മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Sunday, April 18, 2010

നാരാണന്‍കുട്ടിയുടെ കഥകള്‍ - സാഹിത്യവേദി ചര്‍ച്ച

|0 comments

പ്രിയപ്പെട്ട സാഹിത്യവേദി സുഹൃത്തുക്കളെ,

വേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ മെയ്മാസം ആദ്യ ഞായറാഴ്ച്ച യുവ കഥാകൃത്ത്‌ ശ്രീ നാരായണന്‍കുട്ടി സ്വന്തം കഥകള്‍ അവതരിപ്പിക്കുന്നു. പ്രസ്തുത ചര്‍ച്ചാപരിപാടിയിലേക്ക്‌ എല്ലാ അക്ഷരസ്നേഹികളേയും സ്വാഗതം ചെയ്യുന്നു.

തിയതി: മെയ്‌ 2, 2010 ഞായറാഴ്ച്ച

സമയം: വൈകുന്നേരം 6 മണി

സ്ഥലം: കേരള ഭവനം, മാട്ടുംഗ


സസ്നേഹം

കണ്‍വീനര്‍

സാഹിത്യവേദി, മുംബൈ


നാരായണന്‍കുട്ടി

കലാ-സാംസ്കാരിക പ്രവര്‍ത്തകന്‍, കവി, കഥാകൃത്ത്‌ എന്നീ നിലകളില്‍ സ്വന്തം മുദ്രകളുള്ള ശ്രീ നാരായണന്‍കുട്ടി ഒരു ഇടതുപക്ഷ സഹയാത്രികനും ഡോംബിവ്ല്ലി ജനശകിതി ആര്‍ട്ട്സിന്‍റെ സെക്രട്ടറിയുമാണ്‌. വളരെ കുറച്ചു മാത്രം എഴുതുന്ന നാരായണകുട്ടി സ്വന്തം സര്‍ഗ്ഗത്മകതയെ തന്‍റെഎഴുത്തുമുറിയുടെ സ്വകാര്യതയെ അതിലംഘിക്കുന്നത്‌ വളരെ അപൂര്‍വ്വമായി മാതമാണ്‌. ധ്വന്വാത്മകമായ ഒരു ശൈലിയാണ്‌ തന്‍റെ കഥകളില്‍ നാരായണന്‍കുട്ടി അനുവര്‍ത്തിക്കുന്നത്‌. പ്രതീകങ്ങള്‍ കൊണ്ട്‌ സൃഷ്ടിച്ചെടുക്കുന്ന നിയോ-റിയലിസ്റ്റിക്‌ രചനാരീതി നാരായണന്‍കുട്ടിയുടെ മിക്ക കഥകളിലും കാണാം. പ്രത്യേകമായ ഒരു ജനുസ്സിന്‍റെ പരിമിതമായ സാധ്യതകളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ നാരായണന്‍കുട്ടിയുടെ രചനാസങ്കേതങ്ങള്‍ വികസിച്ചുകൊണ്ടേയിരിക്കുന്നു. ഇടതുപക്ഷ സഹയാത്രികനായതുകൊണ്ടാവാം ഇദ്ദേഹത്തിന്‍റെ കഥകള്‍ കൂടുതലും വ്യക്തമായ രാഷ്ട്രീയംഉള്‍ക്കൊള്ളുന്നതാണ്‌.


നാരായണന്‍കുട്ടിയുടെ വേദിയിലവതരിപ്പിക്കപ്പെടുന്ന രണ്ടു കഥകള്‍


മഴയ്ക്കുമുമ്പെ വീടുവിട്ടവര്‍ - നാരായണന്‍കുട്ടി

രാത്രിയുടെ നിബിഡമായ വനത്തിനു നടുവില്നിഴലും നഷ്ടപ്പെട്ട്ഞാന്ഒറ്റക്ക്‌. കറുത്തുകുറുകുന്ന ഇരുളും മണവും ഞാനും. . .

അലഞ്ഞുതിരിയുന്ന അനാഥാത്മാക്കള്ചുറ്റും വന്ന്കൂട്ടം കൂടി നില്ക്കുമ്പോഴുള്ള മണം പിടിക്കാന്ശ്രമിച്ചു ഞാന്കിടന്നു. –

ഇല്ല, തിരിച്ചറിയാനാകുന്നില്ല! പെട്ടെന്ന്‌, പുറത്ത്എന്തോ ശബ്ദം.

ശ്വാസം നിലച്ചുകൊണ്ടിരിക്കുന്ന രാത്രിയുടെ നെഞ്ചകത്ത്ആരാണ്ഒറ്റയക്കുനിന്നു സംസാരിക്കുന്നത ‌?

ഹരിയും, രാജശേഖരനും, സുഷമാതമ്പാനും ഇനിയും പോയില്ലെന്നുണ്ടോ ?

പക്ഷെ ഹരിയുടെ ശബ്ദം ഇങ്ങിനെയല്ല. ശബ്ദത്തിലും കണ്ണുകളുള്ള മൂര്ച്ചയാണത്‌.

രാജശേഖരന്‍റെ ശബ്ദം പതിഞ്ഞതെങ്കിലും പകല്പോലെ പരന്നു വീഴുന്നതാണ്‌.

നിറഞ്ഞൊഴുകുന്ന ശരീരം പോലെ തന്നെയാണ്സുഷമയുടെ ശബ്ദവും. അപ്പോള്പിന്നെ-

മരിച്ചുകൊണ്ടിരിക്കുന്ന രാത്രിയെ അള്ളിപിടിച്ച്ഒറ്റയ്ക്കു നിന്നു സംസാരിക്കുന്നത്ആരാണ്‌ ?

കൂട്ടമരണത്തിന്‍റെ ദ്രുതതാളത്തില്ആരാണ് പുറത്തുനിന്ന്ഒറ്റയ്ക്കു സംസാരിക്കുന്നത്‌ ?

ജാലകപ്പഴുതിലൂടെ പുറത്തേയ്ക്കു നോക്കുമ്പോള്‍. . .

ഈര്ച്ചവാളിന്‍റെ ഭാഷ കീറിയ മിന്നുന്ന മുറിവുമായി രാത്രി.

ആകാശത്തുനിന്നഴിച്ചിട്ട ആയിരം നാവുകള്‍.

അവളാണു പുറത്ത്‌ !

പുറത്ത്‌-

ഇരുള്ക്കാട്ടില്അലറുന്ന ഏകാന്തതപോലെ ഒറ്റയ്ക്കുനിന്നു സംസാരിക്കുന്ന അവള്‍!

മഴ!

സന്നാഹങ്ങളില്ലാതെ ഇരുട്ടിലും കണ്ണുകളുള്ള ശത്രുപാളയത്തില്ഒറ്റയ്ക്കു വന്നുനില്ക്കുന്നവള്‍ !

പോര്വിളിച്ചൊറ്റയ്ക്കു നില്ക്കുന്ന അവളുടെ മുഖത്തുനോക്കാനാവാതെ ഞാന്‍.

"എങ്ങോട്ടാണു നീ ഒറ്റയ്ക്ക്‌?" ഒന്നുലഞ്ഞുനിന്നുകൊണ്ട് മഴ പറഞ്ഞു. "രക്ഷകരില്ലാത്തവരുടെ നാട്ടിലേക്ക്‌"

കാലവേഗമാര്ന്ന അവളുടെ പാദങ്ങളിലേക്കു നോക്കി ഞാന്ചോദിച്ചു.

"നിനക്കെന്തേ പുതിയ ഭാഷ? വീടിനെ ഒന്നു വാരിപിടിച്ചു കൊണ്ടവള്പറഞ്ഞു.

"കത്തുന്ന കാലത്തോടുസംസാരിക്കാന്‍"!

അന്ന്‌-

നിറപറയും നിലവിളക്കുമായി വന്നവള്‍!

മനസ്സിന്‍റെ അറകളെല്ലാം നിറച്ചിട്ട് പെയ്തൊഴിഞ്ഞവള്‍!

ഇന്ന്‌-

അരഞ്ഞാണവും പാദസ്വരങ്ങളും വലിച്ചെറിഞ്ഞവള്‍. ഉറക്കുന്ന താളം മറന്നവള്‍. കുത്തിയുണര്ത്തുന്ന കൊമ്പുള്ളവള്‍.

പെയ്യുന്ന വാളും ചിലമ്പുമായ് ഒറ്റയ്ക്കു നില്ക്കുന്ന മഴയോടു ഞാന്കണ്ണുപൊത്തിക്കൊണ്ട്‌ "പണ്ട്നിന്നോടൊപ്പം ഇടിയും മിന്നലും കാറ്റിന്‍റെ കവിതയും കണ്ടിരുന്നു. നിന്നെ. . . ഇങ്ങിനെ ഒറ്റയ്ക്കു കാണുമ്പോള്‍. .. പേടിയാകുന്നു. . . . . "

അരമണികിലുക്കി ഉലഞ്ഞുകൊണ്ടു മഴ പറഞ്ഞു.

"കൊള്ളിയാന്അവരുടെ കണ്ണില്കൊത്തി മനസ്സിനു കാഴ്ച നല്കുന്നു. "

"രണ്ടാമനോ. . . "?

മുടിയഴിച്ചുമുറ്റത്തലച്ചുകൊണ്ടവള്‍. . . "

ഇടിമുഴക്കങ്ങളില്അവരുടെ ചെവികള് തുറന്ന്ശബ്ദമില്ലാത്ത കരച്ചിലുകളുടെ മനസ്സുകേള്ക്കുന്നു. "

"ഇനുയുമുണ്ടല്ലൊ ഒരാള്കൂടി"?

അഗ്നിഗര്ഭം കൊണ്ട മൌനപര്വ്വതം പോലെ നിശ്ചലം മഴ! തീക്കണ്ണുകള് തുറന്നുകൊണ്ടവള്പറഞ്ഞു.

"ദിശമാറിയോ ഒന്നവള്ക്കെതിരെ വീശി മനസ്സുകളെ മുറിവുകള്ക്കൊപ്പം നിര്ത്തുന്നു. "

കൊന്നുതീരുവരെ കാത്തിരിക്കുന്ന ആരാച്ചാരെപ്പോലെ ഉമ്മറത്തുനില്ക്കുന്ന മഴ.

ഒറ്റയ്ക്കുവന്നു പെയ്യുന്ന കൊമ്പിനുകീഴില്ഒറ്റയ്ക്കിരുന്നു ഞാന്കേട്ടു. വീണ്ടും. . . മുഖം പൊത്തിക്കൊണ്ടു മഴയോടു ഞാന്‍.. . .

"ശ്മശാനത്തിന്‍റെ മതിലുകള്പോലെ നീ എന്തേ എന്നെ ചുറ്റി നില്ക്കുന്നു?

ഏതുഭാഷയിലാണു നീ സംസാരിക്കുന്നത്‌? എനിക്ക്ഭയമാകുന്നു.

" ശപിക്കപ്പെട്ടവനെ ഒറ്റയ്ക്കു താമസിപ്പിച്ച ദ്വീപിനു ചുറ്റും ക്രോധത്തിന്‍റെ ഭാഷയില്‍"!

മുണ്ടും മുലക്കച്ചയും പറിച്ചെറിഞ്ഞ്മുറ്റത്തുറഞ്ഞുപെയ്യുന്ന മഴ. നഗ്നയായി നിന്ന്ചോരപെയ്യുന്ന അവളുടെ നാഭിച്ചുഴിയില്നിന്നു നോട്ടം പറച്ചെടുത്തു ഞാന്ചോദിച്ചു.

"കുറച്ചുമുമ്പ്എന്‍റെ കൂട്ടുകാര്നിന്നിലൂടെയാണോ ഇറങ്ങിപോയത്. . . "?

ഇരുളിന്‍റെ കരിമ്പനത്തലപ്പില്കോര്മ്പല്ലുകളിറുമ്മിക്കൊണ്ട്മഴ പറഞ്ഞു.

"വഴിക്കുവച്ച്അവരെ കണ്ടിരുന്നു. ഞാന്വരുന്നതിനും മുമ്പേ എല്ലാവരും ഇറങ്ങിക്കഴിഞ്ഞിരുന്നു-നീയൊഴികെ"!

സടകുടയുന്നവള്‍. . ഫണം നീര്ത്തുന്നവള്‍. . . വീണ്ടും അവളുടെ ശീല്ക്കാരം.

"വിളിച്ചിട്ടും നീയെന്തേ പോയില്ലാ"?

കാലത്തിന്‍റെ കുളമ്പടികള്കൊണ്ട്എന്‍റെ വീടിനെ വരിഞ്ഞുമുറുക്കുന്ന മഴയോടു ഞാന്‍. . . .

"വയ്യാത്ത എന്‍റെ അച്ഛനെ വിട്ടിട്ട്‌. . . "?

"രണ്ടുകൈകളും മുറിച്ചുമാറ്റിയ അമ്മമാരുടെ കോളനിയില്കൃഷ്ണന്കുട്ടിനായരെ കണ്ടിരുന്നു! ഒരു കാല് മുറിച്ചെടുത്തവരുടെ തോളോടുതോള്ചേര്ന്ന്‌, തീക്കൂരകളില്പെറ്റിട്ട മക്കളെ എടുത്ത്അമ്മമാരുടെ മടിയിലേക്കു കൊടുക്കുന്ന കൃഷ്ണന്കുട്ടിനായര്‍. . അയാള് നിനക്കെങ്ങിനെ അച്ഛനായി"!

തെക്കെപ്പുറത്തെ മഴയിലേക്കുതുറന്നിട്ട വാതില് വേലിക്കെട്ടോളം ചെന്നെത്തിയ മഴയില്മായാത്ത ഒറ്റക്കാല്പ്പാടുകള്‍! അച്ഛന്‍റെ സഹായം കൂടാതെ നടക്കാനറിയാത്ത ക്രച്ചസ്സ്കട്ടിളപ്പടിയില്ചാരിനിന്ന് എത്തിനോക്കുന്നു! ഒറ്റക്കാലും ഒരോറ്റ മനസ്സുമുള്ള അച്ഛന്‍! രാത്രിയുടെ അരമതിലില് കാലാട്ടിയിരുന്നുകൊണ്ട്വീണ്ടും പ്രളയത്തിന്‍റെ ഭാഷയില്

മഴ-

"നീ എന്തേപോയില്ലാ"? "ഭാര്യയെ അവസ്ഥയിലിട്ടിട്ട്‌. . . "?

"ഗര്ഭപാത്രങ്ങളില്നിന്ന്മാന്തിയെടുത്ത ചോരത്തുണ്ടുകളെ മുലയൂട്ടുന്ന അവളേയും ഞാനിവിടെ കണ്ടിരുന്നു. . . . അവള് നിനക്കെങ്ങിനെ ഭാര്യയായി"!

വടക്കേപ്പുറത്തെ മഴയിലേക്കുതുറന്നുകിടക്കുന്ന വാതില്‍. വലതുകാലും വലതുകൈയ്യും കുത്തി നടന്നുപോയ സൌദാമിനിയുടെ ചിരിപ്പൊട്ടുകുത്തി ഉലഞ്ഞുപെയ്യുന്ന മഴയുടെ നെറ്റിയിലേക്കു നോക്കുമ്പോള്‍. . .

വീണ്ടും പ്രളയത്തിന്‍റെ ഭാഷ-

"നീ എന്തേ പോയില്ലാ. . . "?

"മന്ദബുദ്ധികളായ എന്‍റെ മക്കള്‍. . . "?

ഇരുളിന്‍റെ പാറക്കെട്ടുകളില്തലപിളര്ത്തിക്കൊണ്ടു മഴ പറഞ്ഞു

"അവിടെ. . . നിന്‍റെ മക്കള്‍, സിംഹാസനങ്ങള്ക്കു മറ പിടിച്ച്ഹൃദയത്തില്വെടിമരുന്നു നിറയ്ക്കുന്നു. . . ! നീയെങ്ങിനെ അവര്ക്കച്ഛനായി"!

പടിഞ്ഞാപ്പുറത്തെ മഴയിലേക്കു തുറന്നു കിടക്കുന്ന വാതില്‍. മുറ്റത്ത്ഇന്ത്യയുടേയും അര്ദ്ധനഗ്നമായ ഒരാത്മാവിണ്റ്റേയും പടമുള്ള രണ്ടു ബലൂണുകള്ത്രിവര്ണ്ണപതാകപോലെ പാറിപ്പെയ്യുന്ന മഴ!

വീണ്ടും, ഇലയനങ്ങാത്ത ഇരുളിന്‍റെ ശിഖരങ്ങളില്വേതാളം പോലെ തൂങ്ങിക്കൊണ്ടവള് ചോദിച്ചു.

"നീ മാത്രം എന്തേ പോയില്ലാ. . . . ? ഇവരെയൊക്കെ വിട്ടിട്ടുപോകാന്‍. . . "

മുറ്റത്ത്ഒറ്റയ്ക്കു നിന്നവള്ചിന്നം വിളിച്ചുചോദിച്ചു.

"ഇപ്പോഴോ. . . "?

എല്ലാമുറിവുകളും മുറിവിട്ടുപോയി എനിക്കു സ്വന്തമായിത്തന്ന അനാഥാലയം! ആര്ക്കു വേണ്ടാത്ത സ്വസ്ഥതയില്കിടന്ന്ഒറ്റയ്ക്കുപുറത്തു നിന്നുപെയ്യുന്ന മഴയോടു ഞാന് ചോദിച്ചു.

"ഇപ്പോള്‍. . .എനിക്കെങ്ങിനെ പോകാനാകും? തുളസിത്തറയ്ക്കു വലം വച്ചുകൊണ്ടു മഴ പറഞ്ഞു.

"പോകണം. . . "

പൂമുഖത്തേയ്ക്കു നടന്നടുക്കുന്ന മഴയോടു ഞാന്‍. . .

"മരിച്ചവരെ അവിടെ കൂട്ടുമോ. . . ? നീ വരുന്നതിനുതൊട്ടുമുമ്പാണു ഞാന്‍. . . "

പെട്ടെന്ന്‌-

ഇരുട്ടിന്‍റെ കൊടുമുടിയില്ചോരവാര്ന്നു രണ്ടുകൈകള്വന്ന് ഒരു മണ്ചെരാതു തെളിച്ചു. പിതൃക്കളുടെ പ്രകാശം പരന്നൊഴുകിയ താഴ്വാരത്തില്എനിക്കു നഷ്ടപ്പെട്ട നിഴലിനെക്കുറിച്ചോര്ത്തു ഞാന്കിടക്കുമ്പോള്‍. . . മുറ്റത്ത് ഏഴുനിറങ്ങള്വലിച്ചു കെട്ടി ഒരു പന്തലുയര്ന്നു. പന്തലിനു കീഴില്നെറ്റിപ്പട്ടം കെട്ടി മുത്തുക്കുടകളും ചൂടി പ്രൌഢയായി നില്ക്കുന്ന മഴ! ജീവതേജസ്സിന്‍റെ തിടമ്പേറ്റി നില്ക്കുന്നവള്‍! ചെണ്ടമേളങ്ങളില്ഇടിമുഴക്കം. വെള്ളിവാള്പ്പുളപ്പുപോലെ ആലവട്ടം. വെണ്ചാമരത്തിലുരസിയെത്തുന്ന കാറ്റിന്‍റെ കവിത. . . ശാന്തസ്വരൂപിയായ്പെയതുനില്ക്കും മഴയ്ക്കുമുന്നില്മനസ്സുകൂപ്പി ഞാന് കിടന്നു.

ഇപ്പോള്‍. . .

മഴയ്ക്ക്പ്രാണന്‍റെ ഭാഷ. എന്നെ പുണരുന്ന ജീവാക്ഷരികള്‍. മഴയുടെ കഴുത്തിലേറിയ ജീവതേജസ്സിന്‍റെ പൊന്തിടമ്പില്നിന്ന്നിറമില്ലാത്ത ഒരു പ്രാണബിന്ദു എന്നില്വന്നു പതിച്ചു.

പ്രാണാഘാതമേറ്റ്പഞ്ചഭൂതങ്ങള്ഒന്നു പിടഞ്ഞു. എന്നെവിട്ടുപോയ നിഴല്എനിക്കു കൂട്ടിനെത്തുമ്പോള്‍. . . പെയ്യുന്ന മൃതസഞ്ജീവനിപോലെ ഇടിയും മിന്നലും കാറ്റിന്‍റെ കവിതയും ചേര്ത്ത്മഴ പറഞ്ഞു.

"നിന്‍റെ പിതാമഹന്മാര്ക്ക്എന്നില്ജനിക്കാമെങ്കില്എനിക്ക്നിന്നെ അവിടെ എത്തിക്കാനും കഴിയും. . . . "!

". . .അവിടെ കാവലിരിക്കാനും നിന്നെപ്പോലെ ആരെങ്കിലും വേണം" കൈകള്കൂപ്പിക്കൊണ്ട്ഞാന്എഴുന്നല്ക്കുമ്പോള്‍. . .

പുറത്ത് പീലികളൊതുക്കുന്ന മഴ!

ഉമ്മറവാതില്കടന്ന്പുറത്തേയ്ക്കിറങ്ങുമ്പള്‍. എന്‍റെ മനസ്സിലൂടെ അകത്തേക്കുകടക്കുന്ന മഴ! ജീവനുംകൊണ്ട്ഗോദ്രയിലേക്കു ഞാന്ഇറങ്ങിയോടി. പടിപ്പുരയില്നിന്നു തിരിഞ്ഞുനോക്കുമ്പോള്‍-

എന്‍റെ ചാരുകസാലയില്നാലുദിക്കും കൂട്ടിമുറുക്കി ചുവപ്പിച്ചു പെയ്തുകിടക്കുന്ന എന്‍റെ മഴ!.





സേതു-നാരായണന്‍കുട്ടി

രാമകൃഷ്ണന്‍ പതിവിലും വൈകിയാണ്‌ ഉറക്കമുണര്‍ന്നത്‌. പിന്നെയും കുറെയേറെനേരം എങ്ങിനെയൊക്കെയോ പോയതറിഞ്ഞില്ല. അയാള്‍ എഴുന്നേറ്റു ചെന്ന്‌ പതിവുപോലെ പൂമുഖത്തെ ചാരുകസേരയില്‍ കിടന്ന്‌ പത്രം നിവര്‍ത്തി ചിരിച്ചു തുടങ്ങി.

പെട്ടെന്ന്‌ വരാന്തയില്‍ ചെന്ന്‌ ബ്രഷും പേസ്റ്റും എടുത്തെങ്കിലും ഒന്നു സംശയിച്ചു നിന്നു. പിന്നെ അതൊക്കെ എടുത്ത പോലെ തന്നെ തിരിച്ചുവച്ചു. വീണ്ടും പേപ്പറുമെടുത്ത്‌ ചാരുകസാലയില്‍ കിടന്ന്‌ വായിക്കാന്‍ തുടങ്ങുമ്പോഴും എന്തൊക്കെയോ മറന്നതുപോലെ. എന്തോ ഒരു ശരിയില്ലായ്മ. മഷിപടര്‍ന്ന അക്ഷരങ്ങള്‍. ഒരു വെളിപാടുപോലെ അകത്തു ചെന്ന്‌ കണ്ണടഎടുത്തു വച്ചപ്പോഴാണ്‌ കാര്യങ്ങള്‍ തെളിഞ്ഞു തുടങ്ങിയത്‌.

എന്നിട്ടും ഒരു സ്വസ്ഥതയില്ലായ്മ. പത്രം മടക്കിവച്ച്‌ ഒന്നുകൂടി ആലോചിച്ചപ്പോഴാണ്‌ കാര്യങ്ങള്‍ മനസ്സിലായത്‌. . . .

അവളില്ലാത്തതിന്‍റേ ഓരോ ബുദ്ധിമുട്ട്‌.

സാവിത്രി ഇന്നലെ വണ്ടികയറിയതുമുതല്‍ ഒന്നിനും ഒരു നിജമില്ലാതായിരിക്കുന്നു. വേണമെങ്കില്‍ അവളെ ഒന്നു വിലക്കാമായിരുന്നു. പക്ഷെ, അതുമതി നാലുദിവസം മുഖം വീര്‍പ്പിച്ചിരിക്കാന്‍. ആരെങ്കിലും വന്നുകയറിയാല്‍ തനിക്കു തന്നെയാണ്‌ നാണക്കേട്‌.

ദിനുവിനോടും മറ്റും പിണക്കത്തിന്‍റേ കാരണം പോലും പറയേണ്ടിവരും. അവളെപ്പോഴും അങ്ങിനെയാണ്‌. പറയുന്നതും ചെയ്യുന്നതും, ഒക്കെ അംഗീകരിച്ചുകൊടുക്കണം. ഇല്ലെങ്കില്‍ കുറേ ദിവസം മുഖവും വീര്‍പ്പിച്ചു നടക്കും. എന്തായാലും ഇതൊക്കെ ഒരു കടമയാണ്‌. കടംപറയാതെയുള്ള കൊടുക്കല്‍ വാങ്ങല്‍, എല്ലാവരുടേയും മുന്നില്‍ മാനം കെടുന്നതിനേക്കാള്‍ എത്രയോ ഭേദമാണ്‌ സ്വന്തം സുമിത്രയുടെ മുന്നില്‍ ഒരു പാവം ഭര്‍ത്താവാകുന്നത്‌.

അവളുടെ കുറ്റപ്പെടുത്തലുകള്‍ കുറേയൊക്കെ ശരിതന്നേയല്ലെ. . . .

"ഒന്നിനും ഒരു ചൂടില്ലാത്ത മനുഷ്യന്‍ ! ആ സേതൂനെ കണ്ടുപഠിക്കണം. . . മനുഷ്യനായാല്‍ കുറച്ചൊക്കെ തണ്റ്റേടം വേണം"

സേതുമാധവനെ ഇന്നുവരെ കണ്ടിട്ടില്ല. എന്നാല്‍ സാവിത്രി അങ്ങിനെയല്ല. സേതൂനെയല്ലാതെ മറ്റാരേയും കണ്ടിട്ടില്ലെന്ന മട്ടാണവള്‍ക്ക്‌ !

". . . . .സേതു ആരേയും കൂട്ടാക്കില്ല. നേര്‍ക്കുനേര്‍ നിന്നാല്‍ ഒരാനയുടെ മുമ്പില്‍ ചെന്നു പെട്ടതുപോലെ തോന്നും ! എന്താ ഒരു തലയെടുപ്പ്‌. . . . "

കേട്ടുകേട്ട്‌ സേതൂനോട്‌ തനിക്കും ഒരാരാധനാ മനോഭാവം ഉണ്ടായിട്ടില്ലേ. . . എന്നു തോന്നിയിട്ടുണ്ട്‌. അതോ അസൂയയോ. . . അറിയില്ല. സ്കൂളില്‍ ഒരുമിച്ചായിരുന്നത്രെ. കോളേജിലും. സ്കൂളില്‍ തല്ലുകൊണ്ടും കോളേജില്‍ തല്ലുകൊടുത്തും പഠിച്ചവന്‍. പഠിക്കാനും മോശമല്ലായിരുന്നു പോലും. എല്ലാത്തിലും കേമന്‍ !.

അവള്‍ ഡിഗ്രിക്കു പഠിക്കുമ്പോഴായിരുന്നല്ലൊ വിവാഹം. ആദ്യരാത്രിയില്‍ തന്നെ അവള്‍ സേതൂനെപ്പറ്റി പറഞ്ഞിരുന്നു. ഒപ്പം അവള്‍ക്കൊരു മോഹം കൂടിയുണ്ടായിരുന്നു.

"ഞാന്‍ സേതൂന്നേ വിളിക്കൂ. . . വിരോധണ്ടോ. . . " ?

" ഒരു വിരോധോമില്ല. നിനക്കിഷ്ടമുള്ളതു വിളിക്കാം"

പിന്നെ, മൂന്നാലു ദിവസം കഴിഞ്ഞുകാണും. ഏതോ തീയറ്ററിലിരുന്ന്‌ സിനിമ കാണുന്നതിനിടയില്‍ തണുപ്പില്‍ പൊതിഞ്ഞുകൊണ്ടവള്‍ പറഞ്ഞു.

"നിങ്ങളെന്താ ഇങ്ങിനെ ! സേതൂനെപ്പോലെ നല്ല ചൊടിയും ചുണയും വേണ്ടേ. . . "

അന്ന്‌ ചിരിച്ചില്ല. ചിരിക്കാന്‍ പാടില്ലാത്തിടത്ത്‌ ഇരിക്കുന്നതുപോലെ ഇരുന്നു. പക്ഷെ പറയാനുള്ളത്‌ പറഞ്ഞു.

"സാവിത്രീ. . ഞാന്‍ ഞാനാണ്‌. നീ നീയാണ്‌. സേതു സേതുവാണ്‌ "

അന്നു രാത്രി അവള്‍ പുറംതിരിഞ്ഞു കിടന്നു.

പിന്നെ ഏതാണ്ട്‌ ഒരു മാസം കഴിഞ്ഞുകാണും. ഓഫീസില്‍ നിന്ന്‌ തിരിച്ചെത്താന്‍ കൂറെ വൈകിയിരുന്നു. ഒരുമിച്ച്‌ ഒരു സിനിമയ്ക്കു പോകാമെന്നു കരുതി അവളോട്‌ ഒരുങ്ങി നിന്നോളാന്‍ പറഞ്ഞിട്ടാണ്‌ കാലത്തേ പോയത്‌. പക്ഷെ കഷ്ടകാലത്തിന്‌ സൂപ്രണ്ടിന്‍റേ കുറെ അത്യാവശ്യ പണികള്‍. എല്ലാവരും പോയെങ്കിലും തനിക്ക്‌ പോരാന്‍ തോന്നിയില്ല. സത്യത്തില്‍ സാവിത്രിയും സിനിമയുമൊക്കെ മറന്നു പോയിരുന്നു. മുഖം വീര്‍പ്പിച്ച്‌ ഒരുങ്ങി നില്‍ക്കുന്ന അവളെ കണ്ടപ്പോഴാണ്‌ സത്യത്തില്‍ സിനിമയുടെ കാര്യം ഓര്‍ത്തതു തന്നെ !.

"നിങ്ങളിങ്ങനെ ജോലിക്കുപോയിട്ട്‌ എന്തുണ്ടാക്കി ? ആ സേതൂനെ നോക്ക്‌. ഒരു പണിക്കും പോയില്ലെങ്കിലും നാലുതലമുറ ഇരുന്നു തിന്നാനുള്ള വകയുണ്ട്‌. ജീവിക്കുന്നെങ്കില്‍ അങ്ങിനെ വേണം. ഒരു ടെന്‍ഷനുമില്ലാതെ. . . . "

മനസ്സിലോര്‍ക്കാതിരുന്നില്ല. സേതു ഭാഗ്യം ചെയ്തവന്‍ തന്നെ. അവളോട്‌ മറുത്തൊന്നും പറഞ്ഞില്ല. പാവം വല്ലാതെ വിഷമിക്കും. ഭാഗ്യം ചെയ്തവര്‍ക്കെല്ലാം സേതൂ എന്നാണോ പേര്‌. . .

പിന്നൊരു ദിവസം അവള്‍ വല്ലാത്ത ഉത്സാഹത്തിലായിരുന്നു.

"ഞാനൊന്നു നാളെ വീടുവരെ പോകുവാ. . . "

കേട്ടപ്പോള്‍ ഉള്ളൊന്നാന്തി. ഓഫീസില്‍ ഒരു നൂറകൂട്ടം പണിയുണ്ട്‌. ഇതിനിടയില്‍ അവളെയും കൊണ്ട്‌. . . പോകുന്നതില്‍ ഇഷ്ടക്കേടൊന്നുമില്ലതാനും. കൂടെയുണ്ടായിട്ടും ഭക്ഷണം കിട്ടുമെന്നതില്‍ കവിഞ്ഞ്‌ മറ്റു വിശേഷമൊന്നുമില്ലതാനും ! ഇങ്ങിനെയാണോ എല്ലാ ഭാര്യമാരും ? ആരോടെങ്കിലും ചോദിച്ച്‌ സംശയം തീര്‍ക്കണമെന്ന്‌ പലപ്പോളും തോന്നിയിട്ടുണ്ട്‌. പക്ഷെ ആരെങ്കിലും അറിഞ്ഞാല്‍ മോശമായിപ്പോയാലോ. . . അവള്‍ തന്നെത്തന്നെ നോക്കിനില്‍ക്കയാണെന്നറിഞ്ഞപ്പോള്‍

"ഓഫീസില്‍ നിന്നും ലീവുകിട്ടാന്‍. . . "

"അതെനിക്കറിയാം. ഞാനൊറ്റയ്ക്കു പൊയ്ക്കൊള്ളാം".

"അതിന്‌. . . . . നിന്‍റേ സ്റ്റേഷനില്‍ വണ്ടിചെല്ലുന്നത്‌ പാതിരായ്ക്കല്ലെ ? പിന്നെയും പത്തു നാല്‍പ്പതു മെയില്‍ ബസ്സിനു പോകാന്‍. . . "

"ഓ . . . അതിനെന്താ, സ്റ്റേഷനില്‍ സേതു വരാമെന്നു പറഞ്ഞിട്ടുണ്ട്‌. സേതുവുണ്ടെങ്കില്‍ ഒരു പേടിയുമില്ല. . . നിങ്ങളെപ്പോലെയല്ല"

അതുകേട്ടപ്പോള്‍ സമാധാനമായി. സേതുവാണ്‌ പലപ്പോഴും ഒരാശ്വാസം. ശരിയാണ്‌. അവനുണ്ടെങ്കില്‍ പിന്നെ എന്തു പേടിക്കാന്‍ ! എനിക്ക്‌ ലീവെടുക്കാതേയും കഴിയ്ക്കാം. . . .

കുറേ ദിവസം കഴിഞ്ഞ്‌ അവള്‍ വല്ലാത്ത ഉത്സാഹത്തോടെ തിരിച്ചെത്തി. പക്ഷെ സേതുവിനെക്കുറിച്ച്‌ ഒരക്ഷരം മിണ്ടാതിരുന്നപ്പോള്‍ എന്തോ ഒരു വല്ലായ്മ. രാത്രിയില്‍ അവളുടെ തണുപ്പിനോടു ചോദിച്ചു.

"സേതൂനെ നീ മറന്നോ. . . . " ?

"അതിന്‌ സേതു നിങ്ങളെപ്പോലെയല്ലല്ലൊ"

എടുത്തടിച്ചതുപോലെ അവള്‍ പറഞ്ഞു. പിന്നൊരു ദിവസം മുല്ലപ്പൂ ചൂടിക്കൊണ്ടവള്‍ പറഞ്ഞു.

"ഞാനൊന്ന്‌ സ്റ്റേഷന്‍ വരെ പോകുവാ. സേതൂനെക്കൂട്ടാന്‍. കുറച്ചുനാള്‍ സേതൂവും ഇവിടെയുണ്ടാകും. അപ്പുറത്തെ ശാന്തേച്ചിയുടെ വീട്ടില്‍ താമസത്തിനു തരാക്കീട്ടൊണ്ട്‌ "

അവള്‍ ഇറങ്ങി നടക്കുമ്പോള്‍ ചോദിച്ചു

"എന്തിനാ ശാന്തേച്ചിടെ വീട്ടില്‍. . . ബുദ്ധിമുട്ടാകില്ലേ അവര്‍ക്ക്‌. . . ഇവിടായിക്കൂടായിരുന്നോ. . . . ?"

"ഓ. . . . അതിലെന്നാ ഒരു ത്രില്ല്‌ "

പെട്ടെന്നവള്‍ തിരിച്ചു കയറി. അടുക്കളയില്‍ നിന്നവള്‍ വിളിച്ചു പറഞ്ഞു.

"വെള്ളം ചൂടാക്കി വച്ചിട്ടുണ്ട്‌. കുളിച്ചോളൂ. തണുപ്പിച്ചു കളയണ്ട"

അവളെപ്പോഴും അങ്ങിനെയാണ്‌. സേതൂന്‍റേ ഓര്‍മകള്‍ക്കിടയിലേക്ക്‌ തന്നെ കയറ്റി നിര്‍ത്തിയുള്ള ഒരു സ്നേഹം. അതിലൊരു സുഖമുണ്ടുതാനും.

വൈകീട്ടായപ്പോഴേയ്ക്കും അവള്‍ വന്നു കയറി സേതുവില്ലേ എന്ന ചോദ്യത്തിന്‌ സ്വസ്ഥമായ ഒരു മൂളല്‍ മാത്രം. അവനെ കാണണമെന്നോ, പരിചയപ്പെടണമെന്നോ അവള്‍ ചോദിച്ചില്ല. തനിക്കൊട്ടങ്ങിനെ തോന്നിയതുമില്ല. എന്തായാലും സേതു വന്നല്ലൊ ! പിന്നീടങ്ങോട്ടവള്‍ ഒരു പ്രകാശത്തുമ്പിയായിരുന്നു. നിഴലില്ലാത്ത സ്നേഹം വിടര്‍ത്തി അവള്‍ പറന്നു നടന്നു.

ഒടുവില്‍ ഇന്നലെ സേതു തിരിച്ചു പോകുന്നു എന്നറിഞ്ഞപ്പോള്‍ അല്‍പം വിഷമം തോന്നാതിരുന്നില്ല. പരസ്പരം കണ്ടിരുന്നില്ലെങ്കിലും എന്തോ ഒരു വല്ലായ്മ. ഒരവയവം ഉപേക്ഷിച്ച്‌ മുന്നോട്ടു നടക്കേണ്ടി വരുമ്പോഴുള്ള ഒരവസ്ഥ ! കൂടെ അവളും രണ്ടു ദിവസത്തേയ്ക്ക്‌ പോയതാണ്‌. സേതവും അവളും ഇല്ലാതാകുമ്പോള്‍ പേടിതോന്നുന്നു. രാമകൃഷ്ണന്‍ ഭയംകൊണ്ട്‌ കണ്ണട ഊരിവച്ചു.

ദിനു വന്ന്‌ തോളില്‍ തട്ടിയപ്പോഴാണ്‌ ഞെട്ടിയുണര്‍ന്നത്‌.

"ഞാനോര്‍ത്തു നിങ്ങളങ്ങോട്ടു പോയിക്കാണുമെന്ന്‌. വല്ല വിവരോം അറിഞ്ഞോ. . . . ?"

"ഞാനിപ്പോ എഴുന്നേറ്റേയുള്ളു. . . അവളില്ലാത്തതുകാരണം. . . ഒരു ചിട്ടേമില്ല. . .എന്താ ദിനു, പ്രത്യേകിച്ച്‌. . . . "?

"ഇന്നലെ സുമിത്ര പോയ വണ്ടിക്ക്‌ തീപിടിച്ചെന്നോ. . .മറിഞ്ഞെന്നോ. . .. . .ഒത്തിരിപ്പേര്‍ മരിച്ചൂത്രേ! ഏതു കമ്പാര്‍ട്ടുമെണ്റ്റാണെന്നറിയ്യോ. . . " ?

അപ്പോഴാണോര്‍ത്തത്‌ സേതൂ കൂടെയുള്ളതുകൊണ്ട്‌ താനൊന്നും നോക്കിയിരുന്നില്ല. സ്റ്റേഷനില്‍ പോലും പോയില്ല. സേതു ഉണ്ടെന്നുള്ള ഒരു ധൈര്യം !

"എന്താ നിങ്ങളൊന്നും മിണ്ടാത്തെ ? എന്തെങ്കിലും പറ്റിയിട്ടുണ്ടോ എന്ന്‌ അന്വേഷിക്കണ്ടേ. . . " ?

"ഓ. . .സേതു കുടേണ്ട്‌. അവന്‍ നോക്കിക്കോളും. ദിനു പൊയ്ക്കോ. . . "

ദിനുവിനു പുറകെ അനന്തന്‍ കയറി വന്നു.

"ചേട്ടാ, ആകെ പുലിവാലായല്ലോ. . . ചേച്ചിയും ആ സേതൂം പോലീസിന്‍റേ കസ്റ്റഡീലാത്രെ. ഏതാണ്ടൊരു ലോഡ്ജീന്ന്‌. . . . "

രാമകൃഷ്ണന്‌ അപ്പോള്‍ എല്ലാത്തിനോടും ദേഷ്യമാണു തോന്നിയത്‌.

"-അവളുടെകൂടെ സേതു ഉണ്ടെന്നുള്ളകാര്യം ഇവറ്റകള്‍ക്കൊന്നും അറിയില്ലാന്നുണ്ടോ. . . ! "

അനന്തന്‍ പൊക്കോ . . . അവളുടെ കൂടെ സേതു ഉണ്ടെന്നല്ലെ പറഞ്ഞത്‌. . . .അവന്‍ വേണ്ടതുപോലെ ചെയ്തുകൊള്ളും".

രാമകൃഷ്ണന്‍ ഒരു ദീര്‍ഘ നിശ്വാസം കൊണ്ടോര്‍ത്തു. അവര്‍ ആ ട്രെയിനില്‍ പോകാതിരുന്നത്‌ എത്ര നന്നായി ! കത്തിക്കരിഞ്ഞുപോയേനെ രണ്ടും. പാവം സേതു.

അപകടങ്ങള്‍ തീരെ കരുണയില്ലാത്തതാണ്‌ പലപ്പോഴും സേതൂന്‌ എന്തെങ്കിലും സംഭവിക്കുകയും അവള്‍ രക്ഷപ്പെടുകയും ചെയ്തിരുന്നെങ്കില്‍. . . . കഷ്ടം . . . !

ഓരോന്നോര്‍ത്ത്‌ കണ്ണടയെടുത്തു വച്ച്‌ നോക്കിയപ്പോള്‍ മുമ്പില്‍ സുമിത്ര !

നിറങ്ങള്‍ പൊഴിഞ്ഞുപോയ ശലഭം പോലെ.

"സേതു ഇനി വരില്ല. . . . ലോക്കപ്പിലിട്ട്‌ അവരവനെ. . . . "

പെട്ടെന്ന വീശിയ വെളിച്ചത്തില്‍ രാമകൃഷ്ണന്‍ ഒന്നു കുടഞ്ഞിരുന്നു

- ഒരു മിന്നലേറ്റപോലെ.

സേതൂ . . . . . അവനില്ലെങ്കില്‍പ്പിന്നെ ഇവളെ എന്തിനു കൊള്ളാം ?

ഇവള്‍ക്കും തനിക്കും ഇടയിലുള്ള സേതു മുറിഞ്ഞാല്‍. . . .

പഴയതുപോലെ അക്കരയിക്കരെ. . . . . വയ്യ. . . .

രാമകൃഷ്ണന്‍ പതുക്കെ മുറ്റത്തേയ്ക്കിറങ്ങി.

ഇരുളിന്‍റേ മണം പിടിച്ച്‌ ആഞ്ഞു നടന്നു

- സേതൂന്‍റേ ഭാഗ്യത്തിനൊപ്പം എത്താന്‍ !

Followers