മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Tuesday, December 31, 2019

ജനുവരി മാസ സാഹിത്യ ചർച്ച

|0 comments

Tuesday, November 26, 2019

ഡിസംബർ മാസ സാഹിത്യ ചർച്ച

|0 comments

ഡിസംബർ മാസ സാഹിത്യ ചർച്ച 
"ഇതിഹാസങ്ങളുടെ പുനർനിർമിതികൾ"
പി .എൻ വിക്രമൻ ലേഖനം അവതരിപ്പിക്കുന്നു.



ഇതിഹാസങ്ങളുടെ പുനർനിർമിതികൾ
- പി .എൻ വിക്രമൻ
കഥ പറച്ചിലിന്റെ ആദ്യകാല രൂപങ്ങൾ വാക്കാലുള്ള ആംഗ്യങ്ങളും പദപ്രയോഗങ്ങളും ചേർന്നതായിരുന്നു മതപരമായ ആചാരങ്ങളുടെ ഭാഗമാകുന്നതിനു പുറമേ, ചില പുരാവസ്തു ഗവേഷകർ വിശ്വസിക്കുന്നത് ഗുഹാചിത്രങ്ങൾ പല പുരാതന സംസ്കാരങ്ങളുടെയും കഥപറച്ചിലിന്റെ രൂപമായിരുന്നിരിക്കാമെന്നാണ്. കഥ ഓർമ്മിക്കാൻ കഥാകാരനെ സഹായിക്കുന്നതിനുള്ള മാർഗമായി, ഓസ്‌ട്രേലിയൻ ആദിവാസികൾ ഗുഹാ ചുവരുകളിൽ, കഥകളിൽനിന്നുള്ള ചിഹ്നങ്ങൾ വരച്ചിരുന്നു. വാക്കാലുള്ള ആഖ്യാനം, സംഗീതം, കല്ലിൽ കൊത്തിയ ചിത്രങ്ങൾ, നൃത്തം എന്നിവയുടെ സംയോജനമായിരുന്നു കഥ പറയാൻ ഉപയോഗിച്ചിരുന്നത്.


എന്തായാലും, മനുഷ്യർ അക്ഷരങ്ങൾ രൂപികരിച്ച് എഴുതാൻ തുടങ്ങുന്നതിനും വളരെ മുമ്പുതന്നെ കഥകൾ നിലവിലുണ്ടായിരുന്നു. കഥകൾ പറയുന്ന രൂപത്തിൽ ഗണ്യമായ മാറ്റങ്ങൾ കാലാകാലങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു. ഗുഹാ ചിത്രങ്ങൾ മുതൽ ചിത്രകഥകൾ, നോവലുകൾ, സിനിമകൾ വരെ, കഥകൾ എല്ലായ്പ്പോഴും മനുഷ്യരാശിയെ ആകർഷിക്കുന്നു. രീതികൾ മാറിയിട്ടുണ്ടെങ്കിലും, കഥകൾ പറയാനും കേൾക്കാനുമുള്ള ആഗ്രഹം മാറ്റമില്ലാതെ തുടരുന്നു. ഈ കഥകൾ നമ്മൾ ജീവിതത്തെ നോക്കുന്ന രീതിയെ വളരെയധികം സ്വാധീനിക്കുന്നു.
"ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവ ഉപദേശിക്കുന്നതും, കഥായുക്തവുമായ പൂർവ്വവൃത്തമെന്നാണ് ഇതിഹാസത്തിനെ ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള തന്റെ ശബ്ദതാരാവലിയിൽ പരമ്പരയായി പകർന്നു കിട്ടുന്ന ഇതിഹ (അഥവാ ഐതിഹ്യം) ഇരിക്കുന്ന കൃതി എന്നും അർത്ഥമാക്കാമെന്ന് സുകുമാർ അഴീക്കോട് എവിടെയൊ എഴുതിയിട്ടുണ്ട്.
ഗ്രീക്ക് ഇതിഹാസ കാവ്യങ്ങളുടെ ഉള്ളടക്കത്തിൽ സാധാരണ നായക കഥാപാത്രങ്ങളുടെ മഹത്തായ പ്രവൃത്തികളുടെ വർണ്ണനയാണ് പ്രധാനമായും കാണാൻ കഴിയുന്നത്.
ക്രിസ്തുവിനു 2000 വർഷങ്ങൾക്കു മുൻപ്, തൂണുകളിൽ കൊത്തി വച്ച ഗിൽഗമേഷിന്റെ ഇതിഹാസമാണ് പാശ്ചാത്യ സാഹിത്യത്തിലെ ആദ്യത്തെ രേഖപ്പെടുത്തിയ ഇതിഹാസം. ചെറിയ ചെറിയ കഥകൾ, അതും പരസ്പരബന്ധമില്ലാത്തവ ലോകത്ത് എല്ലാ സ്ഥലത്തും ഉണ്ടായിട്ടുണ്ട്. പക്ഷെ ആദ്യമായി ആദിമദ്ധ്യാന്തമുള്ള, കെട്ടുറുപ്പുള്ള , ബൃഹദാകാരമാർന്ന, രാമായണം, മഹാഭാരതം പോലുള്ള ഇതിഹാസങ്ങൾ ഭാരതീയ സംസ്കാരത്തിലാണ് രൂപം കൊണ്ടത്.
അന്ധകവി ഹോമർ, ക്രിസ്തുവിനു മുൻപ് എഴുതിയ ഇലിയഡ്, ഒഡീസി എന്നീ രണ്ടു കാവ്യങ്ങളും ലോക ഇതിഹാസങ്ങളിൽ ഉൾപെടുന്നു. "ഇലിയഡ് " ട്രോജൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ട്രോയ് നഗരത്തിന്റെ ഉപരോധത്തിനെക്കുറി, പോരാട്ടങ്ങളെ കുറിച്ചും, അഗമെ‌മ്‌നൺ രാജാവും യുദ്ധവീരൻ അക്കില്ലിസും തമ്മിലുണ്ടായ തർക്കത്തിനെ കുറിച്ചും, പ്രതിപാദിക്കുന്നു. ഇതേ കാവ്യത്തിന്റെ രണ്ടാം ഭാഗമെന്ന് കരുതപ്പെടുന്ന “ഒഡീസി”, യുദ്ധത്തിനുശേഷം ശേഷം , ഗ്രീക്കു വീരന്മാരിലൊരാളായിരുന്ന ഒഡീസിയസ് (റോമൻ പേര് യുളിസിസ്സ്) സ്വന്തം രാജ്യമായ "ഇഥക്ക"യിലേക്കു നടത്തുന്ന ദീർഘവും ദുർഘടം പിടിച്ചതുമായ മടക്കയാത്രയും, അയാളുടെ ദീർഘകാല അസാന്നിധ്യം മൂലം, ഇഥക്കയിൽ ഭാര്യ പെനിലോപ്പിനും മകൻ ടെലിമാച്ചസ്സിനും അനുഭവിക്കേണ്ടി വരുന്ന യാതനകളും വർണ്ണിക്കുന്നു .
ഹോമറിനുശേഷം, ആളുകൾ സ്വന്തം സാഹചര്യങ്ങളുടെ വെളിച്ചത്തിൽ ട്രോജൻ യുദ്ധത്തിന്റെ വിവിധ വശങ്ങൾ വികസിപ്പിക്കാനും വീണ്ടും വിശദീകരിക്കാനും ശ്രമിച്ചു കൊണ്ടിരിക്കുന്നു.
ക്രി.മു. അഞ്ചാം നൂറ്റാണ്ടിൽ ഏഥൻസിലെ നാടകകൃത്ത് യൂറിപ്പിഡിസ് നിരവധി നാടകങ്ങൾ നിർമ്മിച്ചു. തന്റെ ട്രോജൻ വുമൺ, എന്ന നാടകത്തിൽ, യൂറിപ്പിഡിസ് ട്രോയിയുടെ വിധവകളെയും, അവരെ അടിച്ചമർത്തുന്ന ഗ്രീക്കുകാരുടെ കൈയാൽ അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകളെയും വിവരിക്കുന്നു. അവർ സ്ത്രീകളെ  കൊള്ള മുതലിനൊപ്പം വിഭജിച്ച് എടുക്കുന്നതായി വിവരിക്കുന്നു. ഈ നാടകം യുദ്ധത്തെ മഹത്വവൽക്കരിക്കാതെ, ട്രോയിയുടെ നാടുകടത്തപ്പെട്ട സ്ത്രീകളിലൂടെ, യുദ്ധത്തിന്റെ ഭീകരത ഉയർത്തി ക്കാട്ടുന്നു.
സമീപകാലത്തു ധാരാളം സ്ത്രീകൾ ട്രോയിയെക്കുറിച്ചുള്ള സാങ്കൽപ്പിക കഥകൾ എഴുതുന്നതായി കാണുന്നു. ഈ കൃതികൾ ട്രോജൻ യുദ്ധ കഥയുടെ വിവിധ വശങ്ങൾ, അതിൽ ഉൾപ്പെട്ടിരുന്ന സ്ത്രീകളുടെ വീക്ഷണകോണിൽ നിന്നും വിശദീകരിക്കുന്നു. പാറ്റ് ബാർക്കറുടെ ഇലിയാഡ്ന്റെ കഥയെ സ്ത്രീകളുടെ വീക്ഷണകോണിൽ നിന്ന് വിവരിക്കുന്ന "ദി സൈലൻസ് ഓഫ് ഗേൾസ്" മുതൽ , ഒഡീസിയിൽ നിന്നും എടുത്ത ചില സംഭവങ്ങളുടെ ഫെമിനിസ്റ്റ് പര്യവേക്ഷണമായ മാഡ്‌ലൈൻ മില്ലറുടെ "സിർസെ" വരെ ഇതില് ഉൾപ്പെടുന്നു. പുരുഷ രചയിതാക്കളും പുരുഷ കേന്ദ്രീകൃത കഥകളും പൂർണ്ണമായും ആധിപത്യം പുലർത്തുന്ന ഒരു പാരമ്പര്യത്തിന് ശക്തമായ വെല്ലുവിളിയാണ് ഇത്തരം കൃതികൾ നൽകുന്നത്.
ട്രോയിയെക്കുറിച്ചുള്ള വളർന്നുവരുന്ന ഈ വനിതാ എഴുത്തുകാരുടെ സൃഷ്ടികളിൽ ശ്രദ്ധേയമായ ഒന്നാണ് ആലീസ് ഓസ്വാൾഡ് 2011 ൽ എഴുതിയ കവിത "മെമ്മോറിയൽ". ഇത്, ഇലിയാഡിന്റെ കൃത്യമായ വിവര്‍ത്തനം അല്ല . വിവര്‍ത്തനത്തോടൊപ്പം ഒട്ടേറെ കൂട്ടലുകളും കുറയ്ക്കലുകളും നടത്തി സൃഷ്ടിച്ച രചനയാണ് . വാഷിംഗ്‌ടൺ ഡിസിയിലെ വിയറ്റ്നാം വെറ്ററൻസ് മെമ്മോറിയൽ പോലുള്ള സമകാലിക യുദ്ധ സ്മാരകങ്ങൾ ഈ കവിതയിൽ വളരെ വിദഗ്ദ്ധമായി ചേർത്തിരിക്കുന്നു. മാത്രമല്ല ഇലിയാഡിൽ മരണമടഞ്ഞ മിക്കവാറും എല്ലാ പുരുഷന്മാരുടെയും പേരുകൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
അതുപോലെ തന്നെ ഗ്രീക്ക് പുരാണങ്ങളിലെ ഥോർ, ഒഡിൻ തുടങ്ങിയ ദൈവീക കഥാപാത്രങ്ങളെ പറ്റി പല സാങ്കൽപ്പീക ചിത്രകഥകൾ ഇറക്കുകയും, പിന്നീട് അവർക്ക്‌ അത്ഭുതശക്തികളും പരിവേഷങ്ങളും നൽകി അവഞ്ചേഴ്സ് എന്ന പേരിൽ ഒട്ടനവധി സിനിമകൾ മാർവൽ സ്റ്റുഡിയോസ് വിജയകരമായി നിർമ്മിച്ചു പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നു.
ഭാരതത്തിലെ ഇതിഹാസങ്ങളിൽ പലതിലും രചയിതാവും, കഥയും കഥാപാത്രവും, സ്ഥലനാമവും (ഭാരതം/ഭരതൻ) മറ്റും പരസ്പരം ബന്ധപ്പെട്ട് ഒന്നാവുന്ന രചനാഭംഗി കാരണം നമ്മളെ ഇവ ചരിത്രമെന്നുവരെ കണക്കാക്കാൻ  പ്രേരിപ്പിക്കുന്നു. ഇതിഹാസ സംസ്കാരം നമ്മെ എക്കാലവും ഏതു സന്ദർഭത്തിലും സ്വാധീനിക്കുകയും നമ്മുടെ സംസ്കാരരൂപീകരണത്തിൽ അടിത്തറയാവുകയും ചെയ്യുന്നു.
സാമുഹ്യ രൂപാന്തരം നടക്കുന്ന ഈ കാലഘട്ടത്തിൽ വർത്തമാനത്തെ അഭിമുഖികരിക്കാനും ഭാവിയെ രൂപപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായി പല ഇതിഹാസങ്ങളുടെയും പുനരാഖ്യാനത്തിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, നമ്മൾ ഇവിടെ അതിലേക്ക് കടക്കുന്നില്ല.

ചൈതന്യവത്തായ ഒരു സാഹിത്യ പാരമ്പര്യം, എതൊരു സമന്വയ സമൂഹത്തിലും പുനർസൃഷ്ടിക്കൽ, പുനർ വ്യാഖ്യാനം എന്നീ ഇരട്ട പ്രക്രീയകൾ മുൻകൂട്ടി കാണുന്നു. ചില സംരംഭങ്ങൾ സമൂഹത്തിന്റെ സാംസ്കാരിക ഭൂതകാലത്തേക്കുള്ള ഒരു എത്തിനോട്ടത്തിനുള്ള പരിശ്രമമാണെങ്കിൽ ചിലത് പുരാണ ഇതിഹാസങ്ങളിൽ പാർശ്വവൽക്കരിക്കപ്പെട്ട കഥാപാത്രങ്ങൾക്ക് പ്രാധാന്യം കൊടുത്ത്, ഈ കഥകളുടെ പുനരവലോകനങ്ങൾ ആണ്. പലപ്പോഴും, പുരാണേതിഹാസങ്ങളെ വർത്തമാന കാലഘട്ടത്തേക്ക് പറിച്ചു നടാനുള്ള ശ്രമങ്ങളും, അവയിലെ മാന്ത്രിക യഥാതഥ വർണ്ണനകളുടെ അമാനുഷികതകൾക്ക് ഒരു യുക്തിപരമായ പരിവേഷം കൊടുക്കുവാനുള്ള ശ്രമങ്ങളും, നമുക്ക് പല പുത്തൻ രചനകളിലും കാണാം.
പല ഇതിഹാസങ്ങളും എഴുത്തുകാരന്റെ സർഗ്ഗ പ്രക്രീയക്ക് വിധേയമായി, സ്വന്തം നിലയിൽ സാഹിത്യ ക്ലാസിക്കുകൾ ആയി മാറിയിട്ടുണ്ട്. ഇവർ, പഴയ ഇതിഹാസ കഥയോട് നീതി പുലർത്തി കൊണ്ടു തന്നെ കഥയിൽ ഒരു പുതിയ മാനം സൃഷ്ടിച്ച് വായനക്കാരനെ ഇതേ വരെ കേട്ടിരുന്ന കഥകളിൽ നിന്നും വ്യത്യസ്ഥമായി ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നു.
ഭാരതത്തിലെ ഇതിഹാസങ്ങൾ പ്രത്യേകിച്ചും മഹാഭാരതത്തിലെ വൈവിധ്യമാർന്ന വിവരണങ്ങൾ, വ്യത്യസ്ഥ ആഖ്യേതാക്കൾ, കൂടാതെ കഥകൾ, കെട്ടുകഥകൾ, ദാർശനീക ഉപന്യാസങ്ങളുടെ വ്യതിയാനങ്ങൾ ഇവ പുനർ സൃഷ്ടിക്കലിനും പുനർ വ്യാഖ്യാനത്തിനുമുള്ള ഒന്നിലധികം സാധ്യതകൾക്ക് വഴി തുറക്കുന്നു.

മഹാഭാരതത്തെ അടിസ്ഥാനമാക്കി പുരാതന കാലം മുതൽ പല കഥകളും കാവ്യങ്ങളും സാഹിത്യകാരന്മാർ രചിച്ചിട്ടുണ്ട് ഇപ്പോഴും രചിച്ചു കൊണ്ടിരിക്കുന്നു. ഇതിൽ കവി കാളിദാസൻ, മഹാഭാരതം ആദിപർവ്വത്തിൽ നിന്നും എടുത്ത് , മുനിശാപവും മോതിരം നഷ്ടപ്പെടലും മറ്റും ചേർത്ത് വളരെ മനോഹരമായി രചിച്ച അഭിജ്ഞാന ശാകുന്തളം എന്ന എന്ന ക്ലാസിക് കാവ്യശിൽപ്പം മുതൽ ഇങ്ങോട്ട് അമിത് ത്രിപാഠിയുടെ രാമചന്ദ്ര സിരീസ് വരെ ആയിര കണക്കിനു കൃതികൾ പല ഭാഷകളിലും ദേശങ്ങളിലും ഉണ്ടായിട്ടുണ്ട്.

ചൂതുകളിച്ച് മണ്ണും പെണ്ണും നഷ്ടപ്പെടുത്തിയ ധർമ്മപുത്രനായ യുധിഷ്ഠിരന്റെയും വില്ലാളിവീരനായ അർജ്ജുനന്റെയും നിഴലിൽ നായകത്വം നഷ്ടപ്പെട്ട ഭീമനെ പ്രാധാന കഥാപാത്രമാക്കി കൊണ്ട്‌ എം ടി മലയാളത്തിൽ എഴുതിയ "രണ്ടാമൂഴം", കർണ്ണനെ പ്രധാന കഥാപാത്രമാക്കി ശിവാജി സാവന്ത് എഴുതിയ മറാഠി നോവൽ "മൃത്യുഞ്ജയ", ദ്രൌപദിയെ കഥാപാത്രമാക്കി പ്രതിഭ റെ എഴുതിയ "യജ്ഞസേനി" എന്ന ഒടിയ ഭാഷയിലെ ഗ്രന്ഥം, കർണ്ണന്റെ ഭാര്യ ഉർവിയുടെ കഥ പറയുന്ന കവിത കാനെയുടെ "കർണ്ണാസ് വൈഫ്", അവരുടെ തന്നെ മേനകയുടെ കഥ പറയുന്ന "മേനകാസ് ചോയ്സും" സത്യവതിയുടെ കഥ പറയുന്ന "ഫിഷർ ക്യൂൻസ് ഡയ്നാസ്റ്റി", രാവണനെയും ഭദ്ര എന്ന അസുരനെയും മുഖ്യ കഥാപാത്രമാക്കി തോറ്റവരുടെ കഥ പറയുന്ന ആനന്ദ് നീലകണ്ഠന്റെ "അസുര – ടെയ്ൽ ഓഫ് വാൻക്വിഷ്ട്", അദ്ദേഹത്തിന്റെ കൌരവരുടെ കഥ പറയുന്ന "അജയ റോൾ ഓഫ് ദി ഡൈസും" "അജയ റൈസ് ഓഫ്കലിയും, ദ്രൗപദിയെപ്പറ്റി സ്വകീയമായ ഒരു സമാന്തര കഥാസങ്കൽപം നടത്തി, ആ സങ്കൽപത്തിന്റെ നൂലിഴകളിൽ കർണ്ണന്റെ കഥ പറയുന്ന പി കെ ബാലകൃഷ്ണന്റെ "ഇനി ഞാൻ ഉറങ്ങട്ടെ", മഹാഭാരതം വനപര്‍വത്തിലെ നളോപാഖ്യാനത്തെ കാലികമായ രാഷ്ട്രീയസാംസ്‌കാരിക യുക്തി പുരുഷാ ദ്രൌപദിയുടെ കാഴ്ച്ചപ്പാടിലൂടെ മഹാഭാരത കഥ പറയുന്ന ചിത്ര ബാനർജി ദിവാകരുണിയുടെ ''പാലസ് ഓഫ് ഇല്യുഷൻസ്", ഗംഗാനദി കഥ പറയുന്നതായി സങ്കൽപ്പിച്ച് അമൃത മന്ഥനവും, മഹാഭാരതകഥയുടെ തുടക്കവും തന്റെ തൂലികയും നിറങ്ങളും ബ്രഷും ഉപയോഗിച്ച് ചിത്രകാരി അമൃത പാട്ടീൽ എഴുതിയ ഗ്രാഫിക് നോവൽ “ആദി പർവ്വ -ചണിങ്ങ് ഓഫ് ദി ഓഷ്യനും” തുടർന്ന് മഹാഭാരത യുദ്ധത്തെ പറ്റി എഴുതിയ “സൌപ്റ്റിക് :ബ്ലഡ് ആൻഡ് ഫ്ലവേഴ്സ്“, മഹേശ്വേതാദേവി. എഴുതിയ, കുരുക്ഷേത്ര യുദ്ധത്തിനുശേഷം വളരെ പ്രധാനപ്പെട്ട ചില ചോദ്യങ്ങൾ ഉന്നയിക്കുന്ന, ഒരു കൂട്ടം നാടകങ്ങളുടെ സമാഹാരമായ ”ആഫ്റ്റർ കുരുക്ഷേത്ര”, മാനവ വംശം കാത്തിരിക്കുന്ന വീരനായകൻ പ്രദ്യുമനന്റെ കഥ പറയുന്ന ഉഷാ നാരായണൻ എഴുതിയ “പ്രദ്യുമന സൺ ഓഫ് കൃഷ്ണ, ഫാൽഗുണി കോത്താരി എഴുതിയ “എയ്ജ് ഓഫ് കലി സീരിസ്”, അഭിമന്യു സോന്ദി എഴുതിയ ഗ്രാഫിക് നോവൽ “രാവണ ദി റോർ ഓഫ് ഡമൺ കിങ്ങ്” തുടങ്ങിയ പുസ്തകങ്ങളും കൂടാതെ ശ്രദ്ധേയമായ പല കാവ്യങ്ങളും നാടകങ്ങളും ഉണ്ടായിട്ടുണ്ട്.

ഇതു പോലെ രാമായണത്തെയും കാലകാലങ്ങളിൽ പുനരാഖ്യാനം ചെയ്യാൻ പല സാഹിത്യകാരന്മാരും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഉദാഹരണത്തിനു ഉർമ്മിളയെ കേന്ദ്ര കഥാപാത്രമാക്കി മൈഥിലിശരൺ ഗുപ്ത എഴുതിയ “സാകേത്” എന്ന ഹിന്ദിയിലെ കാവ്യം, ഉർമ്മിളയുടെ തന്നെ കഥ പറയുന്ന കവിത കാനെയുടെ സീതാസ് സിസ്റ്റർ”, ശൂർപ്പണഖയുടെ കഥ പറയുന്ന “ലങ്കാസ് പ്രിൻസസ്” ബാലി സുഗ്രീവ താരമാരുടെ കഥ പറയുന്ന ആനന്ദ് നീലകണ്ഠന്റെ “വാനര” യും, സീതയുടെ കഥ പറയുന്നഭൂമിജ സ്റ്റോറി ഓഫ് സീത”യുംസുര്യ വംശത്തിലെ ദശരഥന്റ ആദ്യ സന്താനമായ ശാന്തയെ പറ്റി എഴുതിയ “ശാന്ത സിസ്റ്റർ ഓഫ് രാമ”യും മലയാളത്തിൽ അദ്ദേഹം എഴുതിയ “പെൺ രാമായണം”, പ്ലോട്ടുകളെയും സബ്പ്ലോട്ടുകളെയും അവിശ്വസനീയമാംവിധം നന്നായി പറയുകയും, സ്നേഹം, ജീവിതം, തെറ്റ്, ത്യാഗം, മാനവികത, ബഹുമാനം തുടങ്ങിയ ആശയങ്ങൾ ചർച്ചയിൽ കൊണ്ടുവരികയും ചെയ്യുന്ന ചിത്രകാരി സംഹിത ആമിയുടെ ഗ്രാഫിക് നോവൽസീതാസ് രാമായണ” യും, സീതയെ നാടുകടത്തിയ രഹസ്യത്തെ ഒരു ധൈര്യശാലിയായ വനിതാ പത്രപ്രവർത്തകയുടെ കണ്ണിലൂടെ വെളിപ്പെടുത്തുന്നതായി അയോദ്ധ്, വേറൊരു ചിത്രകാരി ശ്വേത തനേജ എഴുതിയ ഗ്രാഫിക് നോവൽ “കൃഷ്ണ ഡിഫൻഡർ ഓഫ് ധർമ്മ”, ഒരു ബോളിവുഡ് ടച്ച് കൊടുത്ത് സീതയുടെ കഥ പറയുന്ന ചിത്രകാരി സരസ്വതി നാഗ്പാൽ എഴുതിയ ഗ്രാഫിക് നോവൽ “സീത ഡോട്ടർ ഓഫ് എർത്ത്”, തുടങ്ങി അനവധി കൃതികൾ നമുക്ക് ലഭിച്ചിട്ടുണ്ട്.
ഇതിഹാസങ്ങളെ പറ്റിയുള്ള പഠനങ്ങള്‍ ഏറെ ഉണ്ട്. ഇതിഹാസങ്ങളെ വളരെ സമഗ്രമായി പഠിച്ച് ,വായനക്കാർ പലപ്പോഴും അവഗണിച്ച കഥകൾക്കും ഉപകഥകൾക്കും, അവർ ഒരിക്കലും സങ്കൽപ്പിക്കാത്ത പുതിയ മാനങ്ങൾ നൽകിയ പഠനങ്ങളും വ്യാഖ്യാനങ്ങളും രചിച്ചിട്ടുണ്ട്.
അമാനുഷർ എന്നു കരുതുന്ന കഥാപാത്രങ്ങളെ മനുഷ്യരായി അവതരിപ്പിച്ചു കൊണ്ട് അവരുടെ പ്രവർത്തികളെ വിശകലനം ചെയ്യുകയും, അവരുടെ ശക്തി ദൗർബല്യങ്ങൾ തുറന്നു കാട്ടുകയും ചെയ്യുന്ന കുട്ടികൃഷ്ണമാരാരുടെ ഭാരത പര്യടനം .മഹാഭാരതത്തിലെ പല സംഭവങ്ങളും ഒരു സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിൽ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്ന നരവംശ ശാസ്ത്രജ്ഞ ഇരാവതി കർവെയുടെ യുഗാന്ത: എൻഡ് ഓഫ് ആൻ ഇപ്പോക്നമിത ഗോഘലെ, സീതയുടെജനനം, യുവത്വം, വിവാഹംഅവളുടെ അന്ത്യം എന്നിവയെ ചുറ്റിപ്പറ്റിയുള്ള പരമ്പരാഗതമായ വിശ്വാസങ്ങളെ പറ്റി പുനർചിന്തനം ചെയ്യുന്ന, മാലശ്രീ ലാലും ചേർന്ന് എഴുതിയ ഉപന്യാസങ്ങൾ, വ്യാഖ്യാ, സംഭാഷണങ്ങൾ എന്നിവയുടെ സമാഹാരമായഇൻ സെര്ച്ച് ഓഫ് സീത റിവിസിറ്റിങ് മിതോലോജി”, തുടങ്ങിയ ഗ്രന്ഥങ്ങൾ ഇവയില് ചിലതാണ്

കുമാരനാശാൻ എഴുതിയ "ചിന്താവിഷ്ടയായ സീത എന്ന മനോഹരമായ കാവ്യത്തിൽ, രാമായണത്തിൽ നിന്നും വ്യത്യസ്തമായി, ഒരു മനുഷ്യ സ്ത്രീയുടെ വിചാരതലങ്ങളിൽ മാറി മാറി വരുന്ന ചിന്തകൾ ലയ ഭംഗിയോടെ ചിത്രീകരിച്ചിരിക്കുന്നു.

നിത്യ റാവുവിന്റെ എർത്ത് & ഫയർ എന്ന കഥയിലെ ഇതി വുത്തം രണ്ട് വ്യത്യസ്ത ഇതിഹാസങ്ങളിലെ രണ്ട് രാജ്ഞികൾ സീതയും ദ്രൌപദിയും പരസ്പരം കണ്ടുമുട്ടുന്നതും അവരുടെ ജീവിതത്തെക്കുറിച്ച് പരസ്പരം ചിന്തോദ്ദീപകമായ സംഭാഷണം നടത്തുന്നതുമാണ്.

ഫ്രഞ്ച് - ഇൻഡ്യൻ കവയിത്രിയും ഡാൻസ് പ്രൊഡ്യൂസറും ക്യുറേറ്ററുമായ കാർത്തിക നായർ എഴുതിയ "അണ്ടിൽ ദി ലയൺ: എക്കോസ് ഫ്രം ദി മഹാഭാരത" യിൽ ഹിഡുമ്പ, ഉലുപി,അംബസത്യവതി, ദ്രൗപതിയുടെ അമ്മ, ദുഷാല, വീട്ടുജോലിക്കാരി സവാലി തുടങ്ങിയ അറിയപ്പെടാത്ത മഹാഭാരതകഥയിലെ സ്ത്രീകൾ പേരില്ലാത്ത പട്ടാളക്കാർ, പുറത്താക്കപ്പെട്ട യോദ്ധാക്കൾ ദാസിമാർ എന്നിവരുടെ മാത്രമല്ല, രാജകുമാരിമാരുടെയും, ഗോത്ര രാജ്ഞികളുടെയും ലിംഗമാറ്റം വരുന്ന ദൈവത്തിന്റെയും കണ്ണുകളിലൂടെ കവിതകളുടെ രൂപത്തിൽ യനക്കാർക്ക് സമ്മാനിക്കുന്
പാർശ്വവൽക്കരിക്കപ്പെട്ട കഥാപാത്രങ്ങൾക്കും, ഉത്പ്രേരകങ്, രാഷ്ട്രത്തിന്റെയും, വീരന്മാരുടെയും, വിജയത്തിന്റ, കഥകൾക്ക് താഴെ അടക്കം ചെയ്തിട്ടുള്ള ജീവിതങ്ങളുടെയും കഥകളുടെയും ഒരു ഉൾകാഴ്ച നമുക്ക് ലഭിക്കുന്നു. മിഥ്യയ്ക്കും ചരിത്രത്തിനും നൽകേണ്ടി വന്ന വിലയുടെ ഒരു നേർക്കാഴ്ച .


മേല്‍ പറഞ്ഞ വീക്ഷണങ്ങളില്‍ നിന്നും രചനാ സങ്കല്‍പ്പങ്ങളില്‍ നിന്നും വ്യത്യസ്തമായി ,  തൃഷാ ദാസ് എഴുതിയ ഹാസ്യാത്മകമായ ഗ്രന്ഥം Msദ്രൌപദി കുരു ആഫ്റ്റർ ദി പാണ്ഡവാസ്” പ്രത്യേകം ശ്രദ്ധ അർഹിക്കുന്നു. ദ്രൗപതി സ്വർഗ്ഗത്തിലെ വിരസതയിൽ നിന്നും രക്ഷപ്പെടാൻ കൃഷ്ണൻ മുഖാന്തരം അംബ, കുന്തി, ഗാന് 30 ദിവസത്തെ ജീവിതവുമാണ് ഇതിവൃത്തം . ഈ സ്ത്രീകളുടെ കണ്ണിലൂടെ ഇന്നത്തെ മനുഷ്യ സമൂഹത്തെ നോക്കിക്കൊണ്ട് ആഖ്യാനം ഒരു ആക്ഷേപഹാസ്യ വഴിയിലൂടെ സഞ്ചരിക്കുകയും പഴയ സംഭവങ്ങളിലൂടെ ആധുനിക സംഭവങ്ങളുടെ കൗതുകകരമായ കാഴ്ച്ച സൃഷ്ടിക്കുകയും ചെയ്യുന്നു.

ഇതിലൊക്കെ വ്യത്യസ്ഥനായി പൌരാണിക കുതികൾക്ക് പുതിയ മാനങ്ങള്‍ തന്റെ കൃതികളിലൂടെ പറയാൻ ശ്രമിക്കുന്ന ഒരു സാഹിത്യകാരൻ ആണ് പുരാണ ശാസ്ത്രജ്ഞൻ, പ്രഭാഷകൻ, ചിത്രകാ, എഴുത്തുകാരൻ, എന്നീ നിലകളിൽ പ്രശസ്തനായ ദേവ് ദത്ത് പട്നായിക്. പുരാണ കഥകൾ, ഐതിഹ്യങ്ങൾ, നാടോടിക്കഥകൾ, കെ, ഉപമകൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ രചനയ്ക്കും പുരാതന കാലത്തെ മനപൂർവമായ തെറ്റായ വ്യാഖ്യാനങ്ങളെ വായനക്കാരുടെ മുന്നിൽ അതിന്റെ ശരിയായ രൂപത്തിൽ എത്തിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹിത്യകാരനാണ് പട്നായിക്. കൂടാതെ ഇതിഹാസങ്ങളിലെ പല ഉപകഥകളെയും ഉപമകളാക്കി ആധുനിക സംസ്ഥാപനങ്ങൾക്ക് ഭരണനിർവഹണത്തിനു പറ്റിയ പാഠങ്ങൾ ആക്കി മാറ്റുന്നതിലും ഇദ്ദേഹം വൈദഗ്ദ്ധ്യം കാണിക്കുന്നു..

നേരത്തേ  സൂചിപ്പിച്ചിരുന്ന അമിഷിന്റെ പുസ്തകങ്ങളിലെ ശിവപുരാണവും രാമായണവും ഇതേവരെ ആരും ഉദ്യമിക്കാത്ത രീതിയിൽ പുനരാഖ്യാനം ചെയ്തത് വായിച്ചാണ് ഇങ്ങിനെ ഒരു ലേഖനത്തിന് ശ്രമിച്ചത്. അമിഷിന്റെ പുതിയ രാമചന്ദ്ര സിരീസിൽ  മൂന്നു ഗ്രന്ഥങ്ങൾ ഇതുവരെ ഇറങ്ങിയിട്ടുണ്ട്. ഇതിലെ സീതയെ പരശുരാമന് ശേഷം അടുത്ത വിഷ്ണു മാത്രമല്ല ആയോധനകലയിൽ പ്രാവീണ്യമുള്ളവളും ബുദ്ധിയിലും ശക്തിയിലും ധൈര്യത്തിലും വളരെ മൂന്നിലുമായ ഒരു കഥാപാത്രമായി ചിത്രീകരിച്ചിക്കുന്നു. കൂടാതെ അരിഷ്ടനേമി, അകമ്പനൻ, പൃഥ്വി വേദാവതി, കുംഭകർണ്ണൻ,വിശ്രവ ,സാമിചി . കുബേരൻ തുടങ്ങി പല കഥാപാത്രങ്ങളെയും പുതിയ രൂപത്തിലും ഭാവത്തിലും നമുക്ക് പരിചയപ്പെടുത്തുന്നു. ലക്ഷകണക്കിന് വിറ്റഴിഞ്ഞ ഈ പുസ്തകങ്ങൾ ഇപ്പോഴും പുരാണകഥകളുടെ പുനരാഖ്യാനങ്ങൾക്കുള്ള വായനാക്കാരുടെ താല്പര്യത്തെ കാണിക്കുന്നു.
എത്ര തലമുറകൾ മറിച്ചു നോക്കിയാലും തീരാത്ത കാണാകാഴ്ചകളും, എത്ര പൂരിപ്പിച്ചാലും പൂർണ്ണമാകാത്ത ശുന്യതകളും,എത്ര വാചാലതകൾക്കും നികത്താനാകാത്ത മൌനഹൃദങ്ങളും, എത്ര ഉത്തരം പറഞ്ഞാലും ബാക്കി നിലക്കുന്ന ചോദ്യങ്ങളും ഉള്ള ഈ ഇതിഹാസങ്ങളുടെ വറ്റാത്ത നീരുറവയിൽ നിന്നും ഇനിയും സാഹിത്യകാരന്മാർ പ്രചോദനം ഉൾകൊണ്ട് കൃതികള് രചിക്കാതിരിക്കില്ല.

xxoOoxx

Monday, September 23, 2019

ഒക്ടോബർ മാസ സാഹിത്യ ചർച്ച

|0 comments

Thursday, August 22, 2019

സെപ്റ്റംബർ മാസ സാഹിത്യ ചർച്ച

|1 comments


ഉറുമ്പുകൾ


മുറ്റത്തും തൊടിയിലുമെല്ലാം ഉറുമ്പുകളാണ്.
വരിവരിയായി, ഒരുപാട് തിടുക്കത്തിൽ
ഓടിയോടിപ്പോയിക്കൊണ്ടിരിക്കുന്ന ഉറുമ്പുകൾ.

കണങ്കാലിലൂടെ കയറി
തുടവരെയെത്തിയ ഉറുമ്പിനെ
തട്ടിമാറ്റി
മുറ്റമടിക്കുന്ന നാണി തള്ളയെ ഞാൻ നോക്കിനിന്നു.

ഉറുമ്പുകൾ അടുക്കളയിലുമെത്തിയെന്നു
അമ്മയുടെ ഉച്ചത്തിലുള്ള
ശാപവാക്കുകളിലൂടെയറിഞ്ഞു.
പഞ്ചസാര ഭരണിയിലും,അരിക്കലത്തിലും
ഗോതമ്പുമാവിലും ഓടി നടക്കുന്ന ഉറുമ്പുകൾ.
എണ്ണപ്പാത്രത്തിലെ സന്ദർശകർ ആത്‌മാഹുതിക്കിരയായി.

ഉറുമ്പുകളുടെ ഉറവിടമറിയാൻ
അവയുടെ വരിക്കരികിലൂടെ ഞാൻ നടന്നു.
അടുക്കളയിൽനിന്നും മുറ്റത്തേയ്ക്കും പിന്നെ,
തൊടിയിലേക്കും വരി നീണ്ടുപോയി.
ആദിയുമന്തവുമില്ലാതെ
വളഞ്ഞും പുളഞ്ഞും പോകുന്ന വരിനോക്കി
ഞാനും നടന്നു.

ഉറുമ്പുകൾ പലതരത്തിലുണ്ടെന്നതും
ഒരുതരത്തിലുള്ളവ മാത്രം
ഒരു വരിയിലൂടെ പോകുന്നുവെന്നതും
എന്നിൽ അത്ഭുതമുളവാക്കി.

വലിയ തലയും ചെറിയ ഉടലുമുള്ളവ,
ചെറിയ തലയും വലിയ ഉടലുമുള്ളവ,
കടിച്ചാൽ നോവുന്നതും കടിക്കാത്തതുമായവ,
കറുത്തതും ചുവന്നതുമായവ,

ഉറുമ്പുകൾ എന്നിൽ അത്ഭുത ജീവികളാകുകയായിരുന്നു.


എന്റെ മനസ്സിൽ ഉറുമ്പുകൾക്കെന്നും
ഒരേ രൂപമായിരുന്നു ഇതുവരെ
ആറു കാലുകളും ഒട്ടിയ വയറും
വലിയ തലയുമുള്ള ഒരു അനാവശ്യ ജന്മം.

(മനുഷ്യജന്മത്തിന്റെ ആവശ്യകത?
ഒരു നിമിഷം ഞാൻ ഉറുമ്പുകളെ മറന്നു)

ഈ തിരക്കിലും കിന്നരിക്കുന്ന അത്ഭുത ജീവി!

(എനിക്ക് അമ്മയോടു പോലും
മിണ്ടാൻ നേരമില്ലാതായിരിക്കുന്നു.
വാട്സാപ്പിലും എഫ്ബിയിലും
ശുഭദിനം നേരുന്നവരെക്കണ്ടാൽ
തിരിച്ചറിയാതായിരിക്കുന്നു.
ലോകം കൈപ്പിടിയിലൊതുങ്ങിയപ്പോൾ
ഒരുപാട് അകന്നു പോയ മനുഷ്യബന്ധങ്ങൾ!
മുഖത്തുനിന്നും മാഞ്ഞുപോയ പുഞ്ചിരി
ഏതു ശൂന്യാകാശത്താണ് തിരയേണ്ടത്?
എന്നിലേക്ക്‌ നോക്കാനാണെങ്കിൽ
ഞാൻ മറന്നും പോയിരിക്കുന്നു.)

ഉറുമ്പുകൾക്കും പേരുകളുണ്ടെന്ന്
നാണിത്തള്ള.
ഗൂഗിൾ തുറന്നു തന്ന
ഉറുമ്പുകളുടെ അതിവിശാല ലോകം
എനിക്ക് ആലീസിന്റെ അത്ഭുതലോകമായി.

പലതരത്തിലുള്ള ഉറുമ്പുകളെ
ഞാനൊന്നായി കുപ്പിയിലടച്ചു വച്ചു.
കുപ്പിക്കകത്തും അവ പരക്കം പാഞ്ഞുകൊണ്ടിരിന്നു.
അടപ്പു തുറന്നപ്പോൾ എങ്ങോ ഓടി മറഞ്ഞു.

കരുതലിന്റെ, ഒരുമയുടെ പ്രതീകങ്ങൾ,
ഒരു കുഞ്ഞു വയറു നിറക്കാൻ
ഓടിയോടി നടക്കുന്ന ഉറുമ്പുകൾ

ഉറുമ്പുകൾ എന്നിൽ നിറയുകയായിരുന്നു.
ശരീരത്തിനിരുവശവും മൂന്നു വീതം കാലുകൾ വളർന്ന്;
തലയിൽ രണ്ടു കൊമ്പുകൾ വളർന്ന്;

വയറൊട്ടി; തലയും പിന്ഭാഗവും വളർന്ന്;
ഞാനൊരു വലിയ ഉറുമ്പായിത്തീരുകയായിരുന്നു.


നീണ്ടു പോകുന്ന വരിയിൽ
ഞാനുമൊരു യാത്രികയായി.
എതിരെ വരുന്ന ഉറുമ്പുകളോട് മിണ്ടിയപ്പോൾ;
വലിയ അരിമണി ചുമക്കുന്ന
മറ്റൊരുറുമ്പിനു താങ്ങായപ്പോൾ;
എവിടെയോ നഷ്ടമായ പുഞ്ചിരി
എന്നിൽ നിറയുന്നത്
ഞാൻ തിരിച്ചറിയുകയായിരുന്നു.

******



വെള്ളാരങ്കല്ല്

പുഴ ഒഴുകിക്കൊണ്ടേയിരുന്നു.
അലകളിളക്കി, കുണുങ്ങിക്കുണുങ്ങി
കൂടെ വെള്ളാരങ്കല്ലും.

പുഴ വളർന്നുകൊണ്ടിരുന്നു,
ഉരുളുന്നതിനൊപ്പം
സ്വയം ഇല്ലാതാകുന്നത്
കല്ലറിഞ്ഞില്ല.
ഒടുവിലൊരുപിടി മണലായി
ഏതോ തീരത്തടിഞ്ഞപ്പോൾ
പണ്ടൊരു വെള്ളാരങ്കല്ലായിരുന്നെന്നു
മറന്നേ പോയിരുന്നു.

******




പൂജ

മന്ത്രധ്വനികൾ നിറഞ്ഞ
ശ്രീകോവിലിൽ പുഷ്‌പാലംകൃതമായ
ജീവസറ്റ വിഗ്രഹം
പൂജകൾ ഏറ്റുവാങ്ങുകയായിരുന്നു

തൊട്ടടുത്ത മുറിയിൽ
എട്ടുവയസ്സുകാരിയുടെ ശരീരവും
പൂജിക്കപ്പെടുകയായിരുന്നു.
ഒലിച്ചിറങ്ങിയ രക്തവും
ഇറ്റിവീണ രേതസ്സും
അലംകൃതമാക്കിയിരുന്നു
അവളുടെ കുരുന്നു ദേഹത്തേയും

*******




കണ്ണീർ

നഷ്ടങ്ങളുടെ കുത്തൊഴുക്കിൽ
ലയിച്ചൊന്നായിത്തീർന്നു
വേർതിരിച്ചറിയാനാവാതെ
എന്നിൽ നിന്നുമൊഴുകുന്ന
കണ്ണീർ പ്രവാഹം

കണ്ണീരിനു ഉപ്പുരസമല്ല;
രക്തത്തിന്റെ രുചിയാണെന്നും
നിറം ചുവപ്പാണെന്നും
ഞാൻ അറിഞ്ഞതെന്നാണ്?

കിനാവിൽ കണ്ടതല്ല
മറ്റാരോ രചിച്ച തിരക്കഥയാണ്
ജീവിതമെന്നു
മനസ്സിലാക്കിയപ്പോഴോ?

സ്നേഹിക്കുന്നവർ
ഹൃദയത്തിലേൽപ്പിക്കുന്ന മുറിവുകളാണ്
വേദന കൂടുതലേകുന്നതെന്നു
തിരിച്ചറിഞ്ഞപ്പോഴോ?


തിരക്കിനിടയിലും
ഒറ്റപ്പെടലിന്റെ ശൂന്യത
മനസ്സിനെ കാർന്നു തിന്നാൻ
തുടങ്ങിയപ്പോഴോ?

കത്തിയെരിയുന്ന സൂര്യൻ
നിന്റെയുള്ളിലെ ചൂട്
എന്റെ ചൂടിനേക്കാളേറെയെന്നു
വിലപിച്ചപ്പോഴോ?

എരിയുന്ന ചൂടിൽ
വിങ്ങി നിൽക്കുമാകാശം
എന്നേക്കാൾ വിങ്ങൽ
നിൻ മനസിനല്ലോയെന്നു
മന്ത്രിച്ചപ്പോഴോ?

ഇരുളിമ കൂടുതൽ
നിൻ മുഖത്തിനല്ലോയെന്നു
ഇരുളിനെ പുൽകാൻ കാത്തുനിൽക്കും
സന്ധ്യ പറഞ്ഞപ്പോഴോ?

അലയടിക്കും തിരമാലകൾ
എന്റെ മനസ്സിന്നലകൾ കണ്ടു
ആഴക്കടലിലേക്കു
പിൻവാങ്ങിയപ്പോഴോ ?

പെയ്യാൻ വിതുമ്പും കാർമേഘങ്ങൾ
നിറഞ്ഞു പെയ്യുന്ന
എൻമിഴികൾക്കു മുന്നിൽ
തോറ്റു ചിതറിപ്പോയപ്പോഴോ?

വിടവാങ്ങും തിരകൾക്കൊപ്പം
കാലടിക്കീഴിൽ നിന്നും
ഒലിച്ചുപോകുന്ന മണലുപോലെ
മനസ്സ് പിടിവിട്ടുപോകുന്നത്
കവിൾത്തടത്തെ പുണർന്നിറങ്ങുന്ന
കണ്ണീരുപോലെ വേർതിരിച്ചറിയാനാകുന്നു.

കണ്ണീരിലും പ്രതീക്ഷയുടെ തിളക്കമുണ്ടെന്നു
അപ്പോഴും ആരോ ഉള്ളിലിരുന്നെന്നോട് അടക്കം പറഞ്ഞു;
കണ്ണീരിനും മധുരമുണ്ടത്രേ

*******


രസം

മറ്റുള്ളവരുടെ ജീവിതത്തിലേക്ക്
എത്തിനോക്കുന്നതൊരു രസം

ആ ജീവിതത്തെ
എത്തിനോക്കി
തൊട്ടുനോക്കി
തലോടി നോക്കി
മണത്തു നോക്കി
ചുംബിച്ചു നോക്കി
ഒടുവിൽ
കൈപ്പിടിയില്ലെന്നുറയ്ക്കുമ്പോൾ
ഒടിച്ചു തിരിച്ചു പിഴിഞ്ഞ്
വെറും മാംസ പിണ്ഡമാക്കി
തട്ടിക്കളിക്കുന്നതൊരു രസം.


കളിപ്പാവയെ വച്ച്
കളിക്കുന്നതൊരു രസം
അതിനെ തുണിയുരിച്ചു
മാനഭംഗപ്പെടുത്തി
ഗുഹ്യത്തിൽനിന്നും
ഒലിച്ചിറങ്ങുന്ന രക്തത്തിൽ
വിരലുകൾ മുക്കി
ദൈവങ്ങളുടെ നഗ്നചിത്രങ്ങൾ
വരച്ചാസ്വദിക്കുന്നത്
വികൃതമായൊരു രസം.

*****

******

Followers