മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

ബുക്ക് സ്‌റ്റോര്‍അക്ഷരത്തെറ്റുകൾ 
കവിത 
പി.വിശ്വനാഥൻ .
പബ്ളീ ഷർ : പ്രസക്തി ബുക്ക് ഹൗസ്  ,
                       പത്തനംത്തിട്ട 
പേജ് : 98 
വില :Rs .80.00 ആനുകാലിക സംഭവങ്ങളെ കവിതയുടെ തൃകോണ സ്പടികത്തിലൂടെ കടത്തിവിടുകയാണ് കവി. അതുകൊണ്ടുതന്നെ വായനക്കാരന് നിഴൽ രൂപങ്ങളായി നഷ്ടമാകുമായിരുന്ന രാത്രി യാത്രക്കാരന്റെ പുറംകാഴ്ചകളെയാണ്‌ ഇവിടെ കവി വർണ്ണരാജിയിൽ പ്രത്യക്ഷപ്പെടുത്തുന്നത്. രോഗാവസ്ഥയിൽ പിച്ചുംപേയും പറഞ്ഞ് മറ്റുള്ളവരുടെ ഉറക്കം കെടുത്തുന്ന ചിന്തകളായാണ് "സ്വപ്നച്ചുഴി"  അനുഭവപ്പെടുക. വളരെ നിസ്സാരമായ നാട്ടുചികിത്സാവിധികളെകൊണ്ട് സങ്കീർണ്ണമായി ചുഴിയിലേക്ക് വായനക്കാരെ കവി വലിച്ചിഴക്കുന്നു സ്വച്ഛന്ദമായി ഒഴുകിയിരുന്ന കവിതാനദി പ്രളയത്താൽ ചുഴിസൃഷ്ടിച്ച് ആസ്വാദകരെ ഭയപ്പെടുത്തുന്നു. വ്യത്യസ്തമായ വ്യാഖ്യാനങ്ങളായിരിയ്ക്കും ഈ കവിത ഓരോ വായനക്കാരനും നല്കുന്നതെന്ന കാര്യത്തിൽ സംശയമില്ല. 

കവിതയുടെ കാഴ്ച ബംഗ്ലാവിൽ കടന്ന അനുഭൂതിയാണ് ഈ കാവ്യ സമാഹാരം വായനക്കാർക്ക് നല്കുന്നത്. കവിതയുടെ പരമ്പരാഗതമായ സൌന്ദര്യശാസ്ത്രം തോറ്റുതുന്നം പാടുന്നത് ഇതിലെ കവിതകളുടെ മുന്നിലാണ്. അനുവാചകരുടെ ധീഷണതയെ വല്ലാതെ ഉത്തേജിപ്പിയ്ക്കുന്നവയാണ് വിശ്വനാഥൻ വരച്ചിടുന്ന ശ്ലഥബിംബങ്ങൾ. പിടികൊടുക്കാതെ ഓടി അകലുമ്പോഴും സീതയെ ഉത്തേജിപ്പിച്ച മാൻപേടയെ എന്നപോലെ പിന്തുടരാൻ അത് നമ്മെ പ്രേരിപ്പിച്ചു കൊണ്ടിരിയ്ക്കും. വായനക്കാരന്റെ ധീഷണതയെ വല്ലാതെ ചൂടുപിടിപ്പിച്ച് വായനയിൽ മത്തു പിടിപ്പിയ്ക്കും. ആത്യന്തികമായ ഒരു സാഹിത്യകൃതി വായനക്കാരനുനല്കുന്ന വെട്ടിപ്പിടിച്ച ആനന്ദം (aquired happinessഈ കവിതാസമാഹാരം നല്കുന്നുണ്ട്. The enjoyment as an end in itself was held to be sinful എന്നോർമ്മിപ്പിയ്ക്കുന്ന കവിതകളാണ് "അക്ഷരത്തെറ്റുകൾ" എന്ന ഈ ചെറുകവിതാ പുസ്തകത്തിലുള്ളത്‌.

                      .........കവിതയിലെ ആധുനികതയുടെ അംശങ്ങൾ  സൃഷ്ടിക്കുന്ന അക്ഷരത്തെറ്റുകൾ : M.K.Wilson.


കോപ്പികള്‍ക്ക് : visp@rediffmail.com
                             09821571738

--------------------------------------------------------------------------------------------------------------------------

ആള്‍മാറാട്ടം
കണക്കൂര്‍ സുരേഷ് കുമാര്‍
പ്രസക്തി ബുക്ക് ഹൗസ്.
96 പേജ്
വില: 80 ക.

സൗമ്യമായ, ഉറച്ച മൂല്യബോധം പുലര്‍ത്തുന്ന എന്നാല്‍ പ്രവൃത്തിതലത്തില്‍ നിസ്സഹായതയുടേയും ദൗര്‍ബല്യങ്ങളുടേയും ധര്‍മ്മ സങ്കടങ്ങളില്‍ കുരുങ്ങിപ്പോകുന്ന മനസ്സിലന്റെ കഥകളാണ് 'ആള്‍മാറാട്ടം' എന്ന കഥാസമാഹാരത്തിലെ കഥകളിലേറെയും പറയുന്നത്. നാമൊക്കെ നിത്യജീവിതത്തില്‍ കടന്നുപോകുന്ന അതേ വഴികളിലൂടെ നടക്കുന്ന സാധാരണക്കാരന്റെ കഥകള്‍. കടന്നുവന്ന വഴികളിലേക്ക്, ഹൃഹാതുരത്വത്തോടെ, നഷ്ടബോധത്തോടെ പലപ്പോഴും സ്വന്തം ദൗര്‍ബല്യങ്ങളില്‍ നിന്നുതന്നെ ഉരുത്തിരിയുന്ന കുറ്റബോധം നിറഞ്ഞ നിസ്സഹായതയോടെ കഥാപാത്രങ്ങള്‍ നോക്കിനില്‍ക്കുന്നു....

കഥാകാരി മാനസി എഴുതിയ അവതാരികയില്‍ നിന്ന്‌

കോപ്പികള്‍ക്ക് ബന്ധപ്പെടുക: kanakkoor@gmail.com


കണക്കൂര്‍ സുരേഷ് കുമാര്‍ സാഹിത്യവേദിയില്‍ അവതരിപ്പിച്ച കഥകള്‍ ഇവിടെ വായിക്കുക>>>
--------------------------------------------------------------------------------------------------------------------------


_______________________________________________________________________
ഈ സെക്ഷനിലേക്ക് നിങ്ങളുടേയൊ നിങ്ങളുടെ സുഹൃത്തിന്റെയൊ പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കാവുന്നതാണ്. പുസ്തകത്തിന്റെ ഒരു ജെ.പി.ജി. ഇമേജിനൊപ്പം പുസ്തകത്തെക്കുറിച്ചുള്ള ഒരു ചെറുകുറിപ്പും ഞങ്ങള്‍ക്ക് അയച്ചു തരിക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. അയക്കുന്ന പുസ്തകക്കുറിപ്പുകള്‍ മുംബൈയ് എഴുത്തുകാരുടേതാവുന്നതാണ് അഭികാമ്യം. പ്രത്യക്ഷമായൊ പരോക്ഷമായൊ മുംബൈ ബന്ധമുള്ള കൃതികളും ഈ സെക്ഷനില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും.

2. പുസ്തകക്കുറിപ്പുകള്‍ ഒരു പേജില്‍ കവിയരുത്. അയക്കുന്ന കുറിപ്പുകള്‍ യുണികോട് ഫോണ്ടില്‍ ടൈപ്പ് ചെയ്ത് ഈമെയിലില്‍ കിട്ടണം.

3. പുസ്തകത്തിന്റെ വില, പ്രസാധകന്റെ പേര്, പുസ്തകം കിട്ടുവാനുള്ള വിലാസം/ഫോണ്‍ നമ്പര്‍ എന്നിവയടങ്ങുന്ന വിശദവിവരങ്ങള്‍ കൃതിയുടെ നിര്‍ദ്ദേശത്തോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.

4. എഴുത്തുകാരന്റെ ചെറിയ ഒരു മക്ക്‌ഷോട്ട് (ഫോട്ടൊ) അയച്ചാല്‍ വളരെ നന്ന്.

5. കവിതാസമാഹാരം, ലേഖനം, നോവല്‍, പഠനം, നിരൂപണം തുടങ്ങിയ വിഭാഗങ്ങള്‍ക്കു പുറമെ മുംബൈ കേന്ദ്രീകരിച്ചു പ്രസിദ്ധീകരിക്കുന്ന ആനുകാലികങ്ങളുടെ വിവരങ്ങളും വരിസംഖ്യയുടേയും വിശദവിവരങ്ങള്‍ ഈ സെക്ഷനില്‍ ഉള്‍പ്പെടുത്തുന്നതാണ്.

6. കൃതികളുടെ ഗുണമേന്മയെ സംബന്ധിക്കുന്ന ചില മാനണ്ഡങ്ങള്‍ സാഹിത്യവേദിക്കുള്ളതിനാല്‍ കൃതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ സെക്ഷനില്‍ ഉള്‍പ്പെടുത്തിന്നതിന്റെ പൂര്‍ണ്ണമായ അധികാരം സാഹിത്യവേദിയിലും ഈ ബ്ലോഗിന്റെ അഡ്മിനിസ്‌ട്രേറ്ററിലും നിക്ഷിപ്തമായിരിക്കും.

സസ്‌നേഹം
ബ്ലോഗ് അഡ്മിന്‍

Followers