മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Monday, April 30, 2012

ജോസഫ് സെബാസ്റ്റ്യന്‍ സാഹിത്യവേദിയില്‍

|1 comments
പ്രിയപ്പെട്ട അക്ഷര സ്‌നേഹികളെ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ മെയ് മാസം ആദ്യഞായറാഴ്ച (06-05-2012) യുവ കഥാകൃത്ത് ശ്രീ ജോസഫ് സെബാസ്റ്റ്യന്‍ 'കാറല്‍മാന്‍ ചരിതം', 'മുറിയുന്ന ചിത്രങ്ങള്‍' എന്നീ കഥകള്‍ അവതരിപ്പിക്കും. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കെടുക്കും.

ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.


സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: മെയ് 06, 2012. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.


സസ്‌നേഹം
ഡോ. വേണുഗോപാല്‍,
കണ്‍വീനര്‍, സാഹിത്യവേദി,
മുംബൈ


നോട്ട്: പരിപാടി കൃത്യം 6 മണിക്കുതന്നെ തുടങ്ങുന്നതായിരിക്കും.ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യസമയത്തുതന്നെ എത്തിച്ചേരുവാന്‍ ശ്രദ്ധിക്കുക

Bro. Joseph Sebastin
ജോസഫ് സെബാസ്റ്റ്യന്‍

ശാന്തവും സൗമ്യവുമായ കലാപങ്ങള്‍കൊണ്ട് ജോസഫിന്റെ ചെറുകഥകള്‍ സാമ്പ്രദായിക ചട്ടക്കൂടുകളില്‍ നിന്ന് മോചനം പ്രാപിക്കുന്നതുകാണാം. ഒട്ടും കൃത്രിമത്വം കലരാതെയുള്ള ആവിഷ്‌ക്കരണം അദ്ദേഹത്തിന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. ഒരു ഭാഷാപരമായ ഗിമ്മിക്കുകള്‍ക്കും മുതിരാതെ സെബാസ്റ്റ്യന്‍ വളരെ സ്വാഭാവികമായി കഥപറയുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കഥകള്‍ക്ക് വായനാക്ഷമതയുണ്ട്.
ജോസഫ് സെബാസ്റ്റ്യന്‍ ഒരു സാഹിത്യകാരന്‍ എന്നതിലുപരി ഒരു ജീവകാരുണ്യപ്രവര്‍ത്തകനും, മനുഷ്യസ്‌നേഹിയും കൂടിയാണ്. കുട്ടികള്‍ക്കുവേണ്ടിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനവും അവരുടെ സമ്പൂര്‍ണ്ണ വികാസത്തിനുമായി പ്രവര്‍ത്തിക്കുന്ന മുംബൈയിലെ വെല്‍ഫെയര്‍ സൊസൈറ്റി ഫോര്‍ ഡെസ്റ്റിറ്റിയൂട്ട് ചില്‍ഡ്രന്‍ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു.
സ്വദേശം എറണാകുളം ജില്ലയിലെ പള്ളിപ്പുറം ഗ്രാമം.
പള്ളിപ്പുറത്തും, എറണാകുളത്തും മുംബൈയിലുമായി വിദ്യാഭ്യാസം.
കലകളിലൂടെയുള്ള ഹീലിംഗ് സമ്പ്രദായമായ 'ആര്‍ട്ട് ബേസ്' തെറാപ്പിയില്‍ തല്പരനാണ് അദ്ദേഹം.
ആനുകാലികങ്ങളില്‍ കഥകള്‍ എഴുതി പ്രസിദ്ധീകരിക്കാറുണ്ട്.
ഫോണ്‍: 9892490818, 9869347025




ജോസ്ഫ് സെബാസ്റ്റ്യന്‍ വേദിയില്‍ അവതരിപ്പിക്കുന്ന കഥകള്‍

കാറല്‍മാന്‍ ചരിതം>>>>>

മുറിയുന്ന ചിത്രങ്ങള്‍>>>>>

Followers