മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Monday, August 1, 2016

ഓഗസ്റ്റുമാസ സാഹിത്യ ചർച്ച

1.പ്രതിഷേധനിഷേധങ്ങൾ 
പച്ചപ്പുല്ലിന്നിടയിലൂടെയരിയ്ക്കുന്നൊരു  കുഞ്ഞു ചോണനുറുമ്പ്
കോലുമിഠായിയുടെ
മണം തേടി
പച്ചവിരിപ്പിൽ ഒറ്റപ്പുള്ളി കുത്തിയ
ചുവന്ന നിറം കണ്ട് കുതിയ്ക്കുകയായിരുന്നു.
നിലത്തുവീണ കോലു മിഠായി കുനിഞ്ഞെടുക്കുമ്പോൾ
അമർന്ന ഷൂസിനടിയിൽ
മണത്തിനും നിറത്തിനും ലക്ഷ്യമില്ലാതായി
ശബ്ദങ്ങളൊക്കെ  മൌനം തേടി..
നിറമില്ലാത്ത ചോര കഥയൊന്നും പറഞ്ഞില്ല താനും.
പിന്നാരു പ്രതിഷേധിയ്ക്കാൻ??
************************************
2. ഇനി പോകാം,വിട!

യാത്രപറയുന്നതിന്മുൻപ്
ഒരുനിമിഷം ! 
അസ്വസ്ഥതകളുടെ നീരൊഴുക്കൊക്കെ വറ്റിപ്പോയ,
പ്രതിഫലനം തേടാത്ത ,
എന്റെ കൺകളിൽ
നിനക്കു കവിതകൾ വിരിയിക്കാനാവില്ല. 
നീയെന്റെ കൺകളിലേയ്ക്കെത്തി നോക്കുമ്പോൾ
നീയെനിയ്ക്കാരാണെന്ന സത്യം നിനക്കു മനസ്സിലാക്കാനാവും‘
നമ്മളൊന്നിച്ചിരുന്നു പാടിയ ബ്ര്യാൻ ആഡംസിന്റെ വരികൾ,
നീ ഇപ്പോഴും ഓർക്കുന്നോ എന്നറിയാൻ മാത്രം കൊതി.
ഇനിയും ഞാൻ കാണാൻ മറന്ന ചില സ്വപ്നങ്ങൾ
ഉറഞ്ഞ കണ്ണീരിന്റെ മരവിപ്പിൽ
ഇന്നും പച്ചകൾ തേടുന്നുണ്ടാവാംപ്രണയപ്പച്ചകളെ.
അവയെങ്ങാനും നിന്റെ മിഴികളുടെ തീക്ഷ്ണതകളിൽ
പൊട്ടിമുളച്ചാലോ എന്ന ഭയം മാത്രമേ എനിയ്ക്കിപ്പോഴുള്ളൂ.
ഇനി പോകാംവിട!
**************************************************************

3.കാലനക്കംകാലനനക്കം.. 
മുറ്റത്ത് കാലനക്കം
ചുരുട്ടിമടക്കിയ കയർവടങ്ങൾ ചുമലുകളിൽ,
കൈകളിൽ മഴു.
 
പുരമുകളിലേയ്ക്കു ചാഞ്ഞു നിൽക്കുന്ന 
മാവിൻ ശിഖരങ്ങൾ മൊഴിഞ്ഞേക്കാം,
മുറ്റത്തു കാലനനക്കം.
 
കഴിഞ്ഞ സീസണിലും തന്ന മധുരമേറിയ മാങ്ങകൾ
ഓർക്കുന്നില്ലേമാവു ചോദിയ്ക്കുന്നുണ്ട്,
കേൾക്കാഞ്ഞിട്ടല്ല,
 
ആ മാങ്ങകളുടെ കനമല്ലേ ശിഖരങ്ങളെയിത്രയധികം
താഴോട്ടു കൊണ്ടുവന്നതെന്നും  ചോദിക്കുമായിരിക്കും,
അറിയാഞ്ഞിട്ടല്ല.
 
മുറ്റത്തു വടവും പിടിച്ചു
മുകളിലേയ്ക്കു ദൃഷ്ടിയുഴിയുന്നവർ
എന്നെ പീഡിപ്പിയ്ക്കുന്നത് കാണാനാവുന്നില്ലെ എന്നു മാവു വീണ്ടും.
 
ചാരി വച്ച കോണി നിലത്തു വീഴുന്നു.
സഹതാപപ്രകടനമാണോ?
അതോ കൈ കഴുകലോ?
 
മാവേ...
ഒക്കെ നിന്റെ  നന്മയ്ക്കായിട്ടാണെന്ന
സ്ത്രീകളോടുള്ള സ്ഥിരം പല്ലവി ഞാൻ നിന്നോടുമാവർത്തിയ്ക്കട്ടേ!
 
നീ മോഹത്തളിരുകളുമായി പുതിയ ശിഖരങ്ങളെ
ഉയർത്തിക്കൊണ്ടേയിരിയ്ക്കൂ,
തലയാട്ടി പ്രതിഷേധിക്കാനായിട്ടെങ്കിലും.
കാലനനക്കങ്ങൾ ഇനിയും വന്നേയ്ക്കാമെങ്കിലും.

 4.ഇതു ജീവിതം
 ഒരു പൂപ്പുഞ്ചിരിയേകവേ
മുള്ളുകൊണ്ടതിനൊരു കീറൽ
എന്തിനെന്നു ചോദിയ്ക്കണമെന്നുണ്ട്.
 
കരിമ്പടം പുതച്ച മനസ്സുകൾ
ഉൾപ്പൊത്തുകളിൽ കരിനാഗങ്ങൾ വാഴും
കരിങ്കുളങ്ങൾ.
 
നിറഞ്ഞൊഴിഞ്ഞേ തീരൂ
അസ്ഥാനത്തായവയ്ക്കു ശരവ്യമാകുമ്പോൾ
അത്ഭുതവും അമ്പരപ്പും.
 
ഒഴിഞ്ഞു മാറാനാകാത്ത ആക്രമണരീതി
കരുതലുകൾക്കുമപ്പുറമാകുമ്പോൾ
മനസ്സിലെ പക്ഷിയുടെ വിഷാദഗീതം.
 
വിഷം തേടും വഴികൾ  
വിഷം പടരും വൈവിദ്ധ്യങ്ങൾ
എന്നിലെന്തേ അത്ഭുതമുണ്ടാക്കുന്നില്ല?

കെട്ടിക്കിടക്കുന്ന ജലത്തിനു
നഷ്ടപ്പെടുന്ന നൈർമ്മല്യം.
ഇതു ജീവിതം!



5.യാത്രകൾപ്രതീക്ഷകൾ

ഒരിത്തിരി നോവ് ഇനിയും ബാക്കി…..
ഉയരുന്ന പുകയൊരുക്കുന്ന തിരശ്ശീല ,
വിജനമായിക്കൊണ്ടിരിയ്ക്കുന്ന മുറ്റം,
മുറ്റത്തിന്റെ കോണിലെ അനാഥമായ
പച്ചക്കറിത്തോട്ടം .
കാറ്റിലാടുന്ന മുളകിൻ തൈത്തലപ്പുകൾ,
അറിയാതെയുയരുന്ന വിങ്ങിപ്പൊട്ടലുകൾ,
ഒരുപാടോർമ്മകൾക്ക് പുനർജ്ജനനം.
 
കുറെയേറെമുഖങ്ങളും,
കുറെയേറെ വാത്സല്യവും,
എവിടെ നിന്നോ ഒഴുകിയെത്തുന്നുവോ?
ചുറ്റും സാന്ത്വനമുയർത്താനെത്തിയവരിൽ
രൂപമില്ലാത്തവർ നിറയുന്നുവോ?
 
യാത്രാമൊഴികൾക്കിവിടെ സ്ഥാനമില്ല.
വീണ്ടും കണ്ടുമുട്ടാനായൊരു കാത്തിരിപ്പുമില്ല.
പുകച്ചുരുളുകൾക്കൊത്തുയരുന്നു
പ്രതീക്ഷകളുടെ വ്യർത്ഥത .
 
 
എനിയ്ക്കൊന്നു കരയണമെന്നുണ്ട്
ഹൃദയത്തിനു ഭാരം കൂടുന്നെന്നറിയുന്നു
നഷ്ടക്കണക്കെടുക്കാൻ മനസ്സിനെന്നും
ധൃതിയാണല്ലോ.
 
6.മഴയോർമ്മ
 
 
മഴയുള്ള നാളുകളിൽ മാത്രം
മുളയെടുക്കുന്ന ചില ഓർമ്മകളുണ്ട്,
അവയ്ക്കുണ്ടൊരു പ്രത്യേക ഗന്ധവും.
 
പുതുമഴയുടേതല്ല,
പുതുപൂക്കളുടേതുമല്ല,
ഈറൻ കാറ്റല്ല തരുന്നതും,
പക്ഷേ ഏറെ ഹൃദ്യം.
 
 
ഉറവിടമറിയാനായിത്തിടുക്കം,
കഷ്ടപ്പെട്ടു കണ്ടുപിടിച്ചപ്പോൾ
ഏറെയത്ഭുതം!
കാരണംഎന്റെയുള്ളിൽ നിന്നു തന്നെയായിരുന്നു
പുറത്തേയ്ക്കൊഴുകിയിരുന്നതെന്ന്
 ഞാൻ മറന്നതിൽ.
 
 
ചില മഴത്തുള്ളികൾക്കിടയിലൂടെ
മനസ്സിലേയ്ക്കാണ്ടിറങ്ങി
ഉള്ളറകളിലെവിടെയോ കുടുങ്ങി,
ഞാനും നീയും തുടച്ചുകളയാൻ മറന്ന
പ്രണയത്തുള്ളികളുടെ ബാക്കിപത്രം.
 
എനിയ്ക്കത്ഭുതം, വീണ്ടും.
അവയ്ക്കിന്നും സുഗന്ധം.
കൊഴിഞ്ഞ വർഷ സന്ധ്യകൾ
പകരുമ്പോഴത്തെപ്പോലെത്തന്നെ.
 
 




0 comments:

Followers