സാഹിത്യവേദിയുടെ പന്ത്രണ്ടാമത് വി.ടി. ഗോപാലകൃഷ്ണന്‍ പുരസ്കാരം അടുത്ത ഞായറാഴ്ച്ച വൈകുന്നേരം (മാര്‍ച്ച് 7, 2010) മാട്ടുംഗാ കേരള ഭവനത്തില്‍ വച്ചുനടക്കുന്ന ചടങ്ങില്‍ മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ ശ്രീ കെ ശങ്കരനാരായണന്‍ നോവലിസ്റ്റ് ബാലകൃഷ്ണന് സമര്‍പ്പിക്കും. വി.ടി. അവാര്‍ഡ് ജൂറി അംഗവും, എഴുത്തുകാരനും സിനിമാ നടനുമായ ശ്രീ വി. കെ. ശ്രീരാമന്‍, സാമ്പത്തികകാര്യ ലേഖകനും നിരൂപകനും മാതൃഭൂമി പബ്ളിക്ക് റിലേഷന്‍ മാനേജറുമായ പ്രൊഫ. പി. എ. വാസുദേവന്‍ എന്നിവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ സന്നിഹിതരായിരിക്കും. ഈ ചടങ്ങിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും സ്നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.
സ്ഥലം: മാട്ടുംഗ കേരള ഭവനം, മുംബൈ
തിയതി: അടുത്ത ഞായറാഴ്ച്ച (മാര്‍ച്ച് 7, 2010)
സമയം: വൈകുന്നേരം കൃത്യം 5 മണി
ചടങ്ങില്‍ പങ്കെടുക്കുന്ന അഥിതികളെക്കുറിച്ച്:
അവാര്‍ഡ് ദാനം :
ശ്രീ കെ. ശങ്കരനാരായണന്‍, ഗവര്‍ണ്ണര്‍, മഹാരാഷ്ട്ര
മുഴുവന്‍ പേര്: കതീക്കല്‍ ശങ്കരനാരായണന്‍
ജനനം: 1932 ഒക്ടോബര്‍ പതിനഞ്ച്
ശ്രീ ശങ്കരനാരായണന്‍ 1946-ല്‍ കേരള സ്റ്റുഡന്‍സ് ഓര്‍ഗ്ഗനൈസേഷന്‍ മെമ്പറായി പൊതുരംഗത്ത് അരങ്ങേറ്റം കുറിച്ചു. 1957 മുതല്‍ 1964 വരേയും 1964 മുതല്‍ 1968 വരേയും യഥാക്രമം പാലക്കാട് ജനറല്‍ സെക്രട്ടറി, പ്രസിഡന്‍റ് എന്നീ ചുമതലകള്‍ വഹിച്ചു. അവിഭക്ത കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായും (1968-1972), കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്‍റായും (1972-1977) പിന്നീട് പൊതുരംഗത്ത് സജീവമായി. എ.ഐ.സി.സിയുടെ വര്‍ക്കിംഗ് കമ്മറ്റി അംഗമായി കുറച്ചുകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ. കരുണാകരന്‍, എ.കെ. ആന്‍റണി എന്നിവരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭകളില്‍ അംഗമായിരുന്നു. 1985-2001 വരെയുള്ള പതിനാറുവര്‍ഷക്കാലം യു.ഡി.എഫ്. - ന്‍റെ കണ്‍വീനര്‍ സ്ഥാനം അലങ്കരിച്ചു. നാഗാലാന്‍റ്, ജാര്‍ക്കണ്ട് തുടങ്ങിയ സംസ്ഥാനങ്ങളുടെ ഗവര്‍ണ്ണറായിരുന്നു. ഇപ്പോള്‍ മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ പദവി വഹിക്കുന്നു.
സൃഷ്ടികളെ വിലയിരുത്തി സംസാരിക്കുന്നത്:
ശ്രീ വി. കെ . ശ്രീരാമന്‍
സിനിമാനടന്‍, സാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. ഇതരവാഴ്വുകള്‍. വി.കെ. ശ്രീരാമന്‍റെ ലേഖനങ്ങള്‍, വേറിട്ട കാഴ്ച്ചകള്‍ എന്നീ പുസ്തകങ്ങളുടെ രചയിതാവ്. ഭാഷാപോഷിണി, മാതൃഭൂമി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കലാകൌമുദിയില്‍ ഖണ്ഡശ പ്രസിദ്ധീകരിച്ച "വേറിട്ട കാഴ്ച്ചകള്‍" എന്ന സമകാലിക ജീവിതങ്ങളിലെ അപൂര്‍വ്വമായ കാഴ്ച്ചകളിലേക്ക് വെളിച്ചം വീശുന്ന അദ്ദേഹത്തിന്‍റെ ലേഖനങ്ങള്‍ ഏെറെ ജനശ്രദ്ധ നേടിക്കൊടുത്തു. കൈരളി ടി.വി.യുടെ "വേറിട്ട കാഴ്ച്ചകള്‍" എന്ന പരിപാടിയുടെ അവതാരകന്‍ കൂടിയാണ് ശ്രീ വി.കെ. ശ്രീരാമന്‍. ഭരതന്‍ സംവിധാനം ചെയ്ത “വൈശാലി” എന്ന ചലചിത്രത്തിലെ "വിഭാണ്ഡകന്‍" എന്ന കഥപാത്രത്തിലൂടെ വി.കെ ശ്രീരാമനിലെ നടനെ മലയാളം കൂടുതല്‍ അടുത്തറിഞ്ഞു. അടയാളങ്ങള്‍, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, ആധാരം, സര്‍ഗ്ഗം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ദേയമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
അദ്ധ്യക്ഷന്‍:
പ്രൊഫ. പി.എ. വാസുദേവന്‍
സാമ്പത്തികകാര്യ ലേഖകന്‍, നിരൂപകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. പാലക്കാട് ഗവണ്‍മെന്‍റ് വിക്ടോറിയ കോളജ് ഇക്കണോമിക്സ് ഡിപ്പാര്‍ട്ട്‌മെന്‍റില്‍ പ്രൊഫസര്‍ ആയി റിട്ടയര്‍ ചെയ്തു. ഇപ്പോള്‍ മാതൃഭൂമി പബ്ളിക്ക് റിലേഷന്‍ മാനേജറായി പ്രവര്‍ത്തിച്ചു വരുന്നു. എം.പി. വീരേന്ദ്രകുമാറിനൊപ്പം "ലോകവ്യാപാര സംഘടനയും ഊരാക്കുടുക്കുകളും" എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ സാമ്പത്തിക വിദ്യാര്‍ഥികള്‍ക്കും സാധാരണ ജനങ്ങള്‍ക്കുമായി സാമ്പത്തിക ലേഖനങ്ങള്‍ അടങ്ങുന്ന ഒരുപാട് കൈപ്പുസ്തകങ്ങള്‍ അദ്ദേഹത്തിന്‍റേതായുണ്ട്. വി.ടി. ഗോപാലകൃഷ്ണന്‍ സ്മാരക ട്രസ്റ്റിന്‍റെ അഭ്യുദയകാംക്ഷിയാണ് അദ്ദേഹം. ഒരു തവണ ഒഴികെ മറ്റെല്ലാ അവാര്‍ഡു സമ്മേളനങ്ങളിലും പ്രൊഫ. പി.എ. വാസുദേവന്‍ തന്‍റെ മഹനീയ സന്നിധ്യം അറിയിച്ചിട്ടുണ്ട്. യശശരീരനായ ശ്രീ വി.ടി. ഗോപാലകൃഷ്ണനുമായി അദ്ദേഹത്തിനുണ്ടായിരുന്ന ഗാഢമായ ആത്മബന്ധം പ്രായത്തിന്‍റെ പരാധീനതകളെ വിസ്മരിച്ചുകൊണ്ട് എല്ലാ അവാര്‍ഡ് സമ്മേളങ്ങളിലും അദ്ദേഹത്തെ സന്നിഹിതനാക്കുന്നു. മുംബൈയിലെ അക്ഷരസ്നേഹികള്‍ക്ക് അറിവിന്‍റെ വെളിച്ചവുമായി കേരളത്തില്‍ നിന്നും എല്ലാ വര്‍ഷവും ചടങ്ങില്‍ സമ്പന്ധിക്കുന്ന പ്രൊഫ. പി.എ. വാസുദേവന്‍ മുംബൈയിലെ മലയാളികള്‍ക്കേവര്‍ക്കും ചിരപരിചിതനാണ്..
അവാര്‍ഡ് ജേതാവ്
നോവലിസ്റ്റ് ബാലകൃഷ്ണന്‍
ഇരിങ്ങാലക്കുടയിലെ മുരിയാടാണ് ശ്രി ബാലകൃഷ്ണന്‍റെ സ്വദേശം. അച്ഛന്‍ എ.പി. നാരയണമേനോന്‍ അമ്മ ജാനകിയമ്മ. രസതന്ത്രത്തില്‍ ബിരുദവും ഭൌതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. 1964 മുതല്‍ ഭാഭ പരമാണു ഗവേഷണ കേന്ദ്രത്തില്‍ ജോലിയില്‍ പ്രവേശിച്ചു 1998-ല്‍ സീനിയര്‍ സൈന്‍റിഫിക് ഒോഫീസറായി വിരമിച്ചു. 12 നോവലുകളും 5 നോവലെറ്റുകളും 6 ചെറുകഥാസമാഹാരങ്ങളും പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചില കഥകള്‍ കന്നടയിലേക്കും തെലുങ്കിലേക്കും മറാത്തിയിലേക്കും മൊഴിമാറ്റം നടത്തി. “കുതിര” എന്ന നോവലിന് കുങ്കുമം നോവല്‍ മത്സരത്തില്‍ സമ്മാനം ലഭിച്ചു. സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബോംബെകേരളീയ കേന്ദ്രസംഘടനയുടെ 'ഹരിഹരന്‍ പൂഞ്ഞാര്‍ സാഹിത്യ അവാര്‍ഡ് 1999-ല്‍ ലഭിച്ചു.

അവാര്‍ഡ് ദാന ചടങ്ങിലേക്ക് എല്ലാ അക്ഷരസ്നേഹികളേയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
സാഹിത്യവേദിക്കു വേണ്ടി സന്തോഷ് പല്ലശ്ശന
0 comments:
Post a Comment