പ്രിയപ്പെട്ട അക്ഷര സ്‌നേഹികളെ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ നവംബര്‍ മാസം ആദ്യഞായറാഴ്ച (06-10-2011) പ്രമുഖ കവിയും നിരൂപകനുമായ ഡോ. പുഷ്പാംഗദന്‍ 'കവിതകളിലെ മുക്തിപ്രസ്ഥാനസ്വാധീനങ്ങള്‍: ഒരു പ്രതിവാദം' എന്ന പ്രബന്ധം അവതരിപ്പിക്കും. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട്
6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും
സാഹിത്യ പ്രവര്‍ത്തകരും പങ്കെടുക്കുന്നു. ചര്‍ച്ചാപരിപാടിയിലേക്ക്
താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: നവംബര്‍ 06, 2011. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.
സസ്‌നേഹം
ഡോ. വേണുഗോപാല്‍
കണ്‍വീനര്‍, സാഹിത്യവേദി-മുംബൈ
നോട്ട്: പരിപാടി കൃത്യം 6 മണിക്കുതന്നെ തുടങ്ങുന്നതായിരിക്കും. വേദിയുടെ 'കവിതകളിലെ മുക്തിപ്രസ്ഥാനസ്വാധീനങ്ങള്‍: ഒരു പ്രതിവാദം' എന്ന പ്രബന്ധം അവതരിപ്പിക്കും.'കവിതകളിലെ മുക്തിപ്രസ്ഥാനസ്വാധീനങ്ങള്‍: ഒരു പ്രതിവാദം' എന്ന പ്രബന്ധം അവതരിപ്പിക്കും. ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യസമയത്തുതന്നെ എത്തിച്ചേരുവാന്‍ ശ്രദ്ധിക്കക.
ഡോ. എം. പുഷ്പാംഗദന്‍
തൃശ്ശൂര്‍ ജില്ലയില്‍ ആറാട്ടുപുഴയില്‍ ജനനം. കെമിസ്ട്രിയില്‍ ബരുദം. മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും. ഇപ്പോള്‍ എല്‍. അന്റ് ടി കാപ്പിറ്റല്‍ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ്.
രണ്ട് കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യസമാഹാരം 'നഗരത്തിലെ വീട്' 2005-ല്‍ (റെയിന്‍ബോ പബ്ലിക്കേഷന്‍സ്) പ്രസിദ്ധീകരിച്ചു. രണ്ടാമത്തെ പുസ്തകം 'ആറാമത്തെ ജീനി' 2008 -ല്‍ ഓലീവ് പ്രസിദ്ധീകരിച്ചു. ആദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ഒരുപാട് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്.
മുംബൈയിലെ സാഹിത്യ സാംസ്‌കാരിക വേദികളില്‍ സജീവ പങ്കാളിത്തം.
ഡോ. എം. പുഷ്പാംഗദന്റെ വേദിയില്‍ അവതരിപ്പിക്കുന്ന ലേഖനം ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യുക
____________________________________________________________________________
ആശംസകൾ നേരുന്നു......