാശംസ നേരുന്ന കാര്യമേ മറന്നു പോയിരിക്കുന്നു.
മടങ്ങുമ്പോൾ ഏതാനും കരാർ തൊഴിലാളികൾ. അവരും മനസ്സിലെ മാറാലയടിച്ചു നീക്കുകയായിരുന്നു
...................................... 



Followers