പ്രിയപ്പെട്ട അക്ഷരസ്‌നേഹികളേ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ആഗസ്റ്റ് മാസം ആദ്യഞായറാഴ്ച (03/08/2014) യുവകവി സുധീര്‍ മുഹമ്മദ് സ്വന്തം കവിതകള്‍ അവതരിപ്പിക്കും. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കെടുക്കും.
ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: ആഗസ്റ്റ് 03, 2014. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.
സസ്‌നേഹം
സന്തോഷ് പല്ലശ്ശന
കണ്‍വീനര്‍, സാഹിത്യവേദി,
മുംബൈ
നോട്ട്: പരിപാടി കൃത്യം 6 മണിക്കുതന്നെ തുടങ്ങുന്നതായിരിക്കും.ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യസമയത്തുതന്നെ എത്തിച്ചേരുവാന്‍ ശ്രദ്ധിക്കുക
സുധീര്‍ മുഹമ്മദ്
മൗലികമായ നിരീക്ഷണങ്ങളുടേയും നിലപാടുകളുടേയും വെളിപാടുകളുടേയും ഓരോ കൊച്ചു സ്‌ഫോടനങ്ങളാണ് സുധീര്‍ മുഹമ്മദിന് കവിത. ചെറു കവിതകളിലൂടെ സമകാലിക ജീവിതത്തിലേക്ക് ഈ യുവകവി സൗമ്യവും തീക്ഷ്ണവുമായി ഇടപെടാന്‍ ശ്രമിക്കുന്നു. നവ മാധ്യമമായ ബ്ലോഗ്ഗുകള്‍ നല്‍കുന്ന സര്‍ഗ്ഗാത്മക സ്വാതന്ത്ര്യത്തെ സൗന്ദര്യപൂര്‍വ്വും ഉപയോഗിക്കുന്നു. ഇതിനകം തന്നെ ബ്ലാഗോസ്ഫീയറില്‍ സുധീറിന്റെ കവിതകള്‍ക്ക് സവിശേഷ ശ്രദ്ധ ലഭിച്ചുകഴിഞ്ഞു.
തിരുവനന്തപുരം ചെമ്പഴന്തി സ്വാദേശിയായ സുധീര്‍ മുഹമ്മദ് മുംബൈ ബി.എ.ആര്‍.സി യില്‍ മൈക്രോ ഇലക്ട്രിക് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ്.
സുധീര്‍ വേദിയില്‍ അവതരിപ്പിക്കുന്നതില്‍ ചില കവിതകള്‍
എന്റെ കവിതകള്‍
**************
എന്റെ കവിതകള്‍;
എന്റെ കവിതകളല്ല;
എന്റെ രക്തം കലര്‍ന്ന-
കണ്ണീര്‍ തുള്ളികളാണ്;
അവയ്ക്ക് കയ്യടി വേണ്ട .
അവയ്ക്ക് നിങ്ങളുടെ
ഹൃദയരക്തം വേണം.
മലിനമാകാത്ത രക്തം.
കറപുരളാത്ത കമ്മ്യൂണിസ്റ്റിന്റെ രക്തം.
പൊരുതുന്ന വിശ്വാസിയുടെ രക്തം.
ചിന്തിക്കുന്ന അവിശ്വാസിയുടെ രക്തം .
ചിന്തിക്കാത്ത സുഖലോലുപതയുടെ
കൊഴുപ്പുകൂടിയ രക്തം അതിനു വേണ്ട
പ്രണയം (അഷ്ട്പദി)
****************
മിഴികളില്‍ അഗ്‌നിയുള്ള പെണ്ണിനെയാണ്
ഐസ് കട്ടയായ ഞാന്‍ പ്രണയിച്ചത്.
അവളെക്കണ്ടതും ഞാന്‍ അലിഞ്ഞു
അവള്‍ അടുത്തതും ഞാന്‍ ബാഷ്പമായി.
എന്നിടും ഞാനവളെ പ്രണയിച്ചു.
എന്നെ തേടിയലഞ്ഞ അവളില്‍
ഞാന്‍ പെയ്തിറങ്ങിയപ്പൊളാണത്രേ
അവള്‍ കരിക്കട്ടയായത്
അര്‍ത്ഥം
*******
ആരോ പറഞ്ഞു അര്‍ത്ഥം എന്ന വാക്കിന് പണം എന്ന് അര്‍ത്ഥമുണ്ടത്രേ.
അയാളുടെ ഭാര്യ പറഞ്ഞു: 'ഈ അര്‍ത്ഥമില്ലാത്ത ജീവിതം അവസാനിപ്പിച്ചു കൂടെ'
അയാളുടെ അമ്മ നിറകണ്ണുകളുമായി പറഞ്ഞു: 'ഇനി എത്ര കാലമാ ഈ അമ്മ ജീവിച്ചിരിക്കുക എന്ന് ആരറിഞ്ഞു. നീ കൂടെയില്ലാത്ത ഈ വൃദ്ധസദനത്തിലെ ജീവിതത്തിന് യാതൊരു അര്‍ത്ഥിവുമില്ല'.
അയാളുടെ അച്ഛന്‍ പറഞ്ഞു :'മോന്‍ വല്യ ആളാവണം എന്നായിരുന്നു അമ്മ പറയാറ്. വല്യ ആള്‍ക്കാര്‍ ഇന്ത്യയിലല്ല ജീവിക്കുക എന്നും അവരുടെസമയത്തിന് തീ പിടിച്ച വിലയാണ് എന്നും അവര്‍ക്ക്് ചെറിയ അച്ഛനമ്മമാരെ കാണാന്‍ സമയമില്ല എന്നും ആ പാവത്തിന് അറിയില്ലായിരുന്നു'.
അയാളുടെ തുടുത്ത കവിളുള്ള കുഞ്ഞുമോള്‍ പറഞ്ഞു: 'ഡാഡീം മമ്മീം എന്നാ ഒരുമിച്ച് എന്നെ കളിപ്പിക്കുക. ഈ ബോര്‍ഡിംഗ് ജീവിതത്തിന് യാതൊരു അര്‍ത്ഥമവുമില്ല'.
മാറ്റി വെക്കാന്‍ കഴിയാത്ത ഒരുപാട് അപ്പൊയിന്‍മെന്റുകള്‍ക്കിടയില്‍ ഒരു നാശം ഫോണ്‍കാള്‍ നാട്ടില്‍ നിന്നും 'അച്ഛനും അമ്മയും മരിച്ചത്രെ'. അയാള്‍ ഫോണിലൂടെ എല്ലാറ്റിനും ഏര്‍പ്പാട് ചെയ്യാനും പൈസ നോക്കേണ്ടെന്നും വിളിച്ചു പറഞ്ഞു .
പോകനോരുങ്ങുബോള്‍ ഒരു പഴയ ഫോട്ടോ നിലത്തു വീണു ഇതമ്മയുടെ കയ്യില്‍ ഞാന്‍ ഇരിക്കുന്ന ഫോേട്ടായല്ലേ , അയാള്‍ ചിന്തിച്ചു എന്തു സ്‌നേഹമായിരുന്നു അമ്മക്ക്. എന്റെ കവിളില്‍ അമ്മ ചുംബിക്കുന്ന ഫോട്ടോ .
കാലം കഴിഞ്ഞു അയാളുടെ മക്കള്‍ വിദേശത്തേക്ക് പറന്നു. അവര്‍ അദ്ദേഹത്തെയും വൃദ്ധസദനതിലാക്കി. അപ്പോള്‍ അയാള്‍ ചിന്തിക്കാന്‍ തുടങ്ങി ഈ അര്‍ത്ഥമില്ലാത്ത ജീവിതത്തിന്റെ അര്‍ത്ഥ ത്തെക്കുറിച്ച് .
എന്റെ ആകാശം
*************
ഒരു നാള്‍ ഞാന്‍ ഉണര്‍ന്നെണീറ്റ് എന്റെ ആകാശത്തേക്ക് നോക്കി.
എന്റെ ആകാശം കാണാനില്ല.
ആകാശം ആരോ മോഷ്ടിച്ചുകൊണ്ട് പോയി.
ആകാശമില്ലാതെ ജീവിക്കാന്‍ വയ്യാത്തത് കൊണ്ട് ഞാന്‍ ആകാശം വാങ്ങാന്‍ പോയി.
അപ്പോള്‍ മനസിലായി ആകാശത്തിനു ഒരേ ഒരു കുത്തക കമ്പനിയേ ഉള്ളു എന്ന് .
അവരുടെ ആകാശങ്ങളെല്ലാം ഒരേ പോലത്തവ.
ഗതിയില്ലാത്തതുകൊണ്ട് ഞാന്‍ അത് വാങ്ങി .
അങ്ങനെയാണത്രേ എല്ലാവരുടെയും ആകാശം ഒന്നായി തിര്‍ന്നതും .
അങ്ങനെയാണത്രേ 'ഏക ധ്രുവ ലോകം 'സംജാത മായതും.
സൈബര്‍ അനാഥ
**************
എന്റമ്മയെ അവര്‍ കൊന്നില്ല
എന്റമ്മയിലെ അമ്മയെ അവര്‍
കഴുത്ത് ഞെരിച്ചു കൊന്നു.
അവര്‍ എന്റമ്മക്കു സ്വപ്‌നങ്ങള്‍ നര്‍കി;
കരിയര്‍ സ്വപ്‌നങ്ങള്‍
അങ്ങനെ ഞാന്‍ ജനിക്കണ്ട എന്ന്
അമ്മ തീരുമാനിച്ചു
എന്നെ തുണ്ടം തുണ്ടമാക്കാന്‍;
കശാപ്പ് കാരന്‍* അമ്മ
സമ്മത പത്രം എഴുതിക്കൊടുത്തു
എന്റമ്മയുടെ സമയം അവര്‍
വിലക്ക് വാങ്ങി ....
ഇപ്പോള്‍ അമ്മ വാടക ഗര്‍ഭപാത്രം
തേടിയലയുന്നു ...
ഇനി ജനിച്ചാല്‍ കുപ്പിയും പാലും
നിബ്ബിളും വച്ച് എന്നെ ചതിക്കുന്നു.
കുപ്പിയും പാലുമല്ല എനിക്കെന്റെ അമ്മ
എന്റെ ജീവനാണ് സ്വര്‍ഗ്ഗമാണ് ...
എനിക്കാരാ എന്റെ അമ്മയെ
തിരിച്ചു തരിക ....
വെറും നോക്കുകുത്തികളായ സമൂഹമോ?
ആദിവാസി
**********
ഞാന്‍ ആദിവാസി;
അപരിഷ്‌കൃതന്‍;
അവികസിതന്‍;
നിഷ്‌കാസിതന്‍;
പക്ഷെ;
അന്നെന്റെ മുളന്തണ്ടില്‍;
സംഗീത മുണ്ടായിരുന്നു;
അന്നെന്റെ മുളന്തണ്ടില്‍;
പുട്ടവിക്കാമായിരുന്നു;
ഇന്നെനിക്കുമുളങ്കാടുകളില്ല;
പാടങ്ങളില്ല;
കാട്ടൂതേനും കപ്പയുമില്ല;
ഇന്നു നീ എന്നെ തേടി കാടുകയറരുത്;
ഇന്നു ഞാന്‍ എന്നെത്തേടി;
നാട്ടിലലയുന്നു;
ചാട്ടയാല്‍ സ്വയം പ്രഹരിച്ചു;
പിച്ച തെണ്ടുന്നു;
അന്ന് സത്യമുണ്ടായിരുന്ന കാലത്ത്;
മൂപ്പനുണ്ടായിരുന്ന കാലത്ത്;
ഞങ്ങള്‍ക്ക് പട്ടിണിയുണ്ടായില്ല;
ഇന്ന് ടാറ്റാ കള്‍ ഞങ്ങളോട്
ടാറ്റാ പറയിച്ചു;
കാട്ടുതീ വച്ച് കരിച്ച
എന്റെ പാടങ്ങളില്‍;
കഞ്ചാവ് വിളയുമ്പോള്‍;
ഞാന്‍ എന്റെ ഭൂമിക്കു പട്ടയം;
തേടിയലയുന്നു;
ചാട്ടയാല്‍ സ്വയം പ്രഹരിച്ച്;