മുരളീകൃഷ്ണന്റെ കവിതകൾ
-------------
കുടകൾ
-------------പാടവരമ്പിലേക്ക്
തിരിച്ച
താമരവില്ലുകളുള്ള
തപാൽക്കുടയോട് ചിരിച്ച്
മഴയിൽ തുള്ളിച്ചാടി
പുള്ളിക്കുട
മുറ്റത്തെത്തിയപ്പോൾ,പൂമുഖത്തിണ്ണയിൽ
മുറുക്കിച്ചുവന്നിരുന്ന
പഴംകുട മൊഴിഞ്ഞു.
'പോയി മേക്കഴുക്'...ആസകലം മണ്ണും ചളിയും'പാതി നിവരാനാവാതെ
അടുക്കള ജനാലയിലൂടെ
പുറത്തേക്കു നോക്കി
കരിയും മെഴുക്കും പുരണ്ട
ഒരു നനഞ്ഞ കുട
അപ്പോഴും
വെയിലിനെ സ്വപ്നം കണ്ടു.

***
------------------------
പെണ്സിൽ
മുറി
-------------------------പീഡിപ്പിച്ച്
മുറിയിലടയ്ക്കപ്പെട്ട
അവളെ,ഇന്നലെയാണ്
അവൻ
മോചിപ്പിച്ചത്.
മുഖം
കൂർപ്പിക്കാതെ
അവന്റെ വിരലുകൾ
മുറുകെ പിടിച്ചുകൊണ്ട്
അവളിപ്പോൾ
പുറത്തെ ചുമർ നിറയെ
കിളികളും പൂക്കളും
വരഞ്ഞുകൊണ്ടിരിക്കുന്നു.
പ്ലാസ്റ്റിക് പായും
റബർ തലയിണയും
അലസമായി കിടക്കുന്ന
മുറി തുറന്ന്,അവളെ മാത്രം
തിരഞ്ഞുകൊണ്ടിരിക്കുന്നു...അകത്തേക്ക് കണ്ണുകൾ പായിച്ച്
മുറുക്കിപ്പിടിച്ച കോമ്പസുമായി
മറ്റൊരുവൻ...

--------------------------------
പൂക്കളുടെ
പള്ളിക്കൂടം
---------------------------------ഓണപ്പൂട്ടു
കഴിഞ്ഞ്
നിറപ്പകിട്ടോടെ
പൂക്കളുടെ പള്ളിക്കൂടം..
'എന്തേ..തൊട്ടാവാടി,ഇക്കൊല്ലോം
നെനക്കോണണ്ടായില്ലേ..?'ചെമ്പക ടീച്ചർ
പുരികമുയർത്തിയപ്പോൾ
പൂച്ചെണ്ടുകളെല്ലാം
കുലുങ്ങിച്ചിരിച്ചു.
'കഴിഞ്ഞ കൊല്ലം
അമ്മാവൻ മരിച്ചൂത്രേ..'കോളാമ്പിപ്പൂ
കുരവയിട്ടു.
'അതിനു മുൻപത്തെ കൊല്ലം
അമ്മൂമ്മ ചത്തൂന്ന്..'കോൽപ്പൂവ്
താളം പിടിച്ചു.
'രണ്ടുകൊല്ലം മുൻപേ..അപ്പൂപ്പൻ 'വടി' യായതാ..'ചെമ്പരത്തിപ്പൂ
വായപൊത്തി.
'ടീച്ചറേ,ഇല്ലാത്തോരെയല്ലേ
കൊല്ലാൻ പറ്റൂ....ഒരാൾ പണ്ടേ മരിച്ചു പോയതാ..അതോണ്ട്...ഞങ്ങക്കിനി
ഒരിക്കലും ഓണണ്ടാവില്ല..'
'അതാരാ തൊട്ടാവാടി..?'ടീച്ചർ പുരികം ചുളിച്ചു.
'ദൈവോന്നും വിളിക്കും..പടച്ചോനെന്നും വിളിക്കും....'
തൊണ്ടയിൽ
മുള്ളുടക്കിയ
ടീച്ചർക്ക് മുന്നിലൂടെ
തൊട്ടാവാടി
പുറത്തേക്ക് പടർന്നു..
ചെടിയിലകളെല്ലാം കൂമ്പി,പൂക്കളൊക്കെ വാടി,ഇരുട്ടു പരന്ന്
പൂക്കളുടെ പള്ളിക്കൂടം...

----------------------
ആറാം
നമ്പര്‍
----------------------കുട്ടിക്കാലത്ത്
-പുതിയങ്ങാടി
നേര്ച്ചക്കും
ഗരുഡന് കാവിലാഴ്ച്ചക്കും
വാങ്ങാറുള്ള
മധുരപലഹാരം.
പഠിക്കുമ്പോള്‍,രുദ്രാക്ഷം കെട്ടിയ
ഭക്തി.
വളര്‍ന്നപ്പോള്‍,
'ദ ഒമന്‍' എന്ന ആംഗല സിനിമ
പകര്‍ന്ന ഭയം.
ചിലപ്പോഴൊക്കെ
തമ്പുരാന് കഥകളുടെ
ആവേശം...ക്രിക്കറ്റ് ലഹരിയുടെ
ഉയരങ്ങള്‍.
ഇപ്പോഴിതാ..പൊട്ടു തൊട്ട്,സാരിയുടുത്തൊരുവന്‍
കൈകൊട്ടിയടുക്കുന്നു..
അടക്കിയൊതുക്കുന്ന
പെണ്‍ചിരികള്‍ക്കും,പറന്നെത്തുന്ന
പുരുഷപരിഹാസങ്ങള്‍ക്കും,മടങ്ങിച്ചുരുങ്ങുന്ന
കുഞ്ഞിപ്പേടികള്‍ക്കും മദ്ധ്യേ -കൈപ്പത്തിയാല്‍
മൂര്‍ദ്ധാവിലൊരു മുറിവുകോറി
ആ സഹനം
മുന്പില്
തലകുത്തി നിന്നു ചോദിക്കുന്നു
പുരുഷ ശരീരത്തില്‍
കുടുങ്ങിപ്പോയതാണ്....
'ആരാണെന്നെ പുറത്തെടുക്കുക?'
---------------------------------------------------------------------------------------------
(ആറാം നമ്പര്‍ = ചക്ക, ഹിജഡ, അലി, ഗുഡ്, ഗാണ്ടു, യൂനക് .......)

----------------------സുന്ദരിക്കോത
-----------------------വീട്ടുപറമ്പിന്റെ
വേലിയിറമ്പില്‍
പണ്ടും നിന്നെ കണ്ടിട്ടുണ്ട്
ബോംബെക്കാരിയാണെന്നും
അല്ല, സിംഗപ്പൂരുകാരിയാണെന്നും
അന്നേയുണ്ടായിരുന്നു രണ്ടു പക്ഷം
പാലുപോലെയാണെന്ന്
കറവക്കാരന് ഭാസ്കരേട്ടനും
മുട്ടയിലെ മഞ്ഞക്കരുവാണെന്ന്
ഒസ്സാന് ഹൈദ്രോസും
ആട്ടിറച്ചിക്ക് സമാനമെന്ന്
അറവുകാരന് അവറാനും
പറഞ്ഞു നടന്നിരുന്നു
വിളറിവെളുത്ത ആണ്പിള്ളേര്ക്ക്
ഇരുമ്പുകമ്പിയുടെ വീര്യത്തിന്
അത്യുഗ്രന്‍ സാധനമെന്ന്
വായനശാലയിലും കേട്ടിട്ടുണ്ട്
അന്തസ്സു കുറഞ്ഞോളാണെന്ന്
ഓമനേടത്തിയും കൂട്ടരും
പരദൂഷണം പറഞ്ഞപ്പോഴും
വാസു മാഷ് മാത്രം
പുകഴ്ത്തിപ്പാടിയിരുന്നു
ഇന്നാണൊന്ന്
ചേര്‍ത്തു പിടിക്കാനൊത്തത് ...എന്തൊരു കൊഴുത്ത ശരീരം..പ്രായം തോന്നിക്കുന്നേയില്ല...നീയങ്ങു വളര്‍ന്നു തുടുത്തല്ലോടീ...
ഇനി
ഒരിടത്ത്
ഒളിപ്പിച്ചു കിടത്തി
പതുക്കെ പതുക്കെ പാകപ്പെടുത്തി
കാത്തു വെയ്ക്കാതെ..ഒറ്റയ്ക്ക്...മതിവരുവോളം...എന്തൊരു രുചിയായിരിക്കും!
ആദ്യം
നിന്നെയൊന്നു
കുളിപ്പിച്ചെടുക്കട്ടെടീ...എന്റെ മധുരച്ചീരെ..വേലിയിറമ്പിലെ
സുന്ദരിക്കോതേ...!

-------------------------------------കൊതുകുകളുടെ
ശ്മശാനം
-------------------------------------സന്ധ്യ
മുതലാണ്
എന്റെ കിടപ്പുമുറി
കൊതുകകളുടെ
ശ്മശാനമായി മാറുന്നത്.സന്ധ്യക്ക് മുൻപേ
ജനവാതിലുകളെല്ലാം
കൊട്ടിയടച്ചാലും
രാത്രി മുഴുവൻ
വലയ്ക്കുള്ളിൽ ഒതുങ്ങിക്കിടന്നാലും
മാമാങ്കത്തിനൊരുങ്ങിയ
ചാവേർപ്പടയായി
അവ ഒറ്റക്കും കൂട്ടമായും
വന്നുകൊണ്ടേയിരിക്കും.
ആമ മാർക്ക് മുതൽ
നാനാതരം ചുരുളൻ തിരികളും
എത്രയോ കൊതുകു നിവാരിണികളും
കിണഞ്ഞു പരിശ്രമിച്ചിട്ടും,പിൻ തിരിയാതെ,യുദ്ധവിമാനങ്ങളുടെ
ആക്രമണോത്സുകതയോടെ
അവ പറന്നുകൊണ്ടേയിരിക്കും.ചൈനക്കാർ നിർമ്മിച്ചയച്ച
റാക്കറ്റുകളുമേന്തി
ഭാര്യയും മക്കളും
കളത്തിലിറങ്ങുമ്പോൾ
എന്റെ കണ്ണുകളിൽ
ആഗോളവല്‍ക്കരണത്തിന്റെ
വല കെട്ടാൻ തുടങ്ങും.റാക്കറ്റുകൾ വീശിക്കളിക്കുന്ന
കുട്ടികൾക്കിടയിൽ
ഞാൻ 'ബോബനും മോളിയും' തിരയും.വീറോടെ
കുട്ടികൾ റാക്കറ്റുകൾ വീശുമ്പോൾ
കണ് മുൻപിൽ
ഒരു രുധിരമഹാകാളിക്കാവ്
പടക്കം പൊട്ടിച്ചു നില്ക്കും.നാസികയിലൂടെ
കൊതുകകളുടെ കരിഞ്ഞ മണം
ഏതോ നാസിത്താവളത്തിന്റെ
ചരിത്രസാക്ഷ്യത്തിലേക്കെന്നപോലെ
എന്നെ വലിച്ചിഴയ്ക്കും.ഒരായിരം കമ്പികൾ മീട്ടി
പൂർവ്വ ജന്മത്തിലെ
അടിമകളുടെ സംഘനാദമായി
കിടപ്പറയിലേക്ക്
വന്നു കൊണ്ടേയിരിക്കുന്ന
പുതിയ കൊതുകുകളിൽ
ജീവശാസ്ത്ര പുസ്തകത്തിനടിയിൽ നിന്നും
രക്ഷപ്പെട്ട ഒന്ന് ചോദിച്ചു:
"ഭക്ഷ്യ ശ്രുംഗലയിലെ
പ്രധാന കണ്ണികളല്ലേ, ഞങ്ങളും.."കൊതുകുകളുടെ ശ്മശാനത്തിൽ
ഉത്തരം മുട്ടിയപ്പോൾ
എന്റെ ചോരയൂറ്റിക്കുടിച്ചുകൊണ്ട്
അത് പാറിപ്പറന്നു...
നിഴലുകൾ നൃത്തം ചെയ്യുന്ന
ആഘോഷത്തിമർപ്പിൽ
പടക്കം പൊട്ടിത്തീരുകയാണ്...ചോരയുടെ കരിഞ്ഞ മണം
അന്തരീക്ഷത്തെ
മത്തു പിടിപ്പിക്കുകയാണ്...സ്വപ്നങ്ങളുടെ ശ്മശാനത്തിൽ
ഉറക്കം വറ്റിയ ഒരു കാവല്ക്കാരൻ കൊതുക്
വെളിച്ചം കാത്തു കിടക്കുകയാണ് ....
***
-----------ഒരു മഴ
------------എന്റെ വരാന്തയിലേക്ക്
പറന്നു വരുന്നുണ്ട്..പൊലീസ് ലാത്തിച്ചാർജ്ജിൽ
വിരണ്ടോടിയ
സമര വിദ്യാർത്ഥികളെപ്പോലെ
ഒരു മഴ..
കളി മൈതാനങ്ങളിലെ
ആരവം പോലെ
കോണ്‍ക്രീറ്റ് കാട്ടിലേക്ക്
അത് ചിതറിപ്പരക്കുന്നുണ്ട്..
ഓർമ്മകളുടെ ബ്രഷ് തൊട്ട
പോയകാലത്തിന്
കളിമണ്ണിന്റെ മണവും നിറവും..
താജ്മഹൽ വരയ്ക്കാനായി
നിവർത്തിവെച്ച
രാവിന്റെ ക്യാൻവാസിൽ
കിടന്നാടുന്നുണ്ട് ..പ്രണയമരത്തിൽ തൂങ്ങിമരിച്ച
ഒരു ശരീരം.
പതുക്കെ പതുക്കെ
ക്യാൻവാസിൽ നിറയുന്നുണ്ട്..പുര കെട്ടിമേയാത്ത
ഒരിടവമാസം..ചിതൽ തിന്നൊരു മേൽക്കൂര..ഒറ്റമരക്കൊമ്പിൽ നിന്ന്
കാറ്റിനൊപ്പം
നനഞ്ഞടർന്നു വീണ
വാഴനാരും കരിയിലയും
കൊണ്ടുണ്ടാക്കിയൊരു
കിളിക്കൂട് ..അലമുറയിടുന്നൊരു
കർക്കിടകം..
ജനവാതിലുകളടച്ചിട്ടും
ഇപ്പോഴും
കിതച്ചു നിൽക്കുന്നുണ്ട്..ഒരു മഴ....അകത്തോ.. പുറത്തോ..?

----------------------------------------------രാവീട്ടിലേക്ക്
പകലോൻ വിരുന്നു വന്നപ്പോൾ
-----------------------------------------------
- ഇലകൾക്കായിരുന്നു സംശയം
ഇല്ലായ്മതൻ ചോറ്
വെന്തതെങ്ങനെ മൂടും?
- ഗന്ധരാജനായിരുന്നു പരാതി
മറ്റുള്ള പൂക്കൾക്കൊപ്പം
വിടർന്നാലഴുക്കാവും!
- കാറ്റിനായിരുന്നു പേടി
വീശുന്ന വഴി കണ്ടാൽ
മനുഷ്യർ വീടുണ്ടാക്കും!
- ചീവീടിനായിരുന്നു പരിഭവം
കേൾക്കുകില്ലാരും വേറി-ട്ടൊച്ച വെച്ചിടുമെന്നെ!
- നിലാവിനായിരുന്നു നീരസം
എന്തിതിനെന്നെക്കാളും
ചന്തമുണ്ടെന്നോ? കള്ളം!
- ഇണകൾക്കായിരുന്നു സമ്മർദ്ദം
രഹസ്യ വേഴ്ച്ചക്കാര്യം
പരസ്യപ്പെട്ടാലയ്യേ..!
ഇപ്പോൾ
- കടലാണ് ഇരമ്പിച്ചോദിക്കുന്നത്
പകലോൻ മുങ്ങിച്ചത്ത-താത്മഹത്യയോ കൊലയോ?

-----------------------
മതിലൊച്ചകൾ
------------------------
(1)
ഒരു പുറത്തു നിന്നും
മറുപുറത്തേക്കു
നോക്കുന്നവരെല്ലാം
എന്റെ ഒരു വശമേ
കാണാറുള്ളൂ ...
എങ്കിലും,
കൂട്ടിക്കുഴയാവുന്ന പ്രശ്നങ്ങളില്‍നിന്നും
പലതിനെയും വേറിട്ട് നിര്‍ത്തുന്നത്
അച്ചടക്കമുള്ള, കരുണയില്ലാത്ത
എന്റെ നില്‍പ്പ് തന്നെയാണ്.
പരസ്പരം സ്വാതന്ത്ര്യത്തെക്കുറിച്ച്
പുലമ്പുമ്പോള്‍
എന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചോര്ക്കാന്
ആര്‍ക്കു നേരം?
മഞ്ഞും മഴയും വെയിലുമേറ്റ്
രാവും പകലുമില്ലാത്ത എന്റെ നില്‍പ്പ്..
പ്രകൃതി ക്ഷോഭങ്ങളിലും യുദ്ധങ്ങളിലും
എനിക്കുള്ള വേദന...
ആരറിയാന്‍?
എന്റെ ദുര്‍ബലതയെക്കുറിച്ച് മാത്രമേ
ആരും പറയാറുള്ളൂ, കേള്‍ക്കാറുള്ളൂ..
എഴുതാറുള്ളൂ, വായിക്കാറുള്ളൂ...
ഞാന്‍ വെടിയുണ്ടകളേറ്റുവാങ്ങുന്നതും

അപകടങ്ങളെ
വാരിപ്പുണരുന്നതും
ബോംബുവര്‍ഷങ്ങളില്‍
രക്തസാക്ഷിയാവുന്നതും
നിങ്ങളറിയുന്നുണ്ട് ..അതിക്രമിച്ചു കയറുന്നവര്‍ക്കുപോലും
ഞാനൊരു താക്കീതല്ല..തടസ്സമാണത്രെ ..!
പരസ്യം ചെയ്യാന്‍...കുപ്പക്കൂമ്പാരം ചേര്‍ത്തു വെക്കാന്‍..വേശ്യകളുമായി വിലപേശാന്‍..മുറി ബീഡിയും പാട്ട വെള്ളവുമായി
കുന്തിച്ചിരിക്കാന്‍ പോലും...നാണമില്ലാതെ....
എന്നാലും
പക്ഷം ചേരാത്ത
എന്റെ അസ്തിത്വത്തെക്കുറിച്ചെങ്കിലും
എന്നെങ്കിലും, ആരെങ്കിലും, ഒരു വാക്ക്.....
(2)

ഞാനിങ്ങനെയൊക്കെ പറഞ്ഞുപോകുമെന്നാണ്
നിങ്ങള്‍ കരുതിയതല്ലേ..എന്നാല്‍ നിങ്ങള്‍ക്കു തെറ്റി..
അടിമകളുടെ സങ്കടവും
ആദിവാസി മൌനവും രുചിക്കുന്നതുപോലെ
ഇത് കേട്ട് നിങ്ങളങ്ങനെ സുഖിക്കണ്ട..!
എന്റെ ശിലാജാഡ്യതയില്
ദൃഡനിശ്ചയമുണ്ട്
എന്റെ മൂകത രാക്ഷസമൌനമാണ് ..ഒരു കശേരു.. ഒന്നിളക്കിയാല്‍ മാത്രം മതി..മഹാപ്രളയത്തിന് ...പലായനങ്ങള്‍ക്കും വിഘടനവാദങ്ങള്‍ക്കും
ചാരവൃത്തിക്കും എനിക്ക് വഴി തുറക്കാം...പോരാട്ടങ്ങളില്‍..നിങ്ങളിലാരേയും എനിക്ക് തോല്‍പ്പിക്കാം...പുത്തന്‍ ജാലിയന്വാലാബാഗുകള് കണ്ട്
നിങ്ങളെ ചുറ്റിനിന്നെനിക്ക് ചിരിക്കാം...എന്തിനധികം!നിങ്ങള്‍ മറഞ്ഞിരിക്കുമ്പോള്‍..തലയിലേക്ക് ഒരു കല്ലടര് മാത്രം മതി....
നിങ്ങളുടെ പുത്തന്തലമുറതന്നെ
വീണ്ടുമെന്നെ കെട്ടിപ്പൊക്കും...എന്റെ സാന്നിദ്ധ്യമില്ലാതെ
അവര്‍ക്കെങ്ങനെ ഉറങ്ങാന്‍ കഴിയും?
അതിനാല്‍, സൂക്ഷിക്കുക..നിങ്ങള്‍ ഇരിക്കുമ്പോഴും കിടക്കുമ്പോഴും
ഞാന്‍ നില്ക്കുകതന്നെയാണെന്ന് ..എന്റെ മനപ്പൂര്‍വ്വമുള്ള മൌനം
അപകടകരമായേക്കാമെന്ന് ..
ഓര്‍ക്കുക..!എനിക്കും രണ്ടു വശമുണ്ടെന്ന്....
***
-----------------------------------------------------------------
കടൽ
മണമുള്ള മഴ
------------------------------------------------------------------
നരിമാൻ
മുനമ്പിലെ ചാറ്റൽ മഴയിൽ, ഒരു
നീലപ്പക്ഷിയ്ക്കൊപ്പം
ദേശാടനക്കഥകൾ
കൊത്തിപ്പെറുക്കിത്തീരുന്നതിനു മുൻപേ, സൂര്യനെല്ലിയ്ക്ക ഉപ്പിലിട്ട കടൽ ഭരണിക്കുമേൽ
കറുത്ത ശീല മൂടിക്കെട്ടി
കടന്നുപോയ സന്ധ്യ...അമേരിക്കൻ ബെർഗ്ഗറിനോടും
പിസ്സയോടും പെപ്സിയോടുമുള്ള
കാപ്പിക്കണ്ണുകളിലെ വെറുപ്പ് മറച്ച്, ഇഡ്ഡലിയും സാമ്പാറും ദോശയും രുചിയിട്ട
ദ്രാവിഡച്ചിരിയിൽ ഒരു തമിഴ് മൊഴി....
"ഈ രാവണനെ എനിക്ക് പണ്ടേ ഇഷ്ടായിരുന്നു... ഇപ്പോഴും...മാറ്റമൊന്നുമില്ല..!എന്താടാ, ഞാൻ മണ്ടോദരിയായാലോ ?" അകത്തെ രാവണോദയം മറച്ചു പിടിച്ചും
സീതയുടേയും ലവ കുശൻമാരുടേയും
ദൂരധ്വനികൾക്ക് മറുപടി കൊടുത്തും, അധികം വൈകാതെ
രാമനാട്യത്തിലൊരു യാത്രാമംഗളം...ഒടുവിൽ , നീലപ്പക്ഷിയേയും വഹിച്ചൊരു ടാക്സി, പുഷ്പക വിമാനം പോലെ എതിർ ദിശയിലെ
ഫ്ലൈ ഓവറിലേക്കു പറന്നു പൊങ്ങവേ, രാമ രൂപങ്ങളിൽ ഒളിച്ചു വെയ്ക്കുന്ന
രാവണ ഹൃദയങ്ങളൊക്കെ
ഏതു പുതിയ 'രാവായണ'ത്തിൽ
വായിക്കപ്പെടുമെന്നോർത്ത്...തിരിഞ്ഞു നടക്കുമ്പോൾ, അകലെ...സേതു ബന്ധനം കണക്കെ
രാജ്ഞിയുടെ നെക്ലേസ് ...രാമരാവണ യുദ്ധത്തിനു തയ്യാറായി
വീണ്ടും പഴയൊരു മനസ്സ്... തോരാതെ .... കടൽ മണമുള്ള മഴ...!