മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Tuesday, June 29, 2010

ജി. വിശ്വനാഥന്‍ സാഹിത്യവേദിയില്‍

പ്രിയപ്പെട്ട അക്ഷരസ്നേഹികളെ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്ച്ചയില് ജൂലൈ മാസം ആദ്യ ഞായറാഴ്ച്ച യുവ സാഹിത്യകാരന്‍ ശ്രീ ജി വിശ്വനാഥന്‍ മലയാളകവിതയിലെ രാധാമാധവം-ഭാരതീയ പ്രണയസങ്കല്പം എന്നിവയെക്കുറിച്ച്‌ പ്രബന്ധം അവതരിപ്പിക്കുന്നു. മാട്ടുംഗ കേരള ഭവനത്തില് വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടിയില് മുംബൈയിലെ പ്രമുഖ എഴുത്തുകാരും സാഹിത്യ ആസ്വാദകരും പങ്കെടുക്കും. പ്രസ്തുതപാരിപാടിയിലേക്ക് മുംബൈയിലെ എല്ലാ അക്ഷരസ്നേഹികളേയും വിനയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
സ്ഥലം: മാട്ടുംഗ കേരളം ഭവനം
സമയം: വൈകുന്നേരം 6 മണി
തീയതി: ജൂലൈ 4, 2010ഞായറാഴ്ച്ച

കണ്‍വീനര്‍,
സാഹിത്യവേദി

ജി. വിശ്വനാഥന്‍

എഴുത്തിന്റെ വഴിയിലെ ഒരു അവധൂതനാണ്‌ ശ്രീ ജി. വിശ്വനാഥന്‍. ഒരു സാഹിത്യകാരന്‍ എന്നതിലുപരി ഒരു പക്ഷെ ജി. വിശ്വനാഥന്‍ ഇന്ന്‌ അറിയപ്പെടുന്നത്‌ ഒരു നല്ല സാസ്കാരിക പ്രവര്ത്ത കന്‍ എന്നുള്ള നിലയിലാണ്‌. തൊണ്ണൂറുകളുടെ ആദ്യ പാഥത്തില്‍ സമകാലിക സാഹിത്യത്തില്‍ ശക്തമായി സ്വന്തം സ്വരം കേള്‍പ്പിച്ച വ്യക്തിത്വമായിരുന്നു ജി. വിശ്വനാഥന്‍. ഗാന്ധിയന്‍ ചിന്തകളെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും മലയാളത്തിന്‍റെ മുഖ്യധാരാ പ്രസിദ്ധീകരണമായ മാതൃഭൂമിയിലും മാലയാള നോവലിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച്‌ കുങ്കുമം വാരികയില്‍ തുടര്‍ പംക്തിയായും സമകാലിക മലയാളം വാരികയില്‍ സ്വന്തം കവിതകളുടെ രൂപത്തിലും ജീ. വിശ്വനാഥന്‍ വളരെ ശക്തമായി സ്വയം വെളിപ്പെട്ടിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മുംബൈയിലെ ഏറ്റവും വലിയ മലയാളി സമാജമായ ഡോംബിവല്ലി സമാജത്തിന്റെ സാംസ്കാരിക വിഭാഗത്തിന്റെ സജീവ പ്രവര്ത്തകനാണ്‌. തിരക്കേറിയ സംഘടനാ പ്രവര്ത്തനങ്ങള്ക്കിടയിലും വിശ്വനാഥന്‍ തന്റെ‍ ആന്തരിക ജീവിതത്തിന്റെ ധൈഷണിക സത്തയെ പല രൂപത്തില്‍ പ്രോജ്വലിപ്പിച്ചുകൊണ്ടേയിരുന്നു. ബാലാമണിയമ്മയുടെ കവിതകളെക്കുറിച്ച്‌ ഒരു പഠനം സാഹിത്യവേദിയില്‍ വിശ്വനാഥന്‍ മുന്‍പ്‌‌ അവതരിപ്പിച്ചിട്ടുണ്ട്‌. വിശ്വനാഥന്‍ ഒരു സാഹിത്യ സൃഷ്ടിയെ സമീപിക്കുമ്പോള്‍ അതിന്റെ. ജൈവഘടനയിലേക്ക്‌ ചെന്നെത്താനും അതിനെ വിശകലനം ചെയ്യാനും പുതിയ സര്ഗ്ഗാത്മക സംവേദന മാതൃകളെ സാഹിത്യാസ്വാദകര്‍ക്കായി തുറന്നുവയ്ക്കാനുമുള്ള വിശ്വനാഥന്റെ കഴിവിനെ വേദിയുടെ ചര്‍ച്ചയില്‍ ഏറെ സ്ളാഘിക്കപ്പെട്ടിരുന്നു.

അഭിമുഖം

ജി. വിശ്വനാഥനോടൊത്ത്‌ ഒരിത്തിരി നേരം:-
സന്തോഷ്‌ പല്ലശ്ശനയോട്‌ സംവദിച്ചതില്‍ നിന്ന്‌. . .


- വേദിയില്‍ അവതരിപ്പിക്കുന്ന ലേഖനത്തെക്കുറിച്ച്‌. . . . ?

വിശ്വനാഥന്‍: മലയാളകവിതയിലെ രാധാമാധവത്തെക്കുറിച്ചുള്ളതാണ്‌ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ലേഖനം. രാധാ-കൃഷ്ണ പ്രണത്തെക്കുറിച്ച്‌ ഏറെ എഴുതിയിട്ടുള്ള സുഗതകുമാരിയുടേയും മാധവിക്കുട്ടിയുടേയും ബാലാമണിയമ്മയുടേയും കവിതകളാണ്‌ ഈ ലേഖനത്തില്‍ മുഖ്യമായി പരാമര്ശിക്കപ്പെടുന്നത്‌.

-രാധാമാധവം മലയാളകവിതയില്‍ എന്ന വിഷയത്തില്‍ മുഖ്യമായും അവതരിപ്പിക്കപ്പെടുന്ന "ത്രെഡ്‌" എന്താണ്‌ ?

വിശ്വനാഥന്‍: രാധാ-കൃഷ്ണ പ്രണയത്തെക്കുറിച്ച്‌ അല്ലെങ്കില്‍ അതിന്റെ മുഖ്യ പ്രമേയമായി അവതരിപ്പിക്കപ്പെടുന്ന കവിതകളെ പഠിക്കുന്നതിലൂടെ ഭാരതീയ പ്രണയസങ്കല്പങ്ങളിലെ സ്ത്രീ വിധേയത്വങ്ങളേയും അത്‌ കവിതയില്‍ സൃഷ്ടിച്ചിട്ടുള്ള പ്രണയത്തിന്റെ പുതിയ ലാവണ്യ ശാസ്ത്രങ്ങളേയും വിശകലനം ചെയ്യുകയാണ്‌ ഈ ലേഖനത്തില്‍ മുഖ്യമായും ചെയ്യുന്നത്‌. കവിയത്രി സുഗതകുമാരി "രാധയെവിടെ" എന്ന്‌ ചോദിക്കുമ്പോഴും രാധയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ കൃഷ്ണനോട്‌ ചെറുതായിപ്പോലും പ്രതിഷേധിക്കുന്നതായി കാണുന്നില്ല. പുരുഷകേന്ദ്രീകൃതമായ ഒരു ചട്ടക്കൂടുവിട്ട്‌ പുറത്തുകടക്കുന്ന ഒരു പ്രണയസങ്കല്പ്ത്തെ വാഭാവനം ചെയ്യുന്ന കവിതകള്‍ മലയാളത്തില്‍ കണ്ടെത്താന്‍ വിഷമമാണ്‌. ഭാരതീയന്റെ‍ അടക്കിപ്പിടിച്ച രതിയേയും. വിലകുറഞ്ഞ സദാചാരമുല്യങ്ങളേയും ഈ കവിതകളുടെ വെളിച്ചത്തില്‍ വിശകലനം ചെയ്യാനുള്ള ഒരു ശ്രമം കൂടി ഈ ലേഖനത്തില്‍ ഞാന്‍ നടത്തുന്നുണ്ട്‌.

- മലയാളകവിതയിലെ രാധമാധവ പ്രണയമാണ്‌ ലേഖനത്തിന്റെ കേന്ദ്ര തന്തു എന്ന്‌ പറഞ്ഞുവല്ലൊ എഴുപതുകളിലും എണ്‍പതുകളിലും ആഘോഷിക്കപ്പെട്ട സുഗതകുമാരിയുടെ കവിതകളിലെ പ്രണയസങ്കല്പ്ത്തെ പഠിക്കുന്നതോടൊപ്പം പ്രണയത്തിന്റെ സമകാലിക പരിണിതികളെക്കൂടി പുതുകവിതകളുടെ വെളിച്ചത്തില്‍ പഠനവിധേയമാക്കേണ്ടതല്ലെ?


വിശ്വനാഥന്‍: അങ്ങിനെ ഒരു ശ്രമം ഇവിടെ തല്ക്കാലം നടത്തുന്നില്ല. ഞാന്‍ കൂടൂതല്‍ വായിക്കുകയും എന്നെ വളരെയധികം സ്വാധീനിക്കുകയും ചെയ്ത ഒരു പ്രത്യേക കാലഘട്ടത്തിലെ കവിതകളെ മാത്രം എടുത്തുകൊണ്ടുള്ള പഠനമാണിത്‌.

- എന്തുകൊണ്ടാണ്‌ രാധാ-കൃഷ്ണ പ്രണയത്തിന്റെ പുതിയ (സമകാലിക) പരിണിതികളെ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ പഠിക്കാന്‍ തയ്യാറാവാത്തത്‌ ?

വിശ്വനാഥന്‍:വ്യക്തിജീവിതത്തില്‍ വന്നു ചേര്ന്ന പ്രശ്നങ്ങളും സംഘടനാ പ്രവര്ത്ത്നങ്ങളും സത്യത്തില്‍ എന്റെ എഴുത്തിനേയും വായനയേയും വളരെയേറെ ബാധിച്ചിട്ടുണ്ട്‌. അതുകൊണ്ടാണ്‌ ഞാന്‍ ഏറെ വായിക്കുകയും എഴുതുകയും ചെയ്തിരുന്ന ഒരു പ്രത്യേക കാലഘട്ടത്തിലെ കവിതകളെ മാത്രം എടുത്തുകൊണ്ട്‌ പഠിക്കുന്നത്‌. എഴുത്ത്‌ സത്യസന്ധമായിരിക്കണം എന്നെനിക്കാഗ്രഹമുണ്ട്‌.

-എണ്പതുകളിലെ സുഗതകുമാരിക്കവിതകളേയും ബാലാമണിയമ്മയുടെ കവിതകളേയും മാത്രം എടുത്തു പഠിക്കുന്നത്‌ തീര്ച്ചമയായും ഒരു തെറ്റായി കാണാനാവില്ല. തനിക്ക്‌ പരിചിതമായ വഴിയിലൂടെ ആത്മവിശ്വാസത്തോടെ നടക്കാം എന്ന ഒരു തോന്നല്‍ അല്ലെ. . . .

വിശ്വനാഥന്‍
: അതെ.

-ഇപ്പോള്‍ എഴുത്ത്‌ വായന..

ഒരു കവി എന്ന നിലയില്‍ അറിയപ്പെടണം എന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നു. ഒരു കാലത്ത്‌ മുംബൈയിലെ കവിസമ്മേളനങ്ങളില്‍ എന്റെ കവിതകള്ക്ക് ഒരുപാട്‌ അനുമോദനങ്ങള്‍ ലഭിച്ചിരുന്നു. കവിത എങ്ങിനെയുള്ളതായിരുന്നാലും അവതരണത്തിന്റെറ മികവുകൊണ്ട്‌ കാണികളെ ആകര്ഷിക്കാന്‍ എനിക്ക്‌ കഴിഞ്ഞിരുന്നു. അനാവശ്യ തഴുകലും തലോടലുകളും എനിക്ക്‌ ഒരുപാട്‌ കിട്ടി. സത്യത്തില്‍ ഈ പുകഴ്ത്തലുകള്‍ എന്റെയുള്ളിലെ കവിയെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. പിന്നെ സാഹിത്യബാഹ്യമായ ലേഖനങ്ങള്‍ തൊണ്ണൂറുകളില്‍ പല ആനുകാലിക പ്രസിദ്ധീകരണങ്ങളിലും വന്നിരുന്നു. അതൊന്നും അത്ര കേമമായി ഞാന്‍ സ്വയം കരുതുന്നില്ല.

-മാതൃഭൂമിയിലും മറ്റും സ്ഥിരമായി എഴുതിയിരുന്നു എന്നത്‌ വലിയ കാര്യമല്ലെ. മാതൃഭൂമിയല്‍ വന്നാലെ അങ്ങീകരിക്കപ്പെടു എന്ന ഒരു ചിന്തതന്നെ പണ്ട്‌ നിലനിന്നിരുന്നു. ഇവിടെ വിശ്വനാഥന്‍ തന്റെവ മാതൃഭൂമി ലേഖനങ്ങളെ കാര്യമായി എടുക്കുന്നുമില്ല.

വിശ്വനാഥന്‍: സ്വയം കുറച്ചുകാണിക്കുകയോ അമിത വിനയം കാണിക്കലോ അല്ല ഇത്‌. ഗാന്ധീയന്‍ ചിന്തകളെക്കുറിച്ച്‌ എന്റെ ചില സംശയങ്ങളാണ്‌ പണ്ട്‌ മാതൃഭൂമിയിലൂടെ അവതരിപ്പിച്ചിരുന്നത്‌. അതിനു ശേഷം ഞാന്‍ എത്തിയിട്ടില്ലാത്ത പുതിയ മേഖലകളിലേക്ക്‌ ഗാന്ധീയന്‍ ചിന്ത വളര്ന്നു. ജീവിത തിരക്കുകള്ക്കിളടയില്‍ നിന്ന്‌ ഗാന്ധീയന്‍ ചിന്തകളുടെ അനന്തര വികാസങ്ങളെ സ്വാശീകരിക്കാന്‍ എനിക്കായില്ല.

-സംഘടനാ പ്രവര്ത്ത നങ്ങള്ക്ക് അവധികൊടുത്ത്‌ എഴുത്തിലും വായനയിലും സജീവമായിക്കൂടെ.. ?

വിശ്വനാഥന്‍: ആഗ്രഹമുണ്ട്‌. അത്തരമൊരു ശ്രമത്തിന്റെ പാതയിലാണ്‌ ഞാന്‍. സാഹിത്യത്തില്‍ സജീവമാകുന്നതോടൊപ്പം ഇനി മുതല്‍ മുംബൈ സാഹിത്യവേദിയുടെ സാഹിത്യ ചര്ച്ച കളില്‍ മുടങ്ങാതെ പങ്കെടുത്താല്‍ കൊള്ളാമെന്നുണ്ട്‌.

വിശ്വനാഥന്‍ ഒരിക്കല്‍ അനുഷ്ഠിച്ചിരുന്ന എഴുത്തിണ്റ്റേയും വായനയുടേയും പ്രഭ അദ്ദേഹത്തിന്റെ വാക്കുകളില്‍ മുറ്റിനിന്നിരുന്നു. കൂടാതെ സര്ഗ്ഗാത്മക ജീവിതത്തില്‍ നിന്ന്‌ മനപ്പൂര്വ്വ്മല്ലെങ്കില്പോലും ഏറെക്കാലം വിട്ടുനില്ക്കേനണ്ടിവന്നതിന്റെ ദുഖം വിശ്വനാഥന്റെ വാക്കുകളില്‍ പ്രകടമായിരുന്നു. ഒരു എഴുത്തുകാരന്റെ‍ സ്വത്വമെന്നു പറയുന്നത്‌ അവന്റെ‍ ആന്തരികജീവിതത്തില്‍ അവനവന്‍ അനുഷഠിക്കുന്ന ധൈഷണിക സഞ്ചാരങ്ങളുടെ ആകത്തുകയാണ്‌. സ്വന്തം ജീവിത സമസ്യകളെ അവന്‍ അതിലംഘിക്കുന്നത്‌ അവനവന്റെ തന്നെ സര്ഗ്ഗാ ത്മക വെളിച്ചങ്ങളും ധൈഷണിക ഇച്ഛാശക്തിയും കൊണ്ടാണ്‌. അതിനെ നിഷേധിച്ചുകൊണ്ട്‌ ഒരെഴുത്തുകാരനും നിലനില്ക്കാനാവില്ല. ഒരു എഴുത്തുകാരന്റെ സ്വത്വത്തില്‍ അവന്റെ ജീവിതം ഏല്പ്പിക്കുന്ന പരിക്കുകള്‍ അവന്റെ വ്യക്തി സത്തയില്‍ അഗാധമായ പരിക്കുകള്‍ ഏല്പ്പിക്കുകതന്നെ ചെയ്യും. വിശ്വനാഥനോട്‌ സംസാരിച്ചു മടങ്ങുമ്പോള്‍ സത്യത്തെ മനസ്സില്‍ കൂടുതല്‍ ഊട്ടിയുറപ്പിക്കുകയായിരുന്നു. വീണ്ടും സാഹിത്യവേദിയിലേക്ക്‌ വിശ്വനാഥന്‍ തന്റെ ലേഖനവുമായി വരുമ്പോള്‍ മുംബൈയുടെ പഴയ വിശ്വനാഥനെ നമ്മള്‍ തിരിച്ചു പിടിക്കുകയാണ്‌. സാഹിത്യവേദിയിലേക്ക്‌ വിശ്വനാഥന്‌ ഹാര്ദ്ദവമായ സ്വാഗതം.

5 comments:

 • nannayittundu ashamsakal

 • വളരെ സന്തോഷം. ആശംസകള്‍

 • suresh varma says:
  June 29, 2010 at 8:21 PM

  Santosh
  glad 2 read ur intro. Yes...
  G. Viswanathan has the potential to b one among the best writers n malayalam.But some how..the social commitment...deviation... focus...!!!! Anyway heard that he has already shifted to churchgate. I wish he may concentrate more in literature than any other area.
  Best wishes. ( But i cudnt make out wht u mean by 'avadhoothan')

 • MURALIDAS PERALASSERI says:
  July 5, 2010 at 12:52 PM

  സങ്ക്കീര്ന്നതകളില്‍ നിന്നും സാഹിത്യതിലെക്കുള്ള ജി യുടെ തിരിച്ചുവരവ്‌ [അതോ അഭയമോ ..!?]സുഖകരമായ വാര്‍ത്തയാണ്.... ചില .സ്വയം പൊങ്ങികളും താങ്ങികളും സര്ഗാത്മാതയെ ചോദ്യം ചെയ്യപെടുതുന്ന നിലവിലുള്ള മുംബൈ സാഹിത്യ ലോകത്ത് സജീവമാകാനുള്ള ജി വി യുടെ തീരുമാനം ആശ്വാസകരം തന്നെയാണ് ...*******
  .

 • This comment has been removed by the author.
  MURALIDAS PERALASSERI says:
  July 5, 2010 at 12:52 PM

  This comment has been removed by the author.

Followers