മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Wednesday, May 3, 2017

മെയ് മാ സസാഹിത്യ ചർച്ച



അജ്ൽഖാന്റെ കവിതകൾ
1
ഗുജറാത്ത്‌
വികസനത്തിന്റെ പറുദീസക്കു മുകളിൽ
കലാപത്തിന്റെ തേങ്ങി കരച്ചിലുകൾ തേട്ടി വന്നു.

2
സ്നേഹം
അയലത്തെ കുഞ്ഞുവാവയെ എടുത്തു ലാളിച്ചപ്പോഴും എന്റെ കണ്ണുകൾ
കിളിർത്തു വരുന്ന അവളുടെ മുലഞെട്ടുകളിലായിരുന്നു

3
കാശ്മീർ
ഇന്ത്യയല്ലയെന്റെ പേര്
പാകിസ്ഥാനുമല്ല
എന്റെ പേര് കാശ്മീർ
ഇത്ര മാത്രം.
4
മുഹമ്മദ്‌ അഖ്ലാഖ്
എനിക്ക് വിശപ്പടക്കാൻ ഭക്ഷണമുണ്ടോഎന്ന് ഉറപ്പുവരുത്തുന്നതിനു പകരം
ഒരു പ്രത്യേക തരം ഭക്ഷണം കഴിച്ചു എന്നാരോപിച്ച്
അവരെന്നേ കൊന്നുകളഞ്ഞു .
5
കടമ
കുഞ്ഞു ജനിച്ചയുടൻ കുഞ്ഞിനോടുകൂടെ പിതാവ് സെൽഫിയെടുത്തു
തന്റെ കടമ നിറവേറ്റി
പിതാവിനെ മണ്ണുമൂടുന്നതിനു മുൻപ് സെൽഫിയും
മണ്ണുമൂടുന്ന വീഡിയോയുമെടുത്തു മകൻ തന്റെ കടമയും.

6
വാക്കുകൾ
പുതുതായുണ്ടായ വാക്കുകൾ
നിഘണ്ടുവിൽ എഴുതിച്ചർക്കുന്ന തിരക്കിൽ
നിലവിലില്ലാത്ത
പുഴ
കുളം
കാവ്
ഉറവ
ചോല
മല
തോട്
ഇവയെല്ലാം ഇറങ്ങിപ്പോയാതറിഞ്ഞില്ല
7
രക്ഷാബന്ധൻ
സ്നേഹം
കരുതൽ
സംരക്ഷണം
രക്ഷ
എന്നുപറഞ്ഞു എനിക്ക് രക്ഷാബന്ധൻ കെട്ടികൊണ്ടിരുന്നപ്പോൾ
തുറിച്ചുനിന്നിരുന്ന അവളുടെ മുലക്കണ്ണുകളിലായിരുന്നു ഏന്റെ കണ്ണുകൾ.
8
ലാൻഡിയാ
മിയഹേ മിയാ...
എന്ന് അഭിമുഖീകരിക്കപ്പെട്ടത്
എന്നെത്തന്നെയായിരുന്നെന്നു
കുറെ കഴിഞ്ഞാണ് മനസ്സിലായത്
പേരിനുകൂടേ മിയഎന്ന് ചേർത്തു
വിളിക്കപെട്ടതു ശീലിച്ചതിനിടയിൽ
ഒരുദിവസം കേട്ടത്
ഹേ കട്ടുവ... എന്നായിരുന്നു
കട്ടുവയെന്നാൽ എന്തെന്ന് അനന്തരം കണ്ടു പിടിച്ചു
അതിനിടയിൽ ഒരുദിവസം കേട്ടത്
ഹേലാൻഡിയ...
ഹേലാൻഡിയ...
തുമേഹീ ബുലാറഹീഹുൻ
ലാൻഡിയഎന്നാൽ എന്തെന്ന്
തേടിപ്പിടിക്ക്‌നത്തിനു തിനിടയിൽ
എന്റെ സ്നേഹിതൻ
വിവേകനായരെ അവർ
വിവേക്
മിസ്റ്റർ വിവേക്
നായർ
മിസ്റ്റർ നായർ
എന്നുമാത്രമാണ് വിളിച്ചുകൊണ്ടിരുന്നത്.

മിയമുസ്ലിം പുരുഷന്മാരെ രണ്ടാം കിടക്കരായി അഭിസംബോധന ചെയ്യുന്ന ഹിന്ദി പദം
കടുവലിംഗം ഛേദിക്കപ്പെട്ടവൻ എന്ന അർത്ഥത്തിൽ പരിഹാസ്യമായി മുസ്ലിം പുരുഷന്മാരെ അഭിസംബോധന ചെയ്യുന്ന ഹിന്ദി പദം
ലാൻഡിയലിംഗം ഛേദിക്കപ്പെട്ടവൻ എന്ന അർത്ഥത്തിൽ പരിഹാസ്യമായി മുസ്ലിം പുരുഷന്മാരെ അഭിസംബോധന ചെയ്യുന്ന മറാത്തി പദം
9
ഭാരത് മാതാ കീ
രോഹിത് വെമുലയുടെ അമ്മ
രാധിക വെമുലയുടെ മുൻപിലും 
"
കാണാതായവിദ്യാർത്ഥി നജീബ് അഹമ്മദിന്റെ ഉമ്മ 
ഫാത്തിമയോടും 
മുഹമ്മദ് അഖ്‌ലാഖിന്റെ പത്നി 
ഇഖ്‌റത്തിനുമുൻപിലും 
സോണി സോറി യോടും 
കശ്മീരിലെ കൂനൻ പോഷ്പോറയിലെ ഉമ്മമാരും 
മനോരമ ദേവിയെ സംസ്കരിക്കപ്പെട്ട മൺതരികളും കേൾക്കെ
ഛത്തീസ്‌ഗഡിൽ സിആർ.പിഎഫ്
ബാലാൽത്സംഗം ചെയ്തുകൊന്ന സ്ത്രീകളെ മൂടിയതെവിടെന്നറിയാതെ
മറച്ചിരിക്കുന്ന ഇലകൾ കേൾക്കെ
ഇശ്രത്ജാന്റെ ഉമ്മയും
അഫ്സൽഗുരുവിന്റെ പത്നിയും
യാക്കൂബ് മേമന്റെ ഭാര്യയും
മഖ്‌ബൂൽ ബട്ടിന്റെ മാതാവും കേൾക്കെ
ഗുജറാത്തിലും
കാണ്ടമാലിലും
മുസാഫർനഗറിലും
ഖൈറലാഞ്ചിയിലും
പിടഞ്ഞില്ലാതെയായ സഹോദരികളുടെ
മായാത്ത മുറിപ്പാടുകൾ കേൾക്കെ
എനിയ്ക്ക് ഉറക്കെഉച്ചത്തിൽ വിളിക്കണം
ഭാരത് മാതാ കീ 
രാജ്യ സ്നേഹികൾ ജയ് വിളിക്കട്ടെ.
10
കിണർ-ജലം
ജനുവരിയിൽ തന്നെ വറ്റിയ
പത്തുകോൽ ആഴമുള്ളകിണർ
കുഴിച്ചു കുഴിച്ചു വീണ്ടും കുഴിച്ചതിൽ
അരയടിവെള്ളം കണ്ടു
ബാത്ട്ടബിലേക്കും
ടോയ്‌ലെറ്റിന്റെ ഫ്ലെഷിലേക്കും
അരയടിത്തീർന്നു
ഫെബ്രുവരിയിൽ സഹാറ മരുഭൂമിയുടെ മിനിയേച്ചർ
എന്റെ കിണർ
കുഴിച്ചു കുഴിച്ചു
വീണ്ടും ആഴത്തിൽ കുഴിച്ചതിൽ
പാറകണ്ടു
പാറപൊട്ടിച്ചു വീണ്ടും കുഴിച്ചു
മണ്ണുമാന്തി വീണ്ടും പാറ
പാറപൊട്ടിച്ചു വീണ്ടും മണ്ണ്
മണ്ണുമാന്തി വീണ്ടും പാറ
പാറപൊട്ടിച്ചു വീണ്ടും കുഴിച്ചു
മാർച്ചു മാസത്തിൽ കുഴിച്ചു കുഴിച്ചു വീണ്ടും കുഴിച്ചതിൽ
മാലാഖ പ്രത്യക്ഷപെട്ടു
"നിങ്ങൾക്കനുവദിച്ച ജലം മുഴുവൻ
നിങ്ങൾ ഉപയോഗിച്ചു തീർത്തിരിക്കുന്നു"
എന്ന് പറഞ്ഞുതീരുന്നതിനുമുൻപ് മാലാഖ കൊല്ലപ്പെട്ടു
ഏപ്രിലിൽ മാലാഖയുടെ ജലം മോഷ്ടിച്ചുകുടിച്ചു
മാലാഖയുടെ ശവശരീരം പുറത്തെടൂത്ത്‌
മെയ് മാസത്തിൽ വരണ്ടകിണർ
മാലാഖയുടെ രക്തം കുതിർന്ന മണ്ണുനീക്കി വീണ്ടും കുഴിച്ചു
പാറകണ്ടു
പാറപൊട്ടിച്ചു വീണ്ടും കുഴിച്ചു
മണ്ണുമാന്തി വീണ്ടും പാറ
പാറപൊട്ടിച്ചു വീണ്ടും മണ്ണ്
കുഴിച്ചു കുഴിച്ചു വീണ്ടും ആഴത്തിൽ കുഴിച്ചതിൽ
സാക്ഷാൽ ദൈവം അശരീരിയായി പ്രഖ്യാപിച്ചു
"ഇനി നിങ്ങൾ കുഴിച്ചാൽ
ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനായി
മാറ്റിവെക്കപെട്ട
അവസാന ബക്കറ്റ് വെള്ളവും തീർന്നുപോകും "
ദൈവത്തെ വകവെക്കാതെ
കുഴിച്ചു കുഴിച്ചു
വീണ്ടും ആഴത്തിൽ ആഞ്ഞുകുഴിച്ചതിൽ
വിഷവാതകംശ്വസിച്ചു കുഴിച്ചു കുഴിച്ചെത്തിയ
കിണറിന്റെ താഴതട്ടിൽ
ഭൂമിയിലെ മറ്റെല്ലാ ജീവജാലങ്ങളോടും കൂടെ
മനുഷ്യൻ ഇല്ലാതായതിൽ പിന്നെ
ജൂണിൽ മഴ പെയ്തു കിണർ നിറഞ്ഞു.


1 comments:

  • grkaviyoor says:
    May 8, 2017 at 8:38 AM

    പ്രിയ മുംബൈ സാഹിത്യവേദി സുഹൃത്തുക്കളെ ,

    ഇത്രയും തരം താണ്പോയല്ലോ വേദിയില്‍ അവതരിപ്പിക്കുന്ന കവിതകള്‍ ,കാമവും അതിനോട് നടക്കുന്ന പ്രതേയ ശാസ്ത്രത്തിന്റെ ചൂരുമണക്കും അവതരണങ്ങളും പണ്ട് അതിനു ഒരു നിലവാരം ഉണ്ടായിരുന്നു ഇന്നത് വെറും ഒരു പ്രഹസനം ആയി മാറുന്നു എന്നോര്‍ത്തു വിഷമം ഉണ്ട്

    എന്ന് സ്നേഹത്തോടെ
    ജീ ആര്‍ കവിയൂര്‍
    കൊല്ലം , കേരളം

Followers