മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Thursday, June 18, 2009

മുംബയ്‌ സാഹിത്യവേദി ഒരവലോകനം - ചേപ്പാട്‌ സോമനാഥന്‍

|9 comments
ലിഖിത ഭരണഘടനയോ അംഗത്വമോ വരിസംഖ്യയൊ ഒന്നും തന്നെയില്ലാതെ ഒരു സംഘടന. അതാണ്‌ മുംബയ്‌ സാഹിത്യവേദി. കേരളത്തിന്‌ പുറത്ത്‌ മലയാളികള്‍ താമസിക്കുന്ന പ്രദേശങ്ങളിലൊന്നും ഇതുപോലൊന്ന്‌ ഇല്ലതാനും.

കഴിഞ്ഞ 42 വര്‍ഷങ്ങളായി ഓരോ മാസത്തെയും ആദ്യ ഞായറാഴ്ച മുടക്കം കൂടാതെ സാഹിത്യ ചര്‍ച്ച നടത്തി എന്നതുകൊണ്ടു തന്നെ സാധാരണഗതിയില്‍ അനുപമ പദവിക്കര്‍ഹമാണ്‌ ഈ സാഹിത്യ വേദി. വരിസംഖ്യയും ഭരണഘടനയും അംഗത്വവുമൊന്നുമില്ലാതെയാണ്‌ ഇത്രയും കാലം നിലനിന്നതും. വിവരങ്ങളറിയിക്കുവാനും വേദിയൊരുക്കാനും പേരിനൊരു കണ്‍വീനറെ വര്‍ഷാവര്‍ഷം തിരഞ്ഞെടുക്കുന്നു എന്നല്ലാതെ ഔദ്യോഗിക ഭാരവാഹികളൊന്നും വേദിയ്ക്കില്ല. സാഹിത്യ താത്പര്യം ഒന്നു മാത്രമാണ്‌ വേദിയ്ക്ക്‌ ആകെയുള്ള മുതല്‍. സാഹിത്യ സര്‍ഗാസ്വാദനം മാത്രമാണ്‌ പ്രവര്‍ത്തന ലക്ഷ്യവും. ആചാരോപചാരങ്ങള്‍ ഒഴിവാക്കിക്കൊണ്ട്‌ തീര്‍ത്തും സര്‍വ്വതന്ത്ര സ്വതന്ത്ര അന്തരീക്ഷത്തില്‍ നടത്തിപ്പോകുന്ന ഓരോ മാസത്തെയും ചര്‍ച്ചാ യോഗങ്ങള്‍ വേദിക്ക്‌ നിസ്തുല വ്യക്തിത്വം നല്‍കുന്നു. വേദിയുടെ വാര്‍ഷികാഘോഷങ്ങളാകട്ടെ ഓരോരോ നിലയ്ക്ക്‌ ചരിത്ര പ്രധാനങ്ങള്‍ എന്നു തന്നെ വിശേഷിപ്പിക്കാവുന്നവയുമാണ്‌.


ഇപ്പോള്‍ സര്‍വ്വസാധാരണമായിത്തീര്‍ന്നിരിക്കുന്ന കവിയരങ്ങുകള്‍ മുംബയ്ക്കാര്‍ക്ക്‌ തീര്‍ത്തും അപരിചിതമായിരുന്ന കാലത്താണ്‌ സാഹിത്യവേദി 1968-ലെ ആദ്യവാര്‍ഷികത്തിന്‌ കാവ്യസന്ധ്യ സംഘടിപ്പിച്ചത്‌. യോഗത്തില്‍ പങ്കെടുത്ത ഏതാണ്ട്‌ എണ്‍പതോളം പേര്‍ സ്വന്തം കവിതകള്‍ വായിക്കുക മാത്രമല്ല വായിച്ചവയെക്കുറിച്ച്‌ അഭിപ്രായം പറയുകയുമുണ്ടായി.

1970-ല്‍ വേദിയുടെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാ ചെറുകഥാ മത്സരം സംഘടിപ്പിക്കുകയുണ്ടായി. മുബയ്‌ കഥാകൃത്തുകളുടെ മാത്രം കഥകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ "ഇരുണ്ടനഗരം" എന്ന ചെറുകഥാ സമാഹാരവും വേദിയുടെ ആഭിമുഖ്യത്തില്‍ 1972-ല്‍ പ്രസിദ്ധീകരിച്ചു.

1977-ല്‍ പത്താം വാര്‍ഷികത്തിന്‌ സാഹിത്യവേദി സംഘടിപ്പിച്ച കയ്യെഴുത്തുമാസികാപ്രദര്‍ശനവും ചര്‍ച്ചയും മുംബയിലെന്നല്ല കേരളത്തില്‍പ്പോലും പ്രദമമായിരുന്നു. പതിനഞ്ചാം വാര്‍ഷികത്തിനാകട്ടെ കയ്യെഴുത്തു മാസികകള്‍ക്കായി മത്സരം സംഘടിപ്പിക്കുകയും പല വിഭാഗങ്ങളിലായി സമ്മാനങ്ങള്‍ നല്‍കുകയുമുണ്ടായി.

വിവിധ ഭാഷക്കാരുമായി ആശയവിനിമയത്തിനും മൈത്രിയ്ക്കും കളമൊരുക്കും വിധം രൂപപ്പെടുത്തിയവയായിരുന്നു 1976-ലേയും 1990-ലേയും വാര്‍ഷികാഘോഷങ്ങള്‍. ആദ്യത്തേതില്‍ ഗുജറാത്തി-തമിഴ്‌-കന്നട സാഹിത്യകാരന്‍മാര്‍ മാത്രമെ പങ്കെടുത്തിരുന്നുള്ളു. എന്നാല്‍ രണ്ടാമത്തേതിലാകട്ടെ ഇവയ്ക്കു പുറമെ മറാത്തി, തെലുഗ്ഗു, സിന്ധി എന്നീ ഭാഷകളിലേയും പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. ഭാഷാതലത്തിലും സാമൂഹ്യതലത്തിലും ഏറെ സദ്ഫലമുളവാക്കാന്‍ പോന്ന ഈ മാര്‍ഗ്ഗത്തിലൂടെ വിവിധ ഭാഷകളിലേക്കുള്ള തര്‍ജ്ജുമകളെ സാദ്ധ്യമാക്കും വിധത്തില്‍ പരിപാടികള്‍ വേദി സംഘടിപ്പിച്ചിട്ടുണ്ട്‌. 1978-ലെ വാര്‍ഷികത്തില്‍ പങ്കെടുത്ത എല്ലാവരും മിനിക്കഥകള്‍ അവതരിപ്പിച്ച്‌ പുതുമ കാട്ടുകയുണ്ടായി.

നാട്ടില്‍നിന്നും മറുനാട്ടില്‍ നിന്നും മുംബൈയിലെത്തുന്ന മലയാളസാഹിത്യകാരന്‍മാര്‍ക്ക്‌ വേദിയില്‍ ചര്‍ച്ചയ്ക്കു പങ്കെടുക്കുവാന്‍ അവസരമൊരുക്കിയിട്ടുണ്ട്‌. വയലാര്‍രാമവര്‍മ്മ, എന്‍. കൃഷ്ണപിള്ള, എ. പി. പി. നമ്പൂതിരി, തകഴി, കെ. എസ്‌. പി. കര്‍ത്ത, ഇ. വി. രാമകൃഷ്ണന്‍, ജി. മധുസൂദനന്‍, കുരീപ്പുഴ ശ്രീകുമാര്‍, ഗോപി ആനയടി, മുണ്ടൂറ്‍ കൃഷ്ണന്‍കുട്ടി, ശത്രുഘ്നന്‍, പി. എ. വാസുദേവന്‍, ഈയ്യങ്കോട്‌ ശ്രീധരന്‍ തുടങ്ങി ഒട്ടനവധി പേര്‍ വേദിയുടെ ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ട്‌.

മലയാള സാഹിത്യവുമായി മുംബയ്ക്കുളള ബന്ധം പരിഗണിക്കുമ്പോള്‍ അടുത്തതോ അകന്നതോ ആയ ബന്ധങ്ങളിലൂടെ മുംബൈയുമായി ബന്ധമുള്ള മലയാളി സാഹിത്യകാരന്‍മാരും അനവധിയാണ്‌. വള്ളത്തോള്‍, എന്‍.കൃഷ്ണപിള്ള, ടി.എന്‍.ഗോപിനാഥന്‍ നായര്‍, നാഗവള്ളി ആര്‍. എസ്‌. കുറുപ്പ്‌, കുട്ടികൃഷ്ണമാരാര്‍, എസ്‌. കെ. മാരാര്‍, കപ്പനകൃഷ്ണമേനോന്‍, പി. കരുണാകരന്‍ നമ്പ്യാര്‍, ബാലചന്ദ്രന്‍ വടക്കേടത്ത്‌, പ്രൊഫ. എസ്‌. ശിവദാസ്‌, ഡോ. എം. ലീലാവതി, എം. രാജീവ്‌കുമാര്‍, പി. ശ്രീധരന്‍, പി. കെ. ഗോപി തുടങ്ങിയവരുടെ ബന്ധുക്കള്‍ മുംബൈയിലുണ്ട്‌.

മുംബയില്‍ കുറച്ചു കാലമെങ്കിലും ഉണ്ടായിരുന്നവരായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളവരേറെയുണ്ട്‌. എസ്‌. കെ. പൊറ്റക്കാട്‌, കെ. എന്‍. എഴുത്തച്ഛന്‍, സി. രാധാകൃഷ്ണന്‍, ബി. മാധവമേനോന്‍, പി. വി. കുര്യാക്കോസ്‌, മാധവിക്കുട്ടി (കമല സുരയ്യ) ഇ. ഹരികുമാര്‍, പമ്മന്‍, എം. എന്‍. പാലൂര്‌, രാജന്‍ ചിങ്ങന്നത്ത്‌, മലയാറ്റൂറ്‍ രാമകൃഷ്ണന്‍, മുട്ടത്ത്‌ സുധ, വെന്നി വാസുപിള്ള, പള്ളംകുളം ത്രിവിക്രമമേനോന്‍, ഇ. ബാലചന്ദ്രന്‍, ആനന്ദ്‌, അയ്മനം ജോണ്‍, ടി. എല്‍. ജോസ്‌, സേതു, സമരന്‍ തറയില്‍, ടി. കെ. നായര്‍ ചൂണ്ടല്‍, ദിനേശന്‍ കോന്നിയൂറ്‍, ചിറയില്‍ ശ്രീധരന്‍, പ്രഭാകരന്‍ കിഴുപ്പിള്ളിക്കര, വിശ്വം മണലൂറ്‍, തുടങ്ങിയവര്‍ മുംബൈയില്‍ കുറെക്കാലമെങ്കിലും ജീവിക്കുകയും പിന്നെ മറ്റിടങ്ങളിലേക്കും കേരളത്തിലേക്കും താമസം മാറ്റുകയും ചെയ്തവരാണ്‌.

1992-ലെ രജതജൂബിലിയോടനുബന്ധിച്ച്‌ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി. ഗ്രന്ഥകാര സംവാദം, മറുനാടന്‍ മലയാള പ്രസിദ്ധീകരണങ്ങളുടെ പ്രദര്‍ശ്ശനവും അവയെക്കുറിച്ചുള്ള സിംമ്പോസിയവും, കഥ, കവിത, നാടകം, പൊതുജീവിതം എന്നിവയിലെ പ്രവാസി സ്വാധീനത്തെക്കുറിച്ചുള്ള ചര്‍ച്ചയും, മലയാള ഭാഷ മറുനാട്ടില്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചുള്ള ചര്‍ച്ചയും രജതജൂബലി ആഘോഷത്തില്‍ സംഘടിപ്പിച്ചിരുന്നു. മറ്റു ഭാഷാ സാഹിത്യകാരന്‍മാരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള 'തര്‍ജ്ജമയുടെ പ്രശ്നങ്ങള്‍' എന്ന സെമിനാറും ഏറെ ശ്രദ്ധേയമായി.

സാഹിത്യവേദിയുടെ ആദ്യ കണ്‍വീനര്‍ വി. ടി. ഗോപാലകൃഷ്ണനായിരുന്നു. ഇ. ബാലചന്ദ്രന്‍, സോമന്‍ ആലപ്പുഴ, പി. എ. ദിവാകരന്‍, എ. വേണു ഗോപാലന്‍, ടി. ആര്‍. രാഘവന്‍, പി. ബി. ഋഷികേശന്‍, ചേപ്പാട്‌ സോമനാഥന്‍, വി. ടി. വാസുദേവന്‍, സി. എന്‍. എന്‍. നായര്‍, വിജയരാഘവന്‍ എന്നിവരും വിവിധ വര്‍ഷങ്ങളില്‍ കണ്‍വീനര്‍മാരായിരുന്നിട്ടുണ്ട്‌. വേദിയുടെ തുടക്കം മുതല്‍ മരിക്കും വരെയും എല്ലാ വേദികളിലും മുടങ്ങാതെ പങ്കെടുത്ത വ്യക്തി എന്ന ബഹുമതി വി. ടി. ഗോപേലകൃഷ്ണനുണ്ടായിരുന്നു.

വി. ടി. ഗോപാലകൃഷ്ണണ്റ്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം വേദിയിലവതരിപ്പിക്കപ്പെടുന്ന സൃഷ്ടികള്‍ മെച്ചപ്പെടുത്തുവാന്‍ സഹായിക്കുമെന്ന വിശ്വാസമാണെല്ലാവര്‍ക്കുമുള്ളത്‌. കഴിഞ്ഞ നാലുവര്‍ഷങ്ങളിലെ വേദി വാര്‍ഷികങ്ങള്‍ അവാര്‍ഡ്‌ ദാനച്ചടങ്ങു കൊണ്ടും നാട്ടില്‍ നിന്നുമെത്തുന്ന സാഹിത്യകാരന്‍മാരുടെ സാന്നിദ്ധ്യം കൊണ്ടും ഏറെ ശ്രദ്ധേയങ്ങളായിരുന്നു.

സാഹിത്യവേദിയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി ബോംബെ കേരളീയ സമാജം ചെയ്തു വരുന്ന സഹായസഹകരണങ്ങള്‍ അഭിനന്ദനീയവും എന്നും സ്മരിക്കപ്പെടേണ്ടതുമാണ്‌.

Followers