പ്രിയ സുഹൃത്തുക്കളെ,
മുംബൈ സാഹിത്യവേദി അതിന്റെ 47 ാം വയസ്സിലേക്ക് കടക്കുകയാണ്; അതിന്റെ സമാനതകളില്ലാത്ത ചരിത്ര ഗരിമയിലേക്ക് ഒരു പൊന്‍തൂവല്‍കൂടി കൂട്ടിച്ചേര്‍ക്കുന്ന അഭിമാനനിമിഷം. അക്ഷരങ്ങളോടുള്ള സ്‌നേഹവും അര്‍പ്പണവും ഒന്നുകൊണ്ടുമാത്രം ഒരിക്കല്‍പോലും മുടങ്ങാതെ നടന്നു വന്ന സാഹിത്യവേദി പ്രതിമാസ ചര്‍ച്ചകള്‍ക്ക് ഈ വരുന്ന ഒക്ടോബര്‍ 5 ന് 47 വയസ് തികയുന്നു!!!. സാമ്പ്രദായികമായ ഒരു സംഘടനയുടെ ചട്ടക്കൂടൊ, അംഗത്വമൊ, വരിസംഖ്യയോ ഒന്നുമില്ലാത്ത ഈ കൂട്ടായ്മ മലയാള സാഹിത്യ ചരിത്രത്തില്‍ത്തന്നെ ഇടംപിടിച്ചിരിക്കുന്ന വേറിട്ടൊരു ഒരു സാഹിത്യ ചര്‍ച്ചാവേദിയാണ്.
എല്ലാ മാസത്തിലേയും ആദ്യ ഞായറാഴ്ചകളില്‍ നടക്കുന്ന വേദിയുടെ പ്രതിമാസ സാഹിത്യ ചര്‍ച്ചകള്‍ മുംബൈയിലെ എഴുത്തുകാരുടെ ആന്തരിക ജീവിതത്തിലെ സര്‍ഗ്ഗാത്മക തൃഷ്ണകളെ സജീവമായി നിലനിര്‍ത്തുന്നതിന് പ്രചോനദനമാകുന്നു. അതുകൊണ്ടുതന്നെ മുംബൈ സാഹിത്യവേദിയുടെ ഈ വാര്‍ഷികാഘോഷം അക്ഷരങ്ങളെ സ്‌നേഹിക്കുന്ന ഓരോ മുംബൈ മലയാളിയുടേയും ആഘോഷമാണ്.
ഈ വരുന്ന ഒക്ടോബര്‍ 5ാം തീയതി മാട്ടുംഗ കേരളഭവനത്തില്‍ നടക്കുന്ന 47ാം വാര്‍ഷികാഘോഷം മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ ലളിതമായ രീതിയിലാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്.
ഒക്ടോബര്‍ 5ന് മുംബൈ മാട്ടുംഗ കേരള സമാജത്തില്‍ വൈകുന്നേരം 5 മണിക്ക് വേദിയുടെ പ്രതിമാസ ചര്‍ച്ചയോടൊപ്പം വളരെ ലളിതമായി ചടങ്ങില്‍ വേദിയുടെ 47 ാം വാര്‍ഷികാഘോഷവും നടക്കും.
ഇത്തവണത്തെ വാര്‍ഷിക ചര്‍ച്ചയില്‍ എസ്.കെ.പൊറ്റക്കാട് അവാര്‍ഡ് ജേതാവായ കഥാകാരന്‍ ശ്രീ സി. പി. കൃഷ്ണകുമാര്‍ അദ്ദേഹത്തിന്റെ ചെറുകഥകള്‍ അവതരിപ്പിക്കുന്നു. അഖ്യാനത്തിലും ആവിഷ്‌ക്കരണത്തിലും ഭാവുകത്വത്തിലും പുതിയ സമതലങ്ങള്‍ തേടുന്ന മലയാള ചെറുകഥാ സാഹിത്യത്തെക്കുറിച്ചുള്ള ഒരു സമഗ്രസംവാദമായി ഇത്തവണത്തെ ചര്‍ച്ചയെ മാറ്റിയെടുക്കാന്‍ നിങ്ങളെല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. എല്ലാ അക്ഷരസ്‌നേഹികളേയും ഈ ചര്‍ച്ചയിലേക്ക് വിനയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
സ്ഥലം: മാട്ടുംഗ കേരള സമാജം
തീയതി: ഒക്ടോബര്‍ 5, ഞായറാഴ്ച
സമയം: വൈകുന്നേരം 5 മണി
സന്തോഷ് പല്ലശ്ശന
കണ്‍വീനര്‍, സാഹിത്യവേദി

0 comments:
Post a Comment