മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Wednesday, May 30, 2012

എസ്. ഹരിലാല്‍ സാഹിത്യവേദിയില്‍

|1 comments
പ്രിയപ്പെട്ട അക്ഷര സ്‌നേഹികളെ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ജൂണ്‍ മാസം ആദ്യഞായറാഴ്ച (03-06-2012) യുവ കവി ശ്രീ എസ്. ഹരിലാല്‍ കവിതകള്‍ അവതരിപ്പിക്കും. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കെടുക്കും.

ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.


സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: ജൂണ്‍ 03, 2012. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.


സസ്‌നേഹം
ഡോ. വേണുഗോപാല്‍,
കണ്‍വീനര്‍, സാഹിത്യവേദി,
മുംബൈ


നോട്ട്: പരിപാടി കൃത്യം 6 മണിക്കുതന്നെ തുടങ്ങുന്നതായിരിക്കും.ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യസമയത്തുതന്നെ എത്തിച്ചേരുവാന്‍ ശ്രദ്ധിക്കുക



ഹരിലാല്‍
കവിതയുടെ പൗരാണികവും സാമ്പ്രദായികവുമായ സൗന്ദര്യശാസ്ത്രങ്ങളെ അണുവിടാതെ പിന്‍തുടരണമെന്ന നിര്‍ബന്ധബുദ്ധിതന്നെയാണ് ഹരിലാലിന്റെ കവിതകളുടെ മുഖമുദ്ര. ഭാഷയിലും ആഖ്യാനത്തിലും പൗരാണിക കാവ്യസങ്കല്‍പങ്ങളെ ആഘോഷിക്കുന്ന ഹരിലാലിന്റെ കവിതകള്‍ പ്രമേയപരമായി സ്വന്തം മൗലികത കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഉത്തരാധുനിക കവിതയുടെ പ്രാന്തവത്ക്കരിക്കപ്പെട്ട നാട്ടുഭാഷാ സംമ്പ്രദായങ്ങളുടെ ലോകത്തുനിന്നുമാറി പാരമ്പര്യത്തിന്റെ ഓജസ്സുമായി ഹരിലാല്‍ കവിതകള്‍ വേറിട്ടുനില്‍ക്കുന്നു. ഈ കവിതകള്‍ മലയാളത്തിന്റെ മണ്‍മറഞ്ഞുപോകുന്ന പദസമ്പത്തിനേയും ഭാഷാ സൗകുമാര്യത്തേയും നമ്മെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.
ഹരിലാല്‍ ഒരു കവി എന്നതിലുപരി ഒരു ഭാഷാ ഗവേഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനും, മാനേജ്‌മെന്റ് വിദഗ്ധനുമാണ്. ആയുര്‍വേദ രംഗത്തും ഇലക്ട്രോണില്‍ക് ഉത്പന്നങ്ങളുടെ  ഉത്പാദനരംഗത്തുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉടമയാണ്. സാഹിത്യവേദിയില്‍ ഇത് രണ്ടാം തവണയാണ് ഹരിലാല്‍ കവിതകള്‍ അവതരിപ്പിക്കുന്നത്.


 

Followers