മുംബയിലെ എഴുത്തുകാരുടേയും സാഹിത്യ ആസ്വാദകരുടേയും സംഗമവേദിയായ "സാഹിത്യവേദി മുംബൈയുടെ 42 - മത് വാര്‍ഷികാഘോഷം ഒക്ടോബര്‍ 4 - നു ശ്രീ സി. എന്‍. എന്‍. നായരുടെ അദ്ധ്യക്ഷതയില്‍ മാട്ടുംഗാ കേരളീയ സമാജം ഹാളില്‍ നടന്നു.
നോവലിസ്റ്റ് ബാലകൃഷ്ണന്‍ പ്രബന്ധം അവതരിപ്പിക്കുന്നു ..വിഷയം "വായനയുടെ മാറി വരുന്ന അഭിരുചികള്‍"..സമീപം ഡോക്ടര്‍ സീ എന്‍ എന്‍ നായര്‍ , ചേപ്പാട് സോമനാതന്‍ ... സദസ്സ് (ചുവടെ)(ചിത്രങ്ങള്‍ക്ക് കടപ്പാട്: മുരളീദാസ് പെരളശ്ശേരി, വൈറ്റ് ലൈന്‍ ജേര്‍ണ്ണല്‍, റിപ്പോര്‍ട്ടര്‍. )
തുടര്‍ന്നുള്ള പ്രതിമാസ സാഹിത്യ ചര്‍ച്ചയില്‍ മുംബൈയിലെ മുതിര്‍ന്ന എഴുത്തുകാരനും നോവലിസ്റ്റുമായ ശ്രീ ബാലകൃഷ്ണന്‍ "വായനയുടെ മാറിവരുന്ന അഭിരുചികള്‍"എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. എഴുത്തിലും വായനയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ പ്രവണതകളേയും കേരളാ സര്‍വ്വകലാശാലയുടെ പാഠപുസ്തക വിവാദം ഉണ്ടാക്കിയ സമകാലിക ചര്‍ച്ചകളേയും പരാമര്‍ശിക്കുന്ന ലേഖനം ചെറുകഥ, നിരൂപണം, ആത്മകഥാ സാഹിത്യം തുടങ്ങിയ സാഹിത്യ ശാഖകളേയും വായനക്കാരുടെ മാറിവരുന്ന അഭിരുചികളേയും ഭംഗ്യന്തരേണ പ്രതിപാദിച്ചു. തുടര്‍ന്നുള്ള ചര്‍ച്ച ശ്രീ ഈ. ഐ. എസ്സ്. തിലകന്‍ ഉല്‍ഘാടനം ചെയ്തു. ഡോ വേണുഗോപാല്‍, സി. വി. ശശീന്ദ്രന്‍, എന്‍. കെ. എന്‍. ചെമ്മനാട്, എം. കെ. പുഷ്പാംഗദന്‍, കെ. രാജന്‍, സന്തോഷ് പല്ലശ്ശന, സി. പി. കൃഷ്ണകുമാര്‍, എസ്. ഹരിലാല്‍, ദേവന്‍ തറപ്പില്‍, ജീ. ആര്‍. കവിയൂറ്‍, എസ്. രാജശേഖരന്‍ നായര്‍, സിബിച്ചന്‍ നെടുമുടി, ചേപ്പാട് സോമനാദന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചു.
മറുനാട്ടിലെന്നല്ല കേരളത്തിലും ഇതുവരെയുണ്ടായിട്ടുള്ള സാഹിത്യ സംഘടനകളില്‍ നിന്നൊക്കെ വ്യത്യസ്തമായ "സാഹിത്യ വേദി" അതിന്‍റേ ചരിത്ര ഗരിമയ്ക്ക് ഒരു വയസ്സുകൂടി കൂട്ടിച്ചേര്‍ത്തു. വളരെ ഹൃദ്യമായ സായാഹ്നത്തില്‍ അവിടെ എത്തിയ അക്ഷര സ്നേഹികള്‍ക്ക് വേദിയുടെ കണ്‍വീനറായ ചേപ്പാട് സോമനാദന്‍ നന്ദി പ്രകാശിപ്പിച്ചു.
------സാഹിത്യ വേദിക്കുവേണ്ടി സന്തോഷ് പല്ലശ്ശന
Unless the script is changed, I am afraid anybnody would be able to read the whole article.
Dear Anonymous,
no need to worry, usually readers are aware about unicode fonts who may set their pc to read the malayalam bloggs. Soon we will upload Unicode fonts in the side bar of this blogg. So you can also download the same and you can install the font in your pc. For more help you can contact me at prsanthosh1@gmail.com
With warm regards
g