1) ഭാരം
ഭാരം കൂടിയതെല്ലാം
താഴ്ന്നു പോകുമെന്നായിരുന്നു
അമ്മ പഠിപ്പിച്ചത്
താഴ്ന്നു പോകുമെന്നായിരുന്നു
അമ്മ പഠിപ്പിച്ചത്
കല്യാണം
കഴിഞ്ഞതിന്റെ നാലാംനാൾ
പെങ്ങളു പൊങ്ങി,
ആ പാഠം തിരുത്തി
പെങ്ങളു പൊങ്ങി,
ആ പാഠം തിരുത്തി
എഴുപതു
കഴിഞ്ഞ അമ്മയും
ഒരുനാൾ അതേ പുഴയിൽ പൊങ്ങി
തൻറെ തെറ്റുതിരുത്തി
ഒരുനാൾ അതേ പുഴയിൽ പൊങ്ങി
തൻറെ തെറ്റുതിരുത്തി
പുഴ
വറ്റിയ കാരണം
ഇന്നെനിക്കാപ്പേടിയില്ല
ദാഹിച്ചു ദാഹിച്ച് ഭാരങ്ങളിറക്കി
ഞാൻ മരിച്ചു മരിച്ചു ചിരിച്ചൊഴുകും
ഇന്നെനിക്കാപ്പേടിയില്ല
ദാഹിച്ചു ദാഹിച്ച് ഭാരങ്ങളിറക്കി
ഞാൻ മരിച്ചു മരിച്ചു ചിരിച്ചൊഴുകും
===================================
2)
ഓറഞ്ചു വിലയുള്ള കണ്ണുകൾ
കേവലം ഒരു നിറം മാത്രമായിരുന്നില്ല
മണവും രുചിയും അതുതന്നെ
അമ്മയുറങ്ങിയെന്നുറപ്പു വരുത്തിയവൾ
എനിക്കായ് ഓറഞ്ചു നിറമുള്ള പാട്ടുപാടും
ഒറഞ്ചു മണത്തിൽ രുചികളെല്ലാം ഒലിച്ചിറങ്ങും
തൊലി ഞെരുടി തെറിപ്പിക്കുമ്പോൾ
കണ്ണുകൾ കലങ്ങിയവൾ വിതുമ്പി ചിരിക്കും
അവളുടെ ചുവന്ന കവിളിലൂടെ വഴിതെറ്റി വരുന്ന
ഓറഞ്ചു രുചികളെ എൻറെ ചുണ്ടുകളിലേക്ക്
വഴിതിരിച്ചു വിടുന്നതാണ് ഞങ്ങളുടെ പ്രധാന വിനോദം
ഒറഞ്ചിനിപ്പോൾ നല്ല വിലയാണെങ്കിലും
അവളുടെ കണ്ണിലിറ്റിക്കാതിരിക്കാൻ കഴിഞ്ഞില്ല
കുറേ നല്ല തല്ലുകിട്ടി
നാട്ടുകാരും നാട്ടിലില്ലാത്തവരും
കൈ കൊണ്ടും കണ്ണു കൊണ്ടും നിറയെ തല്ലി
അവളുടെ ദാനം ചെയ്ത കണ്ണുകൾ
വടക്കേലെ അമ്മിണിയേട്ടത്തിയുടെ മുഖത്തായത്
ൻറെ കുറ്റം കൊണ്ടാണോ ?
വലിയ വിലകൊടുത്ത് വാങ്ങിയതാണത്രെ .
. .!
3)
അടുക്കളകളില്ലാത്ത
നഗരത്തിൽ നിന്ന്
ലോകത്തിലുള്ള സകല പെണ്ണുങ്ങളേയും
മുനത്തുമ്പിൽ നിർത്തി മരവിപ്പിക്കാനുള്ള
ഒരായുധമായിരുന്നു, എനിക്കു വേണ്ടത് ?
ഞാനിപ്പോൾ വായിലൂടെ വരെ
സ്ഖലിച്ചു പതപ്പിക്കും
പിന്നിലൂടെ ചവച്ചരക്കും
അങ്ങനെ കാട്ടു കടവുകളായ കടവുകളിലെല്ലാം
മുങ്ങിപ്പൊങ്ങി ഇവിടെയെത്തി
ഇത് അടുക്കളകളില്ലാത്ത നഗരം
ഇവിടെയൊറ്റപ്പെട്ട എനിക്കുവേണ്ടി
മറ്റാരും അന്നം കരുതിയിട്ടുമില്ല
വല്ലാതെ വിശക്കുന്നുവല്ലോ .
. .
മരണതാളം മുറുകുന്നതിനു തൊട്ടുമുൻപ്
എൻറെ കുന്തമുനയിൽ ഞാൻ കോർത്തെടുത്ത
അനേകം മുലകളിൽ രണ്ടെണ്ണം എനിക്കായ് ചുരന്നു
ദാഹത്തിനും മരണത്തിനുമിടയിൽ
മുഖമോർത്തെടുക്കാൻ ആദ്യം കഴഞ്ഞില്ല
അങ്ങനെ, ലോകത്താദ്യമായ്
മകൾ, ഒരച്ഛനു ജന്മം നൽകി
ഇനിയിപ്പോൾ, ഈ
ഭൂഗോളത്തിലെ
ഏറ്റവും വിലപിടിച്ച പ്രായശ്ചിത്തം തന്നെ ചെയ്യണം
=================================
.
ഏകമാനപ്പെട്ടവൾ
=================
ഒരിക്കലും നനയരുതെന്നു നിനച്ചാണു,
ബഹുമാനപ്പെട്ട കാലൻ കുടക്കു തന്നെ കെട്ടിച്ചുകൊടുത്തത്,
=================
ഒരിക്കലും നനയരുതെന്നു നിനച്ചാണു,
ബഹുമാനപ്പെട്ട കാലൻ കുടക്കു തന്നെ കെട്ടിച്ചുകൊടുത്തത്,
ഒരു
കാലിക്കുപ്പി നിറച്ചു മഴയും
വീതം വെച്ചു കൊടുത്തു,
വീതം വെച്ചു കൊടുത്തു,
കെട്ടുകഴിഞ്ഞു
ഭാരമൊഴിഞ്ഞ നേരം,
ഒരു വെള്ളിടി വന്നവളോടു
മനസ്സമ്മതം ചോദിച്ചതും
കുപ്പിപൊട്ടി മഴ പുറത്തു ചാടി,
ഒരു വെള്ളിടി വന്നവളോടു
മനസ്സമ്മതം ചോദിച്ചതും
കുപ്പിപൊട്ടി മഴ പുറത്തു ചാടി,
മുന്നേ
വന്ന മിന്നൽ
അവളുടെ കൈപിടിച്ചതും ബഹുമാനപ്പെട്ടവനായ കുട കരിഞ്ഞു പോയി,
അവളുടെ കൈപിടിച്ചതും ബഹുമാനപ്പെട്ടവനായ കുട കരിഞ്ഞു പോയി,
ഏകമാനപ്പെട്ടവൾ നനഞ്ഞുനനഞ്ഞങ്ങനെ . . .
ഒന്നും ചോർന്നൊലിക്കാതെയവൾ പൂത്തൊരുങ്ങി നിന്നു.
==============================
(കണ്ണ