മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Friday, December 28, 2018

ജനുവരി മാസ സാഹിത്യ ചർച്ച

|0 comments
നാടകം
പുലിപുരാണം

രചന: പി.വിശ്വനാഥൻ

"പണ്ടുപണ്ട് ഭൂമിമലയാളം ഉണ്ടാകുന്നതിനും മുമ്പ് ഇവിടം കാടായിരുന്നു. കൊടുംകാട്. വന്യമൃഗങ്ങളും ഇഴജന്തുക്കളും ഉണ്ടായിരുന്ന കാട്. അത് ചുരുങ്ങിച്ചുരുങ്ങി ഇന്നത്തെ നഗരമായി പരിണമിച്ചു. അത്തരം ഒരുനഗരത്തിലേക്കാണ് ഇന്ന് നമ്മുടെ യാത്ര. എല്ലാവരും ആ യാത്രയിൽ പങ്കുചേരാൻ തയ്യാറാവുക.”

(കര്‍ട്ടന്‍ ഉയരുമ്പോള്‍ രംഗത്ത് ഒരുതലത്തിൽ ഒരാൾ ഉറങ്ങുന്നു (ഒന്നാമൻ). ഇടക്കിടക്ക് അയാൾ സ്വപ്നത്തിലെന്നോണം കൈകൾ ഉയർത്തുകയും സംസാരിക്കുകയുമെല്ലാം ചെയ്യുന്നു. വെളിച്ചം അതിൽ മാത്രം കേന്ദ്രീകരിക്കുന്നു. )

ഉറക്കത്തില്‍ കേള്‍ക്കുന്നതുപോലെ സ്വപ്നത്തിനെന്നപോലെ പലതരം ശബ്ദങ്ങൾ ഉയരുന്നു. ഒരു പുലിയുടെശബ്ദം വരുന്നതും ഉറങ്ങികിടക്കുന്ന ആളിന്റെ (ഒന്നാമന്‍) മുകളിലേക്ക് ഒരു പുലി ഉയർന്നുവന്ന് ചെറുതായി ചാടി അയാളെ കടിക്കാൻ ശ്രമിക്കുന്നതും, അയാൾ പേടിച്ച് ഞെട്ടി എണീക്കുന്നു. പുലി അപ്രത്യക്ഷമാകുന്നു.

1. (അയാൾ പകച്ച് ചുറ്റിലും നോക്കി ) " അയ്യോ.........പുലി....പുലി........" നാട്ടില്‍ പുലി ഇറങ്ങിയേ..

(വെളിച്ചം ക്രമേണ സ്റ്റേജിൽ വ്യാപിക്കുന്നു. പലദിശയിലേല്‍ നിന്നെന്നപോലെ മറ്റു മൂന്നുപേര്‍ , പ്രവേശിക്കുന്നു.)

(2,3,4) .. " (ഒന്നിച്ച് ) അയ്യോ.........പുലി....പുലി........"

ഒന്നാമൻ: (പേടിച്ച്) "പുലി......വന്നേ.....പുലി.....നാട്ടിൽ പുലി ഇറങ്ങിയേ........"

(മറ്റു മൂന്നുപേരും (2,3,4) പേടിച്ച് അടുക്കുന്നു.)

രണ്ടാ : പുലിതന്നെയായിരിക്കുമോ....വല്ല നിഴലും കണ്ട് തോന്നിയതായിരിക്കും. ഇവിടെ എവിടെ നിന്നും പുലി വരാനാണ്?

മുന്നാ : നിങ്ങൾക്ക് അല്ലേലും സംശയമാ. വീട്ടിലാരെങ്കിലും വന്നാൽ സംശയം. വല്ലവരോടും വീട്ടുകാർ മിണ്ടിയാൽ സംശയം. മഴ വന്നാൽ സംശയം. വെള്ളം പൊങ്ങിയാൽ സംശയം. ഡാം തുറന്നാൽ സംശയം!

നാലാ : എന്നാലിറങ്ങി നടന്നോ. പുലി പിടിക്കുമ്പോൾ ഉള്ള സംശയം തീരും.

രണ്ടാ: എന്നാലും ഇവിടെ എവിടെനിന്നും പുലി വരാനാണ്? ഈ കാട് വെട്ടിത്തെളിച്ചു താമസം തുടങ്ങിയതുമുതൽ പുലി പോയിട്ട് ഒരു മാനിനെപ്പോലും കണ്ടിട്ടില്ല. പിന്നെയല്ലേ പുലി!!

ഒന്നാ : (പേടിച്ച്) ഒന്നാംതരം അസ്സൽ പുലി. ഞാൻ കണ്ടതാണ്...ഈ കണ്ണുകൊണ്ട്. അങ്ങനെ പതുങ്ങി...പതുങ്ങി...ആ ആലിന്റെ മറവിൽനിന്നും. അവിടെനിന്നും ചാടി എന്റെമേത്ത് വീണതല്ലേ? എന്തോ ഭാഗ്യത്തിന് ഞാന്‍ രക്ഷപെട്ടു .

രണ്ടാ : അതുവല്ല കല്ലും വന്ന് വീണതാകാം. വെറുതെ പറഞ്ഞു പറഞ്ഞു പേടിപ്പിക്കരുത്.

മൂന്ന : ഇയാളുവീണ്ടും സംശയിക്കാൻ തുടങ്ങി. ധൈര്യമുണ്ടെങ്കിൽ നിങ്ങൾ ആ പുഴവരെ പോയിട്ട് വരണം. ഒറ്റക്ക് തന്നെ പോകണം.

നാല : വെറുതെ അയാളെ പറയണ്ട. നമുക്ക് ഇനിയും ഇവിടെത്തന്നെ ജീവിക്കാനുള്ളതാണ്. ആദ്യം അതുതന്നെ ചെയ്യാം. വനംവകുപ്പിൽ പരാതിപ്പെടാം. അവരന്വേഷിച്ചു വേണ്ടതു ചെയ്യട്ടെ.

മൂന്നാ : എന്നിട്ടുവേണം പുലിയെ വേട്ടയാടി എന്ന പേരിൽ നമ്മളെ പിടിച്ച് അകത്തിടാൻ. മറ്റുവഴികൾ എന്തെങ്കിലുമൊന്നു നോക്കിക്കൂടെ?

ഒന്നാ : നമുക്ക് നമ്മുടെ ജനപ്രതിനിധിയെ കാണാം. അയാളുടെ പരാതിയിൽ ഫോറസ്റ്റുകാർക്ക് നമ്മുടെ മെക്കിട്ടുകയറാൻ പറ്റില്ല.

2 : നല്ല ഐഡിയ. എന്നാലും ആ പഴയ മനസ്സമാധാനം പോയി.

4 : ഇനിമുതൽ ഒരു വടിയുമായേ എല്ലാരും പുറത്തിറങ്ങാവൂ.

3 : അത് നല്ലതാ.. പുലി പിടിച്ചാല്‍ വടിയെങ്കിലും ബാക്കി കാണും

(വെളിച്ചം കുറയുന്നു.)
                      "പുലി....പുലി....ഇറങ്ങിയേ നാട്ടാരേ
                       നാടു ചുറ്റാന്‍ പുലി വരുന്നെന്റെ കൂട്ടാരേ
                       കൂട്ടം തെറ്റാതെ കൂടി നടക്കാൻ കാലായേ
                      പുലി വരുന്നേ.......അയ്യോ പുലി വരുന്നേ ..
                  നാട്ടിലെവിടേം പുലി പതുങ്ങുന്നു കേട്ടോളൂ
                      നാട്ടിലെവിടേം പുലി പതുങ്ങുന്നു കേട്ടോളൂ
                      നാട്ടിലെവിടേം പുലി പതുങ്ങുന്നു കേട്ടോളൂ.”

(വെളിച്ചം വരുമ്പോള്‍ എല്ലാവരും (1,2,3,4) കൈയ്യിൽ വടിയുമായി നടക്കുന്നു.)

1 : അവിടെ എന്തോ അനങ്ങുന്നല്ലോ!

2 ,3 ,4 : (പേടിച്ച് ) എവിടെ? (ഒന്നിനുപിന്നിൽ ഒന്നായി നിന്ന് എത്തിനോക്കുന്നു)

2 : (സംശയിച്ച് മുന്നോട്ടു നീങ്ങി) അവിടെ ഒന്നും കാണുന്നില്ലല്ലോ!

3 : (രണ്ടാമന്റെ ഒപ്പം ചെന്ന്) സംശയം ഉണ്ടെങ്കിലും ധൈര്യം കുറക്കണ്ട.

4 : വാലെങ്കിലും കണ്ടോ? പുലി പതുങ്ങിയാൽ കണ്ണുമാത്രമേ കാണാൻ പറ്റൂ. കാണുന്നുണ്ടോ?

1: (പേടിച്ച് പിന്നോട്ട് മാറി) പുലി തന്നെ. എത്ര ദിവസമായിട്ട് ഞാൻ പറയുന്നു. എത്രദിവസമായി എല്ലാവരും വടിയും പിടിച്ച് നടക്കുന്നു? ഇനി എത്രനാൾ നടക്കും?

2 : അവിടെ ഒന്നും കാണുന്നില്ല. കണ്ണുപോയിട്ട് ഒരു നിഴലുപോലുമില്ല. വെറുതേ നിങ്ങൾ മനുഷ്യനെ പേടിപ്പിക്കരുത്.

3 : (എല്ലാവരോടുമായി) ഞാൻ എന്റെ തോക്ക് എടുത്തോണ്ടുവരാം .

2 : അതിനു നിങ്ങൾക്ക് ഉന്നം പിടിക്കാനറിയാമോ?

4 : വേഗം എടുത്തുകൊണ്ടുവാ. ഞാൻ ഉന്നം പിടിക്കുന്ന കാര്യം ഏറ്റു.

(മൂന്നാമൻ പോകുന്നു. എല്ലാവരും നോക്കിനിൽക്കുന്നു. മൂന്നാമൻ താളത്തില്‍ തോക്കുമായി വരുന്നു. ഒരോരുത്തരും തോക്കുവാങ്ങി പരിശോധിച്ച് ഉന്നം പിടിക്കുന്നു നോക്കുന്നു. ഒന്നാമന്‍ തോക്കുമായി മുന്നോട്ടു പോയതും, പുലിയുടെ ശബ്ദം കേൾക്കുന്നു. അയാൾ പേടിച്ച് പിന്നിലേക്ക് തന്നെ വരുന്നു. എല്ലാവരും അയാളുടെ ചുറ്റിലും നിൽക്കുന്നു.)

1 : ഈ പുലിയെ പിടിക്കാൻ ഈ തോക്കു പോരാ. അടുത്ത വല്ല വഴിയും നോക്കണം.

( ഏല്ലാവരും പലയിടങ്ങളിലായി ഇരിക്കുന്നു. വെളിച്ചം മങ്ങുന്നു.)

                "പുലി വരുന്നേയ് .....
                പേടിക്കേണ്ട പേടിക്കേണ്ട
             പിടിക്കും ഞങ്ങൾ
            പുലി വാലെങ്കിലും
            പിടിക്കും ഞങ്ങൾ..”
(ക്രമേണ വെളിച്ചം പരക്കുമ്പോള്‍ സ്പോട്ട് ലൈറ്റില്‍ ജനപ്രതിനിധി )

ജന: ഭായിയോം ബഹനോം, ക്യാ ബാത് ഹൈ!
(കടന്നു വന്ന്) ആരാണ് ആദ്യം പുലിയെ കണ്ടത്? ഒരാഴ്ചയായി ഞാനും പേടിച്ച് പുറത്തിറങ്ങിയിട്ടില്ല. എത്രയും വേഗം പിടിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടാം.

1: അതുവരെ ആരെയും പുലി പിടിക്കില്ലെന്ന് ഉറപ്പുണ്ടോ?

2 : പുലി അതുവരെ അവധിയിൽ പ്രവേശിച്ചുകൊള്ളും.

3 : ആരെ പിടിച്ചിട്ടാണെങ്കിലും ഇവിടെ പേടിക്കാതെ പുറത്തിറങ്ങാനാവുന്നവിധം കാര്യങ്ങൾ നേരെയാവണം.

4 : ഞങ്ങൾ ഇറങ്ങിയാൽ ചിലപ്പോൾ പുലിയെ ജീവനോടെ പിടിക്കാൻ പറ്റില്ല.

2 : വേൽമുരുഗനാശാനെ വിളിക്കാം. അയാളാകുമ്പോൾ ഏതു കാട്ടുമൃഗത്തിനെയും തളക്കും!

ജന: ശരി ശരി . വേൽമുരുഗൻജി എങ്കിൽ വേൽമുരുഗൻജി. ഞാൻ കേന്ദ്രത്തിനോട് പറയാം.

1 : ഈ കേന്ദ്രമില്ലാതെ ഒന്നും നടക്കില്ല.

2: വേഗം നടക്കാവുന്ന കാര്യം. ദാ.. എല്ലാം നേരെയാക്കും.. ഇപ്പം ശരിയാക്കിത്തരാം എന്നുപറയുന്നയാളെ വിളിക്കാം.

3 : അദ്ദേഹമിപ്പോൾ സ്ഥലത്തില്ലല്ലോ! സർവ്വീസിൽനിന്നും പിരിഞ്ഞു പോയില്ലേ?

4 : നമുക്ക് വരുത്താം. ചിലവ് കൊടുക്കണം.

1 : അതാണ് നല്ലത്. ആ വഴിക്ക് ശ്രമിക്കാം. ബാക്കി കാര്യം അയാൾ നോക്കുമല്ലോ!

ജന: ശരി.. ശരി.. നിങ്ങൾ പിടിച്ചോളൂ. ജീവനോടെ പിടിക്കുന്നതാവും നല്ലത്. അല്ലെങ്കിൽ ഒരു ഏറ്റുമുട്ടലിൽ പറ്റിയതായി പറയേണ്ടിവരും! അത് ഞാൻ കൈകാര്യം ചെയ്‌തോളാം. ആരെങ്കിലും ഒരാള്‍ക്കു് ഇത്തിരി പരിക്ക് ഉണ്ടാക്കാം. അപ്പോള്‍ പറഞ്ഞപോലെ (പോകുന്നു)

1 : (മൊബൈലിൽനിന്നും മുരുകനെ വിളിക്കുന്നു.) ഹലോ.. ഹലോ..
( എല്ലാവരോടുമായി) കിട്ടി!
(സംസാരിക്കുന്നു. എല്ലാവരും കാതോർക്കുന്നു) . അത്യാവശ്യ്ം വന്നേ പറ്റൂ..
ങ്ങാ.. ങ്ങാ.. ഒന്നു ശ്രമിക്കൂ. ഞങ്ങൾ കാത്തിരിക്കാം.
ഓക്കേ ..ഓക്കേ . (ഫോൺ പോക്കറ്റിലിടുന്നു)
(എല്ലാവരോടും) ഒരുവിധം സമ്മതിപ്പിച്ചു.

(പുലിയുടെ ശബ്ദം കേൾക്കുന്നു. എല്ലാവരുന്ന ഞെട്ടുന്നു.വെളിച്ചം കുറയുന്നു.)
(എല്ലാവരും ഓരോരോ ഇരിപ്പിടങ്ങളിൽ ഇരിക്കുന്നു. മുരുകന്‍ വരുന്നു. കൈയ്യിൽ ഒരു വലിയ വില്ല്. അതിനൊത്ത ഒരു അമ്പ് തോളിൽ വച്ച് കൂടെ സഹായി നടക്കുന്നു. സ്റ്റേജിന്റെ പലഭാഗങ്ങളിൽ പോയി (പാട്ടിനൊപ്പം) നിൽക്കുന്നു.)

             സടകുടഞ്ഞു ചാടിവീണു ധീരനാം പ്രതാപി ഞാൻ
            വിടില്ലിന്ന് പുലിയല്ല കടുവയായാലും ശരി
            തടയരുത്...വിടില്ല ഞാൻ..വില്ലുകുലക്കുമിന്നു ഞാൻ
            സടകുടഞ്ഞു ചാടിവന്ന ധീരനാം പ്രതാപി ഞാൻ.

മുരുകന്‍: (ഓരോരുത്തരോടായി)എവിടെ പുലി! വേഗം കൊണ്ടുവന്ന് ഈ വില്ലിനു മുമ്പില്‍ നിർത്തൂ.. ഉടനേ .. നോ.. ടൈം..

2 : കൊണ്ടുവന്നു നിർത്താൻ ഇതെന്താ ഇലക്ഷനോ !

4 : നേരെ വന്നു നിന്നാൽ നമ്മടെ തോക്ക് വെടിപൊട്ടിച്ചേനെ. അങ്ങയുടെ ഈ അപാര സാന്നിധ്യം ആവശ്യമായി വരില്ലായിരുന്നു!

മുരുകന്‍ :എനിക്കിപ്പോൾ ത്തന്നെ പുലിയെപ്പിടിക്കണം. എന്റെ കൈ തരിക്കുന്നു. (സഹായി ഓടിവന്ന് അമ്പ് കൊടുക്കുന്നു. മൂന്നാലുതവണ അതുയർത്തി താഴ്ത്തി സ്വന്തം മസ്സില്‍ പരിശോധിക്കുന്നു)

1 : ഇങ്ങനെ കുന്തവും പിടിച്ചിനിന്നാൽ കാര്യം നടക്കില്ല. ഒരു ക്ലൂ തരാം. അങ്ങോട്ട് നോക്കിക്കേ. ശരിക്കു നോക്കണം... അവിടെനിന്നുമാണ് പുലി ദിവസവും ശബ്ദമുണ്ടാക്കുന്നത്. രാത്രി കണ്ണുകൾ തിളങ്ങുന്നതും കണ്ടവരുണ്ട്.

സഹാ: (സഹായി മീശ ചുരുട്ടുന്നു) ആശാന് പുല്ലാണ് പുലി.

2 : നിങ്ങൾ തയ്യാറായി തന്നെ നിൽക്കുക. പുലി വരുന്നതും അമ്പ് കുലക്കണം. അല്ലെങ്കിൽ വേൽ എറിഞ്ഞോ. മലക്കം മറിഞ്ഞോ...എന്തായാലും പുലിയെ പിടിക്കണം.

3 : സമയം കളയാതെ വേണ്ട സെറ്റപ്പുകൾ ചെയ്യൂ.

മുരുകന്‍: Who will take the responsibility ?

3 : അതൊക്കെ തന്നെ ചെയ്യണം.

മുരുകന്‍: അറ്റകൈയ്ക്ക് അമ്പ് എയ്ത് കൊല്ലേണ്ടിവരും. You know. That is the point, legal problem. Dont worry. (ചിരിക്കുന്നു ) . ഇപ്പ ശരിയാക്കാം.

1 : അല്ലാതെങ്ങിനെ പിടിക്കും? ജീവനോടെ പിടിച്ചാൽ no problem.

മുരുകന്‍ : One more idea. Safe ആയിരിക്കും. ഒരു പുലി trap വക്കാം. By the by ഒരാടിനെ കിട്ടുമോ? I mean ബക്കരാ. പുലിയെ പിടിച്ചുകഴിഞ്ഞു നമ്മുക്ക് തിരിച്ചു കൊടുക്കാം.

1 : എന്താനെന്നുവച്ചാൽ വേഗം ചെയ്തോ. നാളെ സ്കൂൾ തുറക്കും. കുട്ടികൾക്ക് സ്കൂളിൽ പോവാനുള്ളതാണ്.

മുരുകന്‍ : My dear ശിങ്കി ...നമ്മുടെ കൂട് കൊണ്ടുവരൂ. Do one thing.. രണ്ടുപേർ ഹെല്പ് ചെയ്യണം. (ചുറ്റും നോക്കി) ദാ ...നമുക്ക് അത് കൊണ്ടു വന്ന് അവിടെ വക്കണം.

2 : അപ്പോൾ ഈ അമ്പും വില്ലും?

മുരുകന്‍: Silly people. Don’t worry. I will use it. കൂട് അവിടെ വച്ചതിനുശേഷം രാത്രി മുഴുവൻ ഞാൻ aim ചെയ്തുകൊണ്ടിരിക്കും. ശിങ്കി ...don’t sleep today.

ശിങ്കിടി : No sir. ഞാനുറങ്ങിയാലും ആശാനുറങ്ങില്ല.

മുരുകന്‍: Listen! പുലി കൂടിനടുത്തെത്തുമ്പോൾ ഞാൻ ആടിനെ അമ്പ് എയ്യും. ആട് കരയും. ആടിന്റെ ശബ്ദം കേട്ട് പുലി കൂട്ടിൽ ചാടി വീഴും.
Understand?
Immediately നമ്മൾ കൂടു പൂട്ടുന്നു.
പുലി വീഴുന്നു---- കൂടു പൂട്ടുന്നു
പുലി വീഴുന്നു----

1,2,3,4: ( ഒരുമിച്ച്) .....കൂടു പൂട്ടുന്നു

മുരുകന്‍: കൂടു പൂട്ടുന്നു. That is the point.

ശിങ്കിടി: അതാണ്. What an Idea Sir ji.. പുലിയാണ് Boss. അപാര ബുദ്ധിയാ ആശാന്.

മുരുകന്‍ : നിങ്ങൾ എല്ലാവരും ഒന്ന് ഒതുങ്ങി നിൽക്കണം. Do one thing ..ശിങ്കി..നിങ്ങൾ വേഗം പോയി കൂടു കൊണ്ടുവരൂ. (എല്ലാവരും പോകുന്നു. കൂടു കൊണ്ടുവരുന്നു) (കൂട് നോക്കുന്നു.) ശരി. അവിടെ കൊണ്ടു പോയി വച്ചോളൂ.

( മുരുകനും ശിങ്കിടിയും കൂടി വില്ല് ഒരു പൊസിഷനിൽ വക്കുന്നു. ശിങ്കി പ്രത്യേക പോസിൽ അമ്പ് പിടിച്ച് മുരുകന്റെ അടുത്ത് നിൽക്കുന്നു. എല്ലാവരും മുരുകന്റെ പുറകില്‍. വെളിച്ചം മങ്ങുന്നു.)

(വെളിച്ചം വരുമ്പോള്‍ spot light ല്‍ മുരുകനും ശിങ്കിടിയും. തുടര്‍ന്ന് പുലിയുടെ ശബ്ദം കേൾക്കുന്നു.)

ശിങ്കി : ( പേടിച്ച് പിന്നിലേക്കു നീങ്ങി ) ആശാനേ അമ്പ്.

(വെളിച്ചം വില്ലില്‍ കേന്ദ്രീകരിക്കുന്നു. )

മുരുകന്‍: നീ തന്നെ എയ്യടാ . എന്റെ കൈ വിറക്കുന്നുണ്ടോന്നൊരു സംശയം.

ശിങ്കി: ആശാന്റെ ഒരു കാര്യം. (പേടിച്ച് പതുക്കെ അമ്പ് എടുക്കുന്നു. എയ്യുന്നു ആടിന്റെ കരച്ചിൽ. കൂട് അടയുന്ന ശബ്ദം).

1,2,3,4: (എല്ലാവരും കൂടി) വീണു...ആശാനെ വീണു. കൂട്ടിൽത്തന്നെ വീണു.

മുരുകന്‍: : (വില്ലിൽ തടവി അഭിമാനത്തോടെ ) നിങ്ങള്‍ ധൈര്യമായി കൂടിനടുത്തുപോയി നോക്കൂ. an excellent operation.

ശിങ്കി: What a perfection Sir ji.. കിടിലന്‍ timing.

മുരുകന്‍: OK..OK.. നിങ്ങൾ പോയി കൂട് ഇവിടെ കൊണ്ടുവരൂ. സൂക്ഷിച്ച്.. പുലിയാണ്.. ഞാന്‍ ഇവിടെ ജീവനോടെ നില്ക്കുന്നു. അത്യാവശ്യം വന്നാൽ ഞാൻ അടുത്ത അമ്പ് പുലിയുടെ നേരെ തൊടുക്കാം. Understand ?

(ശിങ്കി ഓടി മുരുകന്റെ പുറകിലെത്തി നില്ക്കുന്നു. മുരുകനും ശിങ്കിടിയും അമ്പും വില്ലും പിടിച്ച് തയ്യാറായി നിൽക്കുന്നു. ബാക്കി എല്ലാവരും കൂടി കൂട് തള്ളിക്കൊണ്ടുവരുന്നു. പുലിയുടെ മുറുമുറുപ്പ് കേൾക്കാം. എല്ലാവരും കൂടിനുചുറ്റും നിൽക്കുന്നു. എന്തിനും തയ്യാറായി മുരുകനും ശിങ്കിടിയും.)

(വെളിച്ചം വരുമ്പോള്‍ spot ലൈറ്റിൽ പുലിക്കൂടും മുരുകനും.)

ഒന്നാമന്‍ : ഈ പുലിയെ ഞാൻ തന്നെ പിടിക്കാം.

2,3,4: (പേടിച്ചു് ) വേണ്ടാ.. പുലിയാണ്.

(ഒന്നാമന്‍ കൂട്ടിൽ കൈയ്യിട്ട് പുലിയെ പിടിക്കാന്‍ പോകുന്നു. എല്ലാവരും സ്തംഭിച്ചു നിൽക്കുമ്പോൾ പുലിയുടെ മുരൾച്ച പൂച്ചയുടേതായിമാറുന്നു. ഒന്നാമൻ കൂട്ടില്‍ നിന്നും ഒരു പൂച്ചയെ ഉയർത്തിപ്പിടിച്ചുനിൽക്കുന്നു. എല്ലാവരും അതുനോക്കി നിൽക്കുമ്പോള്‍ വെളിച്ചം മങ്ങുന്നു.

              ഒരു മര്‍ജ്ജാരന്‍ വനഭുവിരാത്രി
           യിലിവിടെകൂടി നടക്കും നേരം
           സരസാവന്നൊരു വലയില്‍ ചാടി ..
           സരസാചെന്നൊരു കൂട്ടില്‍ ചാടി ..
          ചാടി .. ചാടി.. . കൂട്ടില്‍ കുടുങ്ങി..
         അലമുറയിട്ടു .. ങ്ങ്യാ വൂ .. ങ്ങ്യാ വൂ

(വീണ്ടും സ്പോട്ട് ലൈറ്റ് വരുമ്പോള്‍ അദ്യം കണ്ട തലത്തില്‍ ഒന്നാമന്‍ സ്വപ്നത്തിന്റെ രണ്ടാംയാമത്തില്‍ കടന്ന് പൂച്ചപ്പുലി... പൂച്ചപ്പുലി എന്ന് വിളിച്ച് ഉറക്കത്തില്‍ പൊട്ടിചിരിക്കുന്നു.)
 
                                                      ............... കര്‍ട്ടന്‍ ............


 -----------------------------------------------------------------------------------------------------------------------------------


നാടകം                                                                             
                                          "കള്ളൻ"

                                                                 രചന: പി. വിശ്വനാഥൻ 
കഥാപാത്രങ്ങൾ.
1. കാടിന്റെ പുത്രൻ (പുരുഷൻ)
2.കാട്  (സ്ത്രീ  കഥാപാത്രം)
3. കോറസ് (1,2,3,4)
സീൻ..1
( ഒരു ഫുട്ബാൾ മത്സരത്തിന്റെ പ്രതീതി ഉളവാക്കുന്ന സംഗീതം. കർട്ടൻ ഉയരുമ്പോൾ രംഗത്ത്  ആസ്വദിച്ച് ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കുന്ന കഥാപാത്രം. വെളിച്ചം ക്രമേണ കൂടുന്നു. കളിയുടെ ലഹരിയിൽ ബോൾ കയ്യിലെടുത്ത് പല ദിശകളിലേക്ക് ചൂണ്ടി എറിയാൻ ശ്രമിക്കുന്നു).
 (ഒന്നാമത്തെ ദിശയിലേക്ക് എറിയുവാൻ ശ്രമിക്കുമ്പോൾ ആഭാഗത്തുനിന്നും ഒരാൾ പ്രത്യക്ഷപ്പെടുന്നു. സൗകര്യാർത്ഥം നമുക്ക് കോറസ് 1 എന്ന് വിളിക്കാം.)
കോറസ്1.. അരുത്. അത് ഞങ്ങൾ ചെയ്‌തോളാം 
(രണ്ടാമത്തെ ദിശയിലേക്ക് എറിയുവാൻ ശ്രമിക്കുമ്പോൾ ആഭാഗത്തുനിന്നും ഒരാൾ പ്രത്യക്ഷപ്പെടുന്നു. സൗകര്യാർത്ഥം നമുക്ക് കോറസ് 2എന്ന് 2വിളിക്കാം. )
 കോറസ്2.. നീയാര്.. ഈ കളി ഞങ്ങൾ കളിച്ചോളാം 
(മൂന്നാമത്തെ ദിശയിലേക്ക് എറിയുവാൻ ശ്രമിക്കുമ്പോൾ ആഭാഗത്തുനിന്നും ഒരാൾ പ്രത്യക്ഷപ്പെടുന്നു. സൗകര്യാർത്ഥം നമുക്ക് കോറസ് 3എന്ന് വിളിക്കാം.)
കോറസ്3. ഈ ഗോളം ഞങ്ങൾ തിരിച്ചോളാം
(നാലാമത്തെ ദിശയിലേക്ക് എറിയുവാൻ ശ്രമിക്കുമ്പോൾ ആഭാഗത്തുനിന്നും ഒരാൾ പ്രത്യക്ഷപ്പെടുന്നു. സൗകര്യാർത്ഥം നമുക്ക് കോറസ് 4 എന്ന്   വിളിക്കാം.)
കോറസ്4: നീ അത് ഉപേക്ഷിച്ചു നിന്റെ വഴിക്കു പോകുക.
(കളിക്കാരൻ  പകച്ച് നാലുപാടും നോക്കുന്നു.)
കോറസ് 1,2,3,4: ( ഒന്നിച്ച് ) അതാണ് നിനക്ക് നല്ല.
(ബോൾ ചേർത്തു പിടിച്ചു പരിഭവിച്ചുനിൽക്കുന്ന കളിക്കാരനിൽ നിന്നും കോറസ്, സംഘം ചേർന്ന് ബോൾ  പിടിച്ചുവാങ്ങുന്നു. അവർക്ക് നടുവിൽ ബോളിനായി യാചിക്കുന്ന കളിക്കാരൻ. ക്രമേണ വെളിച്ചം മങ്ങുന്നു.)
സീൻ 2
(കാട്. കാട്ടാറിന്റെയും കിളികളുടെയും മൃഗങ്ങളുടെയും ശബ്‌ദം കേൾക്കാം. വെളിച്ചം മെല്ലെ പരക്കുന്നു.വേദിയിൽ ഗാനം കേള്‍ക്കാം)
 കാടെന്റെയല്ലേ..  കാട്ടരുവിയുമല്ലേ...  കാട്ടുമരങ്ങളുമല്ലേ...  
ഞങ്ങടേതല്ലേ... ഞങ്ങടേതല്ലേ...ഞങ്ങടേതല്ലേ...
ആരു ഞങ്ങൾ...  ആരെന്നു ചൊല്ക... വെന്തു പശിക്കും കിടാങ്ങളല്ലേ
ദൈവോ.. എന്നുടയോനെ.... 
കാക്കണേ നാട്ടു കൂട്ടോരിൽ നിന്നും...
കാക്കണേ നാട്ടു കൂട്ടോരിൽ നിന്നും...
കാക്കണേ നാട്ടു കൂട്ടോരിൽ നിന്നും...
(സ്ത്രീ കഥാപാത്രം മരങ്ങളുടെ ഇടയിലൂടെ പ്രവേശിക്കുമെന്നു.)
സ്ത്രീ.. ( ആരെയോ വിളിക്കുന്നു)   പൂയ്യ്‌.. പൂയ്യ്‌..  
(സ്വഗതംകാട്ടിലൊന്നുമില്ല.. തേനില്ല..പൂവില്ല.. കായില്ല..കിഴങ്ങില്ല
 ( ദൂരെ നിന്നും പുരുഷ കഥാപാത്രം പ്രവേശിക്കുന്നു. കാട്ടിലൂടെ അലഞ്ഞു വരുന്ന പ്രതീതി. കൈയ്യിൽ ഒരു മുളവടിയും വഴി നോക്കി നടക്കുവാൻ കരുതിയിട്ടുണ്ട് )
 പുരുഷൻ.. . കാട് ഇപ്പോൾ യജമാൻമാരുടെ ഒക്കത്താ.. മാനിനെയും മുയലിനേയും ഒന്നും നമുക്ക് പിടിക്കാ പറ്റില്ല...  പോലീസ് പിടിച്ചു കൊണ്ടു പോകും..
സ്ത്രീ... ( ദയനീയമായി) കുട്ട്യോൾക്ക് വിശക്കുണൂ. എന്തേലും കൊണ്ടു വായോ. അല്ലേ.. വിശന്നു വിശന്നവർ ശത്തു പോവും. എന്തേലും പറിച്ചോണ്ടെങ്കിലും  ബാ  മനുഷ്യാ...
പുരുഷൻ.. അരുവിയെല്ലാം അഴുക്കായി. വെള്ളം പോലും കിട്ടാതായി.
സ്ത്രീ.. നിങ്ങാ എവിടേങ്കിലും പോയി നോക്കീട്ടു ബാന്നേ ..
പുരുഷൻ.. ( എന്തോ ഓർത്തിട്ടെന്നപോലെ) അങ്ങു ദൂരെയൊരു ദിക്കൊണ്ട്. എല്ലാവരും നല്ല  കുപ്പായമിട്ടാ നടപ്പ് . രസോള്ള ശാപ്പാട് കടേൽ കിട്ടും . പക്ഷേ തിന്നണേൽ കാശും കുപ്പായോം വേണം. ഇതൊന്നും പോരാ.. കൂകി വിളിക്കും.
സ്ത്രീ.. വിശപ്പിന് തിന്നാനും കാശൊ..തിണ്ണനുള്ളൊത് കൂട്ടി വെച്ചിരിക്കണോ....നിങ്ങളുപോയി ചോയ്ച്ചു ബാ.. തരൂന്നേ .
പുരുഷൻ.. ഓരൊക്കെ യജമാമാരാ.. ഈ വേഷം കണ്ടാൽ ഓടിക്കും. തല്ലുകേം സെയ്യും.
സ്ത്രീ.. വെശന്നിട്ടല്ലേ തരൂന്ന് .. കിടാക്കൾക്കാണെന്നു പറഞ്ഞാ തരും. പോയിട്ടു വേഗം ബാ
( കുറേ  ആലോചിച്ച ശേഷം പുരുഷൻ മരങ്ങൾക്കിടയിലൂടെ മെല്ലെ പോകുന്നു. സ്ത്രീ പോകുന്നത് നോക്കി നിൽക്കുന്നുപിന്നണിയിൽയിൽ നിന്ന് കവിത)
കാടിന്റെ  ശബ്ദം....  കാട്ടാറിന്റെ ശബ്ദം..നേരിന്റെ ശബ്ദം
നീരിന്റെ ശബ്ദം.. കണ്ണീരിന്റെ ശബ്ദം... കണ്ണീരിന്റെ ശബ്ദം
കേക്കണോ...കേക്കണോ നാട്ടാരെ
കേക്കണോ...കേക്കണോ നാട്ടാരെ
കേക്കണോ...കേക്കണോ നാട്ടാരെ

സീൻ 3
 (ഒരു നഗരം. തിരക്കിന് യോജിച്ച വാഹനങ്ങളുടെയും മറ്റും ശബ്ദം കേൾക്കാം. തിരക്കുപിടിച്ച് ആൾക്കാർ നടക്കുന്നു. യാത്ര ചെയ്യുന്നു. പരസ്പരം പരിചയം പുതുക്കുന്നു. വെളിച്ചം ക്രമേണ കുറയുന്നു
 ഇപ്പോൾ രാത്രിയായ പ്രതീതി. രാത്രിക്കു യോജിച്ച ശബ്ദം. ഒരു അടഞ്ഞ കട കാണാംചെറിയ വെളിച്ചം വരുമ്പോൾ പുരുഷൻ മെല്ലെ മെല്ലെ പ്രവേശിക്കുന്നു. സസൂക്ഷ്മം കടയെ നിരീക്ഷിക്കുന്നു. തുടർന്ന് എവിടെയോ പോയി ഒരു പാര കൊണ്ടുവരുന്നു.പതുങ്ങി പതുങ്ങി കടയുടെ ഒരു ഭാഗം തുരക്കുന്നു. അകത്തു കടക്കുന്നു. രാത്രി ശബ്ദത്തോടൊപ്പം വെളിച്ചം ആവശ്യത്തിന് ആകാം. കടയ്ക്കുള്ളിലെ സാധനങ്ങൾ കണ്ട്  അതിശയിക്കുന്നു. കുറച്ച്  എടുത്ത് ആർത്തിയോടെ കഴിക്കുന്നു. വെള്ളം കുടിക്കുന്നു. പതിയെ ചില സാധനങ്ങൾ എടുത്ത് സ്വരൂപിച്ചു വെക്കുന്നു. ഒരു ചാക്കിൽ അവയെല്ലാം ഒതുക്കി കടയിൽ നിന്നും പുറത്തിറങ്ങുന്നു. പതുങ്ങി പതുങ്ങി നടന്നു പോകുന്നു. വെളിച്ചം കുറയുന്നു.)

സീൻ 4
(നഗരത്തിന്റെ ഒരു ഭാഗം. വെളിച്ചം ക്രമേണ കൂടുമ്പോൾ ഒരാൾക്കൂട്ടം കാണാം. )
കോറസ്1. ഇന്നലെ രാത്രി ആരോ കട കുത്തിതുറന്നു മോഷണം നടത്തിയിരിക്കുന്നു.
കോറസ്2. എന്തൊക്കെ കളവുപോയി.
കോറസ്3. ആൾക്കാരെ പറ്റിച്ച് ഉണ്ടാക്കിയതല്ലേ, പോട്ടെ. കുറേയൊക്കെ നേരുള്ള കള്ളൻ കൊണ്ടു പോകട്ടെ.
കോറസ്4.അങ്ങനെ വിട്ടാൽ  പറ്റില്ല . അവനെ നമുക്ക് കയ്യോടെ പിടിക്കണം.
കോറസ്1.അവന് ശരിക്കൊരു പണി കൊടുക്കണം.
കോറസ്2.ഇനി മേലാൽ വരുന്ന കള്ളന്മാർക്ക് ഇതൊരു താക്കീത് ആകണം.
കോറസ്3.ഒരു കാര്യം ചെയ്യാം. കിട്ടിയാൽ അവനെ നമുക്ക് കവലയിൽ കെട്ടിയിടണം.
കോറസ്4.അവനെ നമ്മൾ തെരുവിലൂടെ നടത്തണം. ചെണ്ടകൊട്ടണം.
 എല്ലാവരും ഒന്നിച്ച് : നമുക്ക് അവനെ തിരയാം
 (എല്ലാവരും പലവഴിക്ക്  തിരച്ചിൽ നടത്താൻ തീരുമാനിക്കുന്നു. പല വശങ്ങളിലേക്ക് പിരിഞ്ഞു പോകുന്നു. വെളിച്ചം മങ്ങുന്നു. വീണ്ടും വെളിച്ചം വരുമ്പോൾ കോറസ് ഓരോരുത്തരായി പ്രവേശിക്കുന്നു.) 
 സീൻ 5 
  കോറസ്1. കള്ളനൊരുത്തനെ കിട്ടിയേ..
കോറസ്2.കള്ളനെ പിടിച്ചേ..
കോറസ്3.തൊണ്ടിയും കിട്ടിയേ...
കോറസ്4.കള്ളം പറയുന്ന പെരുംകള്ളനാണെ..
കോറസ് 3: കൊണ്ട് വാ അവനെ. നമുക്ക് നോക്കാം
 (കോറസ് 1 പോകുന്നു. കള്ളനെ കെട്ടി  മർദ്ദിച്ച് കൊണ്ടുവരുന്നു. എല്ലാവരും ചേർന്ന് ചോദ്യം ചെയ്യുന്നു)
കോറസ്1. നീ കട്ടോ
കള്ളൻ. എനിക്ക് വിശക്കുന്നു.
കോറസ്2: നീ കട്ടോടാ
കള്ളൻ. എന്റെ കാടിനു വിശക്കുന്നു
കോറസ്3.നീ എന്തിനാടാ കട്ടത്
കള്ളൻ. എന്റെ കുട്ടികൾക്ക് വിശക്കുന്നു
കോറസ്4. നീ കട്ടൂ
കള്ളൻ.. ഞങ്ങൾക്ക് വിശക്കുന്നു
( എല്ലാവരും വിരൽ കള്ളന്റെ നേരെ ചൂണ്ടി നിൽക്കുന്നു. നിശബ്ദതകള്ളൻ മുന്നോട്ട് മെല്ലെ നടക്കുന്നു. ഒരു ഗാനം കേൾക്കുന്നു)
കാടിന്റെ മക്കൾ ഞങ്ങൾ... കണ്ണീരിന്റെ മക്കൾ ഞങ്ങൾ
കരയുന്നൊരു മക്കൾ ഞങ്ങൾ. വിശപ്പിന്റെ മക്കൾ ഞങ്ങൾ
കാക്കേണ്ട ഞങ്ങളെ...കാക്കേണ്ട ഞങ്ങളെ...
കാരുണ്യം കാട്ടാമല്ലോ....കാരുണ്യം കാട്ടാമല്ലോ....കാരുണ്യം കാട്ടാമല്ലോ
(പിന്നിലൂടെ സാവധാനം സ്ത്രീ കഥാപാത്രം കടന്നുവരുന്നു.)
 സ്ത്രീ. (ദേഷ്യത്തോടെ കൈചൂണ്ടി )നിങ്ങളെന്റെ മകനെയെന്തിന് ബന്ധിച്ചു.
(ദുഖത്തോടെ തലയ്ക്കു കൈവെച്ച് ) നിങ്ങളെന്റെ വിശപ്പിനെതിനു വിലപേശി.
(കോറസ് എല്ലാവരും കുറ്റബോധത്തോടെ മെല്ലെ മെല്ലെ തല കുനിഞ്ഞു നിൽക്കുന്നു. വെളിച്ചം മങ്ങുന്നു.)
                                            ... കർട്ടൻ...













Followers