പ്രിയപ്പെട്ട അക്ഷരസ്‌നേഹികളെ,
നഗരജീവിതം കൂടുതല്‍ കൂടുതല്‍ തിരക്കേറിയാതാവുമ്പോഴും എല്ലാ മാസവും ആദ്യഞായറാഴ്ച്ച ഒരല്പം സമയം നമ്മള്‍ അക്ഷരങ്ങള്‍ക്കുവേണ്ടി മാറ്റിവെച്ചുവരുന്നു. മുംബൈ സാഹിത്യവേദിയുടെ നാലു പതിറ്റാണ്ടിലധികമായി തുടര്‍ന്നുവരുന്ന പ്രതിമാസ സാഹിത്യ ചര്‍ച്ച ഇത്രയും കാലം ഇങ്ങിനെ മുടങ്ങാതെ തുടരുന്നതിനുപിന്നില്‍ നിങ്ങളേവരുടേയും ഉത്സാഹവും അക്ഷരങ്ങളോടുള്ള അര്‍പ്പണബുദ്ധിയുമാണ്. ജീവതത്തിരക്കിനിടയിലും സ്വന്തം ഹൃദയത്തിലെ സര്‍ഗ്ഗാത്മകതയെ തിരികെടാതെ കാക്കുവാനുള്ള വ്യഗ്രത നമ്മുക്കേവര്‍ക്കുമുണ്ട് എന്നതാണ് മുംബൈ സാഹിത്യവേദിയുടെ പിന്‍ബലം. അടുത്തകാലത്തായി വേദിയുടെ ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായി വരുന്നത് വളരെ സന്തോഷം തരുന്നു.
കഥകളും കവിതകളും ലേഖനങ്ങളുമായി നമ്മുടെ സാഹിതീയ ജീവിതത്തിലെ ഒരു ചെറിയ താള്‍ ഇവിടെ മറിയുകയാണ്. അതോടൊപ്പം ഓര്‍ക്കാന്‍ ഒരുപാട് സുഖങ്ങളും നൊമ്പരങ്ങളും നഷ്ടങ്ങളും സമ്മാനിച്ചുകൊണ്ട് ഒരു വര്‍ഷംകൂടി വിടപറയുന്നു. വേദിയുടെ എല്ലാ അക്ഷരസ്‌നേഹികള്‍ക്കും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പുതുവത്സരാശംസകള്‍ നേരുന്നു.
ഈ പുതുവര്‍ഷത്തില്‍ ജനുവരി ഒന്നാം തിയതി ഞായറാഴ്ച്ച (സമയം: 6pm) വേദിയുടെ പ്രതിമാസ ചര്‍ച്ചാപരിപാടിയില്‍ മുംബൈയിലെ യുവകവി ശ്രീ രാജേന്ദ്രന്‍ കുറ്റൂര്‍ സ്വന്തം കവിതകള്‍ അവതരിപ്പിക്കുന്നു. പുതുവര്‍ഷമായ 2012 ലെ പ്രഥമ സാഹിത്യചര്‍ച്ചയെ അവിസ്മരണീയമായ അനുഭവമാക്കാന്‍ നമ്മുക്ക് ഒത്തുചേരാം.
തീയതി: ജനുവരി ഒന്ന്, ഞായറാഴ്ച്ച
സ്ഥലം: മാട്ടുംഗ കേരള ഭവനം
സമയം: വൈകുന്നേരം കൃത്യം ആറുമണി.
നന്മനിറഞ്ഞ എല്ലാ സഹൃദയസുഹൃത്തുക്കളും ഈ ചര്‍ച്ചയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും നന്മനിറഞ്ഞ പുതുവത്സരാശംസകള്‍
സസ്‌നേഹം
സാഹിത്യവേദി
രാജേന്ദ്രന്‍ കുറ്റൂര്‍
കുറ്റൂരിന്റെ കവിതയെ ഏതെങ്കിലും ഒരു പൊതുവായ രചനാശൈലിയുമായി കൂട്ടിക്കെട്ടുക അസാധ്യമാണ്. പഴയ കാവ്യപാരമ്പര്യത്തിന്റെ ഇഴമുറിയാത്ത പുതു സത്തയെന്ന് കുറ്റൂരിന്റെ കവിതയെ വിശേഷിപ്പിക്കാമെങ്കിലും പലപ്പോഴും വ്യവിസ്ഥാപിത കാവ്യനീതികളെ നിഷേധിച്ചുകൊണ്ട് ചിലകവിതകളെങ്കിലും കരിമരുന്നിന്റെ മണമുള്ളതായിത്തീരുന്നു. നീതിബോധം, വിശപ്പ്, ഉത്ക്കണ്ഠകള്‍, നഷ്ടബോധങ്ങള്‍, മനുഷ്യജീവിതത്തിലെ പുതിയ സമസ്യകള്‍ തുടങ്ങിയവയെല്ലാം കുറ്റുരിന്റെ കവിതകളുടെ അടിയൊഴുക്കായി വര്‍ത്തിക്കുന്നു.
മുംബൈയുടെ സാഹിത്യസാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമാണ് ശ്രീ കുറ്റൂര്‍ രാജേന്ദ്രന്‍. ഇടതുപക്ഷ സഹയാത്രികനായ ശ്രീ കുറ്റൂര്‍ ദീര്‍ഘകാലം ഇടതുപക്ഷ സംഘടനയായ 'യുവധാര' യുടെ സജീവ സാരഥിയായിരുന്നു. പുതിയ ഒരു സാഹിതീയ സംസ്‌കാരത്തിന് രൂപം കൊടുക്കുക എന്ന ലക്ഷ്യത്തോടെ മുംബൈയിലെ ഒരുകൂട്ടം യുവാക്കള്‍ രൂപം നല്‍കിയ 'ഇരുപ്പ്' എന്ന സാഹിത്യ കൂട്ടായ്മയിലെ സജീവമായിരുന്നു. 'കെണിപ്പക്ഷികളുടെ നഗരം' എന്ന ഒരു കഥാസമാഹാരം 2005-ല്‍ പുറത്തിറക്കി. കവിതയോടൊപ്പം ചെറുകഥയിലും ശ്രീ കുറ്റൂര്‍ രാജേന്ദ്രന്‍ സജീവമാണ്.
* ചര്‍ച്ച കൃത്യം ആറുമണിക്കുതന്നെ ആരംഭിക്കുന്നതായിരിക്കും. അതുകൊണ്ട് മാന്യസുഹൃത്തുക്കള്‍ ആറുമണിക്ക്മുന്‍പ്തന്നെ ഹാളില്‍ എത്തിച്ചേരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

കുറ്റൂര്‍ വേദിയില്‍ അവതരിപ്പിക്കുന്ന കവിതകളില്‍ ചിലത്
നീതി
മനുഷ്യനീതിത൯
സമസമൃദ്ധിയില്‍
“മഹാബലിസ്മൃതി” മനസ്സുണര്‍ത്തുന്നു.
കിടപ്പുഭൂമിയില്‍
ഉണര്‍ന്നെണീക്കവേ
ബലിഷ്ഠമാം
പാദം ചതിച്ചുയര്‍ന്നിടാം.
ഇരന്നുവന്നവ൯
വിരുന്നുസത്ക്കാരം
കഴിഞ്ഞുകാലനായ്
പരിണമിച്ചിടാം.
കൊടുത്തവാക്കിനോടുറപ്പു്; നീതിയില്‍-
കടുത്തവിശ്വാസം
കഥകഴിച്ചിടാം.
ഒടുക്കം
എല്ലാമേ അവന് ; കീഴിലായ്
കുനിഞ്ഞിരുന്നൊരു
വരം ഇരന്നിടാം.
വിരുന്നുവന്നവ൯
തരുന്ന ദാക്ഷിണ്യം
നമുക്കൊരുവരം
ഒരിക്കല്‍ദര്‍ശനം.
__________________________________
നിലപാട്
നിലക്കണ്ണാടിയാണ്
പറഞ്ഞത്
പുഴയ്ക്ക് തടവച്ചത്
പുഴയുടെതന്നെ ഉള്ളൂറ്റി
ചാക്കില്‍നിറച്ചാണ്.
ശ്വാസംമുട്ടിയ പുഴയുടെ
കണ്ണീര്‍ച്ചാലുകള്‍ഇരുപുറവും.
സ്വന്തം നിലപാട്
മറക്കാതെ !
ആര്‍ത്തുവന്ന
കാറ്റിനോടും
ആര്‍ത്തലച്ച
സമുദ്രത്തോടും
ആരാണ് അരുത്
എന്നുപറഞ്ഞത്?
ആടുയുലഞ്ഞും,
അട്ടഹസിച്ചും
അവര്‍നിലപാട്
വ്യക്തമാക്കി.
കാടും,
കാട്ടിലെമരത്തില്‍
കൂടുകൂട്ടിയ കിളിക്കും,
വഴിക്കും, പുഴയ്ക്കും
നിലപാടുണ്ട്.
നിനക്കുമാത്രമാണ്
നിലപാടില്ലാത്തത്.
കണ്ണാടിനോക്കി
അട്ടഹസിക്കുന്നവ൯!!!!!!.
_________________________________________
വിഷുക്കണി
മേടമായി കണികണ്ടുണനരാ൯,
നേരമായിയെന്നാരുചൊല്ലുന്നു?
സ്വര്‍ണ്ണ കിന്നരി
കമ്പളം മൂടി
കൊന്ന ചൊല്ലി കുണുങ്ങി
നില്‍ക്കുന്നു.
ഓര്‍മ്മയില്‍ അമ്മ വീടി൯
തുടിയില്‍
തേടുകല്ലോ കണി
വിഭവത്തെ.
പുഷ്ടികാട്ടി
കൊതുപ്പിക്കും നേന്ത്ര൯
വൃദ്ധിയെണ്ണി നില്‍ക്കും
മലങ്കണ്ണ൯.
കൊച്ചിലമാടി പാളയംകോടന്‍
ഉച്ചിയില്‍നില്പ്പൂ കാളി,
കദളി.
അപ്പുറം ചേമ്പി൯ പട്ടാള
ജാഥ.
കൊച്ചു ചിത്രക്കുട ചൂടി
ചേന.
പട്ടുപോയൊരു വള്ളിയാല്‍ഭൂവി൯
ചുട്ട ദുഃഖം
പറഞ്ഞിട്ടും കാച്ചില്‍.
ഇപ്പുറത്തതാ വെള്ളരി
പെണ്ണി൯
നഗ്നമാറിടം കാട്ടിനില്‍ക്കുന്നു.
പിന്നിലെ തൊഴുത്തിന്‍പുറമേറി
എന്ത് നെയ്യുന്നു കുമ്പളക്കൂട്ടം.
അപ്പുറം പയ൪, പാവലും,
കോവല്‍
കൊച്ചുവീടു
കെട്ടിക്കളിക്കുമ്പോള്‍
വെള്ളിച്ചുറ്റി ശീര്‍ഷാസനം
ചെയ്ത്
വള്ളിയാടും പടവലജാലം.
ഇന്നിതമ്മയ്ക്കുമോര്‍മ്മയായ്
മാറാം
കൊന്നയില്ല;
കണികാണാനാട്ടില്‍.
ഒന്നുമില്ലാത്തൊടിയിലെ
വീട്ടില്‍
കുണ്ഠിതത്തോടിരിക്കയാണമ്മ.