മുംബൈ സാഹിത്യ വേദി നവംബർ മാസത്തെ സാഹിത്യ ചർച്ചയിൽനവംബർ 2 ഞാ യറാ ഴ്ച മാട്ടുംഗ കേരള സമാജം ഹാളിൽ വൈകിട്ട് 6 ന്
ശ്രീ ആർ കെ മാരൂർ കഥകൾ അവതരിപ്പികുന്നു.
കണക്കൂര്‍, സുരേഷ് വർമ്മ ------- ,
എന്നിവരുടെ നിരയിൽ എന്തുകൊണ്ടും സ്ഥാനം പിടിക്കാവുന്ന മറുനാടൻ ക ഥാകാരനാണു ശ്റീ മാരൂർ. നഗരത്തിൽ ഒളിഞ്ഞു കിടക്കുന്ന ജൈവീക പരിസങ്ങളെ കണ്ടെ
ത്തി തന്റെ കഥകളിൽ അവതരിപ്പിക്കുന്ന മാരൂർ ആനുകാലികങ്ങളിൽ ഫീച്ചറുകളും കഥകളും എഴുതുന്നു." ഒരിടം ഇപ്പോൾ ഒറ്റക്ക് " "അയാൾ ചരമ കോൾത്തിൽ തന്നെയാൺ" എന്നീ 2 കഥാ സമഹരങ്ങളും "മഞ്ഞു ദൈവങ്ങളും മണിശിലകളും" എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ടു.
മാരൂരിന്റെ രണ്ടു പുത്തൻ കഥകളാണ് പ്രതീക്ഷിച്ചത് ..
സി വി ശശീന്ദ്രനും ചേപ്പാടുമൊക്കെ ഈ വിഷയത്തിൽ
സ്ട്രിക്റ്റ് ആയിരുന്നു. ഈ നിര്ബന്ധ ബുദ്ധി കൊണ്ടാണ്
എന്റെ പത്തുകഥകൾ എങ്കിലും ജനിച്ചത് എന്നും നന്ദിപൂർവം
ഓർക്കുന്നു ..
ഒരു എഴുത്തുകാരൻ 'ഇന്ന്' എവിടെ നിൽക്കുന്നു എന്ന് സ്വയം
തിരിച്ചറിയാൻ വേണ്ടിയാകണം വേദിയിൽ രചനകൾ
അവതരിപ്പിക്കുന്നത് എന്നാണു ശശീന്ദ്രൻ ഇതിനു അന്ന്
ന്യായീകരണമായി പറഞ്ഞത്...
മാരൂര്‍ എഴുതി പ്രസിദ്ധീകരിക്കാന്‍ പോകുന്ന (പ്രകാശനം കഴിഞ്ഞിട്ടില്ല) ഒരു പുത്തന്‍ പുസ്തകത്തിലെ കഥകളാണ് ഇത്തവണ വേദിയില്‍ അവതരിപ്പിക്കുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. വേദിയില്‍ അവതരിപ്പിക്കുന്ന രചകള്‍ കഴിവതും പുത്തന്‍ ആയാല്‍ നന്ന് എന്ന് നിഷ്‌ക്കര്‍ഷിക്കാറുണ്ട്. അതിലപ്പുറം ഒരു നിര്‍ബന്ധബുദ്ധി പ്രായോഗികമല്ല.
ചേപ്പാട് സുരേഷേട്ടനെ അങ്ങിനെ നിര്‍ബന്ധിച്ചുതുകൊണ്ട് പത്തോളം പുത്തന്‍ കഥകള്‍ എഴുതാന്‍ അതു നിമിത്തമായി എന്നറിയുന്നത് സന്തോഷം തന്നെ. അത് ചേപ്പാടും സുരേഷേട്ടനും തമ്മിലുള്ള ആത്മബന്ധത്തിന് ഉത്തമ ഉദാഹരണമാണ്. ചിരകാലമായി നിശബ്ദനായി തന്റെ സര്‍ഗ്ഗസപര്യയില്‍ എന്നും സജീവമാകാറുള്ള മാരൂരിന് ഈ വേദി ഒരു ചെറിയ ലിറ്റ്മസ് ടെസ്റ്റ് മാത്രമാകാം.
പുതിയ കഥകള്‍ ഉണ്ടാവുക എന്നൊരു ലക്ഷ്യബോധത്തോടെയാണ് ചേപ്പാടും സി.വി. ശശീന്ദ്രനും ചേപ്പാട് സോമനാഥനുമൊക്കെ എഴുത്തുകാരോട് വേദിയുമായി ബന്ധപ്പെട്ടുകൊണ്ട് ഇടപെട്ടിട്ടുള്ളത്. ശരിയാണ്...
കണ്‍വീനര്‍ ആയിരുന്നപ്പോള്‍ ഞാനും അവരുടെ പാതതന്നെയാണ് പിന്‍തുടര്‍ന്നിട്ടുണ്ടായിരുന്നത്. പക്ഷെ എല്ലാവരോടും എല്ലാകാലത്തും ചേപ്പാടിന് ഈ നിര്‍ബന്ധബുദ്ധി ഉണ്ടായിരുന്നില്ല. പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചു വന്ന പല സൃഷ്ടികളും ചേപ്പാടുതന്നെ വേദിയിലേക്ക് ക്ഷണിച്ചു കൊണ്ടുവന്നിട്ടുണ്ട്. ഒരുപാട് ഉദാഹരണങ്ങള്‍ എനിക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയും. അത് അവിടെ നില്‍ക്കട്ടെ.
വേദിയെ സംബന്ധിച്ചിടത്തോളം ഒരു ക്രിയേറ്റിവ് വായനക്കാണ് പ്രസക്തി. എഴുത്തുമാത്രമല്ല വായനും ഒരു സര്‍ഗ്ഗാത്മക ക്രിയയാണ്. സാഹിത്യവേദി നടത്തുന്നത് ഒരു വായനയാണ്. അതില്‍ ചര്‍ച്ചചെയ്യുന്നവര്‍ അവിടെ അവതരിപ്പിക്കുന്നത് അവരവരുടെ വായനകളാണ്. എല്ലാവരും അതിനെ കൂടുതല്‍ സര്‍ഗ്ഗാത്മകമായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടൊ എന്നതിലാണ്. കാര്യം. പുതിയ സൃഷ്ടികള്‍ ഉണ്ടാവുന്നതിനുള്ള ശ്രമങ്ങള്‍ വേദിയുടെ കണ്‍വീനര്‍മാരില്‍ നിന്ന് ഉണ്ടാകേണ്ടതു തന്നെ പക്ഷെ ചില ഇടവേളകളില്‍ മാരൂരിനെപോലെയുള്ള ലബ്ദപ്രതിഷ്ഠരുടെ കഥളോ....അതും കിട്ടാതെ വരുന്നഒരു കാലമുണ്ടായാല്‍ മലയാള സാഹിത്യത്തിലെ തന്നെ ചിരപ്രതിഷ്ഠ കഥകളൊ ഒക്കെ എടുത്ത് നമ്മുക്ക് ചര്‍ച്ച ചെയ്യേണ്ടിയും വന്നേക്കാം... അങ്ങിനെ ഒരവസ്ഥ ഉണ്ടാവാതിരിക്കാന്‍ നമ്മുക്കു പ്രാര്‍ത്ഥിക്കാം.
മാരൂരിന്റ കഥകള്‍ പുസ്തകമായതുകൊണ്ട് ഒരു തഞ്ചക്കേടും തോന്നേണ്ടതില്ല... എന്നാണ് എന്റെ അഭിപ്രായം.. കഥ അവതരിപ്പിക്കുന്നത് മാരൂര്‍ ആയതുകൊണ്ടാണ് അത്. യുവാവായ സുരേഷ് കുമാറോ, കണക്കൂരോ.. അണ് തല്‍സ്ഥാനത്തെങ്കില്‍ പുതിയതിനു നിര്‍ബന്ധിക്കണം... മടിയന്മാരെ ചേപ്പാടിന് തിരിച്ചറിയാന്‍ ഒരു പ്രത്യേക കഴിവുതന്നെ ഉണ്ടായിരുന്നു. (ഒരു തമാശ....പറഞ്ഞതാണ് കെട്ടോ...)
:)
This comment has been removed by the author.