പ്രിയരേ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ സാഹിത്യ ചര്‍ച്ചയില്‍ ഡിസംബര്‍ മാസം ആദ്യ ഞായറാഴ്ച (05/12/2010) വൈകുന്നേരം 6 മണിക്ക് പ്രൊഫ. പി. കെ. മുരളീകൃഷ്ണന്‍ ആദ്ദേഹത്തിന്റെ 'വളരണം, ഒരു സമാന്തര മാധ്യമ സംസ്‌കാരം!' എന്ന പ്രബന്ധം അവതരിപ്പിക്കുന്നു. തുടര്‍ന്നു നടക്കുന്ന ചര്‍ച്ചയില്‍ മുംബൈയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരും എഴുത്തുകാരും പങ്കെടുക്കും.
പ്രസ്തുത ചര്‍ച്ചയിലേക്ക് മുംബൈയിലെ എല്ലാ അക്ഷരസ്‌നേഹികളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
തീയതി: ഡിസംബര്‍ 5ാം തിയതി, ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി
സ്ഥലം: കേരള ഭവനം ഹാള്‍, മാട്ടുംഗ
വിശദവിവരങ്ങള്‍ക്ക് 8767955545, 9920410030 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക
ആദരപൂര്‍വ്വം
ഡോ. വേണുഗോപാല്‍
കണ്‍വീനര്‍, സാഹിത്യവേദി മുംബൈ.
നോട്ട്: അവതരിപ്പിക്കപ്പെടുന്ന പ്രബന്ധം ഏറെ ദീര്‍ഘമായതിനാല്‍ പരിപാടി കൃത്യം ആറുമണിക്ക് തന്നെ ആരംഭിക്കുന്നതാണ്. അതുകൊണ്ട് എല്ലാ സുഹൃത്തുക്കളും കൃത്യസമയത്തുതന്നെ എത്തിച്ചേരാന്‍ ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പി. കെ. മുരളീകൃഷ്ണന്‍
മുംബൈയുടെ സമകാലിക സാഹിത്യത്തില്‍ സജീവമായി ഇടപെടുന്ന മുരളകൃഷ്ണന്റെ സര്‍ഗ്ഗാത്മക ജീവിതം എഴുത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. നാടകത്തിലും സിനിമയിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലുമായി മുരളികൃഷ്ണന്‍ മുംബൈയില്‍ സജീവമാണ്. കലാകൗമുദിയിലും മുബൈയിലെ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലുമായി കവിതകളും, നാടകം, ചിത്രകല, സിനിമ, സംബന്ധിയായ കുറിപ്പുകളും സാഹിത്യ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1998-ല്‍ മാധ്യമങ്ങളെ
ക്കുറിച്ചുള്ള ഒരു പഠനത്തിന് അദ്ദേഹത്തെ 'നവകം' അവാര്‍ഡിന് അര്‍ഹനാക്കി. സിനിമയുമായി ഏറെകാലത്തെ സഹജീവതമുണ്ടായിരുന്ന മുരളിയുടെ ആദ്യ ഷോര്‍ട്ട് ഫിലിം 'മുംബൈ ബ്ലൂസ്' ആണ്. കൂടാതെ ഒട്ടേറെ ചലചിത്ര പ്രമുഖരുടെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ മുബൈ കര്‍ജത്തിലെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ഐ.ഐ.എമ്.എസ്) ഹ്യമന്‍ റിസോര്‍സസ് വിഭാഗം പ്രൊഫസറായി ജോലി നോക്കുന്നു.
പി. കെ. മുരളീകൃഷ്ണന്റെ വേദിയില്‍ അവതരിപ്പിക്കുന്ന ലേഖനം
'വളരണം, ഒരു സമാന്തരം മാധ്യമ സംസ്‌കാരം!'>>>>
"വിരഹ മധുരം"
4 hours ago
0 comments:
Post a Comment