മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Saturday, February 16, 2013

വി.ടി. ഗോപാലകൃഷ്ണന്‍ പുരസ്‌കാരം കെ.വി.ജെ ആശാരിക്ക്

|1 comments
സഹൃദയ സുഹൃത്തേ,
കര്‍മ്മനിരതമായ ജീവിതശൈലിയിലൂടെ സാഹിത്യവേദിയേയും, സാഹിത്യ ശാസ്ത്ര ശാഖകളേയും സംപുഷ്ടമാക്കിയ ശ്രീ. വി. ടി. ഗോപാലകൃഷ്ണനെ അനുസ്മരിക്കുന്നതിന് നാം ഒരിക്കല്‍കൂടി ഒത്തുകൂടുകയാണ്.
ഈ വര്‍ഷത്തെ വി. ടി. ഗോപാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത് മുംബൈയിലെ മുതിര്‍ന്ന കവി ശ്രീ കെ. വി. ജെ ആശാരി ആണ്. അദ്ദേഹം സാഹിത്യവേദിയില്‍ അവതരിപ്പിച്ച കവിതകള്‍ക്കാണ് അവാര്‍ഡ്.
സാഹിത്യവേദിയുടെ സ്ഥാപകാംഗം, നിരൂപകന്‍, കോളമിസ്റ്റ്, ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രഞ്ജന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വി. ടി. ഗോപാലകൃഷ്ണന്റെ പേരില്‍ നല്‍കുന്ന പതിനഞ്ചാമത്് പുരസ്‌ക്കാരമാണിത്.
പ്രശസ്ത കവിയും വാഗ്മിയുമായ പ്രൊഫ. വി. മധുസൂദനന്‍ നായര്‍, പ്രശസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍, പ്രൊഫ. പി. എ. വാസുദേവന്‍, കവി ശ്രീ പത്മദാസ് എന്നിവരടങ്ങുന്ന ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്.  മാര്‍ച്ച് മാസം 3 ാം തീയതി ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്ക് (03-03-2013) മാട്ടുംഗ കേരളഭവനത്തില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ പ്രൊഫ. വി. മധുസൂദനന്‍ നായര്‍ പുരസ്‌കാരം സമര്‍പ്പണം നിര്‍വ്വഹിക്കും. സാഹിത്യവേദിയില്‍ കഴിഞ്ഞ ഒരു വര്‍ഷം അവതരിപ്പിക്കപ്പെട്ട കൃതികളെ വിലയിരുത്തി അദ്ദേഹം സംസാരിക്കും. കൂടാതെ 'മലയാളത്തിന്റെ ഭാവി' എന്ന വിഷയത്തെ അധികരിച്ച് അദ്ദേഹത്തിന്റെ പ്രഭാഷണവും, കവിതാലാപനവുമുണ്ടാകും.
വി.ടി. ഗോപാലകൃഷ്ണന്‍ സ്മാരകപുരസ്‌ക്കാര സമര്‍പ്പണം പ്രൗഡഗംഭീരമാക്കുന്നതിന് താങ്കളേയും സുഹൃത്തുക്കളേയും സാദരം  ക്ഷണിച്ചുകൊള്ളുന്നു.
താങ്കളും വരണം. ഈ കൂട്ടായ്മയില്‍ പങ്കുചേരണം. വേദിയെ ധന്യമാക്കണം.

സ്‌നേഹപൂര്‍വ്വം
 
kt´m-jv ]ÃÈ\
I¬ho\À
kmlnXythZn, apwss_.


വി. ടി. വാസുദേവന്‍,
ശ്രീ വി. ടി. സ്മാരകട്രസ്റ്റ്


വി.ടി. സ്മാരക പുരസ്‌കാര ജേതാക്കള്‍
1998 മുതല്‍ 2012 വരെ
1.    സി. എന്‍. എന്‍. നായര്‍ (1998 ഒക്ടോബര്‍, 04)
    വി. ടി. എന്ന ഏകാന്ത പഥികന്‍ (പ്രബന്ധം)
    പുരസ്‌കാര സമര്‍പ്പണം:
    പ്രൊഫ. പി. എ. വാസുദേവന്‍

2.    മാനസി (1999 ഒക്ടോബര്‍, 02)
    എഴുത്തുകാരിയും സമൂഹ ജീവിതവും (ലേഖനം)
    പുരസ്‌കാര സമര്‍പ്പണം:
    മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി

3.    ഡോ എ. വേണുഗോപാല്‍ (2000 ഒക്ടോബര്‍, 01)
    കേശവന്റെ വിലാപങ്ങള്‍ ഒരന്വേഷണം (പഠനം)
    പുരസ്‌കാര സമര്‍പ്പണം:     ശത്രുഘ്‌നന്‍

4.    കെ. വി. മണിരാജ് (2001 ഒക്ടോബര്‍, 07)
    ഇനി നമുക്ക് മരണത്തെക്കുറിച്ച് സംസാരിക്കാം
    പുരസ്‌കാര സമര്‍പ്പണം:
    ഈയ്യങ്കോട് ശ്രീധരന്‍
    ഒക്ടോബറില്‍ നടത്തിവന്നിരുന്ന വി.ടി. അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും മാര്‍ച്ച് മാസത്തിലേക്ക് മാറ്റി (2002 ഓക്ടോബര്‍ മുതല്‍).

5.    ഹൃഷികേശന്‍ പി. ബി. (2003 മാര്‍ച്ച്, 02)
    കവിതകള്‍
    പുരസ്‌കാര സമര്‍പ്പണം: അക്ബര്‍ കക്കട്ടില്‍
    'വി. ടി. ഗോപാലകൃഷ്ണന്‍ സ്മരണിക 2003' പ്രകാശനം ശത്രുഘ്‌നന്‍ നിര്‍വ്വഹിച്ചു.

6.    ഇ.ഐ.എസ്. തിലകന്‍ (2004 മാര്‍ച്ച്, 07)
    'നാടക കലയുടെ സൗന്ദര്യശാസ്ത്രം
    (ലേഖനം)
    പുരസ്‌കാര സമര്‍പ്പണം: സി. രാധാകൃഷ്ണന്‍

7.    എ. കെ. വി. നമ്പൂതിരി (2005 മാര്‍ച്ച്, 06)
    മലയാളി-മലയാള പത്ര പ്രവര്‍ത്തനം
    (പ്രബന്ധം)
    പുരസ്‌കാര സമര്‍പ്പണം: കാളിദാസ് പുതുമന
8.    ശ്രീമതി റിസിയോ രാജ് (2006 മാര്‍ച്ച്, 05)
    വിഭക്തയുടെ രാഷ്ട്രീയവും -സൗന്ദര്യ ശാസ്ത്രവും (പ്രബന്ധം)
    പുരസ്‌കാര സമര്‍പ്പണം:
    മുണ്ടൂര്‍ സേതുമാധവന്‍

9.    സന്തോഷ് പല്ലശ്ശന (2007 മാര്‍ച്ച്, 04)
    കവിതകള്‍
    പുരസ്‌കാര സമര്‍പ്പണം:
    ആലങ്കോട് ലീലാകൃഷ്ണന്‍

10.    സുരേഷ് വര്‍മ്മ (2008 മാര്‍ച്ച്, 02)
    ഗാന്ധി ചിക്കന്‍സ് (ചെറുകഥ)
    പുരസ്‌കാര സമര്‍പ്പണം:
    എം. പി. വിരേന്ദ്രകുമാര്‍

    'വി. ടി. ഗോപാലകൃഷ്ണന്‍ സ്മരണിക 2008 (പ്രസാദം)' പ്രകാശനം നോവലിസ്റ്റ് ബാലകൃഷ്ണന്‍ കഥാകാരി മാനസിക്കു നല്‍കി നിര്‍വ്വഹിച്ചു.

11.    കെ. ഹരിനാരായണന്‍ (2009 മാര്‍ച്ച്, 01)
    വിമര്‍ശന കലയിലെ സൗന്ദര്യ പ്രപഞ്ചം
    പുരസ്‌കാര സമര്‍പ്പണം:
    പ്രൊഫ. പി. എ. വാസുദേവന്‍
12.    നോവലിസ്റ്റ് ബാലകൃഷ്ണന്‍
    (2010 മാര്‍ച്ച്, 07)
    വായനയുടെ മാറിവരുന്ന അഭിരുചികള്‍
    (പ്രബന്ധം)
    പുരസ്‌കാര സമര്‍പ്പണം:
    മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ കെ. ശങ്കരനാരായണന്‍

13.    സജി എബ്രഹാം (2011 മാര്‍ച്ച്, 06)
    ഉന്നതങ്ങളെ ചുംബിക്കുന്ന കല (ലേഖനം)
    പുരസ്‌കാര സമര്‍പ്പണം: യു. എ. ഖാദര്‍

14.    കെ. പി. ചിത്ര (2012 മാര്‍ച്ച് 04)
    കവിതകള്‍
    പുരസ്‌കാര സമര്‍പ്പണം: കെ. പി. രാമനുണ്ണി
 ----------------


Followers