മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Tuesday, November 27, 2018

ഡിസംബർ മാസ സാഹിത്യ ചർച്ച



കളവ്


ഇന്നലെയുദ്വേഗത്തിന്‍
മുള്‍മുനത്തലപ്പില്‍ നാം
നിന്നതു നേരെന്നാലു-
മാക്കഥാ ശേഷം വേണ്ട!

ഉത്തരാധുനികമി-
ക്കാലത്തു പരിണാമ-
ഗുപ്തിയേ മിഥ്യ, ശ്ളഥ
ചിത്ര വേഗമേ തഥ്യ.

കഥയെപ്പുതുകഥയാല്‍,പ്ര-
ണയത്തെപ്പുത്തന്‍
പ്രേമ വര്‍ണത്താല്‍ മായ്ച്ചു
പോകലേയിന്നിന്‍ നീതി

നാളേക്കു ചിരിക്കുന്ന പൂ-
വാവാനട വച്ചു രാക്കി-
നാക്കളെക്കാക്കേണ്ടൊ-
ക്കെയിന്നൊടുങ്ങണം

ഓരോരോ ദിനമോരോ
ജന്മമൊന്നിനും ഭൂത
ഭാവിയാല്‍ കൊളുത്തിട്ടു
വേണ്ടിനി തുടര്‍ച്ചകള്‍

ഹാ! പറന്നകലുന്നൊ-
രപ്പൂപ്പന്‍ താടിക്കൊപ്പം
ജീവിതം! (കവിതയി-
തെന്തൊരു കളവാടോ!)

രാജ്ഘട്ട്


ആദ്യമെത്തുമ്പോൾ കാലം
ശൈത്യം; തണുപ്പിന്റെ
കുത്ത,ലസ്ഥിയിൽ വരെ-
യെത്തവേ, പകുതിയും നഗ്‌ന-
നായവൻ, ഫക്കീർ
ഓർമ്മയിൽ ചിരിയായീ!

രണ്ടരപ്പതിറ്റാണ്ടിനുള്ളിൽ
വന്നില്ലാ പിന്നെ; ദില്ലിയിൽ
ഇടയ്ക്കിടെ വന്നിട്ടും ,
ഫക്കീറിന്റെ വഴികൾ പണ്ടേക്കാളും
മനസ്സിൽ തെളിഞ്ഞിട്ടും.

കടുത്ത ചൂടിൽ വീണ്ടും
പൊരിഞ്ഞെത്തുമ്പോൾ
തണൽ ചൂടിയ മരക്കൂട്ട-
ത്തടത്തിൽ; 'വൃക്ഷങ്ങളെ,
വിഗ്രഹങ്ങളെയല്ല പൂജ ചെയ്യുക'(1)
എന്നു ചിരിയായ്, ഗുജറാത്തി ബനിയാ
നിൽക്കുന്നുണ്ട്!.

ഭൂമിയെ നെഞ്ചിൽ ചേർത്തു
നടന്ന സന്യാസിയ്ക്കു, ചുടല-
ക്കളത്തിലും കല്ലിനാൽ ശിൽപ്പം(2)
തീർത്തു നാം പ്രതികാരം ചെയ്കേ,
'കല്ലിലും കരുണയെ തീർപ്പതാണെടോ
കർമ്മം', ചിരിച്ചോ ഫക്കീർ വീണ്ടും!

വിഷവായുവിലേക്ക് നേർത്തിറങ്ങു-
ന്നുണ്ടാത്‌മ ശുദ്ധിയിൽ വിരിയുന്ന
പ്രാർത്ഥനാലാപം, ഹിംസാക്രോശ ഭ്രാന്തി-
ലേക്കെത്താനുഴറുന്നനാഥമാം വാക്കിന്റെ
തെളിച്ചം; ഞാൻ മാത്ര നേരത്തേ-
ക്കനാസക്തി(3)യിൽ ലയിച്ചുവോ!

രാജ്ഘട്ടിലെത്തുമ്പോൾ ഞാൻ
മൗനിയാവുന്നൂ; 'സത്യം തന്നെടോ
ദൈവം'(4 ), തല തിരിച്ചിട്ടെൻ സന്ദേഹ
ചിത്തത്തെ ശിക്ഷിക്കുന്നൂ!
'എത്ര വൈരുധ്യങ്ങൾ നിൻ വാക്കിൽ !(5)'
ഞാൻ കുതറുമ്പോൾ
'വൈരുധ്യമല്ലോ മൊത്തം ജീവിതം'
ചിരിപ്പൂ നീ!

രാജ്ഘട്ടിലൊരു മാത്ര
തല ഞാൻ കുനിക്കുന്നൂ!
------------------------------------------------------------------------------------------------------
1. 'വൃക്ഷങ്ങൾക്ക് ദൗർലഭ്യമുള്ള ഒരു രാജ്യത്ത് , പ്രത്യേകിച്ചും വൃക്ഷാരാധന വളരെയധികം സാമ്പത്തിക പ്രസക്തി ഉള്ളതായിത്തീരുന്നു'

2. രാജ്ഘട്ടിൽ 2017 ലാണ് ഗാന്ധിയ്ക്ക് ഒരു പ്രതിമ ഉയർന്നത്

3  'അനാസക്തിയോഗം'- ഗാന്ധിയുടെ പ്രിയപ്പെട്ട തത്വം

4. 'ദൈവമാണ് സത്യം' എന്ന വാചകം തിരിച്ചിടുമ്പോൾ, സത്യത്തെ അന്വേഷിക്കാനും സത്യസന്ധമായി ജീവിക്കാനുമുള്ള ഉത്തരവാദിത്തം മത ഗ്രൻഥങ്ങളിൽ നിന്ന് ഓരോ മനുഷ്യന്റെയും മനസ്സാക്ഷിയിലേക്ക് മാറ്റി വയ്ക്കുന്നു  ഗാന്ധി . ആസ്തികനും നാസ്തികനും ഇവിടെ രക്ഷപ്പെടുക വയ്യ!

5. 'ഗാന്ധിയൻ വൈരുധ്യങ്ങളെ' സാഹചര്യങ്ങളും ഫലശ്രുതിയുമായി കൂട്ടിവായിക്കാതെ ഗാന്ധിയെ മനസ്സിലാക്കുക വയ്യ





കടലിലേക്ക്


ചുഴികളാഴത്തില്‍ വലി-
ച്ചെടുക്കുവാന്‍ വിടാതെ,യാ-
റ്റിലേക്കിറങ്ങാതാത്തണു-
പ്പനുഭവിക്കണം

ഒരു കുന്നും കേറാത-
തിന്‍റെ മോളിലെ
പ്രചണ്ഡ വാതത്തില്‍
ഇളകിയാടണം

ഒരു കിളിയായി-
ക്കുറുകാതങ്ങനെ
കിനാപ്പറക്കലിന്‍
വിഹഗ  വീക്ഷണം,
ഒരു മീനായ് വല-
ക്കുരുക്കിലാകാതെ
ജല സമൃദ്ധിയില്‍
പുളച്ചു നീന്തണം.

അണിയില്‍ ചേരുന്ന
സഖാവിനാല്‍ മുറി-
ഞ്ഞുരുകാനായ് ജാഥാ-
മുഖത്തണയാതെ,
നിരത്തു വക്കില്‍ നി-
ന്നൊ,ഴുകിപ്പോകുന്ന
പടയണികള്‍ തന്‍
ലഹരി മോന്തണം.

വിരഹത്തിന്‍ നോവി-
ലുലഞ്ഞു വിങ്ങാതെ
പ്രണയപ്പേമാരി
കടപുഴക്കാതെ,
പ്രണയത്തെ മാത്രം
പ്രണയിച്ചങ്ങനെ
കടലറിയാതെ
തിരയില്‍ മുങ്ങണം.

പറഞ്ഞിട്ടെന്തിനി,
പുഴയിലാഴുന്നൂ
കിളിയായ് മാനത്തു
ചിറകൊടിയുന്നു
കടലിലാഴത്തിലലി-
ഞ്ഞുലഞ്ഞാത്മ-
വ്യഥകളില്‍ ജീവന്‍
തിരയെടുക്കുന്നു!

പ്രവാസം


മലബാര്‍ ഹില്ലില്‍ മെല്ലെ
കാറോട്ടിക്കയറുമ്പോള്‍
നിനവില്‍ നിറയുന്നതാ-
തിര മലക്കേറ്റം.
കൊളാബാ കോസ് വേയിലെ
തിരക്കിലുഴലുമ്പോള്‍
പെരുമ്പാലൂരെക്കൊടിക്കയറ്റം
വെടിക്കെട്ട്...
ഓഫീസുമുറിയേഴാം നിലയില്‍
പുറക്കാഴ്ചമേല്‍ കണ്ണു പതിയവേ
മാവരപ്പാറയ്ക്കുമേല്‍ നിന്നപോല്‍...
മറൈന്‍ഡ്രൈവില്‍
പുലര്‍കാലത്തു നടക്കുമ്പോള്‍
കൈതപ്പൂമണം തിങ്ങും തോട്ടുവക്കിലോ.....

പിഴച്ച കണ്ണേ!
എത്ര വര്‍ഷമായ്
നിറഞ്ഞൊരീ നഗരക്കാഴ്ചയ്ക്കുമേല്‍
തുറന്നുവച്ചിട്ടും നീയിങ്ങനെ.....
______________________________________________
ജി.വിശ്വനാഥൻ
Mobile: 9004490130

0 comments:

Followers