മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Wednesday, June 9, 2010

ജ്യോതിര്‍മയി ശങ്കരന്‍ കവിതകള്‍ അവതരിപ്പിച്ചു

______സന്തോഷ്‌ പല്ലശ്ശന

മലയാള കവിതയുടെ പരമ്പരാഗതവും ഉത്തരാധൂനികവുമായ സങ്കേതങ്ങളെ താരതമ്യം ചെയ്തുകൊണ്ട്‌ മുബൈ സാഹിത്യവേദിയുടെ ജൂണ്‍മാസ ചര്‍ച്ച അക്ഷര സ്നേഹികള്‍ക്ക്‌ പുതിയ ഒരു അനുഭവമായി. ശ്രീമതി ജ്യോതിര്‍മയി ശങ്കരന്‍ തന്റെ‍ ആറ്‌ കവിതകള്‍ വേദിയില്‍ അവതരിപ്പിച്ചു. കഥാകാരി മാനസി അദ്ധ്യക്ഷയായിരുന്നു.

സാഹിത്യ നിരൂപകനായ ശ്രീ കെ രാജന്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. "ഭാവനയുടേയും ഭാഷാനൈപുണ്യത്തിണ്റ്റേയും സംഗമമാണ്‌ ശ്രീമതി ജ്യോതിര്‍മയി ശങ്കരന്റെ കവിതകള്‍" എന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. പുതു തലമുറയില്‍ അര്‍ഥ ജ്ഞാനത്തിന്‍റെ അപകടങ്ങള്‍ പതിയിരിക്കുന്നു എന്ന്‌ ജ്യോതിര്‍മയിയുടെ "അഭിമന്യുവിന്റെ ആത്മഗതം" എന്ന കവിതയെ വിലയിരുത്തിക്കൊണ്ട്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

വൃത്തനിബദ്ധമായ കവിതകളിലൂടെ മുംബൈ സാഹിത്യ മണ്ഡലത്തില്‍ ശ്രദ്ദേയനായ ശ്രീ ഹരിലാല്‍ നടത്തിയ വസ്തു നിഷ്ഠമായ വിലയിരുത്തലുകള്‍ ജ്യോതിര്‍മയിയുടെ കവിതകള്‍ക്ക്‌‌ പുതിയ മാനം നല്‍കി. "വൃത്തനിബദ്ധമായ കവിതകള്‍ ഭാഷയ്ക്ക്‌ ഒരു മുതല്‍ക്കൂട്ടാണ്‌. അത്‌ ഭാഷയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. മലയാളഭാഷയ്ക്ക്‌ ക്ളാസ്സിക്കല്‍ പദവി വേണമെന്ന്‌ മുറവിളികൂട്ടിയതുകൊണ്ടായില്ല പാരമ്പര്യത്തിന്റെെ നേര്‍നൂലു പൊട്ടാതെ എഴുതപ്പെട്ട കവിതകളെ നമ്മള്‍ പ്രോത്സാഹപ്പിക്കേണ്ടതുണ്ട്‌ " ജ്യോതിര്‍മയി തുടര്‍ന്നും വൃത്തനിബദ്ധമായ കവിതകള്‍ എഴുതണമെന്ന്‌ ഹരിലാല്‍ നിര്‍ദ്ദേശിച്ചു.

പുരാണേതിഹാസങ്ങളെ പുനരാഖ്യാനം നിര്‍വ്വഹിക്കുമ്പോള്‍ അത്‌ സമകാലിക ജീവിതത്തോട്‌ ബന്ധിപ്പിക്കപ്പെടുന്നില്ലെങ്കില്‍ ആ സൃഷ്ടികള്‍ തികഞ്ഞ പരാജയമായി മാറുമെന്ന്‌ ശ്രീ ജി. ആര്‍. കവിയൂറ്‍ പറഞ്ഞു. ചര്‍വ്വിത ചര്‍വ്വണമായ പുരാണങ്ങളുടെ പുനരാഖ്യാനങ്ങളല്ല മറിച്ച്‌ സമകാലിക ജീവിതത്തിന്റെ വ്യഖ്യാനങ്ങളാണ്‌ നമ്മുക്ക്‌ വേണ്ടത്‌ എന്ന്‌ ശ്രീ ജി. ആര്‍. കവിയൂറ്‍ വാദിച്ചു.

സൂക്ഷ്മവായനയില്‍ ജ്യോതിര്‍മയിയുടെ കവിതകള്‍ സമകാലിക ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നത്‌ നമ്മള്‍ക്ക്‌ കാണാനാവുമെന്ന്‌ ശ്രീ എ. കെ. വി. നമ്പൂതിരി അഭിപ്രയപ്പെട്ടു. ചക്രവ്യൂഹത്തില്‍ ഇറക്കാന്‍ മാത്രമെ ഇന്നത്തെ ലോകം പുതു തലമുറയെ പഠിപ്പിക്കുന്നുള്ളു എന്നാല്‍ ഇതില്‍ നിന്ന്‌ എങ്ങിനെ കരകയറാം എന്ന്‌ പഠിപ്പിക്കുന്നതില്‍ പുതിയകാലത്തെ അറിവ്‌ അപര്യാപ്തങ്ങളാണ്‌ എന്ന്‌ ശ്രീ നമ്പൂതിരി പറഞ്ഞു. ശ്രീ ജ്യോതിര്‍മയി ശങ്കരന്റെ അഭിമന്യുവിനെ കേന്ദ്രകഥാപാത്രമാക്കി എഴുതപ്പെട്ട കവിതയെ വിലയിരുത്തിക്കൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൃത്തത്തില്‍ എഴുതുന്നതുമാത്രമല്ല ഒരു കവിതയുടെ മികവ്‌ അതേ സമയം കവിതയുടെ ബാഹ്യരൂപങ്ങളല്ല ഒരു കവിതയെ മികച്ചതാക്കുന്നതും. കൂടുതല്‍ വാക്കുകളെ കുത്തിതിരുകിയതുകൊണ്ട്‌ ഒരു കവിതയും മികച്ചതാകുന്നുമില്ല. ഭാഷാജ്ഞാനം ഉണ്ടായതുകൊണ്ടുമാത്രം ആര്‍ക്കും കവിത എഴുതാനാവില്ല. അങ്ങിനെയാണെങ്കില്‍ എല്ലാ പണ്ഡിതന്‍മാരും കവികള്‍ ആകേണ്ടതായിരുന്നു. എറ്റവും സമകാലികമായ ജീവിതത്തേയും കവിതാ സങ്കേതങ്ങളേയും സ്വായത്തമാക്കാന്‍ ജ്യോതിര്‍മയിക്ക്‌ കഴിയാതെ പോയി എന്ന്‌ ശ്രീ മാനസി അഭിപ്രായപ്പെട്ടു. ചര്‍ച്ച ഉപസംഹരിച്ചുകൊണ്ട്‌ തന്റെ അദ്ധ്യക്ഷപ്രസഗം നടത്തുകയായിരുന്നു അവര്‍.
തുടര്‍ന്ന്‌ ജ്യോതിര്‍മയി ശങ്കരന്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ക്ക്‌ മറുപടി പറഞ്ഞു. "പുരാണേതിഹാസങ്ങളുടെ വെറും പുനരാഖ്യാനങ്ങളല്ല തന്റെച കവിതകള്‍ സര്‍ഗ്ഗാത്മകമായ ഒന്നോ രണ്ടോ വായനയില്‍ തന്റെ കവിതയുടെ സമകാലിക പ്രസക്തി ആര്‍ക്കും സ്വയം കണ്ടെത്താനാകും" എന്ന്‌ അവര്‍ അഭിപ്രായപ്പെട്ടു.

കെ. കെ. അലക്സാണ്ടര്‍, വിജയാ മേനോന്‍, പി. എസ്‌. മാരാര്‍, ഗിരിജ, സിന്ധു സന്ദീപ്‌, സന്തോഷ്‌ പല്ലശ്ശന, ദേവന്‍ തറപ്പില്‍, മനോജ്‌ മേനോന്‍, ചേപ്പാട്‌ സോമനാദന്‍, ഗ്രേഷ്യസ്‌, കെ. സനിത്ത്‌ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഔദ്യോഗിക ജീവിതത്തില്‍ നിന്ന്‌ ഈയിടെ വിരമിച്ച ശ്രീ ചേപ്പാട്‌ സോമനാദനും ശ്രീ കെ. രാജനും എ. കെ. വി. നമ്പൂതിരിയുടെ നേതൃത്വത്തില്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന്‌ ശ്രീ ജി. ആര്‍. കവിയൂറ്‍ ഇരുവര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.

5 comments:

Followers