മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Friday, April 2, 2010

മുംബൈ സാഹിത്യവേദിയില്‍ സംവിധാനന്ദ്‌ കവിതകള്‍ അവതരിപ്പിക്കുന്നു

സാഹിത്യവേദിയുടെ പ്രതിമാസ സാഹിത്യ ചര്‍ച്ചയില്‍ ഇത്തവണ യുവകവി ശ്രീ സംവിധാനന്ദ്‌ സ്വന്തം കവിതകള്‍ അവതരിപ്പിക്കുന്നു. 


തീയതി: ഏപ്രില്‍ 4, 2010
സ്ഥലം: കേരള ഭവനം, മാട്ടുംഗ 
സമയം: വൈകുന്നേരം 6 മണി 

സംവിധാനന്ദ്‌ 

കവിതയുടെ എല്ലാവിധ സാധ്യതകളേയും ഉപയോഗിക്കുന്ന ഒരു യുവകവിയാണ്‌ സംവിധാനന്ദ്‌. താളാത്മകതയേയും ഉത്തരാധുനികതയുടെ മൌലികമായ ധ്വനിസാന്ദ്രതയേയും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള കഴിവ്കൊണ്ട്‌ സംവിധാന്ദ്‌ പുതു നിരയില്‍ വേറിട്ടു നില്‍ക്കുന്നു. നീണ്ട ദേശാടനങ്ങളുടെ അനുഭവലോകത്തു നിന്ന്‌ കണ്ടെടുക്കുന്ന സ്തൂലമായ പ്രമേയങ്ങളെ ഏറെ തീവ്രമായി ആവിഷ്ക്കരിക്കാനുള്ള സംവിധാനന്ദന്‍റെ കഴിവ്‌ ഏറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. വളരെക്കാലം ഡല്‍ഹിയിലുണ്ടായിരുന്ന സംവിധാനന്ദ്‌ ഇപ്പോള്‍ മുംബൈയിലെ സാഹിത്യ സാംസ്കാരിക മണ്ഡലങ്ങളില്‍ സജീവമാണ്‌. സമകാലിക മലയാളം, മതൃഭൂമി ആഴ്ച്ചപതിപ്പ്‌ തുടങ്ങിയ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍ സംവിധാനന്ദന്‍റെ രചനകള്‍ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്‌. പല മുന്‍നിര ഏഴുത്തുകാരുമായി വളരെ അടുത്ത സൌഹൃദം സൂക്ഷിക്കുന്ന ശ്രീ സംവിധാനന്ദ്‌ മുംബൈയിലെ സാഹിത്യ സദസ്സുകളില്‍ സജീവ സാന്നിധ്യമാകുന്നത്‌ അടുത്തകാലത്താണ്‌. വായനയുടെ ആഴവും പരപ്പും സംവിധാനന്ദിന്‍റെ കവിതകളില്‍ നമ്മുക്ക്‌ കാണാവുന്നതാണ്‌. 

സംവിധാനന്ദ്‌ വേദിയില്‍ അവതരിപ്പിക്കുന്ന സൃഷ്ടികളില്‍ ചിലത്‌:

അഭയാര്‍ത്ഥിപൂക്കള്‍


ഞങ്ങളഭയാര്‍ത്ഥികള്‍ വഴി തന്നെ വീടും
വിശപ്പന്നമാക്കി കുഴഞ്ഞോര്‍
ഭുവി നീളെ ഗോത്രമായ് നേത്രത്തിലാധിതന്‍
തിരികെടാതേറ്റി തളര്‍ന്നോര്‍
‍ഞങ്ങളഭയാര്‍ത്ഥികള്‍ പാതവക്കില്‍
ഗ്രാമ-ഭൂതകാലം ഓര്‍ത്തു കണ്‍ നിറയോര്‍
‍മുന്നിലെ കാഴ്ചകള്‍, പിന്നിലെയോര്‍മ്മകള്‍
ചിന്നിയ ചിരിയാല്‍ വെറുപ്പോര്‍


ഒരു മാത്ര പരമാണു വിണ്ടഗ്നിനാളമായ്
എരിയുന്നു നിര്‍ഭാഗ്യ ജനശാലകള്‍
കരിയുന്നു മാനവര്‍പച്ചയായ്
വാര്‍‍ത്തകള്‍ പൊരിയുന്നു,അറിയാതൊടുങ്ങുമൊക്കെ


ചിന്നിത്തെറിച്ചതാം ദേഹമേറെ,ക്കുറ്റ-
മൊന്നുമെഴാ പിഞ്ചു നേത്രം
പൊട്ടിത്തെറിച്ചതാം ശകടാന്തരെ
പൊട്ടാതെ നീലിച്ച പാദമൊന്ന്
ഇറുകെപ്പിടിച്ചാകരത്തിലായ് പാഴന്ന-
മെപ്പൊഴോ പ്രാണന്‍ വെടിഞ്ഞ മാറില്‍-
തേങ്ങുന്നൊരീറക്കുഴല്‍,പൈതലാണു-
തന്നമിഞ്ഞയെങ്ങെന്നു തേടിടുന്നു


അഭയാര്‍ത്ഥികള്‍ ഞങ്ങളലയുന്നതാരുമി
ന്നറിയാതെ ദു:ഖങ്ങള്‍ പേറിടുന്നോര്‍
കരയുന്നു, സ്വപ്നവുമുപേക്ഷിച്ചു
ജീവിതംപറവിതെങ്ങറിയാത്ത തെരുവിരുളിലായ്.


ഞങ്ങളഭയാര്‍ത്ഥികള്‍ ദൈന്യം പെരുമ്പോഴും
സ്വപ്‌നം നിറച്ചുണ്ടുറങ്ങിടുന്നോര്‍
‍ശിഥിലമാം വീഥികള്‍ ചിത തീര്‍ത്ത
പുകയേറ്റ്സൂര്യന്‍ കരിഞ്ഞു പോയ്, ദൈവങ്ങളും
അവസാനമില്ലാത്തവരി ചേര്‍ന്നു നില്‌പവര്‍
അഭയാര്‍ത്ഥികള്‍ വെറും ബലി മൃഗങ്ങള്‍
അവസാനമില്ലാത്തവരി ചേര്‍ന്നു നില്‌പവര്‍
അഭയാര്‍ത്ഥികള്‍ വെറും ബലി മൃഗങ്ങള്‍......


ആകാശമെങ്ങുമിരമ്പി വിമാനങ്ങ‍ളെറിയുന്നു


മരണപ്പടക്കങ്ങള്‍ ചുറ്റിലുംഅതിലൊന്ന്
വീണൊരാപാഠശാലയ്ക്കകംപനിനീര്‍
മുഖങ്ങള്‍ കെടുന്നു ക്ഷണത്തിലായ്കാ
ണാതെ പായുന്നു കാറ്റുപോലും
ജഡംകാണെ മുഖം ചോന്നു പകലോന്മറകായ്.


ഞങ്ങളഭയാര്‍ത്ഥികള്‍ മൃത്യുവിന്‍ ദ്വീപിലെ
ശില്‍പ്പ ഭംഗം വന്ന പാഴ്‌ശിലകള്‍
‍കൈവിട്ടു പോയവതേടിയല്ലീ-
കൈകളുയരുന്നതൊരു വറ്റ് ഭിക്ഷ തേടി


ഞങ്ങളന്നാര്‍ത്ഥികള്‍ ദുരമൂത്തനായകര്‍
‍ചെയ്‌വതിന്‍ ശിക്ഷ കൈയ്യേറ്റിടുന്നോര്‍
അഭയാര്‍ത്ഥീകള്‍ ഞങ്ങളറിയാത്തകുറ്റ
ത്തിനിരയായ പ്രാവിന്‍റെ സങ്കടം‌പോല്‍
രക്ഷിപ്പതാരെന്നറിയാത്ത പായവര്‍
തക്ഷകഗേഹങ്ങളാണളാണങ്ങു ചുറ്റിലും
ഭക്ഷണമെന്നു നിനച്ച് പരുന്തു, മേലീ
ക്ഷിപ്പ,തഭയ മെ,ങ്ങന്‍ പെന്നു കേഴവര്‍


‍നൂറു നൂറ്റാണ്ടിന്‍റെ നിശ്വാസഗന്ധവും
ആയിരത്താണ്ടിന്‍റെ യാത്മവിശ്വാസവും
ഒറ്റയടിക്കങ്ങു കെട്ടു പോയ്,ദുഷ്‌ടത
കല്ലുംവെറുത്തുപോം കഠിനഹൃദയപ്പക.


ഇല്ലാത്തൊരുണുവായുധത്തിന്‍റെ മുന
കണ്ട്കൊല്ലുന്നു, മണലൊത്തുചിതറുന്നു മാലാഖ
എണ്ണുന്നിരുപുറവുമൊപ്പമായ് സംഖ്യകള്‍
നിന്നവര്‍ക്കറിയാതെ വന്നവര്‍ ശത്രുവായ്
വന്നവര്‍ വിയര്‍ക്കുന്നു മണലുകാറ്റുറയവെ
കണ്ണിലെ കാണാത്ത ശത്രുവായ് കണ്ണുനീര്‍
പ്രേതം പൊടിഞ്ഞു പൊടിഞ്ഞു ലയിച്ചൊരു-
മണ്ണ് കാറ്റാ,യത്കണ്ണ് നിറച്ചിടും
.
എന്തിനെന്നറിയാതെ വിതറുന്ന സ്ഫോടക
പന്തു നിറഞ്ഞോരു കന്നിവയല്‍ പാട,മെങ്ങും നിറഞ്ഞു
പോയ് 'പൊയ്പാദ'വ്യാപരമുറ്റുമുയര്‍ന്നു-
പോയ് മണ്ണുപിടയുന്നു അമ്മ പതറുന്നു


ഞങ്ങളഭയാര്‍ത്ഥികള്‍ പുണ്യശൈലങ്ങളും
പുഴകളും പൂക്കളും കേണിടുന്നു
അഭയാര്‍ത്ഥികള്‍ ഞങ്ങള്‍ കനിവിറ്റ് പകരണം
ധര്‍മ്മനാഥന്മാര്‍ മൊഴിഞ്ഞിടുന്നു


കാലിതൊഴുത്തിലന്നവതീര്‍ണ്ണമെരുപിഞ്ചു
പൈതലിന്നും ദുഃഖമോടിരപ്പു
ജന്മം മുതല്‍ ഞാനൊരഭയാര്‍ത്ഥിയാണിന്നു
ധര്‍മ്മം പകര്‍ന്നതും അഭയാര്‍ത്ഥിതം
കുരിശില്‍ ഞാന്‍ ജനതതന്‍ പാപപകുത്തതെ
ന്നരുമയാം മക്കള്‍ മറന്നിടുന്നു


ധര്‍ണ്ണയിരിക്കുന്നു സ്വര്‍ണ്ണക്കുരുശുമായ്
അക്ഷരം വിറ്റ് മണിമേടതീര്‍ക്കെ ചമ്മട്ടിയന്തി
ഞാന്‍തിരികെയെത്തും വിദ്യയും വൈദ്യവും വിറ്റിടുന്നോ?........


മക്കയില്‍ നിന്നും മദീനയ്ക്കുപാഞ്ഞൊരു
നാഥന്‍ മുഹമ്മദും നൊന്തിടുന്നു
ജീഹാദിനുടവാളുയര്‍ത്തി ദുര്‍ഭൂതങ്ങള്‍
ആയിരങ്ങള്‍ ചിതറി വെന്തൊടുങ്ങേ
അല്‍-ഖ്വയ്ദ യേറ്റു അള്ളാഹുവോതോറ്റു
നേടുന്നതെന്നും പിശാചുമാത്രം നേടുന്നതെന്നും
പിശാചുമാത്രം.....


ചപലയാമൊരുപെണ്ണുനാഥനോടോതിയോ
രപവാദകഥകേട്ടു മറുപാതിയേ കാടകം
വിട്ടോരു രാമന്നുമുന്നിലായ് ശൂലം തറച്ചെത്ര
പ്രേതമെത്തി ?
നിറവയര്‍പൂളിതെറിച്ചോരു പൈതലെ
അഗ്നിയില്‍ ഹോമിച്ചുതുള്ളുന്നവര്‍
നേടുന്നതേതും ശാപം? വേണ്ട പാടുവാന്‍
നാവെവിക്കീരാമ ഭക്തികാണ്‍കെഞങ്ങളഭ‌ യാര്‍ത്ഥികള്‍ വേദങ്ങള്‍ കരയുന്നു
'മന്ത്രാത്മനാദേവ'തന്ത്രമില്ല.
നീറിപ്രവാചകവാണികള്‍ തേടുന്നത
ഭയ മായ് ഗതകാല ശാന്തി തീരം


കാല ചക്രത്തിന്റെ കാലടിപ്പാടിലി-
ന്നാടിനില്‍ക്കും സത്യ ധര്മ്മ ന്യായങ്ങളും..
നമ്മളുണ്ട് നമ്മിലുണ്മയുണ്ട് തമ്മിലൊന്നു
ചേര്ന്നീതിന്മ തീകൊളുത്താം...
ഞങ്ങളഭയാര്‍ത്ഥികള്‍ നാടുതേടും
നല്ല നാളിലൊന്നൊത്തോരു കൂടുകെട്ടും
കൂടു തേടി കൂട്ടു ചൂടുതേടി വരും
ദുര്‍ബലര്‍ക്കായ് കൂരപങ്കുവെയ്ക്കും


ഞാനുമഭയാര്‍ത്ഥിയായ് ചിദ്രസത്തിനുര്‍ജ്ജ
മായിമേവും ആത്മസത്തയോതി
സത്തൊഴിഞ്ഞാല്‍ ജഡം 'നന്മതാനെ ശിവം'
നൃത്തമാടാം നിര്‍ഭയാര്‍ത്ഥിയാകും
ശിവനൃത്തമാടാം* നിര്‍ഭയാര്‍ത്ഥിയാകും........
ശിവം എന്നാല്‍ എല്ലാറ്റിനെയും വശീകരിക്കുന്ന നന്മ. സര്‍‌വ്വം വശീകൃതം യസ്മത്...എന്ന അര്‍ത്ഥത്തില്‍ ശിവനൃത്തം = നന്മ നൃത്തം എന്നു മാത്രമേ ശിവം എന്ന സംസ്കൃത പദത്തെ കവി ഇവിടെ ഉദ്ദേശിക്കുന്നുള്ളുരാജി കത്ത്‌


കൂട്ടരെ,
മുന്നറിയിപ്പില്ലാതെ ചുവപ്പക്ഷരങ്ങളുടെ
കൂട്ടപൊരിച്ചിലിലേക്ക്‌
പടിയിറങ്ങിയെന്നോര്‍ത്ത്‌
വിങ്ങരുത്‌
എന്റെമാത്രമായിനി മരുഭൂമിയില്‍
വിയര്‍പ്പുനാറ്റം ബാക്കി.


ഇപ്പോള്‍,
വെള്ളിയാഴ്ചയൊഴിവിന്റെ
കുപ്പിച്ചിരിയില്‍ നിങ്ങളുടെ
അരക്കെട്ട്‌ പുകച്ച സീഡിയിലെ
നീല സാരി പെണ്ണിന്റെ
മാറിടത്തിലിഴഞ്ഞ താലി
മീനമാസചൂടില്‍ വിയര്‍ത്ത്‌
ഞാന്‍ കെട്ടിയതാണ്‌


കോളേജ്‌ കുമാരനല്ല
കാദറിക്കാന്റെ മോനാ
മകൾക്കൊരു താലിയൊരുക്കാൻ
കണ്ണുചോര്‍ന്നു മുന്നില്‍ നിക്കെ
ന്റെ ചങ്ക്‌ പതറീന്നു പറഞ്ഞില്ലേ
ന്നാലും ന്റെ മോനെ നീയിതു നാട്ടാര്‍ക്കു.......


ഹെന്റെടീ! പറ്റിപോയല്ലേ
പണത്തിനൊപ്പം
നീയാവിശ്യപ്പെട്ട
ഫോട്ടോയെടുക്കുവാന്‍ ഷേവ്‌ ചെയ്ത
അതെ ബ്ലേഡാ.


പുതു മോഡിക്ക്‌ നാമെടുത്ത
സാമ്പത്തിക രേഖകളെല്ലാം
ബോഡിക്കൊപ്പം കാണും
ഇനി നീയായ്‌
നിന്റെ ലവരുടേക്കെ പാടായ്‌നടി
അഭിനയിക്കുമെന്ന്
സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല

ജീവിക്കണമെന്നു മാത്രം സ്വപ്നം കണ്ടു

മൊട്ടുകമ്മലുമാറ്റാനും മൂക്കിത്തിപുതുക്കാനും
ഒരുജോലിയെന്നേ കരുതിയുള്ളു
തുണിക്കടയിൽ പുതുമണങ്ങളിൽ
തന്നെ പ്രതിഷ്ഠിച്ചു.

ഇടയിലെപ്പൊഴൊ ഒരു മണം
അവളെ പിന്തുടർന്നു
പുതുപ്പണത്തിന്റെ കൊഴുപ്പ്
പിടിച്ചടക്കാനുള്ള കുതിപ്പ്
കിന്നാരം,പൊന്നാരംപറഞ്ഞവൻ
നെഞ്ഞിൽ കയറി
ഓർമ്മയ്ക്കെന്നു പറഞ്ഞു അപ്പാടെ പകർത്തി
മുഖത്ത് ഛായം തേച്ചിട്ടില്ല
ഒരു സീനിലും അഭിനയിച്ചിട്ടില്ല
ഗ്ലിസറിൻ എന്നു കേട്ടിട്ടുപോലുമില്ല
കമ്പ്യൂട്ടർ ഉപയോഗിക്കാറുമില്ല.
അവനായ്
ഒരിക്കൽമാത്രം
തൊടുമ്പോഴൊക്കെ ഇക്കിളി-
കൊണ്ടെതിർത്ത
‘ഗ്രാമീണപെൺകൊടി‘
നെറ്റിലെ
ഏറ്റവും വലിയ നടിയാണ്

തകർത്തഭിനയിച്ചത്
അവസാനരംഗത്തിലാണ്
കാഞ്ഞിരമ്പാറയിൽ നിന്നും
താഴെക്കൊരു ചാട്ടം
മരങ്ങളൊക്കെ
അരുതുമോളെ എന്നുപറഞ്ഞ്
കൈകളുയർത്തിതടഞ്ഞു
വസ്ത്രങ്ങളൊക്കെ മരച്ചില്ലകൾക്കേകി
പിറന്നപടി താഴെ നുറുങ്ങികിടന്നു
സീൻ മഹസ്സറെഴുതുന്നതിനിടയിൽ
ആരോ പറഞ്ഞു
‘ഉപയോഗിച്ചുടഞ്ഞുപോയ്‘Note: സാഹിത്യവേദിയുടെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ കമ്മെന്‍റു ബോക്സിലൂടെ സ്വന്തം അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാവുന്നതാണ്‌

2 comments:

 • പൌരാണികതയില്‍ തുടങ്ങിയവ കാലാകാലങ്ങളായി അവനവനു ഉതകുന്നതിനു അനുസരിച്ച് മാറ്റുന്ന സംഹിതകള്‍ അല്ലയെങ്കില്‍ സ്മൃതികള്‍ വിസ്മരിക്കപ്പെടെണ്ടിയിരിക്കുന്നു.മനുഷ്യന്റെ നന്മകളെലാകാക്കി മതങ്ങള്‍ നിര്‍മ്മിക്ക പ്പെട്ടവ ഇന്ന് നേരിടുന്ന അപജയത്തെ വരച്ചുകാണിക്കുന്നു അഭയാര്‍ത്ഥിപൂക്കള്‍ എന്ന കവിത പിന്നെ വിര്‍ തത്തിന്‍ പരുത്തിയില്‍ നിന്നു കൊണ്ട് വലിയ നീണ്ട വാക്കുകളുടെ അക്ഷരപുര പണിതിരിക്കുന്നു കവി
  രാജി കത്തിളുടെ കവി ഇന്നത്തെ ആനുകാലിക സംഭവങ്ങളെ കുട്ടി കെട്ടി ഒരു രാജി തന്നെ കൊടുക്കുന്നു വാക്കുകളുടെ തീക്ഷണതയിലെ കുറവ് പ്രകടമാക്കുന്നു , കുറച്ചുകുടി ശ്രദ്ധിക്കുമല്ലോ
  നടന ഭംഗി കുറഞ്ഞു കൊണ്ടിരിക്കുന്ന ആധുനിക സംവിധാനത്തിലേക്ക് വിരല്‍ ചുണ്ടുന്ന കവിത ഇവിടെയും വാക്കുകളുടെ ചുരും ചുടും അനുവാചകനിലേക്ക് എത്ര കണ്ടു ആഴത്തിലേക്ക് ഇറങ്ങി ചെല്ലുമെന്ന് എനിക്ക് തോന്നുന്നില്ല
  എങ്കിലും വായന നിരന്തരം ഉണ്ടെന്നു മനസ്സിലാക്കാന്‍ കഴിയുന്നു, ആശംസകള്‍

 • Anandavalli Chandran says:
  April 7, 2010 at 11:59 AM

  Chila kavithakal valare maechappettavayaanu. Nallathum hrudyavumaaya shaily velippedunnundu palayidatthum.

Followers