മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Monday, December 30, 2013

മനോജ് വൈറ്റ് ജോണ്‍ സാഹിത്യവേദിയില്‍

പ്രിയപ്പെട്ട അക്ഷര സ്‌നേഹികളേ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ജനുവരി മാസം ആദ്യ ഞായറാഴ്ച (05/01/2014) പത്രപ്രവര്‍ത്തകനും ഗവേഷകനും സിനിമാ പ്രവര്‍ത്തകനുമായ ശ്രീ മനോജ് വൈറ്റ് ജോണ്‍ അദ്ദേഹത്തിന്റെ 'മലയാള ചലച്ചിത്രവും സാഹിത്യവും: ഒരു ചരിത്രാവലോകനം' എന്ന പ്രബന്ധം അവതരിപ്പിക്കും. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വെകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും, സിനിമാ നാടക പ്രവര്‍ത്തകരും സാഹിത്യാസ്വാദകരും പങ്കെടുക്കും.

ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: ജനുവരി 05, 2014. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.

കഥകളും കവിതകളും ലേഖനങ്ങളുമായി നമ്മുടെ സാഹിതീയ ജീവിതത്തിലെ ഒരു ചെറിയ താള്‍ ഇവിടെ മറിയുകയാണ്. അതോടൊപ്പം ഓര്‍ക്കാന്‍ ഒരുപാട് സുഖങ്ങളും നൊമ്പരങ്ങളും നഷ്ടങ്ങളും സമ്മാനിച്ചുകൊണ്ട് ഒരു വര്‍ഷംകൂടി വിടപറയുന്നു. വേദിയുടെ എല്ലാ അക്ഷരസ്‌നേഹികള്‍ക്കും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പുതുവത്സരാശംസകള്‍ നേരുന്നു.

സസ്‌നേഹം
സന്തോഷ് പല്ലശ്ശന,
കണ്‍വീനര്‍, സാഹിത്യവേദി,
മുംബൈ

നോട്ട്: പരിപാടി കൃത്യം 6 മണിക്കുതന്നെ തുടങ്ങുന്നതായിരിക്കും.ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യസമയത്തുതന്നെ എത്തിച്ചേരുവാന്‍ ശ്രദ്ധിക്കുക

മനോജ് വൈറ്റ് ജോണ്‍

പത്രപ്രവര്‍ത്തനം ഒരു തൊഴിലല്ല ഒരു ജീവിതം തന്നെയാണ്. മനോജ് വൈറ്റ് ജോണ്‍ ഒരു പത്രപ്രവര്‍ത്തകനാണ്. കലാസാഹിത്യരാഷ്ട്രീയസാമ്പത്തിക മണ്ഡലങ്ങളുമായുള്ള സഹജീവിതത്തിലൂടെ സര്‍ഗ്ഗാത്മകമായ ഇടപെടലുകളിലൂടെ തന്റെ ആന്തരിക ജീവിതത്തെ സജീവമാക്കിവയ്ക്കുന്ന ഒരു പ്രത്രപ്രവര്‍ത്തകന്‍. പ്രമുഖ ദേശിയ പത്രങ്ങളടക്കും മലയാളത്തിലും ഇംഗ്ലീഷിലുമായി ഒരുപാട് മാധ്യമങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. സാമ്പത്തിക ലേഖനങ്ങള്‍, രാഷ്ട്രീയ ലേഖനങ്ങള്‍, സിനിമലേഖനങ്ങള്‍ ഫീച്ചറുകള്‍ തുടങ്ങി മനോജ് വൈറ്റ്‌ജോണിന്റെ എഴുത്തുജീവിതത്തിന്റെ കാന്‍വാസ് വളരെ വലുതാണ്. ജോലിയുടെ ഭാഗമായി നിരവധി മേഖലകളുമായി ഇടപെടേണ്ടി വരുമ്പോഴും മനസ്സില്‍ സിനിമ മനോജിന്റെ സ്വകാര്യമായ ഇഷ്ടമായി അവശേഷിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തവണ സാഹിത്യവേദിയില്‍ ഒരു ചലചിത്ര പഠനവുമായി വരുന്നതില്‍ മനോജ് വൈറ്റ് ജോണ്‍ ഏറെ ആഹ്ലാദിക്കുന്നു.

ഇംഗ്ലീഷ് സാഹിത്യം, ഇക്കോണമിക് സോഷ്യോളജി, ജേര്‍ണലിസം എന്നിവയില്‍ ബിരുദാനന്തര ബിരുദം. ഇപ്പോള്‍ 'സോഷ്യല്‍ പ്രൊഡക്ഷന്‍ ഓഫ് മണി' എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്നു.

0 comments:

Followers