മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Sunday, April 24, 2011

കെ. പി. ചിത്ര സാഹിത്യവേദിയില്‍

|9 comments
പ്രിയപ്പെട്ട അക്ഷര സ്‌നേഹികളെ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ മെയ്‌ മാസം ആദ്യഞായറാഴ്ച (01-05-2011) യുവ കവിയത്രി കെ. പി. ചിത്ര സ്വന്തം കവിതകള്‍ അവതരിപ്പിക്കുന്നു. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യ പ്രവര്‍ത്തകരും പങ്കെടുക്കുന്നു. ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: മെയ്‌ 01, 2011. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.

സസ്‌നേഹം
ഡോ. വേണുഗോപാല്‍
കണ്‍വീനര്‍, സാഹിത്യവേദി-മുംബൈ

നോട്ട്: ചര്‍ച്ചയക്ക് ആവശ്യം വേണ്ട സമയം അനുവദിക്കണമെന്നുള്ളതുകൊണ്ട് പരിപാടി കൃത്യം ആറുമണിക്കുതന്നെ തുടങ്ങുന്നതാണ്. ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യ സമയത്തുതന്നെ ഹാളില്‍ എത്തിച്ചേരാന്‍ ശ്രമിക്കുക.
കെ. പി. ചിത്ര
പുതുകവിതയുടെ പൊതുവായ രൂപഭാവങ്ങള്‍ക്കുമപ്പുറം മൗലികവും നിശ്ശബ്ദവുമായ ഭാവുകത്വസിദ്ധിയാണ് ചിത്രയുടെ കവിതകള്‍. 'പുതുകവിത' പ്രസ്ഥാനപരമായ രൂപപരിണാമങ്ങള്‍ സാധിച്ചെടുക്കുന്നത് ഇന്ന് മുഖ്യമായും ബ്ലോഗുകളിലൂടെയാണ് എന്ന് കരുതപ്പെടുന്നു. ചിത്ര ബ്ലോഗ്ഗെഴുത്തിലൂടെ പുതുകവിതയില്‍ സ്വന്തമായി ഒരിടം കണ്ടെത്തിയിരിക്കുന്നു. മലയാളത്തിലെ അറിയപ്പെടുന്ന വെബ്മാഗസിലുകളായ ഹരിതകം, ചിന്ത, സൈകതം, പുഴ, മൂന്നാമിടം, മ്യൂസ് ഇന്ത്യ എന്നിവയിലൂടെ ചിത്ര സജീവമാണ്. കെ സച്ചിദാനന്ദന്‍ എഡിറ്റ് ചെയ്ത് ഡി. സി ബുക്‌സ് പുറത്തിറക്കിയ 'നാലാമിടം' എന്ന തിരഞ്ഞെടുത്ത ബ്ലോഗ്ഗ് കവിതാ സാമാഹാരത്തില്‍ ചിത്രയുടെ കവിതയും ഉള്‍ക്കൊണ്ടിട്ടുണ്ട്.
സ്വദേശം ആലുവ. ഇപ്പോള്‍ മുംബൈ റ്റാറ്റ ഇന്‍സ്റ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ റിസര്‍ച്ച് ഫെല്ലോ.








ചിത്രയുടെ ബ്ലോഗ്ഗ്: www.raamozhi.blogspot.com



സാഹിത്യവേദിയില്‍ ചിത്ര അവതരിപ്പിക്കുന്ന കവിതകളില്‍ ചിലത്‌

ഇടവഴിച്ചിന്ത്

പേരറിയാച്ചെടികളുടെ
കളിത്തട്ട്‌,
ഊരറിയാമൊഴികളുടെ
കിളിത്തട്ട്‌.

കടന്നുപോയ നിഴലെല്ലാം
ഉള്ളിലേക്കാഴ്ത്തി,
ഒരഴല്വിഴുങ്ങിപ്പക്ഷി
പാര്ക്കുന്നൊരാഴക്കിണര്‍.

പകല്വെട്ടം
പുതപ്പിച്ച വാഴ്വിന്റെ
പൂതലിച്ച ഒരു ശകലം.

ഒരു മിന്നലില്തെളിയുന്ന
പന്നവള്ളിപ്പടര്പ്പ്‌.

അക്കരെപ്പൊത്തിലെ പാമ്പ്
ഇക്കരെപ്പൊത്തിലേക്ക്
ഇഴയുന്ന നേരം,
നിലയ്ക്കുന്ന കാലം
കാക്കുന്ന മണ്കുടം.

പെരുവഴിയില്‍‍
ചെന്നുരുമ്മുവോളം നീണ്ട
ഒരു ചെമ്മണ്കവിത.


________________________________

പുരുഷറിപബ്ലിക്കിന്

ചെടിക്കുന്നു,
നിന്റെയഴകെഴുത്തുകള്‍.
കാഴ്ചകളെണ്ണിപ്പറയാം,
അല്ലെങ്കിലെന്റെ കണ്ണുകളിലേക്ക്
കയറി വരൂ, മുനമ്പില്‍
നിന്നാലെന്റെ താഴ്വാരങ്ങള്‍ കാണാം.
അവയുടെ ആഴങ്ങളെക്കുറിച്ചെഴുതു.

ഇനിയുമെന്തുണ്ട് എന്റെ
ചുണ്ടുകളോടുപമിക്കാന്‍.
അവയെ ഭദ്രമായി താഴിട്ടു പൂട്ടി
നീ വലിച്ചെറിഞ്ഞ
ഉപമകളില്ലാത്ത
താക്കോലുകളെ കുറിച്ചെഴുതു.
ആയിരം മുറികളുള്ള കൊട്ടാരം
ഉള്ളില്‍ തുറക്കുന്നവരെ കുറിച്ചെഴുതു.
ഇരുട്ടറക്കുള്ളിലെ മിന്നലിനെ കുറിച്ചെഴുതു.

യോനിയെ പൂവെന്നും
പറുദീസയെന്നും
പാടിയേറെ കേട്ടതല്ലേ?
ഇനിയതിലേക്ക് നീ പായിച്ച
വെടിയുണ്ടകളേയും
തറച്ച് കയറ്റിയ
ഇരുമ്പ് കമ്പികളെയും
കുറിച്ചെഴുതു.
നാല് വയസ്സുകാരിയുടെ
അടിവസ്ത്രങ്ങളില്‍ പതിയുന്ന
നിന്റെ കറകളെക്കുറിച്ചെഴുതു.

ഇനിയും
മുലകളെ കുറിച്ചെഴുതാന്‍
മുലകളെവിടെ?
മുളയ്ക്കുന്തോറും
അവ പറിച്ചെറിഞ്ഞു
ഞാന്‍ ചുട്ട നഗരങ്ങളെ കുറിച്ചെഴുതു.
എന്റെ ഒറ്റച്ചിലമ്പിന്റെ ഒച്ചയെക്കുറിച്ചെഴുതു.

നിന്റെ പടിക്കല്‍
ഉടലോടെ കത്തി നില്‍ക്കുന്ന
ഞങ്ങളുടെ
പൂര്‍ണ്ണ നഗ്നമായ
പ്രതിഷേധത്തെക്കുറിച്ചെഴുതു.

എഴുതൂ!
_______________________________________


ഈഗോ
എവിടെ നിന്ന്
വന്നുവെന്നറിയില്ല.

വിളിച്ച്കേറ്റിയതല്ല.

തഞ്ചത്തില്പറഞ്ഞിട്ടും
തെറി പറഞ്ഞിട്ടും
പട്ടിയെ അഴിച്ചിട്ടും
കേണു പറഞ്ഞിട്ടും
പോകുന്നുമില്ല.

പലവട്ടം ലോകം
ചുറ്റിവന്ന പോലെ
ഇനിയെങ്ങും
പോകാനില്ലാത്ത പോലെ
അതിങ്ങനെ
ചുരുണ്ടു കിടക്കുന്നു.
തല ചായ്ക്കാനൊരിടം കിട്ടിയ
നന്ദിയോടെ മയങ്ങുന്നു.
ഇടയ്ക്കിടയ്ക്കെണീക്കുന്നു
ചായ കുടിച്ച്
പത്രം വായിച്ച്
ചാരുകസേരയില്നീണ്ട്നിവരുന്നു.
പകപ്പോടെ
കലിപ്പോടെ
ചുറ്റും നോക്കുന്നു.

വല്ലപ്പോഴുമെങ്കിലുമതിനെ
ഒരു പന്തെന്ന പോലെ
തട്ടിക്കളിക്കാനാവുന്നുണ്ട്.

പക്ഷെ, പലപ്പോഴും
തട്ടുന്നിടത്തേക്കെല്ലാം
ഉരുണ്ടുരുണ്ട്പോകുന്നത്
ഉടുതുണിയിലെ കറയാവുന്നത്
ഞാന്തന്നെയല്ലെങ്കില്
പിന്നെയാരാണ്‌?
പന്ത്കളിയില്
ജയം; പരാജയം,
തുടക്കം; ഒടുക്കം
എന്നീ മാമൂലുകള്
ഉണ്ടെങ്കിലും ഇല്ലെങ്കിലും
അവസാന ഗോള്
ആരുടേതാവും?

എണ്റ്റേതല്ലാതെ
മറ്റാരുടേതാവും?
_______________________
കിണര്‍
കു
ഴി
ച്ച്
കു
ഴി
ച്ച്
ചെന്നു
പാറ തട്ടി
നിന്നു.

നീണ്ട് വരുന്നില്ല
ജലവേരുകള്‍;
വറ്റിയൊരുറവിന്റെ
കുറ്റ നിശബ്ദത.

മലര്‍ന്നു കിടന്നു.
മണ്ണിന്‍ ഗന്ധം,
പുഴു സ്പര്‍ശം.
ആകാശനീല,
പാറി വരുന്നോരില.
മേഘസഞ്ചാരം,
വെയില്‍ ഘടികാരം.

പൊത്തിലുറങ്ങും
പാമ്പിന്നാലസ്യം,
നിശബ്ദ ലാസ്യം.

നിശാശലഭത്തിന്‍ ചിറകടി.

കണ്ണില്‍
കോണി ചാരി നിലാവിന്നിറക്കം.
ഉള്‍ക്കണ്ണില്‍
വെളുത്ത പൊന്നിന്‍ കിനാപ്പെരുക്കം.

______________________________



മിച്ചം വന്നത്‌
ഇന്നൊഴുക്കിയ
വിയര്പ്പ്വീതിച്ചതില്
മിച്ചം വന്നതീ, കുതറി
യോടുന്ന വിശപ്പ്‌.

നാലേട്ടന്മാരുമവരുടെ
പെണ്ണുങ്ങളും
നാലു മൂലകള്
പായ്വിരിച്ചെടുത്തപ്പോള്
കാല്നീട്ടാനെനിക്കു
മമ്മയ്ക്കും മിച്ചമായതീ
മഴത്തൂളലേറ്റു
തണുത്ത ചെമ്മണ്തറ..

കാട്മുഴുവന്
നാട്ടാരെടുത്തപ്പോള്
പുഴയായ പുഴയെല്ലാം
ഒഴുകി മറഞ്ഞപ്പോള്
നെല്പ്പച്ചകളൊക്കെയും
ചുമപ്പില്കുതിര്ന്നപ്പോള്
താളും തകരയും
കണി കാണാതായപ്പോള്
മിച്ചം വന്നത്
ട്രൈബലെന്നൊരു വിളിപ്പേര്
________________________

മുഖം
ആള്‍ക്കൂട്ടത്തിനിടയിലൂടെ
നടക്കുന്നു.
സ്വയമൊരാള്‍ക്കൂട്ടമായി
നടന്നു പോകുന്നു.

ഓരോ തെരുവിലും
ഓരോ മുഖം.

വഴിയില്‍
ഒരു കുഞ്ഞ്
കമിഴ്ന്നു കിടക്കുന്നു,
മുഖമില്ലാതുറങ്ങുന്നു.
(അവനിന്ന്‍ വല്ലതും കഴിച്ചോ എന്തോ)
അവന്റെ തൊലിപ്പുറം മറയ്ക്കുന്നു
ഈച്ചകളുടെ കൂട്ടം.
അവയോടൊപ്പം ചെന്നിരിക്കുന്നു.
.
ഒരിടത്ത്
ഇരുന്നിടം തന്നെ
ചിതറിപ്പറന്ന്
കുറുകിക്കുറുകി
പ്രാവിന്‍ കൂട്ടം.
അവയോടൊപ്പം
അരിമണി കൊറിച്ചിരിക്കുന്നു.

വീട്ടില്‍
കണ്ണാടിയില്‍
മുഖത്ത് ഈച്ചകളാര്‍ക്കുന്നു
മുഖം അരിമണി കൊറിച്ചിരിക്കുന്നു .
മുഖം മുഖം മറച്ചിരിക്കുന്നു.
____________________________

വരികള്ക്കിടയില്
വരികള്ക്കിടയിലെ
വാഴ്വാകാന്കൊതിച്ചു,
കഴിഞ്ഞില്ല.
പുറത്തേക്ക് കുതിച്ചു.
ചുവന്ന അക്ഷരങ്ങളായി
ചിതറിത്തെറിച്ചത്
ആരോ മൊബൈലില്ഒപ്പി.
ഒരേ നിമിഷം
പല കൈകളില്
അര്ത്ഥമൊഴിഞ്ഞ വാക്കായെത്തി.
ചിലര്വലിച്ചെറിഞ്ഞു. ഉടഞ്ഞു
വഴിയില്കിടന്നു.പല ഉപ്പൂറ്റികളുടേയും
ഉടമസ്ഥരോടൊപ്പം പോയി.
മറ്റ് ചിലര്
മറന്നേ പോയി. കാലങ്ങളായ്
വായുവും വെളിച്ചവും തട്ടാതെ
പെട്ടിയിലിരുന്ന മഞ്ചാടി പോലെ
കറുത്ത്ചുങ്ങി പൊടിഞ്ഞു തീര്ന്നു.
ചിലര്കിട്ടിയപാടെ കനലടുപ്പില്
കൊണ്ട് വച്ചു. എരിഞ്ഞെരിഞ്ഞു
ചാരമായിട്ടും
അടുത്തുള്ള കനലുകളില്
ഊതിയൂതിക്കിടന്നു.
ചിലര്ചിരിച്ച് കൊണ്ട്
കെട്ടുകളഴിച്ച് വിട്ടു.
കൈവിലങ്ങില്ലാത്ത പട്ടം പോലെ
പല തരമായ മേല്ക്കൂരകള്ക്കും
പല നിറമുള്ള തെരുവുകള്ക്കും
മീതെ തടയില്ലാതെ പറന്നു.
പറന്നു കൊണ്ടേയിരുന്നു. ഇടയ്ക്കെങ്കിലും,
ഒരു മഞ്ഞപ്പൂമ്പാറ്റയായ്
ഭൂമിയിലേക്കിറങ്ങി വന്നു.
സഞ്ചരിക്കുന്ന പാതയുടെ
അതേ വേഗമായ്, അല്പനേരം
ചിറകടിച്ചത് മടങ്ങുമ്പോള്‍,
വെണ്നിറമുള്ള മേഘങ്ങളില്
നിങ്ങളുടെ കണ്ണുകള്ചെന്നുമുട്ടി.
വിയര്പ്പ് മണമുള്ള
ഉടുപ്പിലെ ചുളിവുകളില്‍, പൂമ്പൊടി
പറ്റിക്കിടന്നു, വരികള്ക്കിടയിലെ
വാഴ്വ് പോലെ.

Followers