അവാര്‍ഡ് സമര്‍പ്പണം
യു എ. ഖാദര്‍
പ്രശസ്തനായ ചെറുകഥാകൃത്തും നോവലിസ്റ്റും ചിത്രകാരനുമാണ് യു.എ. ഖാദർ.പത്രാധിപരായും സർക്കാർ ഉദ്യോഗസ്ഥനായും പ്രവർത്തിച്ചിട്ടുണ്ട്.പുരാവൃത്തങ്ങളെ പ്രതിപാദ്യതലത്തിലും പ്രതിപാദനരീതിയിലും പിൻപറ്റുന്ന സവിശേഷമായ രചനാശൈലിയിലൂടെ ശ്രദ്ധേയനായി. മലയാളത്തിലെ അസ്തിത്വവാദാധിഷ്ഠിതമായ ആധുനികതയുടെ രീതികളിൽ നിന്ന് വേറിട്ടു നില്ക്കുന്ന യു.എ.ഖാദറിന്റെ രചനകൾ വ്യാപകമായ അംഗീകാരം നേടിയവയാണ്.
ജീവിതരേഖ1935 - റംഗൂണിലെ ബില്ലിൻ എന്ന ഗ്രാമത്തിൽ ജനിച്ചു. മാതാവ് ബർമ്മാക്കാരിയായ മാമെദി. പിതാവ് കേരളീയനായ മൊയ്തീൻകുട്ടി ഹാജി. കൊയിലാണ്ടി ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്ന് ഫൈനൽ എക്സാം പൂർത്തിയാക്കി. മദ്രാസ് കോളെജ് ഓഫ് ആർട്ട്‌സിൽ നിന്ന് ചിത്രകലാ പഠനം.
മദിരാശിവാസക്കാലത്ത് കേരളസമാജം സാഹിത്യസംഘവുമായുള്ള ബന്ധം എഴുത്തിനു പ്രോത്സാഹനമായി. 1953 മുതൽ ആനുകാലികങ്ങളിൽ കഥയെഴുതിത്തുടങ്ങി. 1956-ൽ നിലമ്പൂരിലെ ഒരു മരക്കമ്പനിയിൽ ഗുമസ്തനായി ജോലിയിൽ പ്രവേശിച്ചു. 1957 മുതൽ ദേശാഭിമാനി ദിനപ്പത്രത്തിന്റെ പ്രപഞ്ചം വാരികയുടെ സഹപത്രാധിപർ. പിന്നീട് ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കൽ കോളെജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണൽ ആന്റ് ചൈൽഡ് ഹെൽത്തിലും ഗവണ്മെന്റ് ആശുപത്രിയിലും ജോലിചെയ്തു. 1990-ൽ സർക്കാർ സർവ്വീസിൽ നിന്നു വിരമിച്ചു. നോവലുകൾ, കഥാസമാഹാരങ്ങൾ, ലേഖനങ്ങൾ തുടങ്ങി 40-ൽ ഏറെ കൃതികളുടെ കർത്താവ്.
അഘോരശിവം, കൃഷ്ണമണിയിലെ തീനാളം, തൃക്കോട്ടൂർ കഥകൾ, കഥപോലെ ജീവിതം, കളിമുറ്റം, തൃക്കോട്ടൂർ പെരുമ, ഒരു പടകാളിപ്പെണ്ണിന്റെ ചരിത്രം, നടവരമ്പുകളിലൂടെ, ചെമ്പവിഴവും ഓട്ടുവളയും, വള്ളൂരമ്മ, സ്വപ്നകുമ്പസാരം, ശത്രു, കലശം, ഖാദറിന്റെ പത്തുനോവലുകൾ, ഒരുപിടി വറ്റ്, ഒരു മാപ്പിളപ്പെണ്ണിന്റെ ലോകം, റസിയ സുൽത്താന, ചെങ്കോൽ, ചങ്ങല, അനുയായി, സർപ്പസന്തതി, പവന്മാറ്റ്, ആഴം, ഖുറൈഷികൂട്ടം, അറബിക്കടലിന്റെ തീരം, ഇണയുടെ വേദാന്തം, മിസ്സിസ് മേനോൻ, യമുനയുടെ ഉറകൾ, കൊടിമരച്ചുവട്ടിലെ മേളം, അരിപ്രാവിന്റെ പ്രേമം, ചെമ്പവിഴം, മാണിക്യം വിഴുങ്ങിയ കാണാരൻ, വായേപ്പാതാളം, പൂമരത്തളിരുകൾ, കളിമുറ്റം, പന്തലായിനിയിലേക്ക് ഒരു യാത്ര, അടിയാധാരം, നാണിക്കുട്ടിയുടെ നാട്, സ്രഷ്ടാവിന്റെ ഖജാന, ഭഗവതി ചൂട്ട് (നോവലൈറ്റുകൾ), ഇത്തിരി പൂമൊട്ടുകൾ, കാട്ടിലെ കഥകൾ, കോഴി മൂന്നുവെട്ടം കൂകും മുൻപ്, ഏതാനും യുവതികൾ, രാഗലോല, ഇണതേടൽ, പ്രേമപൂർവ്വം, കോയ, പൂക്കൾ വിരിയുമ്പോൾ, ധന്യ, പൊങ്ങുതടികൾ, ഖാദർ കഥകൾ, ഖാദറിന്റെ കഥാലേഖനങ്ങൾ, ഖാദർ എന്നാൽ (ആത്മകഥാ കുറിപ്പുകൾ), പ്രകാശനാളങ്ങൾ, നന്മയുടെ അമ്മ (ബാലസാഹിത്യം)
അദ്ധ്യക്ഷന്‍
പ്രൊഫ. പി. എ. വാസുദേവന്‍, സാമ്പത്തിക ശാസ്ത്രഞ്ജന്‍, നിരൂപകന്‍, മാതൃഭൂമി പബ്ലിക് റിലേഷന്‍ ഓഫീസര്‍, വേദിയുടെ ചിരകാല സുഹൃത്തും മുഖ്യ സഹകാരിയും.
മുഖ്യാദിതി
ചേപ്പാട് സോമനാഥന്‍, കവി, കോളമിസ്റ്റ്, സാഹിത്യവേദി മുന്‍ കണ്‍വീനര്‍
അവാര്‍ഡ് ജേതാവ്
സജി എബ്രഹാം, നിരൂപകന്‍, 'ധിഷണയുടെ ജ്വലനം' എന്ന പേരില്‍ ഒരു പുസ്തകം പരധി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്
മുബൈയിലെ പ്രമുഖ എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കെടുക്കുന്നു.
സ്ഥലം: മാട്ടുംഗ കേരളീയ സമാജം ഹാള്‍
തീയതി: മാര്‍ച്ച് 6, 2011
സമയം: വൈകുന്നേരം 5 മണി
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9920410030, 8767955545
നോട്ട്: ഇത്തവണത്തെ പുരസ്‌കാരം ലഭിച്ച സജി എബ്രഹാമിന്റെ 'ഉന്നതങ്ങളെ ചുംബിക്കുന്ന കല' എന്ന പ്രബന്ധം ഉടനെ അടുത്ത പോസ്റ്റായി ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.
NOTE: യു. എ. ഖാദറിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് വിക്കിപീഡിയയോട് കടപ്പാട്
0 comments:
Post a Comment