മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Latest Post

Monday, January 20, 2020

ഫെബ്രുവരി മാസ സാഹിത്യ ചർച്ച

|0 comments


അഘോര്‍ ശിവപാണന്‍
-ഗോവിന്ദനുണ്ണി
കുതിപോലും എഴുതിതീരാത്ത റിപ്പോര്‍ട്ടുകള്‍ നിറഞ്ഞ ഡസ്ക്കില്‍ നോക്കി ശിവപാണന്‍ നെടുവീര്‍പ്പിട്ടു !
ഇന്നും എന്തങ്കിലും എഴുതാനാവുമെന്നു തോന്നുന്നില്ല.”
ഡസ്ക്കിന്‍റെ മറുവശവകാശിയായ അസിസ്റ്റണ്ട് എഡിറ്റര്‍ രശ്മി, തന്‍റെ പ്രതികരണം പതിവുചിരിയില്‍ ഒതുക്കിയപ്പോള്‍ ശിവപാണനു സഹിക്കാന്‍ കഴിഞ്ഞില്ല.
നിന്‍റെ ഈ ഒടുക്കത്തെ ചിരി കാരണമാണ് എന്‍റെ എല്ലാ റിപ്പോര്‍ടുകളും ഡസ്റ്റ്ബിന്നില്‍ അവസാനിക്കുന്നത്. “ !!
അല്പം മുന്പെഴുതിയ പകുതിറിപ്പോര്‍ട്ട് കീറി ചവറ്റുകൊട്ടയില്‍ നിക്ഷേപിച്ചുകൊണ്ട്‌ ശിവ എഴുന്നെറ്റു ജന്നലിന്നരികില്‍ ചെന്ന് രോഷത്തോടെ വെനിഷിയന്‍ബ്ല്യ്ണ്ട് വലിച്ചു പൊക്കി.
പുറത്തു നഗരം ഒക്ടോബര്‍ ഹീറ്റില്‍ കത്തിപടരുകയാണ്. ശീതികരിച്ച മുറിയില്‍ ഇരുന്നു തന്‍റെ ചിന്തകളും തണുത്തു പോയതാണോയെന്നു ശിവപാണനു തോന്നിയതില്‍ അതിശയമില്ല . കഴിഞ്ഞ ഒരുപാട് നാളുകളില്‍ ഒരു റിപ്പോര്‍ട്ട്‌ പോലും എഡിറ്റര്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. ! ഡയറിയില്‍ കുറിച്ച നോട്ടുകള്‍ അയാളെ കളിയാക്കുന്ന പോലെ തോന്നിച്ചിരുന്നു. കൂട്ടത്തില്‍ സഹപ്രവര്‍ത്തക രശ്മിയുടെ കോല്ലുന്ന ചിരിയും. സത്യത്തില്‍ രശ്മിയുടെ ചിരി എത്ര സുന്ദരമാണ്. പക്ഷെ തന്റെ കോംപ്ലക്സ് അതിനെ അങ്ങിനെ കാണാന്‍ കൂട്ടാക്കുന്നില്ല എന്നതല്ലേ സത്യം.!
തിരിച്ചു സീറ്റില്‍ വന്നിരുന്നു ശിവപാണന്‍ പതിവില്ലാതെ രശ്മിയെ നോക്കി ആകാവുന്നത്ര മനോഹരമായി ചിരിച്ചു. രശ്മി സംശയത്തോടെ ചെറുതായി ചിരിച്ചപ്പോള്‍ ശിവ ക്ഷമാപണത്തോടെ പറഞ്ഞു. “ രശ്മി നിന്റെ ചിരി എന്ത് ഭംഗിയുള്ളതാണ് . ഞാന്‍ വെറുതെ ...” “
കം ഓണ്‍ ശിവ , ഇനി കണ്ഫെസ് ചെയ്യണ്ട. നമ്മള്‍ അടുത്തറിയുന്ന സഹപ്രവര്തകരല്ലേ.? ശിവക്ക് വേണ്ടത് ഒരു വര്‍ക്ക് ബ്രേക്ക് ആണെന്ന് തോന്നുന്നു.” രശ്മി കാര്യമായി പറഞു.
യു സെഡ് ഇറ്റ്‌ “ ശിവ ഉത്സാഹത്തോടെ എഴുന്നേറ്റു. “
നീ എത്ര കൃത്യമായി എന്നെ മനസ്സിലാകിയിരിക്കുന്നു. എനിക്ക് പോലും അറിയില്ലായിരുന്നു എന്താണ് എനിക്ക് വേണ്ടെതെന്ന്. ഇന്ന് തന്നെ ഞാന്‍ ചീഫിന് ലീവ് അപ്പ്ലിക്കേഷന്‍ കൊടുക്കുന്നുണ്ട്.”
ധൃതി വേണ്ട ശിവ . ആദ്യം മുഴുവനാകാത്ത റിപ്പോര്‍ട്ടുകള്‍ തീര്‍ക്കണം. അതിനു ശേഷം പോകാന്‍ പറ്റിയ ഒരു സ്ഥലം കണ്ടെത്തണം”
പിന്നെ.... കൂട്ടിനു ഒരാളെ കണ്ടെത്തണം . “ രശ്മി പകുതി കണ്ണിറുക്കി ചിരിച്ചു.
റിപ്പോര്‍ട്ടുകള്‍ തീര്‍ക്കാം .പക്ഷെ രാഷ്ട്രീയബന്ധമുള്ള അഴിമതിക്കേസുകള്‍ എങ്ങിനെ ഒതുക്കും ? പിന്നെ കൂട്ട്? ഈ ക്രോണിക് ബാച്ച്ലര്‍ക്ക് , അതും പാണന് ആര് കൂട്ട് വരും ?”
ശിവ, റിപ്പോര്‍ടുകള്‍ ഇപ്പോഴത്തെ മറ്റിരിയല്‍ സ്ട്രെങ്ങ്ത്ത് അനുസരിച്ച് ഒതുക്കണം . മാറ്റര്‍ സബ് ജുഡിസ് ആണെന്നു ചീഫിനോട് പറഞ്ഞു തടി തപ്പാം.”
യു ആര്‍ മൈ ട്രബിള്‍ ഷൂട്ടര്‍ രശ്മി” !! ശിവ ഡസ്ക്കില്‍ കയ്യടിച്ചഭിനന്ദിച്ചു.
പിന്നെ അടുത്ത പ്രശ്നം കൂട്ട് “
രശ്മി ചിരിച്ചു കൊണ്ടു ചോദിച്ചു “ഞാന്‍ മതിയോ” ?
എന്തോ അരുതാത്തതു കേട്ട പോലെ ശിവ ഒരു നിമിഷം രഷ്മിയെ അപരിചിതയെപ്പോലെ നോക്കി.
വെറുതെ “ ഇത്തവണ രശ്മിയുടെ പതിവ് ചിരി കൂട്ടിനില്ലായിരുന്നു. എന്നാല്‍ എന്തോ അവളെ അലട്ടുന്ന പോലെ തോന്നിച്ചു.
നമ്മള്‍ പലതവണ ഒന്നിച്ചു ദൂരയാത്രകള്‍ പോയിട്ടില്ലേ ശിവ. പിന്നെ നിയെന്താ ...?
പക്ഷെ രശ്മി ഇതൊരു സ്വകാര്യ യാത്രയല്ലേ “?
ഓക്കേ ശിവ . ഫോര്‍ഗെറ്റ്‌ ഇറ്റ്‌ . നീ തന്നെ കണ്ടു പിടിച്ചോ ഒരു കൂട്ട്. പക്ഷെ മടങ്ങി വന്നാല്‍ ഈ കൂട്ട് മറക്കരുത് “
വശ്യമായ ചിരിയോടെ രശ്മി തുടര്‍ന്നു. “ ചിലപ്പോഴൊക്കെ എനിക്ക് നിന്നോട് പ്രേമമാണോ എന്ന് വരെ എനിക്ക് തോന്നിയിട്ടുണ്ട് . പക്ഷെ ഉടനെ ഞാനത് തിരുത്തും”
ഞാന്‍ പാണനായത് കൊണ്ടല്ലേ ? ” ശിവയുടെ ശബ്ദത്തില്‍ വേദന പുരണ്ടിരുന്നോ. ?
രശ്മി പെട്ടെന്ന് പറഞ്ഞു “ അല്ല അതല്ല . നീ എനിക്ക് അതിലും കൂടുതലാണ് ശിവ. “ അവളുടെ സ്വരത്തില്‍ ആത്മാര്‍ത്ഥത നിറഞ്ഞതായി ശിവ അറിഞ്ഞു.
നീ തന്നെവാ രശ്മി. വീട്ടില്‍ ഒഫീഷ്യല്‍ ടൂര്‍ എന്ന് പറഞ്ഞാപ്പോരെ “ ?
ഇല്ല ശിവ , എനിക്ക് ചില പരിമിതികള്‍ ഉണ്ട്”
അവള്‍ നിരാശയോടെ പറഞ്ഞു.
ഞാന്‍ വിവാഹിതയായിക്കാണാന്‍ കാത്തിരിക്കുന്ന വൃദ്ധനായ എന്‍റെ അച്ഛന്‍. വരുന്ന ആലോചനകളൊക്കെ അലസുന്നതു അച്ഛന് സഹിക്കാനാവുന്നില്ല. എനിക്ക് വയസ്സെത്രയന്നറിയോ നിനക്ക്’?
ഏതായാലും എന്നേക്കാള്‍ പ്രായം കുറവ്. ഞാന്‍ നിന്നെ കേട്ടട്ടേ “ ഒരാവേശത്തില്‍ ശിവ ചോദിച്ചുപോയി.
രശ്മി ചിരിച്ചു കണ്ണിറുക്കി.
ഓ ഞാന്‍ പാണനായിപ്പോയില്ലേ !‘ ശിവയുടെ വാക്കുകള്‍ കൊമ്പ്ലെക്സ് നിറഞ്ഞതെന്നു രശ്മി മനസ്സിലാക്കി.
ശിവ നീയ്ന്തിനാ ഈ പാണന്‍ വാല് കൊണ്ട് നടക്കുന്നത്. ലെറ്റ് അസ്‌ ഗെറ്റ് റെഡ് ഓഫ് ദാറ്റ്‌ “
അതങ്ങനെ പോവില്ല രശ്മി’ അതെന്‍റെ അസ്തിത്വമാണ് “
“‘ഒരു ഗസറ്റിന്‍റെ ആവശ്യമേ ഉള്ളു. നീ പറഞ്ഞാല്‍ ഞാന്‍ ഇപ്പോഴേ ഓണ്‍ലൈന്‍ അപേക്ഷ അയക്കാം. “
വേദനയോടെ ചിരിച്ചുകൊണ്ട് ശിവ ‘പറഞ്ഞു ‘ നിനക്കറിയോ രശ്മി ആ വാല് എനിക്കെങ്ങിനെ കിട്ടിയെന്നു.? അഛ്നാരെന്നറിയാത്ത കുട്ടിയായാണ് ഞാന്‍ പാണന്‍ക്കുന്നില്‍ വളര്‍ന്നത്‌. എന്നെ ആരും സ്കൂളില്‍ ചേര്‍ത്തില്ല . എവ്ടന്നെങ്കിലും കിട്ടുന്ന ചോക്ക്കഷണങ്ങള്‍ കൊണ്ട് ഞാന്‍ ചുമരുകളില്‍ വരക്കുകയും കീറിയ കടലാസുകളിലെ അക്ഷരങ്ങള്‍ പകര്‍ത്തുകയും ചെയ്യുമായിരുന്നു. അന്നൊരിക്കല്‍ എട്ട് വയസ്സുകാരനായ എന്നോട് പത്രം വില്‍ക്കുന്ന സുലൈമാന്‍ ചോദിച്ചു. ‘നിനക്ക് സ്കൂളില്‍ പോണോ ‘?
ഞാന്‍ തലയാട്ടി. “ നിയ്യ്‌ സ്ക്കൂളില്‍ ചേര്‍ന്നോ. പഠിക്കാന്‍ പൈസയൊന്നും വേണ്ട. നീ പാണനല്ലേ. ‘ സുലൈമാന്‍ എന്നെ സ്കൂളില്‍ കൊണ്ടുപോയി .
എന്തെ ഇത്ര വൈകാന്‍ . സ്കൂള്‍ തുറന്നു നാല് ദിവസായി’ റജിസ്റെര്‍ തുറന്നു ക്ലാര്‍ക്ക് നമ്പിയാര്‍ ചോദിച്ചു. “ എന്താ നാമധേയം ‘?
ശിവ ‘
ശിവ ശിവ !!, ങ്ഹാ... ന്താ അച്ഛന്റെ പേര് ?’
അത് ...’ സുലൈമാന്‍ സ്വരം താഴ്ത്തി പറഞ്ഞു. അച്ഛനില്ല ‘
അച്ഛന്‍ ചത്തു പോയിന്നോ അതോ തന്തയില്ലാത്തോന്‍ എന്നോ ‘? “
നംമ്പിയാര്‍ വികൃതമായി ചിരിച്ചുകൊണ്ട് തലയാട്ടി ചോദിച്ചു
സുലൈമാന്‍ ഒന്നും പറയാതെ തല കുനിച്ചുനിന്നു.
ആട്ടെ എന്താ ജാതി “ ?
സുലൈമാന്‍ ധൈര്യസമേതം പറഞ്ഞു ‘ പാണന്‍ ‘
നമ്പിയാര്‍ തമിള്‍ സിനിമയിലെ വില്ലന്‍ നമ്പിയാരെ പോലെ അട്ടഹസിച്ചു പറഞ്ഞു. “ പാണന്‍.... ശിവ പാണന്‍ കലക്കി. കിണ്ണന്‍പേര്.” നമ്പിയാര്‍ കണ്ണട ശരിയാക്കി വച്ച് ഇംമ്പോസിഷന്‍ എഴുതുന്ന കുട്ടിയെപ്പോലെ രജിസ്റ്ററില്‍ എഴുതി
.’പേരു ശിവപാണന്‍, വയസ്സ് 8 , അച്ഛന്ടെ പേര് പാണന്‍ ‘!!
രശ്മി കണ്ണ്തുടച്ചു കൊണ്ട് പറഞ്ഞു. ‘ മതി, എനിക്കിനിയൊന്നും അറിയണ്ട . നീ ബുക്ക്‌ ചെയ്യ്.ഞാന്‍ വരാം നിനക്ക്തുണയായി. “
ഗ്രേറ്റ്‌ , ഞാന്‍ നിന്‍റെ വീട്ടില്‍ വരാം. അച്ഛനോട് ഞാന്‍ സംസാരിക്കാം “
അതിന്‍റെ ആവശ്യമില്ല ശിവ. വേഗം റിപ്പോര്‍ട്ട്‌ പൂര്‍ത്തിയാക്കൂ . ശേഷം അവുധി അപേക്ഷിക്കൂ “
രശ്മി പ്രിന്‍റിംഗ് സെക്ഷനിലേക്ക് പോയപ്പോള്‍ ശിവ പുതിയ ഉണര്‍വോടെ റിപ്പോര്‍ട്ട്‌ തയ്യാറാക്കാന്‍ തുടങ്ങി.
വൈകീട്ട് റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു ലീവ് അപ്ലിക്കേഷന്‍ കൊടുത്തപ്പോള്‍ ചീഫ് ശിവയോടു ഒന്നും പ്രതികരിച്ചില്ല. ന്യൂസ്‌ റൂമില്‍ ഇരിക്കുമ്പോള്‍ ഇന്റെര്‍കോമില്‍ ചീഫിന്റെ വിളി വന്നു . “ ശിവ പ്ലീസ് കം “
പ്രതീക്ഷിക്കാതെ ചീഫിന്റെ മുറിയില്‍ രശ്മിയുമുണ്ടായിരുന്നു.!
ഞാന്‍ രഷ്മിയോട് പറയുകയായിരുന്നു, വടക്ക് കുംഭമേളക്കുള്ള വന്‍ തയ്യാറെടുപ്പിലാണ് ഇലാഹബാദ്, സോറി പ്രയാഗ്രാജ് ! ഇത്തവണ നമുക്ക് നല്ലൊരു കവറേജ് വേണം എന്ന് MD യുടെ ഫോണുണ്ടായിരുന്നു. ശിവ തന്നെ പോകണമെന്നും ചീഫിന്റെ നിര്‍ദേശമുണ്ട്. .
ശിവ, ഈയ്യിടെ ആനുകാലീക റിപ്പോര്‍ട്ടുകള്‍ വളരെ കുറഞ്ഞിരിക്കുന്നു. അതു സര്‍ക്കുലെഷനെ ബാധിക്കും !”
അടുത്ത ലക്കത്തില്‍ കുംഭമേളയെ കുറിച്ചു ഒരു വിശദവിവരണം വെണമെന്നു നിര്‍ദേശമുണ്ട്. അതുകൊണ്ട് ശിവ ലീവ് നീട്ടണം ,തത്കാലം പ്രയാഗില്‍ ചെന്ന് ഒരു പ്രി-റിപ്പോര്‍ട്ട് തയ്യാറാക്കണം . തുടര്‍റിപ്പോര്‍ട്ടുകള്‍ പിന്നീടാവാം. രഷ്മിയും കൂടെയുണ്ടാകും. കുംഭമേളയുടെ ചരിത്രകഥകളില്‍ തുടങ്ങണo. പവിത്ര ഗംഗ-യമുനാ-സരസ്വതി തീരങ്ങളും ത്രിവേണിയുടെ വിസ്മയസംഗമവും, നാഗസന്യാസിമാരുടെ ജീവിതരീതിയും അവരുടെ പ്രത്യക കുഭമേള പ്രാധിനിത്യവും വിഷയമാകണം. അഖോരികളുടെ സന്യാസ ദുരവൃത്തികളും നിരീക്ഷിക്കണം. ഒരുപാട് ദുരൂഹതകള്‍ നിറഞ ലോകത്തെ ഏറ്റവും വലിയ മേളയാണിത്. കാലിഫോര്‍ണിയ യൂനണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ആഡം റിക്ക്ഫീല്‍ഡ് കഴിഞ്ഞ കുംഭമേളയില്‍ പ്രയാഗില്‍ കുറെ മാസങ്ങള്‍ താമസിച്ചു പഠനം നട്ത്തിയിരുന്നു. അദ്ദേഹത്തിന്‍റെ ‘ദി കുംഭ് ‘
എന്ന പുസ്തകം പെന്ഗ്വിന്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഞാനത് ആമസോണ്‍ വഴി ആവശ്യപ്പെട്ടിട്ടുണ്ട്. അത് വായിക്കണം. ഇത്തവണ കേമ്ബ്രിട്ജ് യൂണിവേഴ്സിറ്റിയില്‍ നിന്നും പ്രൊഫസര്‍ ബ്രണ്ണന്‍ സീംസ് ഇപ്പോള്‍ തന്നെ പ്രയാഗില്‍ ഉണ്ടെന്നു പറയുന്നു. അവരുടെ കയ്യില്‍ ധാരാളം റിസേര്‍ച് മറ്റ്റിരിയല്‍ ഉണ്ടാകും. പരിചയപ്പെടണo. ഇലഹബാദിലെക്കുള്ള ടിക്കെറ്റും ഹോട്ടെല്‍ ബൂകിംഗ് ചെയ്യാന്‍ ട്രാവല്‍ സെക്ഷനില്‍ പറഞ്ഞിട്ടുണ്ട്. ഡേറ്റ് കണ്‍ഫേം ചെയ്തോള്. ഈ ആഴ്ച തന്നെ പോകണം .”
എന്തെങ്കിലും പറയാനുണ്ടോ?
ശിവ രശ്മിയെ നോക്കി. അവളുടെ മുഖം വായിക്കാന്‍ പ്രയാസമായിരുന്നു. അല്ലെങ്കിലും ഇത്തരം അവസരങ്ങളില്‍ അവള്‍ ഒരു പ്രത്യക നിസ്സംഗത പാലിക്കാന്‍ പഠിച്ചിരിക്കുന്നു. !
ശിവ എഴുന്നെറ്റപ്പോള്‍ ചീഫ് ഓര്‍മിപ്പിച്ചു. “പ്രയാഗില്‍ നിന്നും തിരിച്ചെത്തിയ ഉടന്‍ ശിവയുടെ ബ്രേക്ക്‌ ലീവ് ആകാം, ആവശ്യപ്പെട്ടതിലും കൂടുതല്‍ ദിവസം. “
തിരിച്ചു ഡസ്ക്കിലേക്ക് നടക്കുംമ്പോള്‍ ഇതും അറിയാതെ വീണു കിട്ടിയ ബ്രേക്ക്‌ തന്നെയല്ലേ എന്നാണ് ശിവ്ക്ക് തോന്നിയത്. ഇത്രയും ദൂരം , കൂടുതല്‍ ദിവസം അതും രശ്മിയുടെ കൂടെ ആദ്യമായാണ്‌.
ദില്ലിയില്‍ നിന്നുള്ള കല്‍ക്ക എക്സ്പ്രസ്സ്‌ ഭാഗ്യത്തിനാണ് കിട്ടിയത്. . ദില്ലി ഫ്ലൈറ്റ് ലേറ്റായിരുന്നു. ഓള്‍ഡ്‌ ദില്ലി റെയില്‍വേ സ്റ്റേഷനിലേക്ക് മെട്രോട്രെയിനില്‍ കയറിയപ്പോള്‍ ‘മേട്രോമാന്‍ ശ്രീധരന്‍ സാറിനെ’ ഓര്‍ത്തു.!
മെട്രോ സമയത്ത് തന്നെ എത്തിച്ചു.
കല്‍ക്കമെയില്‍ പ്രതികാരശക്തിയോടെ പാളങ്ങളെ പതിവുവേഗതയില്‍ കീഴടക്കുബോള്‍ ബോഗികള്‍ അഴിഞാടി പ്രധിഷേധിച്ചു. അടുത്തിരുന്നുറങ്ങുന്ന രശ്മി പലവുരു തോളിലമര്‍ന്നപ്പോഴും മാറ്റിയില്ല. അവള്‍ സുരക്ഷയോടെ ഉറങ്ങട്ടെ.
അല്ലഹാബാദ് സ്റ്റേഷനില്‍ ‘പ്രയാഗ്’ ഹോട്ടലിന്റെ പേരുള്ള വാഹനം തയ്യാറായിരുന്നു. രശ്മിയുടെ ബാഗ് ഏറ്റെടുത്തു വാനില്‍ കയറി, തൊട്ടടുത്ത്‌ രശ്മി കൂടുതല്‍ ചേര്‍ന്നിരിക്കുന്നു. യാത്രയില്‍ അവളങ്ങിനെയാണ്, ഓഫീസില്‍ എപ്പോഴും ഒരകലം വച്ചിരിക്കും !! സ്ത്രീകളുടെ മനസ്സ് എന്നും ദുരൂഹം തന്നെ എന്ന് ഓര്‍ത്തുപോയി.! പ്രത്യകിച്ചു ഈ സഹപ്രവര്‍ത്തകയുടെ.!!ഹോട്ടലിലേക്കുള്ള യാത്രക്കിടയില്‍ മനസ്സിലും ഒരു കുംഭമേള നടക്കുകയായിരുന്നു. ഇത്രയും വലിയ മേളയെപ്പറ്റി വിവരണം എഴുതുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഭാഷയും വ്യതസ്തമാണ് . അന്യ സംസ്ഥാനക്കാരുടെ നാടന്‍ഹിന്ദി പലപ്പോഴും ശരിയായി വഴങ്ങാറില്ല. !
മേളയുടെ തിരക്ക് കാരണം ഹോട്ടല്‍ മുറികള്‍ കിട്ടാന്‍ പ്രയാസമായിരുന്നു. ദില്ലി റിപ്പോര്‍ട്ടര്‍ വഴിയാണ് ഹോട്ടല്‍ പ്രയാഗ് കിട്ടിയത് തന്നെ. രണ്ടുബഡ് ഉള്ള ഒറ്റ മുറിയാണ്. അറിഞ്ഞപ്പോള്‍ രശ്മി സന്തോഷം പ്രകടിപ്പിച്ചു. ‘എനിക്ക് ധൈര്യമായി ഉറങ്ങാല്ലോ” സമൃദ്ധമായി ചിരിച്ചുകൊണ്ടാണവള്‍ അത് പറഞ്ഞത്. രശ്മിക്ക്‌ തന്നിലുള്ള വിശ്വാസത്തില്‍ മതിപ്പ് തോന്നി. തങ്ങളുടെ ചിരകാല പരിചയം അവള്‍ക്കു നേടിക്കൊടുത്ത മതിപ്പ്. അത് തന്നെയാണല്ലോ സത്യം. സ്വയം മൃഗീയചിന്തകള്‍ക്ക് അടിമയാവാറില്ല. ജീവിത തപസ്യയില്‍ അങ്ങിനെയൊരു മനസ്സു ചിട്ടപ്പെടുത്താന്‍ കഴിഞ്ഞു. അത്തരം ഒരുപാട് അവസരങ്ങള്‍, പരീക്ഷണഘട്ടങ്ങള്‍ അനായാസം നന്മയോടെ നേരിടാന്‍ സാധിച്ചതില്‍ അഭിമാനം തോന്നിയിട്ടുണ്ട്.
വിശാലമായ ഹോട്ടല്‍ മുറി രഷ്മിക്കിഷ്ട്മായി. ചെര്‍ത്തിട്ടിരുന്ന രണ്ടു ബഡ്ഡുകള്‍ മാറ്റി അകലം സ്ഥാപിക്കുക്മ്പോള്‍ രഷ്മി വെറുതെ ചിരിച്ചു ”എനിക്കൊരു വിശ്വാമിത്രനാകേണ്ട “ അവള്‍ വീണ്ടും ചിരിച്ചു. ഇപ്പോള്‍ അവളുടെ ചിരി കൂടുതല്‍ മനോഹരമായി തോന്നിച്ചു!
നമുക്കിറങ്ങാം. മേളയുടെ ഒരുക്കങ്ങള്‍ കാണാം. നമ്മുടെ ഹോം വര്‍ക്ക്‌ തുടങ്ങാം.”
കുറച്ചു വിശ്രമിച്ചു കഴിഞ്ഞു പോരെ ശിവാ”
നോ ഇട്സ് ആന്‍ ഓര്‍ഡര്‍ “
ഓക്കേ സര്‍ അം റെഡി
തെരുവില്‍ ജനം ഒഴുകികൊണ്ടിരുന്നു. അവര്‍ പല ഭാഷകള്‍ പറഞ്ഞു കൊണ്ടിരുന്നു. അവരുടെ ഒരേ ലക്‌ഷ്യം പ്രയാഗ് ആയിരുന്നു. മോക്ഷം തേടി തങ്ങളുടെ വിഴുപ്പു ഭാണ്ടങ്ങളും ചുമന്നവര്‍ പ്രയാഗിലെ പുണ്യതെരുവുകളില്‍ അലഞ്ഞു. അവര്‍ തെരുവുകളില്‍ ഉറങ്ങുകയും പോതുസ്ഥലങ്ങളില്‍ നിത്യകര്‍മങ്ങള്‍ ചെയ്യുകയും വലിയ ശബ്ദത്തില്‍ നാമം ജപിക്കയും ചെയ്തുകൊണ്ട് ഈ വിശ്വമേളയില്‍ സജീവമായി.
രൌദ്രരൂപികളായ നാഗസന്യാസിമാരും അഘോരികളും തെരുവില്‍ സംഘമായി തെണ്ടി നടന്നു. അവര്‍ ഉച്ചത്തില്‍ ‘ ഹര്‍ ഹര്‍ മഹാദേവ് ‘ വിളിച്ചുകൊണ്ടിരുന്നു. ദേഹമാസകലം ചിതാഭസ്മം പൂശി ഹര ഹര ജപിക്കുന്ന അഘോരികള്‍ തെരുവില്‍ ആരോഗ്യമുള്ള സ്ത്രീകളെ കാണുമ്പോള്‍ ജപം മറന്നു അവരുടെ വജ്രംഭിച്ച നിതംബങ്ങളിലും മുഴുത്ത മുലകളിലും ആര്‍ത്തിയോടെ നോക്കുന്നുണ്ടായിരുന്നു. പിന്നീടെതോ വെളിപാട് പോലെ അവര്‍ ഹാര്‍ ഹര്‍ മഹാദേവ് എന്ന് പുലമ്പികൊണ്ടിരുന്നു.
വായോവൃദ്ധരും കുട്ടികളും പ്രയാഗ് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. അവര്‍ രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും വന്നവരായിരുന്നു അവര്‍ പരസ്പരധാരണയോടെ ഏതോ ചേതനയില്‍ അന്യോന്യം വൃദ്ധരും ചെറുപ്പക്കാരും , അറിയാത്തവരെങ്കിലും ഒരേ ദിശയിലേക്കു ഒരേ മനസ്സോടെ അവര്‍ നടന്നു കൊണ്ടിരുന്നു.
അകലെ ഗംഗയും യമുനയും സരസ്വതിയും ഒന്നായി, പ്രയാഗ് ശാന്തമായി ഒഴുകിക്കൊണ്ടിരുന്നു. പ്രയാഗിലെ തോണിക്കാര്‍ തീര്‍ത്ഥടകരെ ത്രിവേണി സംഗമത്തിലേക്കു തുഴഞ്ഞു കൊണ്ടുപോയ് മോക്ഷദായകരാക്കി.!
രശ്മിക്ക്‌ ഹിന്ദി വളരെ കഷ്ടിയായിരുന്നു. വഴിയോരത്തെ ഒരു ലിച്ചി വിട്ടിരുന്ന പെണ്‍കുട്ടിയോട് രശ്മി വിലപേശുകയായിരുന്നു. ശിവ ഒരു പത്തു രൂപ പെണ്‍കുട്ടിക്ക് കൊടുത്തപ്പോള്‍ അവള്‍ ഒരു കുട്ട ലിച്ചി തന്നു
അലഹബാദ് തീര്‍ത്ഥടകരാല്‍ നിറഞ്ഞു. ഇനിയും വരും ദിവസങ്ങളില്‍ 10 കോടി ജനം എത്തുമെന്നാണ് കണക്കുകള്‍ . നഗരപാലകര്‍ അതിനുള്ള സൌകര്യങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ്. എട്ടാം നൂറ്റാണ്ടില്‍ ആദിശങ്കരന്‍ രാജ്യാന്തര ഹിന്ദു സംവാദങ്ങള്‍ക്കയാണ് കുംഭമേളക്ക് തുടക്കമിട്ടത് എന്നാണറിവ്. അത് പിന്നീട് അഘോരികള്‍ ഏറ്റെടുത്തു നടത്തുകയായിരുന്നു. ബ്രിട്ടീഷ്‌ ഭരണകാലത്തു അത് സംസ്ഥാന ഭരണം ഏറ്റെടുത്തു. ഹരിദ്വാറില്‍, തുടങ്ങുന്ന പൂര്‍ണ കുംഭമേളയും പ്രയാഗിലും, ഉജ്ജൈനിലും നാസ്സിക്കിലും അര്‍ദ്ധകുംഭമേളകളും തുടരുന്നു. അഖോരികളെ കുറിച്ച് കൂടുതല്‍ അറിയേണ്ടിയിരിക്കുന്നു. വിചിത്രമായ അവരുടെ ആചാരങ്ങളും പ്രാകൃതമായ ജീവിതരീതികളും പ്രത്യക പഠനത്തിലാണ്.
പെട്ടെന്നാണ് അവര്‍ ഒരു സംഘം അഘോരികളെ കാണുന്നത്. അവര്‍ പത്തിരുപതു പേര്‍ കാണും. ശിവ അവരെ അഭിമുഖീകരിച്ചു സംസാരം ആരംഭിച്ചു. അവരുടെ ഭാഷയും അവരെപ്പോലെ പ്രാക്രുതമായിരുന്നു. അവര്‍ ഒളിക്കണ്ണിട്ട് രശ്മിയെ വന്യമായി നോക്കുന്നുണ്ടായിരുന്നു. രശ്മി കുറച്ചകലെ മാറി നിന്നു. . അവള്‍ക്കു ഭയം തോന്നിതുടങ്ങിരുന്നു.
അഖോരി സംഘത്തോട് അല്പം സംസാരിച്ചു ശിവ രശ്മിയുടെ അടുത്ത് വന്നു. ‘ അവര്‍ വളരെ സഹകരണത്തോടെയാണ് സംസാരിക്കുന്നതു. അവരുടെ താമസസ്ഥലത്തേക്ക് എന്നെ ക്ഷണിക്കുന്നു. അവിടെ നിന്ന് നമുക്ക് ആവശ്യമുള്ള വിവരങ്ങള്‍ ലഭിക്കും “
രശ്മി ഭയചകിതയായിരുന്നു. അത് പുറത്തു കാണിക്കാതെ അവള്‍ ശിവയെ വിലക്കി ” നീ ഇപ്പോള്‍ പോകേണ്ട. നമുക്ക് അല്ലാതെ തന്നെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുള്ള വഴികള്‍ കണ്ടെത്താം ‘
പക്ഷെ രശ്മി , ഇങ്ങിനെ ഒരവസരം കിട്ടിയെന്നു വരില്ല . ഇപ്പോള്‍ അവര്‍ കുറെ ഫ്രീ ആണ്. നാളെ ഒരു പക്ഷെ ഇവരെ കാണില്ല. \’
എനിക്കെന്തോ ഭയം തോന്നുന്നു ശിവ ‘
ഓക്കേ എങ്കില്‍ നീ വരേണ്ട . ഹോട്ടലില്‍ പോകാന്‍ ഞാന്‍ നിനക്കൊരു റിക്ഷ പിടിച്ചു തരാം.’ രശ്മി എന്തങ്കിലും പറയുന്നതിന് മുന്‍പ് ശിവ ഒരു റിക്ഷ കൈ കാണിച്ചു രശ്മിയെ ഇരുത്തി ഹോട്ടല്‍പ്രയാഗ് എന്ന് പറഞ്ഞുകഴിഞ്ഞിരുന്നു. റിക്ഷയില്‍ നിന്നും രശ്മി അഘോരികളുടെ കൂടെ നടന്നു നീങ്ങുന്ന ശിവയെ പരിഭ്രമത്തോടെ വിളിച്ചു. അവള്‍ കൂടെ ചെല്ലാത്തതില്‍ അഘോരികള്‍ക്ക് ദ്വേഷ്യമുള്ളപോലെ തോന്നി. ശിവ ഇങ്ങിനെ ഒരു റിസ്ക്‌ എടുക്കുമെന്ന് അവള്‍ കരുതിയില്ല. അതിനാല്‍ കൂടതല്‍ ശക്തമായി തടയാനും കഴിഞ്ഞില്ല.
ഹോട്ടലില്‍ ചെന്ന് ഉടന്‍ അവള്‍ ശിവയെ മൊബൈലില്‍ വിളിച്ചു. താന്‍ അവരുടെ സങ്കേതത്തില്‍ എത്തിയിട്ടില്ലെന്നും എത്തിയാല്‍ വിളിക്കാമെന്നും പറഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും. ഓഫീസില്‍ നിന്നും ചീഫിന്റെ ഫോണ്‍ വന്നു. ശിവയെ അന്വഷിച്ച്. ശിവയുടെ ഫോണ്‍ കിട്ടുന്നില്ലെന്ന്. അദ്ദേഹത്തോട് വിവരം പറഞ്ഞു. ‘ ഓ ഗ്രേറ്റ്‌ ‘ എന്ന് മാത്രം പറഞ്ഞു അദ്ദേഹം ഫോണ്‍ വച്ച്.
രശ്മി ശിവയെ പലവുരു വിളിച്ചു. ബെല്ലടിക്കുന്നങ്കിലും ശിവ ഫോണ്‍ എടുക്കുന്നില്ല. പിന്നീടൊരിക്കല്‍ ശിവ ഫോണ്‍ എടുത്തു. അവന്റെ ശംബ്ദം ഇടറിയ പോലെ. ‘ രശ്മി ഇവര്‍ കുഴപ്പക്കരാണന്നു തോന്നുന്നു. ഇവരുടെ താവളം കുറെ ദൂരെയാണ്. എന്തുകൊണ്ടാണ് നീ കൂടെ വരാഞതെന്നു ചോദിച്ചു. “ ശിവ കുറച്ചു നേരം നിശ്ശബ്ദമായി. “ ഞാന്‍ എത്തിക്കോളാം “ ശിവയുടെ ശബ്ദത്തില്‍ എന്തോ അപകടസൂചന തോന്നി രശ്മിക്ക്. “ ശിവ പ്ലീസ് , വേഗം തിരിച്ചു വാ. എനിക്കിവിടെ പേടിയാവുന്നു. “
പക്ഷെ രശ്മി ഇവര്‍ എന്നെ വിടുന്നില്ല . നീ ഇവിട വരണമത്രേ....അത് സാധിക്കില്ലെന്ന് ഞാന്‍ തീര്‍ത്തു പറഞ്ഞു”
വരാം , ഞാന്‍ വരാം . എങ്ങോട്ടാണ് വരേണ്ടത് ? പ്ലീസ്
പ്ലീസ് ശിവ, ഇതെന്‍റെ കൂടി ഡ്യൂട്ടി അല്ലെ. എവിടെ വരണം “
പെട്ടെന്ന് ശിവയുടെ ഫോണ്‍ കട്ട്‌ ആയി. പല തവണ ശ്രമിച്ചിട്ടും കിട്ടിയില്‍. സ്വിച്ച് ഓഫ്‌ മോഡിലായിക്കഴിഞ്ഞിരുന്നു.!!
രശ്മി ചീഫിനെ വിളിച്ചു വിവരം പറഞ്ഞു. ഉടനെ പോലീസിനെ അറിയിക്കുന്നുണ്ടെന്നും ദില്ലി റിപ്പോര്‍ട്ടരുടെ സഹായം ഉടനെ കിട്ടുമെന്നും ചീഫ് ആശ്വസിപ്പിച്ചു. വിഷമിക്കരുതെന്നു ശിവ താമസിയാതെ വരുമെന്നും ചീഫ് പറഞ്ഞത് രശ്മി ഒട്ടും വിശ്വസിച്ചില്ല. ആ സംഘത്തിന്റെ മട്ടും ഭാവവും അവളില്‍ അകാരണഭയം ജനിപ്പിച്ചിരുന്നു.
ദില്ലിയില്‍ നിന്നും ജാഫര്‍ വിളിച്ചിരുന്നു. അടുത്ത ഫ്ലൈറ്റില്‍ എത്തുമെന്നും അതുവരെ എവിടെയും പോകരുതെന്നും പോലീസ് അവിടെ എത്തി വിവരങ്ങള്‍ എടുക്കുമെന്ന് ജാഫര്‍ പറഞ്ഞു.
പോലീസ് വിളിച്ചു, വിവരങ്ങള്‍ പറഞ്ഞു താമസിക്കുന്ന ഹോട്ടലിന്റെ പേരും കൊടുത്തു. വീണ്ടും വിളിക്കാമെന്ന് പറഞ്ഞവര്‍ നിര്‍ത്തി.
ജാഫര്‍ വന്നപ്പോള്‍ രാത്രി പത്തു മണിയായിരുന്നു. ഉടനെ തന്നെ പോലീസ് സ്റ്റെഷനിലേക്ക് പുറപ്പെട്ടു. വഴിയില്‍ ജാഫര്‍ നടന്ന വിവരങ്ങള്‍ ചോദിചു മനസ്സിലാക്കി. അധികം സംസാരിക്കാത്ത പ്രകുതമായിരുന്നു ജാഫര്‍ ആസ്വാസവാക്കുകള്‍ പോലും പറയാതെ.
സ്റ്റേഷനില്‍ SH ഉണ്ടായിരുന്നില്ല. ജാഫര്‍ പരാതി എഴതി കൊടുത്തു. ചാര്‍ജു വഹിച്ചിരുന്ന പോലീസുകാരന്‍ ജാഫരറിനോട് സ്വകാര്യമായി എന്തോ പറഞ്ഞു. തിരിച്ചു ഹോട്ടലിലേക്ക് പോകുമ്പോള്‍ ജാഫര്‍ വിവരിച്ചു. ഉടനെ കണ്ടെത്തും അഖോരികള്‍ അച്ചടക്കമില്ലാത്ത നിയമമനുസരിക്കാത്ത വര്‍ഗമാണ്. മിക്കവാറും ഇന്ന് തന്നെ ശിവ തിരിച്ചെത്തും. അത് വരെ ജാഫര്‍ കൂടെയുണ്ടാകും. ഈ അവസ്ഥയില്‍ രാഷ്മിയോടു നാളത്തെ ഫ്ലൈറ്റില്‍ തിരിച്ചു ചെല്ലാനാണ് ചീഫ് പറഞ്ഞിരിക്കുന്നത്.
രശ്മിക്ക്‌ കരച്ചില്‍ വന്നു. പത്രപ്രവര്‍ത്തകര്‍ക്ക് ഇതൊക്കെ സാധാരണ അനുഭവങ്ങളാണ്. എന്നാലും ശിവ ! അവനൊന്നും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രം കഴിയുന്ന അവസ്ഥ.!
അന്ന് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. ജാഫര്‍ ഹോട്ടല്‍ ലോബിയില്‍ കാവലിരുന്നു. രാത്രി പോലീസ് വീണ്ടും വിളിച്ചു. പോലീസിനു മുകളില്‍ നിന്നും പ്രഷര്‍ ഉണ്ടത്രേ. ചീഫ് വേണ്ടത് ചെയ്ത് കാണും. കുംഭമേളയില്‍ പ്രാകൃതരായ ആയിരക്കണക്കിനു അഘോരികളുടെ സാന്നിധ്യം പോലീസിനെ പോലും നിസ്സഹായരാക്കുമെന്നതാണ് സത്യം.!!
ഇടയ്ക്കു ജാഫര്‍ വന്നു എയര്‍ ടിക്കറ്റു തന്നു. കാലത്തേ 6 മണിയുടെ കൊച്ചി ഫ്ലൈറ്റ് .2 മണിക്ക് ഇറങ്ങണം. ശിവയെ വിട്ടു പോകാന്‍ മനസ്സില്ല. പക്ഷെ ഇപ്പോള്‍ മറ്റൊന്നും ചെയ്യാന്‍ തനിക്കാവില്ലല്ലോ.
ഒന്ന് മയങ്ങിക്കാണും. ‘ ഹര്‍ ഹര്‍ മഹാദേവ് ‘ വിളി കേട്ടപ്പോള്‍ ജനല്‍ വഴി നോക്കി. താഴെ ഒരു പറ്റം അഘോരികള്‍ ഘോഷയാത്രയായി പോകുന്നു. കയ്യിലെ തലയോട് പൊക്കി അക്രോശിക്കുന്നവരുടെ കൂട്ടത്തില്‍ ഒരു നിമിഷം ആ അവള്‍ ശിവയെ കണ്ടു!! ശിവ അവരിലൊരാളായി കൈ ഉയര്‍ത്തി ഉറക്കെ അക്രോശിക്കുന്നുണ്ടായിരുന്നു. “ഹര്‍ ഹര്‍ മഹാദേവ്!!


****************************



ഭ്രാന്ത്‌ 
-ഗോവിന്ദനുണ്ണി
സൈക്കിയാട്രിക്ക് വാര്‍ഡിലെ ഏറെ ആഹ്ലാദചിത്തനായ ഭ്രാന്തനായിരുന്നു മാധവന്‍ നമ്പിയാര്‍!.
പൊതുവേ നിര്‍വികാരജീവികളായ മാനസിക രോഗികള്‍ സെഡറ്റീവിന്‍റെ ആലസ്യത്തില്‍ സ്വപ്നാടകരെപ്പോലെ നടക്കുന്ന ഈ വാര്‍ഡില്‍, ഒരു വടക്കന്‍ പാട്ട്നമ്പര്‍ പാടിയാണ് മാധവന്‍ നമ്പ്യാര്‍ വന്നതുതന്നെ.! ചിരിച്ചു കൊണ്ടും , കൈ പൊക്കി അഭിവാദ്യം ചെയ്തും സലൂട്ട്‌ ചെയ്തുമാണ് നമ്പിയാര്‍, അന്തം വിട്ടു നിന്ന വാര്‍ഡിലെ മറ്റു അന്തേവാസികളെ നേരിട്ടത് . ചിരപരിചിതനെപ്പോലെ അയാള്‍ മറ്റുള്ളവരെ കൈപിടിക്കയും കെട്ടിപ്പിടിക്കയും ചെയ്തു. അയാളുടെ അഡ്മിഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ അടുത്തേക്ക് വിളിച്ച മിലിട്ടറി നാഴ്സിനെ , നമ്പിയാര്‍ ചേര്‍ത്ത്പിടിച്ചപ്പോള്‍, പിടിച്ചു മാറ്റി കരണത്തടിച്ച മെയില്‍ നേഴ്സിനോട്, ചിരിച്ചു കൈപിടിച്ചു പ്രതികരിച്ച നമ്പിയാരേ അസുഖം ഭേദമായ രോഗികള്‍ അതിശയത്തോടെ നോക്കി. വളരെ പെട്ടെന്ന് തന്നെ മാധവന്‍ നമ്പിയാര്‍ വാര്‍ഡിലെ പ്രിയപ്പെട്ടവനായി. കൈ പിടിച്ചു, കയ്യില്‍ ലോലമായി തലോടി നമ്പിയാര്‍ ഇന്മേറ്റുകളെ കയ്യിലാക്കും. നിരുപദ്രവിയായ ഈ സൈക്കോവിനെ എല്ലാവരും സ്നേഹിച്ചു.
ഇടയ്ക്കിടെ നമ്പിയാരുടെ ഭാര്യ വരും. സുന്ദരിയെങ്കിലും എപ്പോഴും കരഞ്ഞു വീര്‍ത്ത പോലെ മുഖമാണവര്‍ക്ക്. അവര്‍ സദാ സ്നേഹപൂര്‍വ്വം ഭര്‍ത്താവിനെ പരിചരിക്കും. കയ്യിലെ നീണ്ടനഖം വെട്ടി കൊടുക്കുമ്പോള്‍ നമ്പിയാര്‍ കാലിലെ വളര്‍ന്ന നഖങ്ങള്‍ അവരുടെ ശ്രദ്ധയില്‍ പെടുത്തും. അവര്‍ ഒരു കൊച്ചുകുട്ടിയോടെന്ന പോല്‍ നമ്പിയാരോട് പെരുമാറിയത്. അയാള്‍ വിധേയത്തോടെ അവര്‍ക്ക് നിന്നു കൊടുക്കുമ്പോള്‍ നേഴ്സ്മാര്‍ കൊടുക്കുന്ന മരുന്ന് കഴിക്കാന്‍ കൂട്ടാക്കാത്ത നമ്പിയാര്‍ അവരെ എത്ര ഇഷ്ട്ടപ്പെടുന്നു എന്നതു വ്യക്തം.
എയര്‍ പെട്ടെന്ന് കിട്ടിയ ഒരു ബാന്ഗ്ലൂര്‍ ടെമ്പരറി ഡൂട്ടിയില്‍ വന്നിട്ട് ആദ്യം യൂണിറ്റില്‍ പോകാതേ, പത്താന്കൊട്ടില്‍ നിന്നും നേരെ വീട്ടില്‍ വന്ന നമ്പിയാരെ, അന്ന് തന്നെ ഈ വാര്‍ഡില്‍ അഡ്മിറ്റ്‌ ചെയ്യേണ്ടി വന്നതെന്തിനെന്നു ആര്‍ക്കും പിടി കിട്ടിയില്ല.!!
സാധരണ ലീവ് കിട്ടാതെയും, ഗാര്‍ഹീക പ്രശ്നങ്ങളാല്‍ നില തെറ്റിയവരും ആണ് ഈ വാര്‍ഡില്‍ കൂടുതല്‍! . എയര്‍ഫോഴ്സിലെ സെര്‍ജെന്റ് ആയ നമ്പിയാര്‍, കഴിഞ്ഞ രണ്ടു വര്‍ഷമായി പത്താന്കോട്ടു എയര്‍ബേസിലായിരുന്നു. ഒരു ടെമ്പരറി ഡൂട്ടിയില്‍ ബംഗ്ലൂര്‍ ബേസിലേക്ക് വന്നതാണ്. പക്ഷെ നേരെ ചെന്നത് കണ്ണൂരിലെ വീട്ടില്‍ തന്നെ . ഒന്ന് സര്‍പ്രൈസ് ചെയ്യാന്‍ വന്നതാവും പാവം . ഏതായാലും ഇപ്പോള്‍ ആകെ സര്‍പ്രൈസ് ആയതു മിസ്സിസ് നമ്പിയാരാണ്!!
ആദ്യം ബംഗ്ലൂരെ എയര്‍ബസില്‍ റിപ്പോര്‍ട്ട്‌ ചെയ്യാതിരുന്നതിന്‍റെ കാരണം അറിയില്ലെങ്കിലും അന്വഷിച്ച് വന്ന ഓഫീസര്‍ കാര്യങ്ങള്‍ അറിഞ്ഞു വേണ്ട പോലെ റിപ്പോര്‍ട്ട്‌ അയച്ചത്കൊണ്ട് സര്‍വിസ് നടപടികള്‍ ഒന്നും തത്കാലം ഉണ്ടാവാന്‍ തരമില്ല. തിരിച്ചു ജോയിന്‍ ചെയ്താലും സൈക്കാട്രിക് പേഷ്യന്ടായതിനാല്‍ അച്ചടക്ക നടപടിയും ഉണ്ടാവാന്‍ സാധ്യതയില്ല. സാധരണ TY ഡ്യൂട്ടി വരുന്നവര്‍ ഡ്യൂട്ടി കഴിഞ്ഞാല്‍ കിട്ടാവുന്ന സ്പെഷ്യല്‍ ലീവ് സാങ്ങ്ഷനോടെ വീട്ടില്‍ പോകുക പതിവാണ് ..പക്ഷെ എന്തായാലും ഇതൊന്നും മധവന്‍ നമ്പിയാര്‍ അറിയിന്നുമില്ലല്ലോ !!.
അദ്ദേഹം ഇപ്പോള്‍ മറ്റൊരു ലോകത്താണന്നത് എല്ലാറ്റിനും പരിഹാരമാകുന്നു. തീര്‍ത്തും നില തെറ്റി വന്ന നമ്പിയാര്‍ ഇപ്പോള്‍ അത്യാവശ്യം പ്രതികരിക്കുകയും ചിലപ്പോഴെങ്കിലും സാമാന്യബോധത്തോടെ സംസാരിക്കയും ചെയ്യുന്നുണ്ട്. പക്ഷെ പൊതുവേ അപകടകാരികളായ ‘സൈക്കൊസിസ്’ രോഗികള്‍, പലപ്പോഴും സാധാരണക്കാരെ പോലെ പെരുമാറുമെന്നും അതെ സമയം പുറമേ ശാന്തരായി കാണപ്പെടുന്ന അവരുടെ മനസ്സ്, ദുരൂഹമായ മാറ്റൊരു മാനസിക വിഭ്രാന്തിയിലായിരിക്കുമെന്നും സൈക്കി വാര്‍ഡിലെ രോഗികള്‍ക്ക് വരെ അറിയാം.!!
മറ്റൊരു ദിവസം മിസ്സിസ് നമ്പിയാരുടെ കൂടെ വന്ന ഒരു ബന്ധു, വാര്‍ഡില്‍ വരാതെ പുറത്തെ പൂന്തോട്ടത്തില്‍ തന്നെ ഇരുന്നു. തന്റെ ബാഗ് അയാളുടെ കയ്യില്‍ കൊടുത്തു നമ്പിയാര്‍ക്കുള്ള നെന്ത്രപ്പഴവുമായാണ് മിസ്സിസ് വാര്‍ഡില്‍ വന്നത്. അയാള്‍ ഇടക്കിടെ സൊന്തം കപ്പട മീശ തടവി സിഗരട്ട് വലിച്ചു കൊണ്ട് പൂന്തോട്ടത്തില്‍ വെറുതെ നടക്കുന്ന , അസുഖം ഭേദമായി ലീവില്‍ പോകാനിരിക്കുന്നവരെ നോക്കി ഇരുന്നു സമയം നീക്കി.
സംസാരപ്രിയനായ, രോഗം ഭേദപ്പെട്ട ശ്രീകുമാര്‍, അയാളുമായി പരിചയപ്പെടുന്നത് കണ്ടു. അല്പം സംസാരത്തിന് ശേഷം അയാള്‍ സ്വതസിദ്ധമായ ഗൌരവത്തോടെ മറ്റൊരു സിഗരറ്റിനു തീ കോളുത്തിയപ്പോള്‍ .ശ്രീകുമാര്‍ സ്ഥായിയായ സംശയത്തോടെ അടുത്ത് വന്നു താണ ശബ്ദത്തില്‍ പറഞ്ഞു .” പോലീസുകാരനാ ” . ശ്രീകുമാര്‍ ആരെങ്കലും ശ്രദ്ധിക്കുന്നുണ്ടോ എന്ന ഭാവത്തില്‍ ചുറ്റും നോക്കി വീണ്ടും പറഞ്ഞു .” നമ്പിയാരുടെ അകന്ന ബന്ധുവാണ് . കണ്ണൂരിലേക്ക് സ്ഥലമാറ്റം കിട്ടിയപ്പോള്‍ തത്കാലം നമ്പിയാരുടെ വീട്ടിലാ താമസം. ഭാര്യ ടീച്ചറാണത്രേ തൃശ്ശൂര് “ ചുറ്റും സംശയത്തോടെ നോക്കി ശ്രീകുമാര്‍ തുടര്‍ന്നു. “ എന്താ വാര്‍ഡില്‍ വരാത്തെതെന്നു ഞാന്‍ ചോദിച്ചപ്പോ മീശ പറയാ ‘ഭ്രാന്തന്മാരെ കാണാന്‍ താല്പര്യമില്ലെന്ന്.’ ഒന്നുകൂടി ശബ്ദം താഴ്ത്തി ശ്രീ പറഞ്ഞു ‘ അയാള്‍ പിശകാന്നു തോന്നുന്നു.’ ചില്പ്പോഴെങ്കിലും ശ്രീ ഒരു സ്നിഫ്ഫെര്‍ ഡോഗിനെപ്പോലയാണന്നു തോന്നിയിട്ടുണ്ട്. ആരെയാണ് അയാള്‍ പേടിക്കുന്നതെന്നു ഒരിക്കല്‍ ചോദിച്ചപ്പോള്‍ , അല്പം ഉളുപ്പോടെ സൊന്തം ഭാര്യയെ എന്നാണു പറഞ്ഞത് .!!
അന്ന് മിസ്സിസ് നമ്പിയാര്‍ പെട്ടന്നു തിരിച്ചു പോയി. കാത്തു നിന്ന മീശക്കാരനേം കൂട്ടി അവര്‍ പോകുന്നത് നോക്കി, കയ്യിലൊരു നെന്ത്രപ്പഴവുമായി വന്ന നമ്പിയാര്‍, വെറുതെ ചിരിക്കുന്നുണ്ടായിരുന്നു.!
ഇന്നാ. ‘ നേന്ത്രപ്പഴം നീട്ടി നമ്പിയാര്‍. സ്നേഹപൂര്‍വ്വം നിരസിച്ചപ്പോള്‍ കയ്യില്‍പിടിച്ചു തടവി വെറുതെ ചിരിച്ചു.
അന്ന് വീക്കലി ഇന്‍സ്പെക്ഷന്‍ ആയിരുന്നു. സീനിയര്‍ സൈക്കാട്രിക് വിംഗ് കമാണ്ടര്‍ സഹാനിയെ രോഗികള്‍ക്കൊക്കെ ഭയമായിരുന്നു. ഏതെങ്കിലും രോഗിയെ അസാധാരണനിലയില്‍ കണ്ടാല്‍ സഹാനി തന്റെ ഹൈ പവര്‍ ഗ്ലാസ് കണ്ണടയിലൂടെ നോക്കി തലയാട്ടും. പിന്നെ കൂടെയുള്ള ജൂനിയര്‍ക്ക്‌ നിര്‍ദേശം നല്‍കും “ ഇ,സി.ടി “ !! (ഇലക്ട്രോകണ്‍വല്സീവ് തെറാപ്പി). ഇത് പലപ്പോഴും അനാവശ്യം എന്ന് പോതുവേ അഭിപ്രായമുണ്ട്.
അന്ന് നമ്പിയാരുടെ ദിവസമായിരുന്നു!. സഹാനിയും ടീമും വരുമ്പോള്‍ രോഗികള്‍ നിരയായി നില്‍ക്കുകയായിരുന്നു. അതിനിടെ യാതൊരു പ്രകോപനവുമില്ലാതെ നമ്പിയാര്‍ ലൈനില്‍ നിന്നും ഒരടി മുന്നോട്ട് വച്ച് സഹാനിയുടെ നേരെ മാര്‍ച്ച് ചെയ്തു നിന്ന്. ഒരു സലുട്ടും കൊടുത്തു. വിരണ്ടു പോയ സഹാനി രണ്ടടി പിന്നോക്കം നിന്നു. നമ്പിയാര്‍ കൈകൊണ്ട് കണ്ണാട പോലെ വച്ച് സഹാനിയെ നോക്കി ചിരിച്ചു. ഇതിനകം നഴ്സിംഗ് അറ്റന്‍ഡ് നമ്പിയാരെ ട്രീറ്റ്‌മെന്‍റ് സെല്ലിലേക്ക് മാറ്റി കഴിഞ്ഞിരുന്നു. സഹാനി ജൂനിയറെ നോക്കി തലയാട്ടി. ‘ .സി.ടി. ‘ !!
ഉച്ചക്ക് ശേഷമാണ് നമ്പിയാരെ കണ്ടത്. അവശനായിരുന്നു എങ്കിലും മുഖത്തു സ്ഥായിയായ ചിരി മിന്നി മറഞ്ഞു. പ്രമീള എന്ന ഭാര്യയുടെ പേര് ഉച്ചരിക്കാന്‍ അയാള്‍ വിഷമിക്കുന്ന പോലെ തോന്നി. ആരോ കയ്യില്‍ വച്ച് കൊടുത്ത അയാളുടെ ഇഷ്ട നേന്ത്രപ്പഴത്തില്‍ നോക്കി അയാള്‍ ചിരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
അടുത്ത കട്ടിലുകാരന്‍ സ്കിസോഫിര്ണിയന്‍ യാദവന്‍ കയ്യില്‍ പിടിമുറുക്കി. ഇടയ്ക്കിടെ അവന്റെ കൈപ്പിടി പ്രശ്നമായിട്ടുണ്ട്. വിടുവിക്കണമെങ്കില്‍ നഴ്സിന്‍റെ സഹായം ഇല്ലാതെ പറ്റില്ല.! നിരുപദ്രവിയായ അവന്റെ സ്നേഹപ്പിടിയാണിതെന്നറിഞ്ഞിട്ടും, അവനെ വിടുവിക്കാന്‍ നേഴ്സ് അടിക്കുമ്പോള്‍, വേദനിക്കുന്നത് അവനായിരുന്നില്ല. യാദവന്‍ വീണ്ടും കൈനീട്ടും സ്നേഹത്തോടെ!
പിറ്റേന്നു കാലത്തും നമ്പിയാര്‍ക്ക് കാര്യമായ മാറ്റം തോന്നി. എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നപോലെ. കൈ തടവുന്ന സ്വഭാവവും മറന്ന പോലെ. എന്തോ നഷ്ട്ടപ്പെട്ടവനെപോല്‍.!!
വരാന്തയിലെ തൂണില്‍ പിടി മുറുക്കിയ യാദവനെ വിടുവിക്കാന്‍ രണ്ടുമൂന്നു പേര്‍ വല്ലാതെ പാട് പെടുന്നുണ്ടായിരുന്നു. നേഴ്സ് കണ്ടാല്‍ അടി ഉറപ്പ്. അടുത്ത് ചെന്ന് യാദവിന് കൈനീട്ടി . ആര്‍ത്തിയോടെ തൂണ് വിട്ടു യാദവന്‍ കൈയ്യില്‍ പിടി മുറുക്കി. കയ്യ്ലെ അസ്ഥിവരെ വേദനിക്കുന്ന മുറുക്കം. യാദവിനെ കൊണ്ട് പൂന്തോട്ടത്തിലേക്ക് നടന്നു . സിമന്റു ബെഞ്ചില്‍ ഇരുന്നു. കുറെ കഴിഞ്ഞാലവന്‍ പടി വിടുമായിരിക്കും. !
ബൈലൈനില്‍ കൂടി ട്രെയിനീ എം.എന്‍.എസ്സുമാര്‍ വരിയായി പോകുന്നു. പുതിയതായി വന്ന ഇവരില്‍ കൂടുതലും മലയാളികള്‍. കൂട്ടത്തില്‍ പരിചിതയായ രണ്ടാം വര്‍ഷക്കാരി ഗിരിജ ചിരിച്ചു കൊണ്ട് കൈകാണിച്ചു. ഈ ഇഷ്ടത്തിനു പകരം കൊടുക്കാന്‍ ഒന്നുമില്ലല്ലോയെന്നു വെറുതെ ഓര്‍ത്തുപോയി.
വാര്‍ഡില്‍ വച്ച് ഒരിക്കല്‍ കെയ്സ് ഫയല്‍ നോക്കി സിസ്റ്റര്‍ ഗിരിജ ‘‘വെറുതെയാണല്ലേ?‘ എന്ന് കളിയാക്കി ചോദിച്ചപ്പോഴും മറുപടി ഒന്നുമുണ്ടായിരുന്നില്ല. അല്ലെങ്കിലും എന്താണ് വെറുതെയല്ലാത്തത്.? !!
അമ്പലങ്ങള്‍ തേടിപ്പിടിച്ചു ദൈവങ്ങളെ കാണാന്‍ പോയപ്പോഴും മനസ്സ് പറയാറില്ലേ ‘ വെറുതെ’
ആളില്ലാത്ത സമയം വീട്ടില്‍ കയറി വന്ന പ്രണയിനിയുടെ കൈ ആദ്യമായി പിടിച്ചപ്പോള്‍ അവളുടെ ചോദ്യം മുറ്റിയ നോട്ടത്തിനുള്ള മറുപടിയും അതുതന്നെയായിരുന്നില്ലേ .? ‘ ‘ ‘വെറുതെ’ !!
ബാവ അടുത്ത് വന്നു മുഖത്ത് അര്‍ത്ഥവത്തായി നോക്കി ചോദിച്ചു. ‘വരുന്നോ’ . ഇല്ലെന്നു പറഞ്ഞൊഴിഞ്ഞു.
പൂംതോട്ടത്തിലെക്കാണ്. പതിവുകാരന്‍ കഞ്ചാവുമായി വന്നു കാണും. ബാവയ്ക്ക് അതു പത്യമായിക്കഴിഞ്ഞിരിക്കുന്നു.!
യാദവന്‍ പിടി അയച്ചു. അവന്റെ നിസ്സംങ്കോചമായ നോട്ടം നേരിടാനാവാതെ എഴുന്നേറ്റു നടന്നു. വൈകീട്ട് ഇന്ന് മ്യൂസിക്‌ ഈവനിംഗ് ഉള്ള ദിവസം ആണ്. ഡിന്നര്‍ കഴിഞാല്‍ രണ്ട് മണിക്കൂര്‍ പാട്ടിനായി എല്ലാവരും സ്റ്റാഫടക്കം ഉണ്ടാവും. അന്തേവാസികളില്‍ നല്ല പാട്ടുകാര്‍ ഉണ്ട്. കബിര്‍ ഗില്ലിന്റെ ഗസലും ഗോവന്‍ പാസ്കലിന്റെ ബോണിയം സോങ്ങ്സും ആണ് എല്ലാവര്ക്കും പ്രിയങ്കരം . രണ്ടു പേരും ആല്കഹോളിക് കേസുകള്‍!! ഇന്ന് രണ്ടു പേരും ഏറെ സന്തോഷത്തിലാണ് . ഒരു മാസത്തിനു ശേഷം ഇന്നവര്‍ ഡിസ്ചാര്‍ജ് ആകുന്നു.
അവര്‍ ഇന്ന് വൈകീട്ട് ഡിന്നര്‍ കഴിഞ്ഞു പാട്ട് പാടിയെ പോകുന്നുള്ള്” ശ്രീകുമാര്‍ .
രാത്രി ഉറക്കം വന്നില്ല . ഗില്ലിന്റെ ‘യെ ദില്‍ ഹായ് പാഗലും ‘ പാസ്കലിന്റെ ‘ ബൈ ദ റിവേര്‍സ് ഓഫ് ബാബിലോണും’ ശ്രുതിലയമായി ഉറക്കം നഷ്ടപ്പെട്ട മറ്റൊരു രാത്രി കൂടി.
റൌണ്ട് കഴിഞ്ഞപ്പോള്‍ ശ്രീകുമാര്‍ ചുറ്റും നോക്കി അടുത്ത് വന്നു മന്ത്രിച്ചു.“ ഗില്‍ മരിച്ചു” പാസ്കല്‍ ഐ.സി. യു.വിലും. ഇന്നലെ രാത്രി അവര്‍ ബുക്ക്‌ ചെയ്ത വണ്ടിയില്‍ കയറിയില്ല. പുറത്തു നിന്നും വാങ്ങിയ നാടന്‍ ചാരായം അവരെ ചതിച്ചു. !!.
ബാവയും ഇന്നലെ വാര്‍ഡില്‍ സമനില തെറ്റിയ പോലെ പെരുമാറുകയും ഇന്നത്തെ ഇ സി ടി ക്ക് അവനെ കൊണ്ടുപോകയും ചെയ്തു.
ഇല്ല ഇനി ഇവിടെ നിന്നാല്‍ സമനില തെറ്റിയെന്നു വരും. ഡോക്ടറെ കണ്ടു പറയണം എല്ലാം സാധാരണപോലെയെന്നും ഡിസ്ചാര്‍ജ് ചെയ്യണമെന്നും.
വിംഗ് കാമാണ്ടര്‍ സഹാനിയുടെ കാബിനില്‍ കൌണ്‍സിലര്‍ മായാദേവിയുമുണ്ടായിരുന്നു.
സര്‍ അം ഓള്‍ റൈറ്റ് ആന്‍ഡ്‌ ഫീലിംഗ് ഗുഡ് “
ഡോക്ടര്‍ സഹാനി തന്റെ ഹൈപവര്‍ ഗ്ലാസ്സിലൂടെ നോക്കുമ്പോള്‍ സ്വയം ചെറുതാവുന്നപോലെ തോന്നി. സഹാനിയുടെ മുഖത്ത് ചിരി പടരുന്നത് കണ്ടു.
ഐ നോ യു ആര്‍ ഓള്‍ റൈറ്റ് “ സഹാനി കൌന്സിലെര്‍ മായാദേവിയെ നോക്കി കണ്ണിറുക്കി പറഞ്ഞു.
യു സീ ഹിo റൈറ്റ് ടുഡേ ..വില്‍ വെയിറ്റ് ഫോര്‍ യുവര്‍ ഒപ്പിനിയന്‍.”
ഉച്ച കഴിഞ്ഞാണ് മായാദേവി വിളിപ്പിച്ചത്. ഫയല്‍ വായിച്ചു കൊണ്ടിരുന്ന അവര്‍ ഇരിക്കാന്‍ ആoഗ്യം കാട്ടി.
അപ്പോള്‍ നിങ്ങള്‍ ഇപ്പോള്‍ സുഖമായി അല്ലെ ?’
അവരുടെ മുഖത്ത് കണ്ട് സംശയം ശ്രദ്ധിക്കാതെ പറഞ്ഞു.
അം ഓള്‍ റൈറ്റ് മാഡo”
നിങ്ങള്‍ക്കിപ്പോള്‍ അത്മഹത്യ ചെയ്യാന്‍ തോന്നാറില്ല അല്ലെ “?
ഇല്ല
നിങ്ങള്‍ എന്താണ് സോപ്നങ്ങള്‍ കാണാറുള്ളത് ‘?
അവര്‍ പരീക്ഷിക്കയാണ് .ഇല്ല . തോല്‍ക്കില്ല . ഇവര്‍ എന്താണ് ചോദിക്കുക , എന്ത് പറയണം എന്ന് ഇപ്പോള്‍ എല്ലാവര്ക്കും അറിയാം.
എനിക്ക് സോപ്നങ്ങള്‍ ഇല്ല മാഡം”
ങേ... അതിശയം . നിങ്ങള്‍ക്ക് ഇപ്പോള്‍ സോപ്നങ്ങളില്ലെന്നോ ? ദാറ്റ്‌സ് സ്ട്രെന്ജ്! “
അവര്‍ മറൊരു തലത്തിലാണ് ച്ന്തിക്കുന്നത് എന്ന് തോന്നി. മാഡo ഫയലില്‍ എന്തോ കുത്തി കുറിച്ചു.
നിങ്ങളിപ്പോള്‍ ആ വൈകിവരുന്ന ട്രെയിന്‍ സോപ്നം കാണാറില്ല അല്ലെ ? “
ഇല്ല മാഡം.
അവര്‍ വിശ്വസിക്കാത്തപോല്‍ എന്റെ കണ്ണിലേക്കു ഉറ്റു നോക്കികൊണ്ടിരുന്നു.
മാഡം എനിക്ക് പോകണം . പ്ലീസ് ഹെല്‍പ് മീ “
നിങ്ങള്‍ക്ക് ജോലിക്ക്പോകണോ അതോ വീട്ടില്‍ പോകണോ ? “
വീട്ടില്‍ പോകണം “ പെട്ടെന്ന് പറഞ്ഞു. “അല്ലെങ്കില്‍ വേണ്ട, ജോലിക്ക് പോയ്ക്കൊളാo “
അവര്‍ പെന്‍ താഴെ വച്ച്, വീണ്ടും എന്റെ കണ്ണിലേക്കുറ്റു നോക്കി പറഞ്ഞു.
എവിടെ പോകണം എന്ന് നിങ്ങള്‍ക്ക് സംശയമുണ്ട് “
എന്തോ കണ്ടെത്തിയ വിജയഭാവത്തോടെ അവര്‍ ചിരിച്ചു. പിന്നെ ഫയലില്‍ വീണ്ടും എന്തോ കുറിച്ചു. തല ഉയര്‍ത്താതെ പറഞ്ഞു “ യു മേ ഗോ ടു യുവര്‍ ബെഡ് “
അവര്‍ എന്താണ് എഴുതിയിരിക്കുക എന്നൂഹിക്കാന്‍ കഴിഞ്ഞു.!!
ഇത്തവണ ശബ്ദം പൊങ്ങാതെ പറയാന്‍ ശ്രമിച്ചു.“ മാഡം ലീവ് മി പ്ലീസ്.‘നിങ്ങള്‍ക്കെന്നെ ഇനിയും ഇവിടെ കിടത്താനാവില്ല.’ വീണ്ടും അറിയാതെ ശബ്ദം ഉയര്‍ന്നിരുന്നോ !. .
അവര്‍ എന്റെ കണ്ണുകളിലേക്കു തറപ്പിച്ചു നോക്കി . അവരുടെ കണ്ണുകളില്‍ ഭയo മുറ്റി നിന്നിരുന്നു. മുഖത്ത് നിന്നും കണ്ണെടുക്കാതെ തന്നെ അവരുടെ കൈകള്‍ കാളിംഗ് ബെല്ലിലേക്ക് നീണ്ടപ്പോള്‍, പെട്ടന്നുണ്ടായ തോന്നലില്‍ അവരുടെ കൈക്കു കയറിപിടിച്ചലറി “ നോ ..നോ “
അവര്‍ ഉച്ചത്തില്‍ നിലവിളിച്ചു. ആരോക്കെയോ രണ്ടു പേര്‍ പിന്നില്‍ നിന്നും കയറിപിടിച്ചു. മാഡം കിതപ്പോടെ പറഞ്ഞു. “ ഹി ഈസ്‌ വയലന്‍റെ., ടേക്ക് ഹിം എവേ”
നോ മാഡം, അം ഓള്‍ റൈറ്റ്’ ഇ.സി.ടി. റൂമിലേക്കവര്‍ വലിച്ചിഴച്ചപ്പോള്‍ സര്‍വശക്തി ഉപയോഗിച്ച് കുടഞ്ഞു.
ക്ലോസ് വാര്‍ഡിലൂടെ വലിച്ചിഴച്ചപ്പോള്‍ യാദവ് ഒരു കൊടുങ്കാറ്റുപോലെ വന്നു കയ്യില്‍ പിടിച്ചു. അവന്‍റെ പിടി വിടുവിക്കാന്‍ മൂന്നുപേരും കിണഞ്ഞു ശ്രമിച്ചു. പിന്നീട് അവര്‍ യാദവിനെ പൊതിരെ തല്ലി. മുഖത്തും വയറ്റത്തും അവര്‍ ആഞ്ഞടിച്ചു. യാദവന്‍ നില തെറ്റി താഴെ വീണു.!
ഇതിനകം അവര്‍ എന്നെ വലിച്ചിഴച്ചു ECT ടേബിളില്‍ കിടത്തി കൈകാല്‍ പിടിച്ചമര്‍ത്തിവച്ചിരുന്നു .’ ‘സിസ്റ്റര്‍ പുട്ട് ഹിം ഓണ്‍ IV + മോര്‍ഫിന്‍ “ വാര്‍ഡ്‌മാസ്റ്ററുടെ ഓര്‍ഡര്‍.
സിസ്റ്റര്‍ ഗിരിജ അടുത്ത് വന്നപ്പോള്‍ അരുതെന്ന് വിലക്കാന്‍ കഴിയും മുന്‍പ് വായിലും അവര്‍ കോട്ടന്‍ തിരുകി കഴിഞ്ഞിരുന്നു.
സിസ്റ്റര്‍ ഗിരിജയുടെ നീണ്ടു മെലിഞ്ഞ വലതു കൈവിരലുകള്‍ നെറ്റിയില്‍ തലോടി മറു കൈയ്യില്‍ സിറിന്‍ജ് ഒതുങ്ങിയിരുന്നു. പിന്നീടതിന്‍റെ സൂചി സാവകാശം സ്വധമനികളില്‍ ആഴ്നിറങ്ങി. നെറ്റിക്ക് രണ്ടു വശത്തും ഇ.സി.ടി. ടെര്‍മിനലുകളുടെ സ്പര്‍ശം അറിഞ്ഞു.
പതുക്കെ മയക്കത്തിലേക്കു വീഴുമ്പോള്‍, ദയനീയമായി സിസ്റ്റര്‍ ഗിരിജയെ നോക്കി. അവളുടെ നിസ്സഹായത നിഴലിച്ച കണ്ണുകളിലൂടെ തന്റെ സ്വബോധം നഷ്ടപ്പെടുന്നതറിഞ്ഞു.
ബോധം പൂര്‍ണമായി മറയുന്നതിനു മുന്‍പ്, ഹൈ പവര്‍ ഗ്ലാസ് വച്ച, വിംഗ് കമാണ്ടര്‍ സഹാനി എന്ന ആരാച്ചാര്‍ മുന്നില്‍ നില്‍ക്കുന്നതു മാത്രം ഓര്‍മയില്‍, പിന്നീട് സഹാനിയും ഗിരിജയും എല്ലാവരും ചെറിയ ബിന്ദുക്കളായി അനന്തതയില്‍ ലയിച്ചു.!!
**************************




















Followers