മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Thursday, June 29, 2017

ജൂലൈമാസ സാഹിത്യ ചർച്ച

* * *കവിതകൾ* * *

1) ചില ജൈവ ചിത്രങ്ങൾ
====================

വെടിച്ചു കീറിപ്പൊന്തിയ ചാണകത്തറയുടെയും
ചിതലരിക്കുന്ന കഴുക്കോലുകൾക്കുമിടയിലായ്
പൈതൃകം പിന്തുടരുന്ന ചുമരുകൾക്കുള്ളിൽ
മൗനം പോലെ മുഷിഞ്ഞു നാറിയ
ചില ജൈവ ചിത്രങ്ങളെ പരിചയപ്പെടാം

പാതി ചാരിയ ഉമ്മറിപ്പടിയിൽ നിന്ന്
അടുപ്പുകല്ലുകൊണ്ട് കണ്ണെഴുതിയ മുഖം
ഇടക്കിടെ എത്തിനോക്കും
പിന്നെ കതകിനു വിടവിലെ
ഇരുളിലേക്ക് തലതാഴ്‌ത്തും
ഒടുവിലൊരു നീണ്ട നെടുവീർപ്പും . . .

അലക്കിത്തേച്ച ചേറുംചെളിയും
ഉടുത്തൊരുങ്ങിയ കലപ്പയുടെ കാലുകൾ
വയലുകളെയെല്ലാം ഇക്കിളിപ്പെടുത്തി
ഋതു ഭേദങ്ങളോടെല്ലാം പരാതിപറയുന്ന
കുഴിനഖമുള്ള നീണ്ട കാലുകൾ . . .

കറുത്തു തടിച്ച ആ കണ്ണടക്ക്
നരച്ച നീണ്ട മുടയാണ്
ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെയും
വയറു പിളർത്തിയുള്ളിൽ തല പൂഴ്ത്തി
അക്ഷരങ്ങളെ തിന്നുന്ന മുതുകൂനിയ കണ്ണട . . .

പുതുമുഖത്തെ ചാരു കസേരയിൽ
നീണ്ടു നിവർന്നു കിടക്കുന്ന കാലൻകുട
പല്ലുകൊഴിഞ്ഞ മോണകാട്ടിച്ചിരിക്കുന്ന
എല്ലു തേഞ്ഞു തുരുമ്പിച്ച കുട . . .

ചിതലരിക്കാറായ ചിത്രങ്ങളൊന്നും
വീടിനിന്നു ചേരുന്നേയില്ല
വീടിനോടോപ്പം കളിച്ചുവളർന്ന തേന്മാവും
ചാഞ്ഞുവീഴാറായിരിക്കുന്നു
കൊമ്പുകളിലെയെല്ലാം ചോരയൂറ്റിക്കുടിച്ച്
ചുണ്ട് നക്കിത്തുടച്ച ഇത്തിൾച്ചെടി
മാവിനേക്കാൾ വളർന്ന്
ആർത്തിയോടെ വീടിനുമീതേക്ക് . . .

കണ്ണാടി വേഗം വലിച്ചെറിഞ്ഞു,
മുറ്റമാകെ പൊട്ടിച്ചിതറിയ ചില്ലുകൾ
ഒരു പോറലുപോലുമേൽക്കാതെ
പൊട്ടിച്ചിരിക്കുന്ന പ്രതിബിംബത്തിന്
നിന്റെ അതേ ചിരി,
എന്റെ അതേ മുഖം,
നമ്മൾ രണ്ടല്ല അല്ലേ, ഒന്നുതന്നെ. .
. .
==============================

2 ) വറ്റാതെയൊഴുകുന്നപുഴകൾ
===========================

നമുക്കിടയിലുള്ള
ഈ അകലത്തിനെ എന്ത് വിളിക്കും ?

കാണുന്നവരെല്ലാം
വിരഹമെന്നു
നീട്ടി വിളിക്കുമായിരിക്കും

കണ്ണുകളുടെ ഭാഷയിൽ
പ്രണയമെന്ന്
നമുക്കൊരുമിച്ച് വിളിക്കാം

പക്ഷെ,
കവിളുകളിലൂടെ
നീയത് ഒഴുക്കിക്കളയരുത്

വറ്റാത്ത പുഴകളെപ്പറ്റിയുള്ള
പഠനത്തിനൊടുവിൽ
കണ്ടെത്തിയ പുഴക്ക്
ആരെങ്കിലും നിന്റെ പേരിട്ടാലോ ?
==============================


3) ഓടുന്ന വണ്ടിയിൽ നിന്ന്
======================

വണ്ടിയോടിത്തുടങ്ങിയ ശേഷമാണ്
ഞങ്ങൾ പരിചയപ്പെട്ടത്

സഹയാത്രികരുടെ
ചുളുങ്ങിയ പുരികങ്ങൾക്കിടയിൽ
കുരുങ്ങിവീഴാതെ
പിന്തുടരുന്ന നോട്ടപ്രദിക്ഷണങ്ങളിൽ
നിന്നും കരകയറി
പരിശോധകരുടെ കണ്ണുവെട്ടിച്ച്

അങ്ങനെ എത്രയെത്രെ യാതനകൾ
സഹിച്ചാണെന്നറിയാമോ

പക്ഷെ,
ചോദ്യം ഇതാണ് ?
ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയിലിരുന്ന്
കള്ളുകുടിക്കാൻ വരുന്നോ ?

ഇപ്പോൾ ഈ മൂത്രപുരയിൽ
ദുർഗന്ധമില്ല
നല്ല ഷാപ്പ് മണം . . .
ശുദ്ധജലത്തേക്കാൾ പരിശുദ്ധജലം

സോപ്പിരിക്കുന്ന തട്ടിൽക്കയറി
അച്ചാറുകുപ്പി വികാരാവതിയായിരുന്നു
ആരോ ഉപേക്ഷിച്ച കോള കുപ്പിയെ
കൂട്ടത്തിലൊരു കരവിരുതൻ
വെട്ടിമുറിച്ചോരുക്കി ഗ്ലാസ്സുണ്ടാക്കി

ഞങ്ങളുടെ ചുണ്ടുകളുടെ
രുചിഭേദങ്ങളെ നക്കിത്തുടച്ചുകൊണ്ടിരിക്കുന്ന
ഗ്ലാസ്സിന്റെ ജാതിയോ മതമോ ആരും ചോദിച്ചില്ല.
അതുക്കും മേലെയായിരുന്നു,
കൂട്ടത്തിലൊരുത്തൻ ചൊല്ലിയ
ഷാപ്പ് പാട്ടിന്റെ ആഴം

പെട്ടെന്ന് അവിടേക്ക് കടന്നുവന്ന പെൺകുട്ടി
ആദ്യമൊന്ന് പരിഭ്രമിച്ച് കാണും
നന്നായി ചേരുന്നൊരു വേഷം തന്നെ
ഞങ്ങൾ അവൾക്ക് നൽക
അവൾ തകത്ത് അഭിനയിക്കുന്നതിനാൽ
ഞങ്ങൾ സ്വയം നിലവാരമുയർത്തി
ഷാപ്പിൽ നിന്ന് ബാറിലേക്ക് ഒഴിച്ചു വെച്ചു

ബാർ ഗേളായാൽ ഇങ്ങനെ വേണം
അവളുടെ ചുണ്ടുകളിലും
മുലകളിലും തുടകളിലുമെല്ലാം
ഞങ്ങളുടെ പ്രോത്സാഹനങ്ങൾ
അടിവരയിട്ടു ചുമപ്പിച്ചു

വയറിനൊന്തതാകാം ,
വണ്ടിയുടെ വേഗം കുറഞ്ഞതും
ഞങ്ങൾ കളി അവസാനിപ്പിച്ചു

ഇനി (രഹസ്യമായ്)പറയൂ
ഇങ്ങനെ കളിക്കാൻ
ആർക്കാണ് താല്പര്യമില്ലാത്തത്?

തലയിൽ വെളിവുദിച്ചപ്പോഴാണു കൂടുതൽ രസം
നമ്മുടെ ബാർഗേളിനെ
ഞങ്ങളിൽ ചിലർ കെട്ടിപ്പിടിച്ച്
"മകളേ" എന്നുവിളിച്ച് നെഞ്ചത്തടിക്കുന്നു
മറ്റു ചിലർ "പെങ്ങളേ" എന്നുവിളിച്ച് കരയുന്നു
അപ്പോഴും കണ്ണുതുറക്കാതെ, അവൾ
തകർത്തഭിനയിച്ചുകൊണ്ടേയിരിക്കു

ചിരിച്ച് ചിരിച്ച്
ശ്വാസം നിലക്കുമെന്നായപ്പോൾ
സീറ്റിൽ ചെന്നിരുന്നു
തൊട്ടടുത്തെ സീറ്റിൽ നിന്നും
ഒരു പഴകിക്കീറിയ ബാഗ് പിടഞ്ഞു വീണു

ക്ഷീണിച്ചിരുന്ന എന്നിൽ നിന്നും
ക്ഷീണം ഊരിക്കളഞ്ഞ മറ്റൊരു ഞാൻ
തീവണ്ടിയേക്കാൾ വേഗത്തിൽ
"അമ്മേ" എന്നലറിത്തിരഞ്ഞോടി
പുതിയ കളി
ആരാണ് കളിച്ച് തുടങ്ങിയത് ?
==============================




4 comments:

  • This comment has been removed by the author.
    Unknown says:
    June 29, 2017 at 4:26 PM

    This comment has been removed by the author.

  • Unknown says:
    June 29, 2017 at 4:27 PM

    ആശംസകള്

  • Unknown says:
    July 1, 2017 at 10:06 PM

    അഭിവാദൃങ്ങൾ

  • Unknown says:
    July 2, 2017 at 8:01 AM

    അഭിനന്ദനങ്ങള്‍

Followers