പ്രിയപ്പെട്ട അക്ഷരസ്‌നേഹികളേ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ മെയ് മാസം ആദ്യഞായറാഴ്ച (03-05-2015) യുവ കഥാകൃത്ത് ശ്രീ ജോസഫ് സെബാസ്റ്റ്യന്‍ 'കാണാതെപോകുന്നവര്‍', 'ഞണ്ടുകള്‍' എന്നീ കഥകള്‍ അവതരിപ്പിക്കും. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കെടുക്കും.ജോസഫ് സെബാസ്റ്റ്യന്റെ കഥകള്‍
കാണാതെപോകുന്നവര്‍
എങ്ങോട്ടെയ്ക്കോ ഇറങ്ങിപ്പോയതുപോലെ വീട്ടിൽനിന്ന് സുകുമാരനെ കാണാതാവുകയായിരുന്നു. യാത്രപറയാൻ കല്യാണപ്പെണ്ണിന്റെ 'അച്ഛനെ' തിരയുമ്പോഴാണ് അയാളെ കാണാനില്ലെന്ന് എല്ലാവരും അറിഞ്ഞത്. സ്വന്തം അച്ഛനല്ലെങ്കിലും ഒരച്ഛനെക്കാളധികം വാരിക്കോരി എല്ലാം കൊടുത്തിട്ടുള്ളതുകൊണ്ട് കല്യാണപ്പെണ്ണും മറ്റുള്ളവരും അങ്ങനെ അയാളെ വിളിച്ചിരുന്നു. കുടുംബ നാഥനെ കാണാതായപ്പോൾ വിരുന്നിനെത്തിയ അതിഥികൾ വീട്ടിലെ സ്ത്രീകളോട് യാത്ര പറഞ്ഞു: ഇതാദ്യമായല്ലല്ലോ ഇങ്ങനെ കാണാതാവുന്നത് .... എന്തായാലും അദ്ദേഹം വരുമ്പോൾ പറഞ്ഞേക്കൂ ... അല്ലെങ്കിൽ ഫോണിലൊന്ന് വിളിക്കൂ ...ഇങ്ങിനെയൊക്കെ പറഞ്ഞ് അതിഥികൾ പലരും യാത്രയാവുമ്പോൾ വീട്ടിലെ സ്ത്രീകളെല്ലാം തിരക്കിനിടയിലും ഓർമ്മകളുടെ ജാലകങ്ങൾ തുറന്നു. മരണ നിഴൽ വീണ വഴിയിൽ പൊടുന്നനെ പ്രകാശമായവതരിച്ച് 'പിറകെ വന്നോളൂ'യെന്ന് ഉറപ്പോടെ പറഞ്ഞ് മുന്നേ നടന്നവൻ, ഒരുജാലകത്തിൽ. ലോകം തോൽപ്പിക്കുന്നുവെന്ന് തോന്നിയ നിമിഷത്തിൽ തോൽവിത്തട്ടുകളുടെ വീട്ടിൽ നിന്ന് കൈപിടിച്ചുയർത്തി വീണ്ടും വീണ്ടും വിജയിയായി പ്രഖ്യാപിച്ചുകൊണ്ടിരുന്നവൻ വേറൊന്നിൽ. 'സ്വന്തം മക്കൾക്ക് വേണ്ടിയെങ്കിലും ജീവിക്കണ്ടേ'യെന്ന് ചോദിച്ച് ജനറൽ ആശുപത്രിയിലെ എയിഡ്സ് രോഗീ വിഭാഗത്തിൽ ചികിത്സയ്ക്കായി കൊണ്ടുപോയത് മറ്റൊരുവളെ. എല്ലാവരും ഭർത്താക്കന്മാർ മരിച്ചുപോയവർ. തരിശുകയറിക്കിടന്ന വീട്ടുപറമ്പിൽ സുകുമാരൻ കെട്ടിയുയർത്തിയത് മൂന്ന് വീടുകളായിരുന്നു: ശ്രീലതയ്ക്ക് ... കനകമ്മയ്ക്ക് .... സുഭദ്രയ്ക്ക് ..... എല്ലാവരും 'വീട്ടിലെ സ്ത്രീ'കളായി ജീവിതം തുടങ്ങിയവർ.കല്യാണപ്പന്തലിൽ കാത്തുനിന്നിരുന്ന 'കാറ്ററിംഗ് സർവീസി'ന്റെ മാനേജരാണ് യാത്ര പറയുന്നതിനിടെ കനകമ്മയോട് പറഞ്ഞത്: 'ചേച്ചീ, സദ്യയുടെ ഓർഡർ എടുക്കാൻ വന്നപ്പോഴേ ശ്രദ്ധിക്കുന്നതാണ്. സുകുമാരേട്ടനെ കാര്യമായെന്തോ അലട്ടിയിരുന്നു. പറയാനാവാത്തതെന്തോ...ഉള്ളിൽ ...പറയാനാവാത്ത സുകുമാരന്റെയീ അലട്ടലുകളായിരുന്നു വീട്ടിൽ പലർക്കും മനസ്സിലാകാതിരുന്നത്. അലട്ടലുകൾക്കൊപ്പം പുകയുന്ന കനലുകളായി ആരെയോ തിരയുന്ന ഉറക്കമില്ലാത്ത കണ്ണുകൾ.ഒരിക്കൽ, പെരുവഴിയിൽ മർദ്ദനമേറ്റ് ഒരാൾ മരിച്ചുവീണപ്പോൾ തീ ആളിക്കത്തിയത് സുകുമാരൻറെ ഉള്ളിലായിരുന്നു. കേട്ടറിഞ്ഞ കാര്യങ്ങൾ വച്ച് മരിച്ചുപോയ ആളിന്റെ ഭാര്യക്കും രണ്ട് പെണ്‍ മക്കൾകും സമാധാനം ഇല്ലാത്ത നാളുകളാണ് മുന്നിൽ. ഇതൊന്നുമറിയാതെ ശവദാഹം കഴിഞ്ഞിട്ടും പഞ്ചായത്ത് ശ്മശാനത്തിലിരുന്ന് കരയുകയാണ് അവർ. ദേവസ്വം നടയിൽ അവരുടെ ഭർത്താവ് നടത്തിയിരുന്ന പ്രിന്റിംഗ് പ്രസ്സ് അടച്ചുപൂട്ടിയ വട്ടിപ്പലിശക്കാർക്ക്, അവരുടെയും മക്കളുടെയും കഴുത്തിലെ മിന്നും പൊന്നും കൂടിവേണമായിരുന്നു. കല്യാണക്കുറികളും, ചരമ അറിയിപ്പുകളും ബിറ്റ് നോട്ടീസുകളും അടിച്ച് കുടുംബം പുലർത്തിയിരുന്ന അയാളുടെ മരണപേപ്പറുകൾ എത്ര വേഗത്തിലാണ് നീങ്ങിയത്. ഹൃദയസ്തംഭനംകൊണ്ടാണ് മരിച്ചതെന്ന വാർത്തപോലുംവന്നു ചരമകോളത്തിൽ. കരഞ്ഞുകൊണ്ടിരുന്ന അവരോട് തത്ക്കാലത്തെയ്ക്കെങ്കിലും തന്റെ കൂടെ വരാൻ സുകുമാരൻ പറഞ്ഞതാണ്. എന്നിട്ടും എന്തിനോപോയ ഒരു നേരത്ത് അപരിചിതന്റെ വാക്കുകളെ ഭയന്നെന്നോണം അവർ എങ്ങൊട്ടെയ്ക്കൊ ഭീതിയോടെ പോയി മറഞ്ഞു. പുകഞ്ഞുകൊണ്ടിരുന്ന അയാളുടെ ഭ്രാന്തൻ മനസ്സിന് അവരെ കണ്ടുപിടിച്ചേ പറ്റുമായിരുന്നുള്ളൂ. ഒടുവിൽ ഇടവഴികളിലൊന്നിലെ വാടകവീട്ടിൽ അലഞ്ഞെത്തുമ്പോൾ അവിടെ വിശ്രമിക്കുന്ന മൂന്ന് ചെരുപ്പുകൾ അവരകത്തുണ്ടെന്ന് വിളിച്ചുപറഞ്ഞു. ഏറെ നേരം വാതിലിൽ മുട്ടിയപ്പോഴാണ് കനകമ്മയെന്ന ആ സ്ത്രീ വാതിൽ തുറന്നത്. ക്ഷീണിതയായ അവരുടെ മുഖത്തെ നിശ്ചയ ദാർഡ്യം അയാളെ പേടിപ്പിച്ചുവെന്ന് അവരോടയാൾ പിന്നീട് എത്ര തവണ പറഞ്ഞിട്ടുണ്ട്. പേടിച്ചരണ്ട പെണ്‍ കുട്ടികളോടൊപ്പം കനകമ്മ ആ വീട് വിട്ടിറങ്ങുമ്പോൾ ഇരുട്ടിന്റെ വിഷക്കുപ്പി തോൽവികളുടെ ആ വീട്ടിൽ എറിഞ്ഞു കളഞ്ഞിരുന്നു.സുകുമാരന്റെ പിന്നാലെ വന്ന കനകമ്മയെയും മക്കളെയും ശ്രീലതയാണ് വിളക്കുകൊളുത്തി അകത്തെയ്ക്ക് ക്ഷണിച്ചത്. പദ്മനാഭൻ വന്ന് പുതിയ വീട് കെട്ടുന്നതുവരെ ശ്രീലതയുടെ വീട്ടിലായിരുന്നു താമസം. കുട്ടികളോട് പഠിത്തം മുടക്കരുതെന്ന് പറഞ്ഞത് സുകുമാരനാണ്. അക്കൊല്ലം പഴയ സ്കൂളിൽ ത്തന്നെ പോയി പഠിച്ച കുട്ടികൾ പുതിയ വര്ഷം വീടിനടുത്തുള്ള സ്കൂളിലേയ്ക്ക് പഠിത്തം മാറ്റി.ഇല വർഗ്ഗങ്ങളും പയറും, കായയും കിഴങ്ങിനങ്ങളും കൊണ്ട് വലിയൊരു പച്ചക്കറിത്തോട്ടം തീർത്തിരുന്നു ശ്രീലത. എന്നിട്ടും വലിയൊരു ഭാഗം ഇപ്പോഴും തരിശുകിടക്കുന്നത് അവരെ ശ്വാസംമുട്ടിച്ചിരുന്നു. പണിക്ക് ആളെക്കിട്ടിയാൽ മാത്രം കനിയുന്ന തരിശുനിലങ്ങളാണ് അവ. ശ്രീലതയോടൊപ്പം കഴിയുമ്പോൾ കനകമ്മ കണ്ടതും അത് മാത്രമായിരുന്നു. സ്വന്തം ദുഃഖ ങ്ങളകറ്റാൻ മനസ്സറിഞ്ഞ്, മനസ്സുനിറഞ്ഞ്, മണ്ണറിഞ്ഞ് ഒന്നദ്വാനിക്കുക. അങ്ങനെ ശ്രീലതയോടൊപ്പം അവരും കൃഷിപ്പണിക്കിറങ്ങി. ശ്രീലതയ്ക്ക് നടനാവാതെ പോയതൊക്കെ കനകമ്മ നട്ടു. മണ്ണും മനസ്സും അറിയുന്ന വികാര തീവ്രതയോടെ.ഗൾഫിൽ നിന്ന് വന്നപ്പോൾ വാങ്ങിച്ച അഞ്ചേക്കർ സ്ഥലത്ത് കൊച്ചുപുരയൊന്ന് വച്ചിട്ടാണ് അമ്മയെ അച്ഛൻ വിളിച്ചുകൊണ്ടുവന്നത്. അതോടെ തീർന്നു എല്ലാവരോടുമുള്ള ബന്ധം. ചേരാൻ പാടില്ലാത്തൊരു ബന്ധം എന്നാണ് പലരും പറഞ്ഞത്. ഗൾഫിൽ നിന്നെത്തിയ അച്ഛന് രോഗത്തിൻറെ ചില ലക്ഷണങ്ങളുണ്ടായിരുന്നു. അമ്മയ്ക്ക് അതൊന്നും പ്രശ്നമായിരുന്നില്ല. ബന്ധുക്കളുടെ എതിർപ്പിനിടയിൽ അച്ഛൻ ചെന്ന് വിളിച്ചു. വിളി കേൾക്കാൻ കാത്തിരുന്നതുപോലെ ഇറങ്ങിപ്പോന്നു, അമ്മ. കുഞ്ഞനുജൻ പിറന്നതിനു ശേഷമായിരുന്നു, റേഡിയോയും ക്ലോക്കുമെല്ലാം റിപ്പെയറിങ്ങിനെന്നും പറഞ്ഞ് അച്ഛൻ കൊണ്ടുപോകാൻ തുടങ്ങിയത്. റേഡിയോ ശെരിക്ക് പാടുന്നില്ലെന്നും ക്ലോക്ക് അധികമായി മണി യടിക്കുന്നെന്നും പറഞ്ഞു. മരുന്നുകൊണ്ട് കുറച്ചൊക്കെ കുറയുന്നുവെന്ന് തോന്നിയത് കൊണ്ടാവണം അമ്മ കരയുകയോ അച്ഛനെ തിരുത്തുകയോ ചെയ്തില്ല. ഈ തിരുത്തലുകൾക്കെല്ലാമപ്പുറത്ത് അച്ഛനെ എന്തെല്ലാമോ അലട്ടുന്നുവെന്നറിയാൻ കഴിഞ്ഞതും അമ്മയ്ക്ക് മാത്രമായിരുന്നു.സിലോണ്‍റേഡിയോയിൽ നിന്ന് കാറ്റിലലിഞ്ഞുവന്ന പ്രണയഗാനങ്ങളുടെ സിഗ്നലുകൾ എത്ര ശ്രമിച്ചിട്ടും പിടികൊടുക്കാതെ അച്ഛനെ കളിപ്പിച്ചു. അപ്പോൾ, ഓർമ്മകളുടെ 'റിലെ' നഷ്ടമായി അച്ഛൻ എന്തോ ഓർത്ത്കൊണ്ടിരിക്കും. എല്ലാവർക്കുംവേണ്ടി പലതും ചെയ്യാൻ ആലോചിച്ച് ഒന്നും ചെയ്യാതെ ആർക്കും വേണ്ടാത്ത മറ്റുപലതും ചെയ്തു. ഭാഗ്യനിർഭാഗ്യങ്ങളുടെ നൂലിൽ സ്വപ്ന സമയങ്ങൾ അച്ഛനോടൊപ്പം കളിക്കുകയായിരുന്നു. എല്ലാം ഭംഗിയായി സംഭവിച്ചുകൊണ്ടിരിക്കുന്ന സ്വപ്നദിനങ്ങളിലൊന്നിൽ, ടൌണിൽ നിന്ന് വന്ന അച്ഛൻ കുറെ സാധനങ്ങൾ വാങ്ങിയിരുന്നു: പുത്തൻ പൌഡർ, ബോഡി സ്പ്രേ, തുണിത്തരങ്ങൾ എന്നിങ്ങനെ. പുതുവസ്ത്രങ്ങളണിഞ്ഞ് സ്പ്രേയൊക്കെ പൂശി അച്ഛൻ മുറിയിൽനിൽക്കുമ്പോൾ അമ്മയുടുത്തിരുന്ന റോസ്സുനിറമുള്ള സാരിത്തുമ്പിൽനിന്ന് സാരിയുടെ പുതുമണം ആസ്വദിക്കുകയായിരുന്നു സുകുമാരൻ. കുഞ്ഞനുജൻ തൊട്ടിലിൽ മയങ്ങുന്നു. റേഡിയോ മനോഹരമായി പാടുന്നു. കൃത്യസമയം കാണിച്ച് ക്ലോക്ക് മണിയടിക്കുന്നു. അമ്മയ്ക്കൊപ്പം തന്റെ ദേഹത്തെയ്ക്കും സ്പ്രേയടിച്ചുതരുമ്പോൾ അച്ഛൻ പറഞ്ഞു; നിന്റെ മുടി വളർന്നിരിക്കുന്നല്ലോ. സ്വാമിക്കുട്ടിയുടെ യടുത്തുപോയി മുടിവെട്ടി വരൂ. ഈ നേരത്ത് അധികം തിരക്കുണ്ടാവില്ല.മുടിവെട്ടുമ്പോൾ സ്വാമിക്കുട്ടി ചോദിച്ചു: ഇതെന്താ, പുത്തനുടുപ്പിടാനും സ്പ്രേയടിക്കാനും മാത്രം വലിയ വിശേഷം. അച്ഛൻ അടിച്ചുതന്നതാണ് എന്ന് പറഞ്ഞു ചിരിക്കുമ്പോൾ, 'അത് നന്നായി...ദെണ്ണമെല്ലാം മാറിത്തുടങ്ങിയെന്ന് തോന്നുന്നു' എന്ന് പറഞ്ഞു സ്വാമിക്കുട്ടി. സുകുമാരൻ മിണ്ടാതെയിരുന്നു. അച്ഛന്റെ ദെണ്ണത്തെപ്പറ്റിയുള്ള സംസാരം സ്വാമിക്കുട്ടിയുടെ കൈയ്യിലെ കത്രിക പോലെ സുകുമാരനെ മുറിച്ചു. അതറിഞ്ഞിട്ടാവണം, നെറ്റിക്കുമുകളിൽ മുടികൊണ്ട് കിളിക്കൂടുണ്ടാക്കി ഇനി കിളിയും തത്തയും വന്നിരിക്കുമെന്ന് പറഞ്ഞ് സന്തോഷിപ്പിക്കാനായി ഒരു ചോക്കലെറ്റും തന്നത്. കിളികൾക്ക് വന്നിരിക്കാവുന്ന വീട് കണ്ണാടിയിൽ വീണ്ടും വീണ്ടുമാസ്വദിച്ച് പുറത്തിറങ്ങിയപ്പോഴായിരുന്നു തന്റെ വീടിനടുത്തെവിടെയോ തീ പിടിച്ചെന്ന് സുകുമാരനറി ഞ്ഞത്. അവിടെയ്ക്ക് ഓടുന്തോറും സുകുമാരന്റെ ചങ്കിടിപ്പ് കൂടി വന്നു. വീടിനടുത്തുള്ള ആരുടെ വീടിനാകാം തീ പിടിച്ചത്? പിന്നെയറിഞ്ഞു, കത്തുന്നത് വീടുതന്നെയാണെന്ന്. വീടും, വീടിനു മുന്നിലുള്ള ബോഗേയ്ൻ വില്ലകളും കത്തിയമരുന്നു. അകത്ത്നിന്നുയരുന്ന നിലവിളികൾ പെരുവിരലിലൂടെ ഉള്ളിന്റെയുള്ളിലെയ്ക്ക് അലറിക്കയറുന്നു. പൊള്ളുന്ന മനസ്സിൽ കനലുകൾക്ക് തീ പിടിക്കുന്നു.പദ്മനാഭൻ വന്ന് താത്ക്കാലികമായി കെട്ടിത്തന്ന ഓലപ്പുരയിലാണ് അന്നുമുതൽ താമസം. പുര താത്ക്കാലികമായിരുന്നെങ്കിലും താമസം സ്ഥിരമായത് കൊണ്ട് അതിൽ നിന്ന് മാറിയില്ല. അയൽവാസികൾ പലരും സഹായത്തിനുണ്ടായിരുന്നു. പിന്നീട് ടൌണിലെയ്ക്ക് അവർ താമസം മാറിയപ്പോൾ വീടുകൾ വാടകയ്ക്ക് കൊടുത്തു. ചുറ്റും നിറഞ്ഞുനിന്ന ഏകാന്തത വളർന്ന് ഉള്ളിൽ നിറയുന്നതറിഞ്ഞത് മുപ്പതാമത്തെ വയസ്സിൽ അടുത്ത വാടകവീട്ടിൽ താമസിച്ചിരുന്ന ശ്രീലതയെയും മകനെയും വിളിച്ചുകൊണ്ടുവന്നപ്പോഴായിരുന്
ശേഖരനും ശ്രീലതയും എട്ടുവയസുള്ള മകനും അടുത്ത വീട്ടിൽ വാടകയ്ക്ക് താമസ്സിക്കാൻ തുടങ്ങിയിട്ട് മൂന്ന് മാസമേ ആയിരുന്നുള്ളൂ. രോഗാതുരനായ ശേഖരനെ വന്ന അന്നുമുതൽ ശ്രദ്ധിച്ചിരുന്നു. ഇടയ്ക്കെന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ സഹായിക്കുകയും ചെയ്തിരുന്നു. സഹായം ആവശ്യമുണ്ടെങ്കിൽ അവരുടെ മകൻ അയാളെ വിളിക്കാൻ വരും. ഭീതിയുടെ കനലുകൾ നിറഞ്ഞ അവന്റെ കണ്ണുകളിലേയ്ക്ക് നോക്കുമ്പോഴൊക്കെ ഉള്ളിൽ ഓർമ്മയുടെ തീ ക്കനലുകൾ സുകുമാരനെ പൊള്ളിച്ചു. അവസാനം അവൻ വന്നത് ആശുപത്രിയിൽ നിന്ന് ശേഖരനെ മടക്കിയപ്പോഴായിരുന്നു. കൂടെച്ചെന്നപ്പോൾ ശ്രീലത പറഞ്ഞു: ഇവന്റെകൂടെ കൊടുങ്ങല്ലൂർ വരെയൊന്ന് പോകൂ. മഠത്തിൽച്ചെന്ന് 'ശേഖരനൊരു മൃത്യുഞ്ജയ ഹോമം' ന്ന് അറിയിക്കൂ...സുകുമാരൻ ശേഖരനെ നോക്കി. ശ്വാസം കിട്ടാതെ ആഞ്ഞാഞ്ഞ് വലിക്കുന്നതിനിടെ 'വെള്ളം.. വെള്ളം' എന്ന് ആവശ്യപ്പെടുന്നുണ്ട്. ശ്രീലത ചെന്ന് സ്പൂണിൽ വെള്ളം ഒഴിച്ചുകൊടുക്കുന്നുണ്ടെങ്കിലും അത് കടവായിലൂടെ പുറത്തേയ്ക്ക് ഒഴുകിപ്പോകുന്നു. രോഗം അയാളെ ജീവിക്കാനുള്ള മോഹം കൊണ്ട് പരവശനാക്കിയിരിക്കുന്നു.ചാരുകസേരയിൽ ധ്യാനത്തിലെന്നപോലെ കിടക്കുകയായിരുന്നു മഠത്തിലെ കാരണവർ. അദ്ദേഹത്തിന്റെ മകനെന്ന് തോന്നുന്നൊരാൾ വന്ന് കാര്യങ്ങൾ തിരക്കി ഭവ്യതയോടെ കാരണവരോട് പറഞ്ഞു: 'അച്ഛാ, ദേവസ്വംനടയിലെ ശേഖരന്റെ ആൾക്കാരാണ്. മൃത്യുഞ്ജയ ഹോമം നടത്തണം...ന്ന്'. മകൻ പറഞ്ഞത് ധ്യാനത്തിലൂടെ കേട്ട് കാരണവർ പറഞ്ഞു: 'ശേഖരനിപ്പോൾ ഒന്നും പറ്റില്ല. വെള്ളമിറക്കാൻ പോലും! ശ്വാസം പോലും എതിരായിരിക്കുന്നു. 12 മണിക്കുള്ള ശനിദശ കഴിഞ്ഞാൽ മതി മൃത്യുഞ്ജയമൊക്കെ. അത് കടന്നുകിട്ടാനാണ് പണി'. എന്നിട്ട് കാരണവർ ഉറപ്പായി ഞങ്ങളോട് പറഞ്ഞു: 'നിങ്ങൾ പൊയ്ക്കോള്ളൂ ... വേണ്ടത് സമയമാകുമ്പോൾ ഇവിടന്ന് ചെയ്യാമെന്ന് പറഞ്ഞോളൂ.'പന്ത്രണ്ടു മണിക്ക് തന്നെ ശേഖരൻ മരിച്ചു. തിരികെയെത്തിയ മകനെ കെട്ടിപിടിച്ച് ശ്രീലത അയാൾക്കരികിൽ ഇരുന്നു. ശേഖരന്റെയും ശ്രീലതയുടെയും വീട്ടുകാരാരും വരുന്നില്ലെന്നറിയിച്ചത് കൊണ്ട് ശവദാഹം പെട്ടെന്ന് തന്നെ നടന്നു. ദിനങ്ങൾ കുറച്ചു കഴിഞ്ഞപ്പോൾ കണ്ടത് മൂർച്ച പോയൊരു വെട്ടുകത്തിയുമായി ആർക്കൊക്കെയോ നേർക്ക് അലറുന്ന ശ്രീലതയെയാണ്. സുകുമാരനെക്കണ്ട് ശ്രീലത കരഞ്ഞു. 'ഇവിടെയിങ്ങനെ ഒറ്റയ്ക്ക് താമസ്സിക്കരുത്. ഒന്നും ആലോചിക്കാതെ വരൂ', സുകുമാരൻ ശ്രീലതയ്ക്ക് മുന്നേ നടന്നു തുടങ്ങിയിരുന്നു. രണ്ടുദിനമെടുത്ത് പദ്മനാഭൻ കെട്ടിയ പുരയിലാണ് ശ്രീലതയും മകനും താമസം തുടങ്ങിയത്. മുറ്റത്ത് വീട്ടുകൃഷിയായി തുടങ്ങിയ പച്ചക്കറിത്തോട്ടം വിപുലീകരിച്ചതും ശ്രീലതയായിരുന്നു. ഇലവർഗ്ഗങ്ങൾ, പയറുകൾ, കപ്പ, വാഴ ... മൂന്ന് വർഷം കൊണ്ട് രണ്ടേക്കർ തരിശുഭൂമി അവളുടെ പ്രയത്നം കൊണ്ട് നിറഞ്ഞു. കത്തിയെരിയുന്ന മനസ്സിനെ തണുപ്പിക്കുമ്പോലെ ഏറെ ആശ്വാസപ്രദമായിരുന്നു ശ്രീലതയുടെ പ്രയത്നങ്ങൾ. അപ്പോൾ, സന്തോഷങ്ങൾക്ക് വഴങ്ങാത്ത തന്റെ മനസ്സ് എവിടെയൊക്കെയോ സംഭവിക്കുന്ന ചില സങ്കടങ്ങളിൽ നിമിത്തം പോലെ ഇടപെടാനാഗ്രഹിക്കുന്നുവെന്ന് അയാൾ അറിഞ്ഞു. വിചിത്രമായ രീതിയിൽ ജീവിതം അയാളെയും ചുറ്റുമുള്ളവരെയും നിയന്ത്രിക്കുന്നുവെന്നും.വീട്ടിലെ സ്ത്രീകളും മക്കളുമെല്ലാം പരിശ്രമികളായിരുന്നു. ശ്രീലതയുടെയും കനകമ്മയുടെയും കൃഷിപ്പണി തരിശു കിടന്ന പറമ്പിനെ പച്ചയണിയിച്ചു. രണ്ടുസ്ത്രീകൾക്ക് ഇത്രയുമൊക്കെ ചെയ്യാനാവുമൊയെന്ന് അത്ബുധപ്പെടുത്തുന്നതായിരുന്നു അത്. അടുത്തുള്ള കടകളിലും മാർക്കറ്റിലും പച്ചക്കറികൾ എത്തിക്കുന്ന തിരക്കിനിടയിലാണ് അയാളുടെ മുന്നിലേയ്ക്ക് മുരുകനെന്ന സുഭദ്രയുടെ ഭർത്താവ് വന്നത്. ക്ഷീണിതൻ. വഴിയിൽ വച്ച് തമാശയെന്നോണം സഹായം അഭ്യർഥിച്ചിരുന്നവൻ. എന്തോ, മുരുകൻ എപ്പോഴും സെന്റ് പൂശിയേ നടന്നിട്ടുള്ളൂ. എയിഡ്സ് രോഗം പിടിച്ചിട്ടും ശരീരം വളരെയധികം ക്ഷീണിതമായിട്ടും സുഗന്ധം അയാൾ പൂശിക്കൊണ്ടേയിരുന്നു. ആവശ്യപ്പെടുമ്പോൾ അയാളെ സഹായിക്കണമെന്ന് പലവട്ടം മുരുകൻ ഉറപ്പുവാങ്ങിച്ചിട്ടുണ്ട്. അന്നും പതിവുപോലെ ഉറപ്പുവാങ്ങിച്ച് ചുവന്നുതുടുത്തൊരു തക്കാളിയെടുത്ത് തിന്ന് അയാൾ കടന്നുപോയി. പിന്നെ കുറച്ചു നാളത്തേയ്ക്ക് മുരുകനെ കാണാനില്ലായിരുന്നു. അങ്ങനെയൊരു രാത്രിയിലായിരുന്നു, ആരോ അയാളെ വിളിക്കുന്നൂ എന്ന് തോന്നിയത്. വാതിലിൽ ആരോ മുട്ടുന്നു. കതക് തുറക്കുമ്പോൾ ആരെയും കാണുന്നില്ല. എങ്കിലും നല്ലൊരു സുഗന്ധം വാതിൽക്കൽ നിറഞ്ഞു നിന്നു. സുഗന്ധം പൂശുന്നോരാള്‍ പൊടുന്നനെ വന്നിട്ട് പോയത് പോലെ. ചുറ്റും അദൃശ്യമായ പരിമളം . നേരം വെളുക്കുന്നതിനു മുന്നേ മുരുകൻ മരിച്ചുവെന്ന് അറിയിപ്പുവന്നു. പദ്മനാഭൻ തയ്യാറാക്കിക്കൊണ്ടിരുന്ന വീട്ടിലേയ്ക്ക് സുഭദ്രയെ കൂട്ടികൊണ്ട് വരുമ്പോൾ പറഞ്ഞത് ഒന്ന് മാത്രമായിരുന്നു: കുട്ടികൾക്ക് വേണ്ടിയെങ്കിലും നിങ്ങൾ ജീവിക്കൂ.. അവൾക്കും രോഗമുണ്ടെങ്കിലും കുട്ടികൾ സുരക്ഷിതരായിരുന്നു. മിടുക്കരായ കുട്ടികൾക്ക് പതിനാലും പതിനഞ്ചും വയസ്സായിരിക്കുന്നു ഇപ്പോൾ. വീട്ടിലെ വിവാഹങ്ങളിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നവർ. ഈ ആരവങ്ങൾക്കിടയിൽ അലട്ടലുകളുടെയാലയിൽ അയാളുടെ മനം കത്തിത്തുടങ്ങിയത് പെട്ടെന്നായിരുന്നു. അത് കുറച്ചെങ്കിലും ശ്രദ്ധിച്ചത് കാറ്റെരിംഗ് സര്വ്വീസ് നടത്തുന്ന ശരവണ നായിരുന്നു.അന്ന് ശരവണന്റെ കാറ്റെരിംഗ് ഓഫീസിൽ സദ്യക്കുള്ള ഓർഡർ കൊടുക്കാനായി സുകുമാരനെത്തുമ്പോൾ, അയാളുടെ ഓഫീസും പിന്നിൽ വലിയ കോഴിഫാമുകളും അടഞ്ഞുകിടക്കുകയായിരുന്നു. ശരവണൻ പുതിയ കോഴി ഫാമിലേക്ക് പോയിരിക്കുകയാണെന്ന് പണി കഴിഞ്ഞ് കൂടുപൂട്ടി പോവുകയായിരുന്ന ജോലിക്കാരൻ പറഞ്ഞു. സുകുമാരൻ കുറച്ചു നേരം അവിടെയിരുന്നു. ഫോണിൽ വിളിച്ചപ്പോൾ ശരവണൻ പറഞ്ഞു, തിരികെ വരികയാണെന്ന്. വെറുതെ കൂട്ടിലേക്ക് നോക്കി, തിന്നും വെള്ളം കുടിച്ചും കഴിഞ്ഞ കോഴികളെ കണ്ടു മടുത്തപ്പോൾ ഹരിതാഭമായ ചുറ്റുപാടുകളിലെയ്ക്ക് വെറുതെ ഇറങ്ങി ച്ചെന്നു. അയാൾ ചെല്ലുന്നതുകണ്ടാവണം കൂടിനരുകിലെ പച്ചപൊന്തയിൽ നിന്ന് ക്ഷീണിതയായൊരു സ്ത്രീ ഞെട്ടിയെഴുന്നെറ്റ് അയാളുടെയടുത്തെയ്ക്ക് വന്നത്. ചുവന്ന തുവർത്തുകൊണ്ട് മാറ് മറച്ചിരുന്ന അവർ കളഞ്ഞുപോയതെന്തോ തിരയുകയാണെന്ന് തോന്നി. ഭയന്നിരുന്ന അവരുടെ കൈകളിൽ വഴിയരുകിൽ വളരുന്ന ചീരയുടെ തണ്ടുകൾ. ഉള്ള്കലങ്ങി അയാൾക്കുനേരെ കൂപ്പിയ കൈകളിൽ ചീര ത്തണ്ടുകൾ വിറച്ചു.
'ഞാനൊന്നും കട്ടിട്ടില്ല തമ്പ്രാ, ...ഇത് മാത്രം എടുത്തിട്ടുള്ളൂ... ', ചിലമ്പിച്ച ശബ്ദത്തിന് പിന്നിൽ അവരുടെ കൈകൾ മലർന്ന് തുറന്നു. പിന്നെ നോട്ടത്തിന്റെ ആഴങ്ങളിൽ ഒരു സ്വപ്നതിളക്കം മിന്നിമറഞ്ഞു: 'കോളേജിൽ പോയപ്പോൾ ചീര ത്തോരനുണ്ടാക്കിവക്കണേയെന്ന് പറഞ്ഞിട്ടാണ് അവൻ പോയത്. പിന്നെയവൻ വന്നിട്ടേയില്ല. എല്ലാരും കൂടി അവനെ എന്ത് ചെയ്തു? നിങ്ങളെന്റെ മോനെ കണ്ടോ?'ഒന്നും പറയാനാവാതെ സുകുമാരൻ അവിടെ മരവിച്ചു നിന്നു. മരവിപ്പിൽ നിന്നുണർന്നപ്പോൾ അവർ പോയിരുന്നു. അടുത്തെല്ലാം അന്വേഷിച്ചിട്ടും അവരെ കണ്ടെത്താൻ കഴിഞ്ഞതേയില്ല. തന്റെ അമിതമായ സ്വാതന്ത്ര്യ ബോധത്തിനും, വികാരങ്ങൾക്കും, ജീവിതത്തിനും അടിയേറ്റത് പോലെതോന്നി സുകുമാരന്. പിന്നെ, ശരവണനെ കാണാൻ നിൽക്കാതെ തിരിച്ചു പോന്നു. സദ്യയ്ക്ക് ആവശ്യമുള്ളതെല്ലാം ഫോണിലൂടെ ഓർഡർ ചെയ്യുകയാണുണ്ടായത്. പന്തിയിലെ വിഭവ സമൃദമായ ഭക്ഷണം അയാൾക്ക്കഴിക്കാനേ പറ്റുന്നില്ലായിരുന്നു. കല്യാണം, ചടങ്ങുകൾ ഇവയ്ക്കിടയിലെല്ലാം ഒരു വിധം പിടിച്ചു നിന്നു . എല്ലാം വാരിക്കോരി കൊടുത്ത കല്യാണപ്പെണ്ണിന് ബുദ്ധിമുട്ടുണ്ടാവരുത്. പിന്നെ, സത്ക്കാരങ്ങൾ തുടങ്ങിയപ്പോൾ പതിയെ ഇറങ്ങി നടന്നു.
ഞണ്ടുകൾ
ഏറെ അകലെയുള്ള
മകനോടാണ് സംസാരിക്കുന്നതെങ്കിലും,
അരുകിലിരുന്ന്
സംസാരിക്കുന്നതുപോലെയായിരുന്നു
സരസ്വതി അവനോട് സംസാരിച്ചിരുന്നത്.
അവന്റെ
സംസാരം അവള്‍ക്ക് നല്കുന്നത്
ശുഭാപ്തി
വിശ്വാസമാണ്.
ദു:ഖത്തിന്റെ
പെരുമഴയില്‍ക്കുതിര്‍ന്ന
ആകാശത്തിനും ഭൂമിക്കുമിടയില്‍,
അഭയമേകുന്ന
കരുതലായിമാറിയിരിക്കുന്നു....
അയാള്‍ക്കിപ്പോള്‍
മകന്റെ വാക്കുകള്‍.
ഇടയ്ക്കിടെ.... വാര്‍ഡ് നേഴ്സ് വന്ന് മരുന്നിന്റെ കുറിപ്പുകള്‍ കൈമാറുമ്പോള്‍ മഴനിറഞ്ഞതോ അല്ലെങ്കിൽ പെയ്തൊഴിഞ്ഞതൊ ആയ റോഡിലേയ്ക്കിറങ്ങി, അപ്പുറത്തെ മെഡിക്കല്‍ഷോപ്പില്‍നിന്ന് മരുന്നുകളുമായി തിരികെയെത്തും. അല്ലാത്തപ്പോൾ, ആശുപത്രി വരാന്തയിലെ ഒഴിഞ്ഞ ജനലരികില്‍നിന്ന് കരയെ പ്രഹരിക്കുന്ന കര്‍ക്കിടകക്കടലിനെ നോക്കും.കടലിൽനിന്ന് വളരെയധികം ഞണ്ടുകൾ ഇറുക്കുകാലുകൾ പൊക്കിപിടിച്ച് കയറിവരുന്നത് കാണാം. തണുത്തുറഞ്ഞു തുടങ്ങിയ ഭയത്തിന്റെയും ഉള്ളിലാർദ്രമാക്കപ്പെട്ട കരുതലിന്റെയും ഇറുക്ക് കാലുകളാണ് അവയെന്ന് തോന്നി, അയാൾക്ക്.
സരസ്വതി അഡ്മിറ്റായ അന്നുമുതല്‍ കടല്‍ അയാളെയാണ് പ്രഹരിക്കുന്നതെന്ന കുറ്റബോധമാണ് രാമച്ചനില്‍. അകമാകെ തകർന്ന് ദ്രവീകൃതമായെങ്കിലും കരുത്തിന്റെ കവചമണിഞ്ഞ് ഒന്നും വകവയ്ക്കാതെ പിടിച്ചുനിന്നു. എപ്പഴോ ഓർമ്മയിൽ നിന്ന് നിറഞ്ഞൊഴുകിയ കണ്ണീരിന്റെയലകളിൽ പിടിച്ചുനിൽക്കാനാകാതായപ്പോൾ പിന്നെയൊന്നിനും അയാൾ കാത്തുനിന്നില്ല. മകന്‍ ബാലചന്ദ്രനെ വിളിച്ച് വിവരങ്ങളെല്ലാം പറയുമ്പോൾ, 'സരസ്വതിക്ക് രക്താര്‍ബുദമാണെന്ന്' ഡോക്ടര്‍ സ്ഥിരീകരിച്ചു. ദൂരെ കടലിന്റെ ദ്രുത താളങ്ങളിൽ വഞ്ചിയിൽനിന്ന് ആരൊക്കെയോ തുഴയെറിയുന്നുണ്ട്. ആര്‍ത്തലക്കുന്ന ഹൃദയത്തുടിപ്പുകള്‍ തിരയിലകപ്പെട്ട ഞണ്ടുകളെപ്പോലെ ക്ലേശ്ശിക്കുന്നുണ്ട്. ഡോക്ടര്‍ പോയതും, കടല്‍ച്ചുഴിപോലുള്ള വാക്കുകള്‍ കാലുകളെ വാരിയെടുത്ത്, തലകറക്കത്തിന്റെ അകക്കയങ്ങളിലേയ്ക്കെടുത്തതും ഒരുമിച്ചായിരുന്നു.
തലകറക്കത്തില്‍ 'ബാലാ, മോനേ...' യെന്ന് വിളിച്ചുവെന്ന്, ഓര്‍മ്മവീണ് ഏറെനേരംകഴിഞ്ഞപ്പോള്‍ ആരോ അയാളോട് പറഞ്ഞു. കുറച്ചൊക്കെ ശക്തിവച്ചുവെന്നു തോന്നിയപ്പോഴായിരുന്നു പതിയെ സംസാരിച്ചത്. സരസ്വതി അടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. ഇതിനകം സ്വന്തം രോഗവിവരം അവൾ തന്നെ അന്വേഷിച്ചറിഞ്ഞിറിഞ്ഞിരുന്നു. ഉള്‍ക്കരുത്തിൽ അവൾ തന്നെയാണ് ഭേദം. ഡോക്ടര്‍ മനസ്സിന് സ്വൽപം ധൈര്യമുണ്ടാക്കിയെങ്കിലും, അദ്ദേഹം പോയപ്പോഴുണ്ടായ ശൂന്യത ഭയമായി അയാളെ... വീഴ്ത്തുകയായിരുന്നു.
കാലത്ത് പല്ലുതേച്ചുകൊണ്ടിരിക്കെയാണ് വായില്‍ ചോര കിനിയുന്നത് സരസ്വതി അയാളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. രാത്രിയില്‍ നേര്‍ത്ത പനിയും ദേഹമാസകലം കുത്തിയിറങ്ങുന്ന വേദനയും ഉണ്ടായിരുന്നതുകൊണ്ട്, അപ്പോള്‍തന്നെ മിഷന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോരുകയായിരുന്നു. നാടാകെ നിറഞ്ഞ പകര്‍ച്ച പനിയും, വിവിധ പനിപ്പകര്‍പ്പുകളും അയാളെ തെല്ലു പരിഭ്രമിപ്പിച്ചിരുന്നു. രോഗനിർണ്ണയ ടെസ്റ്റുകൾ പലതും ചെയ്തുതുടങ്ങിയപ്പോഴെയ്ക്കും അയാൾ ഓർമ്മകളിൽ തോറ്റുകഴിഞ്ഞിരുന്നു. ഈ പരാജയമാകാം ' അവൻ രമ്യപ്പെടണേ' യെന്നുള്ള പ്രാർഥനയായി ഉയർന്നത്. ആ പ്രാർഥനയുടെ ബലത്തിൽ അയാള്‍ മകന്‍ ബാലചന്ദ്രനെ വിളിച്ച് പൊടുന്നനെ പറയുകയാണുണ്ടായത് : 'ബാലാ... നീ വരുക. എന്നോട് .... പൊറുക്കുക.' അപ്പോൾ തകർന്ന അയാളുടെ ഉള്ളാകെ കരഞ്ഞു.അവൻ പറയുന്നതെന്തെന്ന് അയാൾക്ക് കേൾക്കാനേ കഴിഞ്ഞില്ല. എങ്കിലും ഉള്ളിന്റെയുള്ളിൽ നിന്ന് ഇറുക്ക് കാലുകൾ പിടിവിട്ടതുപോലെ. ഞണ്ടുകൾ ദൂരെ എവിടെയ്ക്കോ ഓടിപ്പോവുകയാണ്.
അയാള്‍ എഴുന്നേറ്റു കസേരയിലിരിക്കുമ്പോള്‍ സരസ്വതി ചോദിച്ചു: നിങ്ങള്‍ ബാലനോട് സംസാരിച്ചോ?ഉവ്വ് ! അയാള്‍ പറഞ്ഞു.എന്റെ രോഗവിവരങ്ങള്‍ അവനോടു പറഞ്ഞോ?ഇല്ല!പിന്നെന്തിനാണ് അവന്‍ വരുന്നത്?ഞാന്‍ വിളിച്ചു!ഉവ്വോ!
സരസ്വതി നിറഞ്ഞ കണ്ണോടെ അയാളെ നോക്കി: അവള്‍ക്കറിയാം ... ഈ രോഗം അയാളെ പേടിപ്പിച്ചിരിക്കുന്നുവെന്ന്. ആ പേടിയില്‍... പഴയ കടുംപിടുത്തം അയാളില്‍ നിന്ന് ഊര്‍ന്നുപോയിരിക്കുന്നു. ബാലചന്ദ്രനെ തേടിച്ചെന്നവിളി പതിനഞ്ചുവര്‍ഷം അടക്കിവച്ച രോദനമായിരുന്നു. അതെ, നീണ്ട പതിനഞ്ചു വര്‍ഷം! ഇരുപത്തൊന്നാം വയസ്സില്‍ പട്ടാളത്തില്‍ചേര്‍ന്ന് ഹിമാലയന്‍ മലമടക്കുകളിലെ കാര്‍ഗില്‍സ്റ്റേഷനിലേക്ക് പോസ്റ്റിങ്ങ് കിട്ടുമ്പോള്‍ അയാള്‍ പറഞ്ഞു: പോകരുത്! സരസ്വതിയാണു തന്റെ തീരുമാനത്തിന് വിലങ്ങുതടിയായത്. അവള്‍ പറഞ്ഞു : അവന്‍ പൊയ്ക്കോട്ടേ... അവന്ടിഷ്ടല്ലേ..
എന്തോ ..അവള്‍ പറഞ്ഞതുകൊണ്ട് അയാള്‍ വീണ്ടുമൊന്നും പറഞ്ഞില്ല. എങ്കിലും അയാളുടെ ഭയം എവിടെയൊക്കെയോ നിന്ന് ചാടിവീണ് ജീവന്‍വയ്ക്കുകയായിരുന്നു. കാര്‍ഗില്‍ മലമടക്കുകളില്‍ ശത്രു സൈന്യത്തിന്റെ വെടിയേറ്റ മകന്‍ അത്ഭുതകരമായി രക്ഷപെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ അരയ്ക്കു കീഴെ തളര്‍ന്നു. ഒപ്പം ഒന്നിനുപുറകെയായി വന്നുകൊണ്ടിരുന്ന വാർത്തകളെല്ലാം തന്റെ ശത്രുക്കളാണെന്ന് തോന്നി : ....തളര്‍ന്നു വീല്‍ചെയറിലേക്കൊതുങ്ങിയ മകനെ നോക്കാന്‍ അവന് ഭാര്യയുണ്ട്! ...രണ്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞുണ്ട്!
ആദ്യമൊക്കെ അവനെക്കാണണമെന്നു തോന്നിയെങ്കിലും, ഭാര്യയും കുഞ്ഞുമുണ്ടെന്നറിഞ്ഞപ്പോള്‍ വാശിയോടെ പിന്തിരിഞ്ഞു. പിന്നെ തോന്നിയത് അത്ഭുതമായിരുന്നു. എങ്ങിനെയവന്, ഇതെല്ലാം.... അടിയന്തിരാവസ്ഥയുടെ അനിശ്ചിതമായ തിരയിളക്കങ്ങളിലൂടെ, പ്രസവവേദനയനുഭവപ്പെടുന്ന സരസ്വതിയുമായി മിഷന്‍ ആശുപത്രിയിലേക്ക് വള്ളം തുഴയുമ്പോള്‍ ഇവന്റെ ജനനവും ജീവിതവും ഇത്രയ്ക്ക് സംഭവ ബഹുലമാകുമെന്നു നിനച്ചിരുന്നില്ല. പിറന്ന കുഞ്ഞു നിലവിളിക്കാതിരുന്നപ്പോള്‍ മരിച്ചുവെന്നു കരുതിയതാണ്. കൂപ്പുകൈകളോടെ പ്രാർത്ഥിച്ച് നിലവിളിച്ചതാണ്. മറുപടിയായെന്നോണം കുഞ്ഞുകരച്ചിലുയർന്നപ്പോൾ വിളികേട്ട കുഞ്ഞിനെ മാറോട്ചേര്‍ത്ത് അവള്‍ ഉമ്മവയ്ക്കുന്നത്.... ഓടിച്ചെല്ലുമ്പോൾ നിറകണ്ണോടെ കണ്ടതാണ്.
അയാൾ സരസ്വതിക്കരുകിൽ വന്നിരുന്ന് അവളുടെ കണ്ണുനീര്‍ തുടച്ചുകൊണ്ട് ചോദിച്ചു : ബാലന്‍....എല്ലാം മറന്നിരിക്കുമോ? എന്ത് പെട്ടെന്നാണ് എല്ലാം കഴിയുന്നത്. അവൾ വേദനയുടെ ആഴങ്ങളിൽ നിന്ന് എന്തോ തപ്പിയെടുക്കുമ്പോലെ പറഞ്ഞു : മറവി എന്നൊന്നുണ്ടോ? സരസ്വതിയുടെ ആത്മധൈര്യമാണ് അയാള്‍ക്ക് പലപ്പോഴും തുണയായത്. അവൾക്ക് എല്ലാം അറിയാനാവുന്നുണ്ട്. വേദനാജനകമായ വികാരങ്ങളെ സ്വതസിദ്ധമായ കഴിവുകൊണ്ട് അകറ്റി നിറുത്തുന്നുണ്ട്: 'അവന്‍ പോയെങ്കില്‍ ജീവിച്ചുകൊള്ളും. എല്ലാം അവന്റിഷ്ടമല്ലേ...' ഇങ്ങനെയായിരുന്നു അവൾ എല്ലാം ഓർത്തിരുന്നത്.
സരസ്വതിയുടെ ഈ മാറ്റം അവളും ഏതാണ്ട് തകര്‍ന്നുവെന്നു സൂചിപ്പിക്കുന്നതായിരുന്നു. അവനവന്റേതായ വഴികളിലൂടെ അവളും സഞ്ചരിക്കാന്‍ തുടങ്ങിയത് അപ്പോഴായിരുന്നു. ചിലപ്പോഴൊക്കെ അവള്‍ നടക്കുന്നത് ഉള്ളിലേയ്ക്കാണോ എന്ന് പോലും തോന്നിച്ചിരുന്നു. കാർഗിലിലേക്ക് പോസ്റ്റിംഗ് കിട്ടി പോകുന്നതറിഞ്ഞ് അനുമോദിക്കാനെത്തിയവർ തിരികെപ്പോയിത്തുടങ്ങിയപ്പോൾ പൊടുന്നനെ ബാലചന്ദ്രൻ പൊട്ടിത്തെറിച്ചു. ആത്മാവിന്റെയിരുട്ടും നിർവികാരതയുടെ ആഴങ്ങളും അവനിൽ കാണാമായിരുന്നു: 'എന്നോടൊന്നും ചോദിക്കരുത്. എപ്പോഴായാലും പറയണമല്ലോ. നിങ്ങളെയെല്ലാം ഞാൻ വെറുക്കുന്നു.'
'മോനേ... ബാലാ ....പതിയെ'! സരസ്വതി കേഴുകയാണെന്നു തോന്നി.അതുകൊണ്ടാവാം അവന്‍ പതുക്കെയാക്കിയത്. അയാള്‍ക്കതും കേള്‍ക്കാന്‍ പറ്റുമായിരുന്നു. എങ്കിലും, അമര്‍ഷത്തോടെ അവന്‍ പോകുമ്പോള്‍ അയാള്‍ അവനെ ഒന്നുകൂടി വിലക്കി : പോകരുത്!
കടല്‍ വീണ്ടും പ്രഹരിച്ചു കൊണ്ടിരുന്നു. തിരമാലകള്‍ ആര്‍ത്തടിച്ച് കയറുന്നുണ്ട്. ഞണ്ടുകൾ അവയുടെ നനുത്ത ഉൾഭാഗം കഠിനമായ തോടിനുള്ളിലടച്ചുവച്ച് ഓടിയോടിക്കളിക്കുന്നുണ്ട്. സരസ്വതിയ്ക്ക് , ഇന്നോ നാളെയോ തുടങ്ങാവുന്ന കിമോത്തെറാപ്പിയെക്കുറിച്ചോര്‍ത്ത് വന്നേക്കാ വുന്ന ,മകന്റെ കോളി'നു വേണ്ടി അയാള്‍ ഫോണ്‍ കൈയ്യിലെടുത്തു.

0 comments:
Post a Comment