പ്രിയപ്പെട്ട അക്ഷര സ്‌നേഹികളെ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ഡിസംബര്‍ മാസം ആദ്യഞായറാഴ്ച (04-12-2011) മുംബൈയിലെ മുതിര്‍ന്ന കഥാകൃത്ത് ശ്രീ അശോകന്‍ നാട്ടിക സ്വന്തം കഥകള്‍ അവതരിപ്പിക്കുന്നു. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട്
6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും
സാഹിത്യ പ്രവര്‍ത്തകരും പങ്കെടുക്കുന്നു. ചര്‍ച്ചാപരിപാടിയിലേക്ക്
താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: ഡിസംബര്‍ 04, 2011. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.
സസ്‌നേഹം
ഡോ. വേണുഗോപാല്‍
കണ്‍വീനര്‍, സാഹിത്യവേദി-മുംബൈ
നോട്ട്: പരിപാടി കൃത്യം 6 മണിക്കുതന്നെ തുടങ്ങുന്നതായിരിക്കും.ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യസമയത്തുതന്നെ എത്തിച്ചേരുവാന്‍ ശ്രദ്ധിക്കക.
അശോകന്‍ നാട്ടിക
മൂന്നുപതിറ്റാണ്ടിന്റെ മുംബൈ ജീവിതവും അതിന്റെ അതി തീക്ഷണവുമായ അനുഭവതലവുമാണ് അശോകന്റെ സര്‍ഗ്ഗാത്മകതയുടെ അടിസ്ഥാനം. അയത്‌നലളിതമായ ആഖ്യാനമികവിലൂടെ നഗരജീവിതത്തിലെ തീക്ഷ്ണയാഥാര്‍ത്ഥ്യങ്ങളെ അശോകന്‍ തന്റെ ചെറുകഥകളിലൂടെ ആവിഷ്‌ക്കരിക്കുന്നു. നര്‍മ്മം മേമ്പൊടിയാക്കി ജീവിതത്തിന്റെ വിവിധ ഭാവതലങ്ങളെ വരച്ചുവയ്ക്കുന്ന അശോകന്റെ ചെറുകഥകള്‍ പലതും മുംബൈ മലയാളികള്‍ക്കിടയില്‍ സുപരിചിതമാണ്. 'മരണാഘോഷം' എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുംബൈയിലെ കഥയരങ്ങുകളില്‍ കഥകള്‍ അവതരിപ്പിച്ചുകൊണ്ട് മുംബൈയുടെ സാഹിത്യമണ്ഡലത്തില്‍ സജീവ സാന്നിധ്യമാണ്. ജ്വാല ആവര്‍ഡ് ലഭിച്ചിട്ടുണ്ട്. മുംബൈയിലെ ചെറുതും വലുതുമായ സാഹിത്യമല്‍സരങ്ങളില്‍ ഒട്ടേറെ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. താമസം ഉല്ലാസ് നഗര്‍. ബോംബെ ഡൈയിംഗില്‍ ജോലി.
അശോകന്‍ നാട്ടികയുടെ വേദിയിലവതരിപ്പിക്കുന്ന കഥകള്‍
1. ക്ലോണിയ>>>
2. യുഗ സംക്രമം>>>
0 comments:
Post a Comment