മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Tuesday, January 31, 2017

ഫെബ്രുവരി മാസ സാഹിത്യ ചർച്ച

1. മരണജന്മം
ഇത്രകാലം
ഭൂമുഖത്ത് ജീവിച്ചിരുന്നപ്പോളൊന്നും
ആരുമതിന് തുനിഞ്ഞിട്ടില്ല
മരിച്ച്
മണിക്കൂറുകളായില്ല
എന്തായിരുന്നു ധൃതി !
ഈ മണ്ണിനിത്
എന്ത് തണുപ്പാ..
ഇത്രയും സ്വസ്ഥതയോടെ
കുഞ്ഞുനാളിൽ പോലും
കിടന്നിട്ടില്ല
ശാന്തി, സമാധാനം, സന്തോഷം എന്നൊക്കെ പറയുന്നത്
ഇവിടെ .....ഇവിടെയാണ് കൂട്ടരെ..
എന്താണത്?
ഒരുപാട് സുവിശേഷങ്ങളുരുവിട്ട
നാവിലേക്ക്
അരിച്ച് കയറുന്നത് ?
ഈ പാവം മണ്ണട്ടയെയാണോ ദൈവമേ
കാണുമ്പോഴൊക്കെ ഞാൻ
തല്ലികൊന്നിരുന്നത്..
ചിതലുകൾ
എല്ലുകളിൽ ചിത്രപണികൾ
തുടങ്ങികഴിഞ്ഞിരിക്കുന്നു
ഈ സർഗ്ഗപ്രതിഭകളെയാണോ
ദൈവമേ
കാണുമ്പോഴൊക്കെ ഞാൻ
തച്ച് കൊഴിച്ചിരുന്നത്..
ബാല്യത്തിൽ,വെളുത്തും
കൗമാരത്തിൽ,ചുവന്നും
യൗവന വാർദ്ധക്യങ്ങളിൽ
കറുത്തുമിരുന്ന തലച്ചോറിലിതാ
ഞാഞ്ഞുളുകൾ പുളയുന്നു
ഈ നിഷ്കളങ്കരെയാണല്ലോ ദൈവമേ
ഇരയായ് കണ്ടെന്നും ഞാൻ
ചൂണ്ടയിൽ കോർത്തിരുന്നത്..
ആഹ്..ആരാണത്
അടിവയറ്റിൽ
അവളുമാരിലും വിരുതാൽ
വിരൽത്തൊട്ട്
കാമനകളെയുണർത്തുന്നത്.
ഓ..വായ്ക്കരിയിട്ടതൊക്കെ
മുളച്ച് വേര് നീട്ടുന്നതാണ്
മുഴുവാനായും
വലിച്ചൂറ്റികൊള്ളൂ
ജീവിച്ചിരിക്കേ
അറുത്ത കൈക്ക് ഉപ്പ് തേക്കാത്തോനെന്ന
പാപം തീരട്ടെ..
നോക്കൂ....
ബോധമുള്ള കാലത്തൊക്കെ
'ഘർ വാപ്പസി' യെന്നും
'ലൗ ജിഹാദെ'ന്നും
പറഞ്ഞ് നടന്നോനെ
മണ്ണിതാ മണ്ണിലേക്ക്
മാർഗ്ഗം ചേർക്കുന്നു
2. ചോപ്പൻ
ഡാ അന്നെ ഏട്യോ കണ്ടിട്ടണ്ടല്ലോ
ഇയ്യാ കറമ്പൻ ചാത്തടെ
മോൻ പ്രദീപനല്ലേ ?
ഇയ്യാ നാട് വിട്ടുപോയ മമ്മദിന്റെ മോൻ സലീമല്ലേ?
ഇയ്യാ കടം വന്നു ചത്ത വറീതിന്റെ മോൻ ഇസഹാക്കല്ലേ?
ആദിവാസി
പട്ടയ വിതരണ തെരക്കിലോ
സർക്കരാശുപത്രിക്കു മുന്നിലെ
മരുന്ന് വിതരണ ക്യുലോ
കാലവർഷക്കെടുതിയില്
കുടി പോയോരുടെ
നിവേദന നെരേലോ
ഏട്യാ അന്നെ കണ്ടിട്ടുള്ളത്..?
ഡാ അൻറെ പെങ്ങടെ ഒാർമ്മ
തിരിച്ച് കിട്ട്യാ?
ഡാ അൻറെ ഉമ്മാൻറെ ദീനം ഭേദായാ?
ഡാ അൻറെ ആളുകൾ അനക്ക് പുൽക്കൂടെങ്കിലും
പണിഞ്ഞു തന്നാ?
ഇതെന്താടാ.. ഈ തെരുവായ തെരുവോളോക്കെ
ചൊവരായ ചൊവരുകളൊക്കെ
റോഡായ റോഡോളൊക്കെ
അൻറെ പടാണല്ലോ!
ഈയെന്താ വല്ല സിനിമേലും നടിച്ചാ?
രക്തസാക്ഷി, വിപ്ലവനക്ഷത്രം, ചോപ്പൻ അഭിവാദ്യം 
ഇതൊക്കെ ഈയ്യ് അഭിനയിച്ച സിനിമേൻറെ പേരോളാ ?
ഡാ... ഹിമാറെ
മന്ദബുദ്ധ്യോളിലെ മന്ദബുദ്ധ്യേ....
ഈയ്യ് അൻറെ നെഞ്ചിലെ ചോര മുഴോനും കൊടുത്തിട്ടും
അൻറെ കയ്യീപ്പിടിച്ചിരിക്കണ
കൊടിയെന്താഡാ
ചോക്കാത്തേ?
3. താമര
എന്ത്  ചന്തമുള്ള
പൂവാണല്ലേ !!!!!
അനന്തശയ്യയില്‍ കിടന്ന്
മയങ്ങുമ്പോഴും അതിനെ
താഴെവെക്കുന്നില്ല ഹരി
സൃഷ്ടി കര്‍മ്മത്തിലെ
തിരക്കുകള്‍ക്കിടയിലും
അതിന്‍ മേല്‍
സ്വസ്ഥനാകുന്നു ചതുര്‍മുഖന്‍
  .
ലക്ഷ്മി സുസ്മേരവദനയായ്
ധനമുല്പാദിപ്പിക്കുന്നതും,
സരസ്വതി വീണവാദനത്താല്‍-
വിദ്യയരുളുന്നതും,
അതില്‍ വാണുതന്നെ.
ഇതിനോളം വിശുദ്ധിയുള്ള
മറ്റൊരു സൗന്ദര്യവും
ഇല്ലതന്നെ  ഭൂവിൽ
കൂട്ടരേ.......
നിങ്ങളതിന്റെ
ചേറിലാണ്ടുകിടക്കുന്ന
വല്ലി കണ്ടിട്ടില്ലല്ലോ ?
മേലോട്ട് നോക്കിയാല്‍ കാണാം
വല്ലികള്‍ കൂടിച്ചേര്‍ന്നൊരു -
വലിയ കുരുക്കായ്
ശിരസ്സിനു  മീതെ
തൂങ്ങിക്കിടക്കുന്നത്
തൊട്ടടുത്ത നിമിഷം
പൂമാലയെന്ന വണ്ണം,
അത് നിങ്ങളുടെ
കഴുത്തില്‍ വീഴും !!
ശ്വാസം നിലക്കും മുമ്പേ
അലറിക്കരഞ്ഞേക്കണേ..
താണു-കേണു വീണ-
പേക്ഷിച്ചേക്കണേ...
സര്‍പ്പശയ്യയില്‍നിന്നു -
മൂരി നിവര്‍ത്തിയെഴുന്നേറ്റ്
ഹരിയോ ,,
സൃഷ്ടി കര്‍മ്മം
തെല്ലിട നിര്‍ത്തിവെച്ച്
ചതുര്‍മുഖനോ ,,
ധനോല്പാദം
അല്പനേരം മാറ്റി
ലക്ഷ്മിയോ ,,
വീണാവാദനം
മതിയാക്കി
സരസ്വതിയോ ,,
നിങ്ങളെ  രക്ഷിക്കാതിരിക്കില്ല
4 സമയം
അസൈനാര്‍ക്ക
അന്‍പത് കൊല്ലം
പേര്‍ഷ്യയില്‍ പോയി
സമയം കളഞ്ഞു.
നാണുവേട്ടന്‍
അന്‍പത്തിനാലു കൊല്ലം
തെങ്ങിനു തടം ഇട്ടും
പുരക്കെട്ടുമ്പോള്‍ ഓല എടുത്തുകൊടുത്തും
സമയം കളഞ്ഞു.
ആലിക്കുട്ടിമാഷ്
അന്‍പത്തിയെട്ട് കൊല്ലം
കുട്ടികളെ പഠിപ്പിച്ച് പഠിപ്പിച്ച്
സമയം കളഞ്ഞു
കാളി
അറുപത് വര്‍ഷം
പുറം പോക്കില്‍ കൊള്ളിനട്ടും
കണ്ടോരടെ കറ്റമെതിച്ചും
സമയം കളഞ്ഞു
കേമന്‍ രാമേട്ടന്‍ തന്നെ
എണ്‍പത് കൊല്ലമല്ലേ
ചങ്ങലക്കുള്ളിൽ  കിടന്ന്
സമയം കളഞ്ഞത്
5.
വിത്ത്
മാമ്പഴം തിന്ന്,
അവസാന ചാറും
രുചിച്ച്
വലിച്ചെറിയും മുമ്പേ
ഒരു മാത്ര നോക്കുക
അതിലുണ്ട്
തലമുറകൾക്കുള്ള തണലുകൾ
മാമ്പൂമണങ്ങൾ, ഊഞ്ഞാലാട്ടങ്ങൾ
ഒരിക്കലും  തീരാ മാമ്പഴകാലങ്ങൾ
എത്ര ചില്ലകൾ
അതിലെത്ര കൂടുകൾ
ഇത്തിൾകണ്ണികൾ, ഇടത്താവളങ്ങൾ
ഒരു ചുടല നിറയേ
നിറയേ വിറകുകള്‍

0 comments:

Followers