പ്രിയപ്പെട്ട അക്ഷര സ്‌നേഹികളേ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ നവംബര്‍ മാസം ആദ്യ ഞായറാഴ്ച (03/11/2013) യുവകവി സേവ്യര്‍ കെ. പി. കവിതകള്‍ അവതരിപ്പിക്കുന്നു. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ പ്രമുഖ എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കെടുക്കും.
ഈ സാഹിത്യ സായാഹ്നത്തിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
സ്ഥലം: മാട്ടുംഗ കേരള ഭവന്‍ ഹാള്‍
തിയതി: നവംബര്‍ 03, 2013. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി
സസ്‌നേഹം
സന്തോഷ് പല്ലശ്ശന
കണ്‍വീനര്‍, സാഹിത്യവേദി
അറിയിപ്പ്: സാഹിത്യവേദി ചര്‍ച്ച പതിവുപോലെ കൃത്യം ആറുമണിക്കുതന്നെ ആരംഭിക്കും. സഹൃദയ സുഹൃത്തുക്കള്‍ സമയത്തിന് തന്നെ എത്തിച്ചേരും എന്ന് പ്രതീക്ഷിക്കുന്നു.
സേവ്യര്‍ കെ. പി.
എഴുത്തും വായനയും ഇഷ്ടപ്പെടുന്ന ഒരു അക്ഷരസ്‌നേഹി, അതിലപ്പുറം മുബൈയുടെ സാഹിത്യ സാംസ്‌കാരിക സാമൂഹിക മണ്ഡലത്തില്‍ സജീവമായി ഇടപെടുന്ന ഒരു മനുഷ്യസ്‌നേഹി. ഹൃദയത്തില്‍ ഉരുവം കൊള്ളുന്ന ആശയങ്ങളുടെ സത്യസന്ധമായ പ്രകാശനം മാത്രമാണ് സേവ്യറിന് കവിത, വായിച്ചതും പരിചയിച്ചതുമായ താളാത്മകമായ ഒരു കാവ്യസംസ്‌കാരത്തില്‍ അടിയുറച്ചുവിശ്വസിച്ചുകൊണ്ട് സ്വന്തം കവിതകളേയും അതേ തലത്തിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിക്കുന്നു. തൃശ്ശൂര്‍ ജില്ല, മാള സ്വദേശിയായ സേവ്യര്‍ മുംബൈ സെന്റട്രല്‍ റെയില്‍വെയിലെ ഉദ്യോഗസ്ഥനാണ്. പഠിക്കുന്ന കാലത്തുതന്നെ സാഹിത്യ രചനാ മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ മത്സരത്തില്‍ ഉപന്യസത്തില്‍ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട് (1988-89). ബീഹാറിലെ പട്‌നയില്‍ ജോലിചെയ്യുമ്പോള്‍ കെ.സി.എ.യുടെ എഡിറ്ററായിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു വരുന്നു. കുടുംബസമേതം മാട്ടുംഗയില്‍ റെയില്‍വേ കോളനിയില്‍ താമസിക്കുന്നു.

0 comments:
Post a Comment