മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Monday, December 7, 2009

സാഹിത്യവേദിയുടെ കവിതാചര്‍ച്ച - ഒരു റിപ്പോര്‍ട്ട്‌

|0 comments

പാരമ്പര്യത്തിന്‍റെ നേര്‍നൂലു പൊട്ടാതെ എഴുതപ്പെട്ട ശ്രീ ഹരിലാലിന്‍റെ കവിതകളെ ആസ്വദിച്ചും ആഴത്തില്‍ പഠിച്ചും സാഹിത്യ വേദി, മുബൈയുടെ പ്രതിമാസ സാഹിത്യ ചര്‍ച്ചയുടെ ഒരു സായാഹ്നം കൂടി ധന്യമായി.

കഥാകാരി മാനസിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹരിലാല്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന്‌ കവിയും ഇടതു പക്ഷ ചിന്തകനുമായ ശ്രീ ഇ. ഐ. എസ്‌. തിലകന്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. "അന്‍പതുവര്‍ഷത്തെ പഴക്കമുള്ള കാവ്യ സങ്കേതങ്ങള്‍ ഉപയോഗിച്ച്‌ എഴുതപ്പെട്ടതെങ്കിലും ഹരിലാലിന്‍റെ കവിതകള്‍ ഒരിടത്തും ഒരു വൃത്തഭംഗം പോലുമില്ലാതെ മനോഹരമായി എഴുതപ്പെട്ടിരിക്കുന്നു" എന്ന്‌ ശ്രീ തിലകന്‍ അദ്ദേഹത്തിന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. "ആത്മജ്ഞാനം സിദ്ധിച്ചവനാണ്‌ കവി. ഒരു കവിയാവുന്നതിനു മുന്‍പ്‌ ഒരാള്‍ ഒരു ഋഷിയാവേണ്ടതുണ്ട്‌. വൈയ്യക്തികതയില്‍ മത്രം ഒതുങ്ങി നില്‍ക്കുന്ന ഹരിലാലിന്‍റെ കവിതകള്‍ സ്വന്തം വൈയ്യക്തികതകളെ സാമൂഹ്യവല്‍ക്കരിക്കുന്ന ഒരു സിദ്ധിപ്രകടിപ്പിക്കുന്നില്ല" എന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു കവി ജീവിതത്തിന്‍റെ തീച്ചൂളയില്‍ നടക്കേണ്ടവനാണ്‌. ഇന്ന്‌ ഒരു പ്ളോട്ട്‌ കിട്ടിയാല്‍ അതിനെ കവിതയാക്കി വളച്ചു വയ്ക്കുന്നവരാണ്‌ പലരും. പ്രമേയത്തില്‍ ജീവിതത്തെ സന്നിവേശിപ്പിക്കാനാവണം അപ്പോളാണ്‌ ഒരു സൃഷ്ടി മഹത്തരം ആകുന്നത്‌. പ്രകടമായ ബിംബങ്ങള്‍ ആരും ഇന്ന്‌ പുതുകവിതകളില്‍ ഉപയോഗിക്കുന്നില്ല. സമര്‍ത്ഥമായ ചില ധ്വനിപ്പിക്കലിലൂടെ പുതുകവികള്‍ പുതിയ പരീക്ഷണങ്ങളില്‍ വ്യാപരിക്കുന്നു. കെ. ജി ശങ്കരപ്പിള്ളയുടെ പിക്കാസോയുടെ "ഗോര്‍ണ്ണിക്ക" എന്ന പാതി വരക്കപ്പെട്ട ഒരു മൃഗത്തിന്‍റെ ചിത്രത്തെ അധികരിച്ച്‌ എഴുതിയ കവിതയില്‍ സമകാലിക ജീവിതത്തിലെ പലതിനോടും കെ.ജി.എസ്സ്‌. താരതമ്യപ്പെടുത്തിക്കൊണ്ട്‌ സംവദിക്കുന്നു. സ്റ്റോക്ക്‌ മാര്‍ക്കറ്റിലെ കാളയായും സങ്കല്‍പിക്കാവുന്ന കലാതിവര്‍ത്തിയായി ഒരു ബിംബത്തിന്‍റെ "പാതി" പുതുലോകത്തിലും നിലനില്‍ക്കുന്നു. പുതുകവിതകളില്‍ വര്‍ണ്ണിക്കലും പരത്തിപ്പറയുന്ന‌ ബിംബങ്ങളും കാണാനാവില്ല. അദ്ദേഹം പറഞ്ഞു നിര്‍ത്തി.

തുടര്‍ന്ന്‌ ശ്രി സി. പി. കൃഷ്ണകുമാര്‍ സംസാരിച്ചു. "എന്തിനേയും ഏതിനേയും ആവശ്യത്തിലധികം വര്‍ണ്ണിക്കുന്ന പഴയകാല സാഹിത്യ രീതികളില്‍ നിന്ന്‌ പുതിയ എഴുത്തുകാര്‍ വ്യത്യസ്ഥരാണ്‌. അവര്‍ ബിംബങ്ങള്‍ അധികം ഉപയോഗിക്കാതെതന്നെ കാര്യങ്ങളെ ഭംഗിയായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. ചുള്ളിക്കാടിനെ കുറിച്ച്‌ ശ്രീ. ടി. പി. രാജിവന്‍ എഴുതിയ കവിതയെ ഉദ്ധരിച്ചുകൊണ്ട്‌ അദ്ദേഹം സംസാരിച്ചു..

"സ്വന്തം ജീവിതത്തെ മറ്റുള്ളവരുടെ അനുഭവമാക്കി മാറ്റാന്‍ കഴിയുന്നതാണ്‌ ഒരു നല്ല സാഹിത്യ കൃതി. ഹരിലാലിന്‍റെ കൃതികള്‍ ഒരു പുതിയ ചിന്ത അവതരിപ്പിക്കുന്നതായി കാണുന്നില്ല. വാക്കുകളുടെ ഔചിത്യവും, അനൌചിത്യവും തിരിച്ചറിഞ്ഞുകൊണ്ട്‌ എങ്ങിനെ ഒരു കൊളാഷ്‌ ഉണ്ടാക്കപ്പെടുന്നു എന്നത്‌ പ്രധാനമാണ്‌. അതിന്‌ കവിതയുടെ "ഈസ്തെറ്റിക്സ്‌" നെ കുറിച്ച്‌ നല്ല ധാരണ വേണം" കഥാകാരി മാനസി തന്‍റേ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

തുടര്‍ന്ന്‌ സംവിധാനന്ദന്‍, കെ രാജന്‍, അഡ്വ. രാജ്‌കുമാര്‍, ഡോ. വേണുഗോപാല്‍, ജി. ആര്‍. കവിയൂറ്‍, കെ. പുഷ്പാംഗദന്‍, ഇ. രവീന്ദ്രനാദ്‌, ഗോപിനാദന്‍ തട്ടേക്കാട്‌, ദേവന്‍ തറപ്പില്‍, രാജശേഖരന്‍ നായര്‍, ജയന്‍ തനിമ, രാജന്‍ തെക്കുമ്മല, മനോജ്‌ മേനോന്‍, സജീവന്‍ ഇടശ്ശേരി, സന്തോഷ്‌ പല്ലശ്ശന, ജോസഫ്‌ സെബാസ്റ്റ്യന്‍, അശോകന്‍ നാട്ടിക, കണ്ണന്‍ തട്ടയില്‍, ബല്‍രാജ്‌ കൊല്ലാറ, ചേപ്പാട്‌ സോമനാദന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട്‌ സംസാരിച്ചു.

സാഹിത്യവേദി ബ്ളോഗ്ഗില്‍ നടന്ന ചര്‍ച്ചയിലെ അഭിപ്രായങ്ങള്‍ പിന്നീട്‌ വേദിയില്‍ വായിക്കപ്പെട്ടു. തുടര്‍ന്ന്‌ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഹരിലാല്‍ മറുപടി പറഞ്ഞു. ശിശിരകാലത്തിനെ തണുപ്പു നിറഞ്ഞ ഒരു സായാഹ്നം മുബൈയിലെ അക്ഷരസ്നേഹികള്‍ കവിതയും സംവാദങ്ങളുമായി ധന്യമാക്കി. ഇത്തവണ സാഹിത്യവേദിയുടെ ചര്‍ച്ച ബ്ളോഗ്ഗിലും സജീവമായി നടന്നു. ഹരിലാലിന്‍റെ മറുപടിയില്‍ ബ്ളോഗ്ഗില്‍ കമെന്‍റുകളിലൂടെ പ്രോത്സാഹനങ്ങളും വിമര്‍ശ്ശനങ്ങളും നല്‍കിയ ജിഗിഷ്‌, പ്രൊമിത്യൂസ്‌, നജിം, ആനന്ദവല്ലി ചന്ദ്രന്‍, ആനന്ദന്‍, പ്രിയ ഉണ്ണികൃഷ്ണന്‍, ജ്വാല, ടി. കെ. ഉണ്ണി, നജിം, ജേക്കബ്‌, മുഹമ്മദ്‌ സഹീര്‍ തുടങ്ങിയവര്‍ക്ക്‌ പ്രത്യേക നന്ദി പ്രകാശിപ്പിച്ചു. വിമര്‍ശനങ്ങളേയും നിര്‍ദ്ദേശങ്ങളേയും വളരെ സഹിഷ്‌ണുതയോടെയാണ്‌ ഹരിലാല്‍ സ്വീകരിച്ചത്‌. ഹിന്ദിയിലും മറാത്തിയിലും കവിത എഴുതിത്തുടങ്ങിയ ഹരിലാല്‍ മലയാളത്തില്‍ വളരെ കുറച്ചു കവിതകള്‍ മാത്രമെ എഴുതിയിട്ടുള്ളു. വേദിയില്‍ പങ്കെടുത്തവരും ബ്ളോഗ്ഗിലെ വായനക്കാരും നല്‍കിയ പ്രോത്സാഹനങ്ങള്‍ തുടര്‍ന്നും മലയാളത്തില്‍ എഴുതാന്‍ തന്നെ പ്രേരിപ്പിക്കുന്നു എന്ന്‌ അദ്ദേഹം പറഞ്ഞു.

സാഹിത്യവേദിയിലും മുംബൈസാഹിത്യ സാംസ്കാരിക ലോകത്താകമാനവും‌ നിറഞ്ഞ സാന്നിധ്യമായിരിന്ന ശ്രീ സി. വി. ശശീന്ദ്രന്‍റെ നിര്യാണത്തില്‍ വേദി അനുശോചനം രേഖപ്പെടുത്തി. പുതുവര്‍ഷത്തില്‍ ജനുവരി ആദ്യ ഞായറാഴ്ച്ച യുവകവി ശ്രീ. സിബിച്ചന്‍ നെടുമുടിയുടെ കവിതകള്‍ ചര്‍ച്ചചെയ്യാനായി ഒത്തുകൂടാം എന്ന ധാരണയോടെ വേദി പിരിഞ്ഞു. കണ്‍വീനര്‍ ശ്രീ ചേപ്പാട്‌ സോമനാദന്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്കും സാഹിത്യവേദിയുടെ ബ്ളോഗ്ഗു വായനക്കാര്‍ക്കും നന്ദി രേഖപ്പെടുത്തി.

സാഹിത്യവേദിക്കു വേണ്ടി സന്തോഷ്‌ പല്ലശ്ശന

Followers