മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Wednesday, November 9, 2011

ആഗോളഗ്രാമത്തിലെ ബഹുസ്വരതകള്‍

Photograph by G. R. Kaviyoor
സാഹിത്യവേദി പ്രതിമാസ ചര്‍ച്ച-നവംബര്‍ മാസം (റിപ്പോര്‍ട്ട്)


-സന്തോഷ് പല്ലശ്ശന


ഏറെക്കാലം വന്ധ്യതയുടെ ലോകത്ത് അമര്‍ന്ന് കിടന്നിരുന്ന മുംബൈയുടെ ധൈഷണികലോകം വീണ്ടും ഉണരുന്ന കാഴ്ചയാണ് കഴിഞ്ഞ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ കാണാനായത്. ആഗോളവല്‍ക്കരണത്തിന്റേയും ഉദാരീകരണത്തിന്റേയും കാലത്തെ ഹിംസാത്മതയേയും അപമാനവീകരണത്തേയും പരാമര്‍ശിച്ചുകൊണ്ട് സാഹിത്യത്തിലെ പുതിയ ചില മുക്തിപ്രസ്ഥാന സ്വാധീനങ്ങളെ അവതരിപ്പിച്ച കവി ശ്രീ സച്ചിദാന്ദന്റെ സമീപകാല ലേഖനങ്ങളെ അധികരിച്ച് ഡോ. പുഷ്പാംഗദന്‍ അവതരിപ്പിച്ച 'മലയാള കവിതയിലെ മുക്തിപ്രസ്ഥാന സ്വാധീനങ്ങള്‍: ഒരു പ്രതിവാദം' എന്ന ലേഖനം പുതിയ ധൈഷണിക വ്യായാമങ്ങള്‍ക്കും സമകാലിക ജീവിതത്തിലെ സാമൂഹിക സാമ്പത്തിക അപചയങ്ങളെ വിലയിരുത്തുന്ന ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കും വഴിതുറക്കുകയാണ്. സദാ പെരുകിക്കൊണ്ടിരിക്കുന്ന ഒരു വലിയ ജനസമൂഹത്തെ അധിവസിപ്പിക്കാന്‍ പുതി സാങ്കേതിക വിദ്യകള്‍ ഗുണകരമാവുന്നു. 'സാങ്കേതികവിദ്യകളെ സ്വാശീകിക്കുന്നതില്‍ ആഗോളവല്‍ക്കരണ ചെയ്യുന്ന അനൂകൂല കാലവസ്ഥകളെ വിനിയോഗിക്കണം' അദ്ദേഹം വ്യക്തമാക്കുന്നു. ആഗോളികരണത്തിന്റെ അനന്തസാധ്യതകളെ വളരെ ശുഭാപ്തിവിശ്വാസത്തോടെ അതോടൊപ്പം തന്നെ അതിന്റെ അപകടങ്ങളേയും മൂന്‍കൂട്ടിക്കണ്ടുകൊണ്ടുള്ള ഡോ. എം. പുഷ്പാംഗദന്റെ ലേഖനം പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നായി.


പ്രകൃതിയോട് ഇണങ്ങിജീവക്കുന്ന ആദിവാസികളുടെ അഹിംസാത്മകവും ജൈവീകവുമായ ഒരു ജീവിത സംസ്‌കാരത്തിലേക്ക് മുക്തിനേടാന്‍ പ്രേരിപ്പിക്കുന്ന മുക്തിപ്രസ്ഥാന സ്വാധീനങ്ങളെ വളരെ സമര്‍ത്ഥമായ ഡോ. എം. പുഷ്പാംദന്‍ ഏതിര്‍ക്കാന്‍ ശ്രമിക്കുന്നു. ലോകത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ ബുദ്ധിജീവി സമൂഹത്തിന്റേയും വിപ്ലവപ്രസ്ഥാനങ്ങളുടേയും സ്വാധീനശക്തികള്‍ക്കുമപ്പുറം നവ സാങ്കേതിക വിദ്യകള്‍ക്ക് ജീവിതത്തില്‍ വലിയ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആവുന്നു എന്നത് ഒരു വലിയ സത്യമാണ്. മാര്‍ക്‌സിനും, ലെനിനും, ഗാന്ധിക്കുമപ്പുറം പുതയകാലത്ത് ആപ്പിള്‍ കമ്പ്യൂട്ടറിന്റെ സാരഥിയായിരുന്ന ഒരു സ്റ്റീവ് ജോബ്‌സിന് ആധൂനിക മനുഷ്യന്റെ ജീവിതത്തെ ആകെപ്പാടെ മാറ്റിമറിക്കാനുള്ള കഴിവ് നല്‍കിയത് 'ടെക്‌നോളജിയുടെ' അസാധാരണ ശക്തിയാണ്. ലോകവിപണിയെ ലക്ഷ്യമിട്ട് സര്‍ഗ്ഗാത്മക പ്രക്രിയയില്‍ വ്യാപരിക്കുന്ന പുതിയ എഴുത്തുകാരന്‍ പോലും ആഗോളവല്‍ക്കരണത്തിന്റെ ഗുണഭോക്താവാണെന്ന് അദ്ദേഹം വാദിക്കുന്നു.


ആഗോള ഗ്രാമത്തില്‍ പുരാതന സംസ്‌കാരങ്ങള്‍ക്ക് ഒരു കോട്ടവും സംഭവിക്കുന്നില്ല. താരതമ്യേന ദുര്‍ബലമായ സംസ്‌കാരങ്ങള്‍ നല്ലതിനെ സ്വാശികരിച്ച് അതിന്റെ ഭാഗമാവുകയാണ് ചെയ്യുന്നത്. ദുര്‍ബല മായ സംസ്‌കാരങ്ങള്‍ കൂടുതല്‍ പ്രബലമായതില്‍ ലയിക്കുന്നതിനെ സാംസ്‌കാരിക അധിനിവേശം എന്ന് വിളിക്കുന്നത് അംഗീകരിക്കാനവില്ല എന്ന് അദ്ദേഹം. പറയുന്നു. ആഗോളികരണകാലത്ത് സാങ്കേതിക വിദ്യയുടെ നവവികാസങ്ങളെ സാംശികരിക്കാനും പുനരുല്‍പാദിപ്പിക്കാനുമുള്ള സ്വാതന്ത്യത്തെ കുറച്ചുകാണാനാവില്ല.


ആഗോളവല്‍ക്കരണംകൊണ്ട് പൊറുതിമുട്ടിയത് വികസ്വരരാജ്യങ്ങളല്ല മറിച്ച് വികസിത രാജ്യങ്ങളാണ്. മനവശേഷിയും അതിസാന്ദ്രതാശേഷിയും കൈമുതലായ വിശേഷ സ്വാഭാവമുള്ള വികസ്വര രാഷ്ട്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആഗോളവല്‍ക്കരണത്തിലൂടെ വികസിത രാജ്യങ്ങളെ കീഴടക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്.


പ്രതിവാദങ്ങള്‍


ആഗോളവല്‍ക്കരണം എന്ന വാക്ക് തന്നെ സച്ചിദാനന്ദന്‍ ഉപയോഗിച്ചിട്ടുണ്ടാവുക പുഷ്പാംഗദന്‍ പറയുന്ന അര്‍ത്ഥത്തിലാവില്ല എന്ന് ശ്രീ ഇ. ഐ. എസ്. തിലകന്‍ അഭിപ്രായപ്പെട്ടു. ആഗോളവല്‍ക്കരണത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടത് ഒരിക്കലും ഒരു കോര്‍പ്പറേറ്റ് ജീവിതത്തിലെ ചില്ലുകൂട്ടില്‍ നിന്നുകൊണ്ടല്ല മറിച്ച് വിദര്‍ഭയിലും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലും അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന കര്‍ഷക ആത്മഹത്യയുടെ വെളിച്ചത്തിലാണ് എന്ന് ശ്രീ തിലകന്‍ അഭിപ്രായപ്പെട്ടു. ആഗോളവല്‍ക്കരണം ഇന്ത്യയ്ക്ക് തന്നത് പുതി ചില ഭീതികളാണ്. സെസ് പോലുള്ള തൊഴില്‍ മേഖലകളില്‍ നിയമങ്ങള്‍ കാറ്റിപറത്തിക്കൊണ്ട് നടക്കുന്ന തൊഴിലാളി ചൂഷണങ്ങളുടേയും കര്‍ഷക ആത്മഹത്യകളുടേയും നീതി നിഷേധങ്ങളുടേയും വെളിച്ചത്തിലാണ് ആഗോളവല്‍ക്കരണത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടത് എന്ന് ശ്രീ തിലകന്‍ അഭിപ്രായപ്പെട്ടു.


ആഗോളവല്‍ക്കരണ കൊണ്ട് തൊഴിനഷ്ടപ്പെടുകയും ഒരു ദിവസം 16 മണിക്കൂര്‍വരെ ജോലിചെയ്യുന്ന അപമാനവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന തൊഴില്‍ രംഗത്തെ അരാജകത്വത്തെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനും സാഹിത്യ നിരൂപകനുമായ ശ്രീ കെ. രാജന്‍ ആഗോളവല്‍ക്കരണത്തെ എതിര്‍ത്തത്‌.
ആഗോളവല്‍ക്കണത്തെ അനൂകൂലിക്കുന്നവരും ആഗോളഗ്രാമമെന്ന് ഉദ്‌ഘോഷിക്കുന്നവരും മറക്കുന്ന ഒരു കാര്യമുണ്ട് ഏതൊരു രാജ്യത്തേയക്കും കയറിചെല്ലാന്‍ നമ്മുക്ക് സ്വാതന്ത്യവും എല്ലാ രാജ്യങ്ങള്‍ക്കുമായി ഒറ്റ കറന്‍സിയും ഇല്ലാത്ത ഈ അസമത്വത്തെ എങ്ങിനെയാണ് ആഗോളഗ്രാമമെന്ന് വിളിക്കുക എന്ന് ശ്രീ ജി. ആര്‍. കവിയൂര്‍ ചോദിച്ചു.


'ആദിവാസി പരിഷ്‌ക്കരിപ്പിച്ച പരിഷ്‌ക്കരിപ്പിച്ച് അപരിഷ്‌കൃതരാക്കുന്ന കാഴ്ച്ചയാണ് കാണാനാവുന്നത്' എന്ന് തന്റെ ആന്‍ഡമാന്‍ സന്ദര്‍ശന അനുഭവത്തെ ഉദ്ദരിച്ചുകൊണ്ട് സാഹിത്യവേദി കണ്‍വീനര്‍ ഡോ. വേണുഗോപാല്‍ ചര്‍ച്ചയില്‍ സജീവമായി. ആന്‍ഡമാനില്‍ നിരത്തുകളിലൂടെ പാരമ്പര്യവേഷം ധരിച്ച ആദിവാസികള്‍ നടന്നുപോകുന്നത് ഒരു നിത്യകാഴ്ചയായിരുന്നു എന്നാല്‍ അവിടെ ചില ബസ്‌റ്റോപ്പുകളില്‍ പുതിയ പരിഷ്‌കാരികളായ പുതുതലമുറയിലെ ജീന്‍സും ടീഷര്‍ട്ടും ധരിച്ച ആദിവാസി യുവാക്കള്‍ ടൂറിസ്റ്റുകള്‍ വലിച്ചെറിയുന്ന ഉച്ഛിഷ്ടങ്ങള്‍ക്കായി ഓച്ഛാനിച്ചുനില്‍ക്കുന്ന വൈരുദ്ധ്യം കാണാനായി. ഇങ്ങിനെയാണൊ നമ്മള്‍ ആദിവാസികളെ പരിഷ്‌ക്കരിപ്പിച്ചത് എന്ന് അദ്ദേഹം ചോദിച്ചു.


കഥാകൃത്ത് ശ്രീ സി. പി. കൃഷ്ണകുമാര്‍, എസ്. ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു.

0 comments:

Followers