പ്രിയപ്പെട്ട അക്ഷര സ്‌നേഹികളെ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ സെപ്തബര്‍ മാസം ആദ്യഞായറാഴ്ച (04-09-2011) യുവകഥാകൃത്ത് സുരേഷ് കുമാര്‍ കൊട്ടാരക്കര സ്വന്തം കഥകള്‍ അവതരിപ്പിക്കുന്നു. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട്
6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും
സാഹിത്യ പ്രവര്‍ത്തകരും പങ്കെടുക്കുന്നു. ചര്‍ച്ചാപരിപാടിയിലേക്ക്
താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: സെപ്തബര്‍ 04, 2011. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.
സസ്‌നേഹം
ഡോ. വേണുഗോപാല്‍
കണ്‍വീനര്‍, സാഹിത്യവേദി-മുംബൈ
നോട്ട്: പരിപാടി കൃത്യം 6 മണിക്കുതന്നെ തുടങ്ങുന്നതായിരിക്കും. വേദിയുടെ ഹുമാന്യ സുഹൃത്തുക്കള്‍ കൃത്യസമയത്തുതന്നെ എത്തിച്ചേരുവാന്‍ ശ്രദ്ധിക്കക.
സുരേഷ് കുമാര്‍ കൊട്ടാരക്കര
നഗരത്തിലെ യാന്ത്രികജീവിതത്തിനിടയിലും ഹൃദയത്തിലെ സര്‍ഗ്ഗാത്മകതയുടെ ഊര്‍വ്വരതയെ വറ്റാതെ കാക്കുവാന്‍ പരിശ്രമിക്കുന്ന മുംബൈയ് എഴുത്തുകാരുടെ പ്രതിനിധിയാണ് ശ്രീ സുരേഷ് കുമാര്‍ കൊട്ടാരക്കര. നഗരത്തിലെ കഥയരങ്ങുകളിലൂടെ സുരേഷ് മുംബൈ സാഹിത്യാസ്വാദര്‍ക്ക് ചിരപരിചിതനാണ്. നഗരത്തിലെ സാഹിത്യകൂട്ടായ്മകളിലൂടെ പലപ്പോഴായി പുറത്തിറിക്കിയ ഒട്ടുമിക്ക കഥാസാമാഹാരങ്ങളിലും സുരേഷ്‌കുമാറിന്റെ കഥകള്‍ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്.
ചെറുകഥയുടെ നിലവിലുള്ള രചനാശൈലികളുടെ സ്വാധീനങ്ങളില്‍ നിന്ന് സുരേഷ് വഴിമാറി നടക്കുന്നു. ലോകത്തെക്കുറിച്ചും മനുഷ്യജീവിതത്തെക്കുറിച്ചുമുള്ള ഉല്‍ക്കണ്ഠകളാവുകയാണ് സുരേഷിന്റെ കഥകള്‍ . അതുകൊണ്ടുതന്നെ മനസ്സില്‍ സ്വയം രൂപപ്പെടുന്ന ആധികളും അതിന്റെ പുനരാവിഷ്‌ക്കരണവുമാണ് സുരേഷിന് കഥാജീവിതം. അത് തന്നെയാണ് അദ്ദേഹത്തിന്റെ കഥയിലെ മൗലികതയും.
സ്വദേശം കൊട്ടാരക്കര, മുംബൈയില്‍ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി. ഉല്ലാസ് നഗറില്‍ താമസിക്കുന്നു. ഭാര്യ ആശ, മകള്‍ ആനാമിക.
സുരേഷ് കുമാര്‍ കൊട്ടാരക്കരയുടെ വേദിയില്‍ അവതരിപ്പിക്കുന്ന കഥകള്‍ ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക
1. മരിച്ച ഭൂമിയിലെ അവധൂതന്‍>>>
2. നഗരത്തിന്റെ മുഖം>>>
ആശംസകൾ നേരുന്നു.......