ജൂലൈ മാസ സാഹിത്യവേദി ചര്‍ച്ചയില്‍ 'ബലാത്സംഗത്തിന്റെ മാനങ്ങള്‍' എന്ന
ലേഖനം വായിച്ച പ്രശസ്ത കഥാകാരി മാനസി, അന്ന് വേദിയില്‍ നടന്ന
ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ വിട്ടുപോയ ചില സുപ്രധാന കാര്യങ്ങള്‍;
മറുപടികള്‍ ഇവിടെ കുറിക്കുന്നു.
ജൂലൈ സാഹിത്യവേദി ചര്‍ച്ച. ബലാത്സംഗത്തിന്റെ മാനങ്ങള്‍ എന്നതായിരുന്നു വിഷയം
പറയാതെ വയ്യ. അഭ്യസ്ത വിദ്യരും സാമൂഹികമായി മധ്യവര്‍ത്തികളോ അതിനു മുകളിലുള്ളവരോ അടങ്ങിയ അന്നത്തെ സദസ്സിന്റെ ഭൂരിപക്ഷാഭിപ്രായം കേട്ടപ്പോള്‍ തോന്നിയത് അറപ്പോ അവജ്ഞയോ നിരാശയോ അല്ല, മറിച്ച് ഒരു വല്ലാത്ത ഭീതിയാണ്. ഇങ്ങനേയോ ഇവര്‍ പോലും ചിന്തിക്കുന്നതെന്ന് അമ്പരന്നുപോയി എന്നു പറയാതെ വയ്യ. കാരണം, സത്രീയെ അവളുടെ സമ്മതമില്ലാതെ ബലാത്സംഗം ചെയ്യാനാവില്ലെന്ന്!! ഒരാള്‍ പറയുമ്പോള്‍, മറ്റൊരാള്‍ പറയുന്നു, സ്ത്രീകള്‍ മുന്നോട്ട് വന്ന് അവരുടെ കാര്യങ്ങള്‍ നോക്കാത്തതുകൊണ്ടാണു കാര്യങ്ങള്‍ ഇത്ര ചീത്തയാവുന്നതെന്ന്!. നിയമങ്ങളുടെ നിര്‍വ്വഹണത്തിലുള്ള അലംഭാവം ചൂണ്ടിക്കാണിക്കുന്നവര്‍, ഒപ്പം പറയുന്നു 'ചാരിത്ര്യം അത്ര പ്രധാനമായി കണക്കാക്കപ്പെടുന്നില്ല നമ്മുടെ സമൂഹത്തിലെന്ന്'! [ഒരു നോവലിലെ കഥാപാത്രത്തിന്റെ പെരുമാറ്റമാണ് ഈ നിഗമനത്തിനാധാരമായി പറഞ്ഞതെന്നു കൂടിഓര്‍മ്മിപ്പിക്കട്ടെ].
പിന്നെ, പലരും മുറവിളി കൂട്ടിയത് ബലാത്സംഗത്തെ പ്രതിരോധിക്കാനുള്ള വഴികള്‍ സൂചിപ്പിക്കുന്നില്ല ലേഖനം എന്നായിരുന്നു. [കേട്ടാല്‍ തോന്നുക അവയിങ്ങനെ നമ്മുടെ മുന്നില്‍ സുലഭമായി ചിതറിക്കിടക്കുന്നു എന്നാണ്]
എന്നാല്‍ ഒരാള്‍ പോലും ചര്‍ച്ചയില്‍ ഒരു പ്രതിവിധിയെങ്കിലും, [സാധാരണ പറയുന്ന നിയമം കര്‍ശനമായി നടപ്പാക്കുക എന്നതല്ലാതെ], പുതുതായി ഒന്നും നിര്‍ദ്ദേശിച്ചില്ല. സ്വാഭാവികമായിരുന്നു അത്. കാരണം, ലേഖനത്തിന്റെ ശീര്‍ഷകം സൂചിപ്പിക്കുന്നപ്പോലെ ആ ഘടകം ഇതിന്റെ പരിധിയില്‍ വരുന്നില്ല എന്നു പറയുന്നതിനൊപ്പം തന്നെ പറയട്ടെ, എനിക്കും നിങ്ങള്‍ക്കും ജസ്റ്റിസ് വര്‍മ്മ കമ്മീഷനെപ്പോലെ ഈ രംഗത്ത് പ്രതിവിധികള്‍ നിര്‍ദ്ദേശിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ക്കും, ഇതിനായി പ്രവര്‍ത്തിക്കുന്ന, പ്രവര്‍ത്തിച്ച എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ് നടപ്പിലാക്കാന്‍ സുസാധ്യമായ പ്രതിവിധികള്‍ പരിമിതങ്ങളാണെന്നുള്ള സത്യവും. സമൂഹ മൂല്യബോധവുമായിട്ടാണ് അത് ബന്ധപ്പെടുന്നതു എന്നതിനാല്‍ ആ മൂല്യബോധങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കുക എന്നല്ലാതെ സ്ഥിര പ്രതിരോധങ്ങള്‍ എളുപ്പമല്ല എന്നതാണ് ഏറ്റവും വലിയ പ്രതിബന്ധം എന്ന ആശയം മുന്നോട്ടുവയ്ക്കുക, ഉറപ്പിച്ച് പറയുക എന്നതായിരുന്നു ലേഖനത്തിന്റെ മുഴുവന്‍ ഫോക്കസ്സും. ചര്‍ച്ചയില്‍ വന്ന ആരോപണങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു എന്നത് മുന്‍വിധികളോടെ വന്നവര്‍ കണ്ടതേയില്ല.
എന്തുകൊണ്ട് സ്ത്രീകള്‍ക്ക് മുന്നോട്ടുവരാനാവുന്നില്ല എന്നും, ഈ സമൂഹത്തിന്റെ പിതൃദായിത്വ മൂല്യങ്ങളുണ്ടാക്കിയ പുരുഷാധിപത്യ കാഴ്ചപ്പാടാണ് അതിനു കാരണമെന്നും അടിവരയിട്ടു പറയുന്നുണ്ട് ലേഖനം. നിയമനിര്‍വ്വഹണം വേണ്ടത്ര ഫലവത്താകാത്തത് നമ്മുടെ നീതിന്യായ പീഠവും പോലീസും സ്ത്രീയെ ഉപഭോഗവസ്തുവായി കാണുന്നതും, തുല്യമായി പെരുമാറേണ്ടത് ആവശ്യമില്ലാത്തതാണെന്ന അതേ സാമൂഹിക കാഴ്ചപ്പാട് പിന്‍പറ്റുന്നതും കൊണ്ടാണെന്നു വിശദീകരിക്കുന്നുണ്ട്. സ്ത്രീക്ക് നിയമപരിരക്ഷ താത്വികമായി ഉണ്ടെങ്കിലും നീതി നടത്തേണ്ടവരുടെ പുരുഷാധിപത്യ പ്രവണതകളും പരമ്പരാഗത വിശ്വാസങ്ങളും മൂലമാണ് നീതി നിര്‍വ്വഹണം തടസ്സപ്പെടുന്നത് എന്നു ആവര്‍ത്തിച്ചു പറയുന്നുണ്ട്. വീട്ടില്‍നിന്നുള്ള, കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് വസ്ത്രധാരണരീതികള്‍ എങ്ങനെ പ്രലോഭനമാകുന്നു എന്നു ചോദിക്കുന്നുണ്ട്. ഇരകളുടെ ഭീതി നിറഞ്ഞ മാനസികാവസ്ഥ പ്രതിപാദിച്ചുകൊണ്ട് അത് അവരുടെ ജീവിതത്തെ ആകെ തകര്‍ക്കും വിധം എങ്ങനെ നിഷേധാത്മകമായി ബാധിക്കുന്നു എന്നു പ്രസ്താവിക്കുന്നുണ്ട്. കാഴ്ചപ്പാട് മാറുക എന്നതല്ലാതെ, എളുപ്പത്തിലുള്ള പ്രതിവിധികളില്ല എന്നു നിയമജ്ഞരടക്കം പല പ്രഗല്‍ഭരും അഭിപ്രായപ്പെടുന്നു എന്നു ആശങ്കാപൂര്‍വ്വം ആദ്യമേ വ്യക്തമാക്കുന്നുണ്ട്. അതിന്റെ കാരണങ്ങള്‍ താത്വികമായി സാമൂഹ്യവും ജൈവപരവുമാണെന്നു കാണിച്ചിട്ടുണ്ട്. പ്രശ്‌നം പുരുഷനോ സ്ത്രീയോ അല്ല, പുരുഷാധിപത്യ മൂല്യങ്ങളാണെന്ന് പലതവണ സൂചിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക കാരണങ്ങളില്‍ ഊന്നിയ ചാരിത്ര്യം എന്ന സാമൂഹ്യ നിര്‍മ്മിതി ബലാത്സംഗത്തിലെ അധിനിവേശത്തെ കാണുന്നതിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി, സമൂഹ നിര്‍ണ്ണയങ്ങളിലുള്ള മൂല്യബോധത്തിന്റെ സ്വാധീനം ഉടനീളം അടയാളപ്പെടുത്തിയിട്ടുണ്ട്.
.നിരാശാജനകമെന്നുപറയട്ടെ, ആശയങ്ങള്‍ പക്ഷേ ചര്‍ച്ചയുടെ ഭാഗമേയായില്ല. ഒരാശയവും ഖണ്ഡിക്കപ്പെട്ടില്ല. പകരം, മുന്‍വിധികള്‍ അഭിപ്രായങ്ങളായി.
കൂട്ടത്തില്‍ പറയട്ടെ പരാമര്‍ശിക്കേണ്ട, ലേഖനത്തിലില്ലാത്ത ഒരാശയം താരതമ്യേന സുലഭമായ ലഹരി പദാര്‍ത്ഥങ്ങളും പോര്‍ണോഗ്രാഫിയുടെ ലഭ്യതയും അതുണ്ടാക്കുന്ന താത്ക്കാലിക വികാരവിക്ഷോഭങ്ങളും ബലാത്സംഗത്തിന് വഴിതെളിയിക്കാം എന്നതായിരുന്നു [പി.കെ.സുകുമാരന്‍]
മറ്റൊരാശയം നമ്മുടെ ഭാഷ പോലും ഈ രൂഢമൂലമായ ആണ്‍ കാഴ്ചയെ എങ്ങനെ പ്രതിനിധീകരിക്കുന്നു എന്നുകൂടി പരിശോധിക്കണമെന്നതാണ്. [സുമേഷ്] ബലാത്സംഗിയെ ഒറ്റപ്പെടുത്തി അധിക്ഷേപിക്കുന്ന സാമൂഹ്യമായ ഇടപെടലുകള്‍, വിലക്കുകള്‍ എന്നിവ പ്രായോഗികമായി ഒരു പ്രതിവിധിയാകാം എന്ന ആശയമായിരുന്നു മറ്റൊന്നു. [ബാബു] ഇതിനും വേണം പക്ഷേ സമൂഹകാഴ്ചപ്പാടില്‍ വ്യത്യാസം. ലൈംഗിക വിദ്യാഭ്യാസം ഒരു ദീര്‍ഘകാല പരിഹാരമാകാമെന്നതായിരുന്നു മറ്റൊരു ആശയം [ദേവന്‍ തറപ്പില്‍]. ഈ ആശയങ്ങള്‍ ലേഖനത്തിനും ചര്‍ച്ചക്കും മുതല്‍ക്കൂട്ടായി എന്നു പറയാന്‍ സന്തോഷമുണ്ട്.

ചില പ്രത്യേക കാരണങ്ങളാല്‍ എനിക്ക് ഈ മാസത്തെ സാഹിത്യവേദിയില്‍ വരാനായില്ല എന്ന് ദു:ഖത്തോടെ പറയട്ടെ.
ഇനി മാനസി ചേച്ചി അവതരിപ്പിച്ച വിഷയത്തിലേക്ക് കടക്കാം. കൊച്ചു കുട്ടികള്‍ വാശി പിടിച്ചു കരഞ്ഞു കാര്യം സാധിക്കുമ്പോള്‍ മൂത്തവര്‍ പറയുന്ന ഒരു വാചകം ഉണ്ട്.”ഒക്കെ നടക്കും എന്നറിഞ്ഞിട്ടു നടത്തുന്നതാണ് ഇതൊക്കെ" അത് തന്നെയാണ് “ ഈ വിഷയത്തിലും സംഭവിക്കുന്നത്. എനിക്ക് കീഴ്പ്പെടുത്താനുള്ള ഇര കയ്യില്‍ കിട്ടിയാല്‍ പിന്നെ എന്തുമാകാം എന്ന ആ മനോഭാവം. അത് തന്നെയാണ് ഡെല്ലിയിലെ പെണ്കുട്ടിയോട് ചെയ്തതും എല്ലാ ഇരകളോടും ചെയ്തു കൊണ്ടിരിക്കുന്നതും. ഇരയും വേട്ടക്കാരനും ഈ സമൂഹത്തില്‍ തന്നെയാണ് എന്ന അവസ്ഥ നമ്മള്‍ ഓരോരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്. ആ മനസ്സിലാക്കലാണ് ഇതിനുള്ള ഒരു പരിഹാരം.. എങ്ങനെയാണ് ലിംഗ വത്യസത്തില്‍ മനുഷ്യര്‍ ഇരയായും വേട്ടക്കാരനായും രൂപപ്പെടുന്നത്...? പണ്ടത്തെക്കാളും ഇപ്പോഴത്തെ കുടുംബങ്ങള്‍ അണു കുടുംബങ്ങളായി മാറിയിരിക്കുന്നു. അവിടെ കുടുംബാങ്ങള്‍ തന്നെ കുട്ടികളെ പീഡിപ്പിക്കുന്നു എന്ന കഥയും നമുക്ക് കേള്‍ക്കേ ണ്ടി വരുന്നു. അപ്പോള്‍ പണ്ട് ഇതിനുള്ള സാഹചര്യം ഇല്ലാതിരുന്നത് കൊണ്ടു ഇങ്ങനെ ഒന്ന് ഉണ്ടായിരുന്നില്ല എന്നര്ത്ഥം. അപ്പോള്‍ പണ്ടും മനുഷ്യര്‍ ഇങ്ങനെ ഒക്കെ തന്നെയായിരുന്നു എന്ന് നാം കരുതേണ്ടി വരും. വസ്ത്ര ധാരണം ബലാല്‍സംഗത്തിന് ഹേതു വാകുന്നു എന്ന് പറയുന്നവര്‍ അത് ചെയ്യുന്നവനെ അനുകൂലിക്കുകയാണ് ചെയ്യുന്നത്. നീയൊക്കെ മര്യാദക്ക് നടന്നിലേല്‍... എന്ന ധ്വനിയാണ് ഈ അഭിപ്രായത്തില്‍ മുഴച്ചു നില്ക്കു ന്നത്. പണ്ട് തൊട്ടേ “അടങ്ങിയിരി പെണ്ണെ..”എന്ന് കേട്ട് വളര്ന്നതാണ് നമ്മുടെ സമൂഹം...കേടുവരാത്ത മുള്ളിന്റെയും നശിച്ചു പോകുന്ന ഇലയുടെയും കഥകള്‍ കേട്ടു വളര്‍ന്ന സമൂഹം. മുള്ള്, ഇല എന്ന ആ സങ്കല്പ്പ ത്തില്‍ നിന്ന് തന്നെയാണ് പെണ്ണിന്റെ വസ്ത്രത്തെക്കുരിച്ച് ചര്‍ച്ച ചെയ്യുന്നത്. സ്ത്രീയുടെ സമ്മതമില്ലാതെ ബലാല്‍സംഗം ചെയ്യാനാവില്ല എന്ന അഭിപ്രായത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കൂടി ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഇത്രയും മോശമായ ഒരു അഭിപ്രായം കേള്‍ക്കേണ്ടി വന്നതില്‍ ലജ്ജ തോന്നുന്നു.ഇന്നത്തെ യുവാക്കള്‍ക്ക് ഒരു ക്ലിക്കില്‍ സുലഭാമാകുന്ന പോണ്‍ സൈറ്റുകളും ഈ ലൈഗിക അരാജകത്വത്തിന്റെ കാരണമായും വരുന്നു.