ഈ ബ്ലോഗിലെ എല്ലാ സൃഷ്ടികളുടേയും അവകാശം അതാത് രചനകളുടെ എഴുത്തുകാര്‍ക്കും സാഹിത്യവേദിയിലും നിക്ഷിപ്തമാണ്. വേദിയുടേയൊ സൃഷ്ടികളുടെ ഉടമകളുടേയൊ അറിവൊ അനുവാദമൊ കൂടാതെ ഇതിലെ ഉള്ളടക്കം പൂര്‍ണ്ണമായൊ ഭാഗികമായൊ ഒരു രീതിയിലും ഉപയോഗിക്കുവാന്‍ പാടുള്ളതല്ല. അങ്ങിനെ ചെയ്യുന്നപക്ഷം അവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളുന്നതാണ് എന്ന് വിനീതമായി അറിയിക്കുന്നു.
About This Blog
മുംബൈ സാഹിത്യ വേദി കഴിഞ്ഞ 43 വര്‍ഷമായി എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച്ച മുംബൈ കേരളീയ സമാജത്തില്‍ സാഹിത്യ ചര്‍ച്ച സംഘടിപ്പിച്ചു വരുന്നു. ഇതു വരെ ഒരിക്കല്‍ പോലും മുടങ്ങാതെ ഈ സംരഭം ഇങ്ങിനെ തുടരുന്നതിനു പിന്നില്‍ അക്ഷര സ്നേഹികളായ ഒരുപാടു സുമനസ്സുകളുടെ പരിശ്രമമാണ് എന്നു പ്രത്യേകം പറഞ്ഞുകൊള്ളട്ടെ.
അതാതു മാസങ്ങളില്‍ നടക്കുന്ന സാഹിത്യ ചര്‍ച്ചയ്ക്കുള്ള കൃതികള്‍ ഈ ബ്ളോഗ്ഗില് മുന്‍കൂട്ടി പോസ്റ്റു ചെയ്യപ്പെടും. ഇതുകൊണ്ടുള്ള ഒരു പ്രധാന ഗുണം; വേദിയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനായി എത്തുന്നവര്‍ക്ക് കൃതികള്‍ കൂറേ ദിവസം മുന്‍പുതന്നെ കിട്ടുന്നു, ഇതു ചര്‍ച്ചയില്‍ കൂടുതല്‍ സജീവമായി പങ്കെടുക്കാന്‍ അവരെ പ്രാപ്തരാക്കും. മറ്റൊന്ന് ഈ ബ്ളോഗ്ഗിലെ കമന്റു വാളിലൂടെ ലോകത്തിലെ ഏതൊരു ഭാഗത്തുമുള്ള സഹൃദയര്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാനാവും എന്നത് ഒരു വലിയകാര്യമായി ഞങ്ങള്‍ കാണുന്നു. കമന്റു വാളിലെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സാഹിത്യ വേദി ചര്‍ച്ചയില്‍ പ്രത്യേകം വായിക്കപ്പെടുകയും അതിനുള്ള മറുപടികള്‍ ചര്‍ച്ചയ്ക്കു ശേഷമുള്ള വിശദമായ റിപ്പോര്‍ട്ടായി ഇതേബ്ളോഗ്ഗില് പോസ്റ്റു ചെയ്യുന്നതുമായിരിക്കും. അതുകൊണ്ട് ഇവിടെ പോസ്റ്റു ചെയ്യുന്ന കൃതികളെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രയങ്ങള്‍ തുറന്നെഴുതുക.
പേജ് 7 കഴിഞ്ഞ് ബാക്കി ?
ചെറിയ ഒരു തെറ്റു പറ്റിയിരുന്നു. ക്ഷമിക്കുക. ഇപ്പോൾ update ചെയ്തിട്ടുണ്ട്.