മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Monday, January 28, 2013

ശ്രീ കെ.വി.ജെ ആശാരി സാഹിത്യവേദിയില്‍

പ്രിയപ്പെട്ട അക്ഷര സ്‌നേഹികളേ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ഫെബ്രുവരി മാസം ആദ്യഞായറാഴ്ച (03/02/2013) കവി ശ്രീ കെ.വി.ജെ ആശാരി കവിതകള്‍ അവതരിപ്പിക്കും. തുടര്‍ന്ന് ചര്‍ച്ച നടക്കും. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യ പ്രവര്‍ത്തകരും പങ്കെടുക്കുന്നു. ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

സ്ഥലം: മാട്ടുംഗ കേരള സമാജം
തിയതി: ഫെബ്രുവരി 03, 2013. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി

സസ്‌നേഹം
സന്തോഷ് പല്ലശ്ശന
കണ്‍വീനര്‍, സാഹിത്യവേദി


 നോട്ട് : വേദി കൃത്യം 6 മണിക്ക് തന്നെ തുടങ്ങും. മാന്യ സുഹൃത്തുക്കള്‍ സമയത്തിന് തന്നെ എത്തിച്ചേരാന്‍ ശ്രമിക്കുമല്ലോ


കെ.വി.ജെ ആശാരി
ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ സയന്റിഫിക്ക് ഓഫീസറാണ് കെ വി ജെ ആശാരി. ജന്മനാടിന്റെ സ്‌നേഹം അനുഭവിച്ചിട്ടുള്ള പ്രവാസിയുടെ സന്ത്രാസങ്ങള്‍ ആശാരിയുടെ കവിതയില്‍ ധാരാളമായി കാണാം. അതുകൊണ്ടു തന്നെ സ്വന്തം കാലത്തെയും ദേശത്തെയും സമര്‍ത്ഥമായി രേഖപ്പെടുത്തുന്നുണ്ട് ഈ കവി. താനുപയോഗിക്കുന്ന വാക്കുകളുടെ കൃത്യത ആശാരിയുടെ കവിതകളുടെ ഒരു പ്രത്യേകതയാണ്. തനതു കാവ്യബിംബങ്ങളിലൂടെ നര്‍മ്മം കലര്‍ന്ന സാമൂഹ്യവിമര്‍ശനമാണ് ഈ കവിതകളുടെ മുഖമുദ്ര. സരളവും സുതാര്യവുമായ ഉള്‍ക്കാഴ്ച ആശാരിയുടെ എല്ലാ കവിതകളിലും നമുക്ക് ദര്‍ശിക്കാന്‍ കഴിയും.
മുംബയ് കവിതാസമിതിയുടെ വാര്‍ഷിക പ്രസിദ്ധീകരണമായ നഗരകവിതയുടെ സ്ഥാപകാംഗങ്ങമാണ്  കെ വി ജെ ആശാരി.

(ശ്രീ ആശാരിയെ പരിചയപ്പെടുത്തുന്ന ഈ കുറിപ്പ് തയ്യാറാക്കിയത് കവി ഡോ പി. ഹരികുമാര്‍ ആണ്.)


കെ.വി.ജെ ആശാരി വേദിയില്‍ അവതരിപ്പിക്കുന്ന കവിതകള്‍
  കവിതകളുടെ പിഡിഎഫ് ഫയല്‍ ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക
 





0 comments:

Followers