മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Monday, July 27, 2009

മനോജ്‌ മേനോന്‍റേ കവിതകള്‍മനോജ്‌ മേനോന്‍റെ ഏഴു കവിതകളും പ്രണയക്കുറിപ്പുകള്‍ എന്നപേരില്‍ കുറെ വരികളുമാണ്‌ അടുത്ത വേദിയില്‍ ചര്‍ച്ച ചെയ്യുന്നത്‌. മനോജ്‌ മേനോന്‍ മുംബൈയില്‍ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനും അറിയപ്പെടുന്ന ഒരു ബ്ളോഗ്ഗറുമാണ്‌. നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കമന്‍റു വാളിലൂടെ അറിയിക്കുമല്ലൊ ഭാവുകങ്ങള്‍.


നഗരം ഒരു ദിനം

പുലരി,
കട‍തിണ്ണയില്‍
അഴുക്കുപുരണ്ട കരിമ്പടം മാറ്റി
മുരി നിവര്‍ത്തി
വെയിലിനെ നോക്കി
പല്ലിളിച്ചു
പകല്‍,
അലക്കിയിട്ടും അലക്കിയിട്ടും
അഴുക്കകലാത്ത
വിഴുപ്പും പേറി
കെട്ടിടനിലകള്‍ കയറിയിറങ്ങി
സന്ധ്യ,
ചെഞ്ചായം തേച്ച്
തെരുവോരത്തു
ഇരുളിനെ കാത്തു
കൈവീശി നിന്നു
രാവ്
ഇരുളില്‍ നിന്നും
നിഴലിനെ കടഞ്ഞ്
വിയര്‍പ്പുനീര്‍ നക്കി
ചോരയൂറ്റിക്കുടിച്ചു


...പുഴ....

തുറിച്ചുന്തിയ കണ്ണില്‍ നിന്ന്
ഒലിച്ചിറങ്ങുന്ന നീര്‍ച്ചാലുകള്‍
ജീവന്‍റെ ശേഷിപ്പ്.....

വരണ്ടു പൊട്ടിയ ചുണ്ടത്ത്
നനവ് തൊടീച്ച്
വേനലിന്‍റെ കനിവ്

കാലം കഴിഞ്ഞിട്ടും
കുംഭമൊഴിക്കാതെ
ആടിയുടെ ചതിവ്

ശോഷിച്ച ശരീരത്തിലും
ആസക്തി തീര്‍ത്ത്
മനുഷ്യന്‍റെ നെറിവ്

യുഗങ്ങളെ പാലൂട്ടിയൊരമ്മേ
ഇതു നിന്‍റെ ഒടുവ്

ഇനിയെത്തും പകല്‍
നിനക്ക് പട്ടട തീര്‍ക്കും
രാവ് ശവക്കച്ച വിരിക്കും
നാളത്തെ പുലരി തന്നെ
നിന്‍റെ ചിതക്ക് തീ കൊള്ളുത്തും....

അതിനു മുമ്പേ
എനിക്കുണ്ണണം
അനേകമാത്മാക്കളെ ഊട്ടിയ
നിന്‍റെ കൈകൊണ്ട്
ഒരുരുള ബലിച്ചോറ്


......ഭര്‍ത്താവ്......

നിന്‍റെ കണ്ണില്‍ വലകെട്ടിയ വിഷചിലന്തികള്‍
കൊന്നു തിന്നത്.......
എന്‍റെ ആത്മാവിനെയാണ്......

പ്രിതൃത്വം നശിപ്പിച്ച നിന്‍റെ പ്രണയത്തിന്‍
പ്രതികാരാജ്വാലയില്‍
വെന്തു നശിച്ചത്
എന്‍റെ ജീവീതമാണ്......

വീടിനു വെളിച്ചമായ്
വിളങ്ങേണ്ട നീ
ഓരോ മനസ്സിലും ഇരുള്‍ പാകിയപ്പോള്‍
ഹൃദയം പൊട്ടി തകര്‍ന്നു മരിച്ചത്
സ്നേഹത്താല്‍ പണിതൊരാലയമാണ്....

വാക്ക് ലംഘിച്ചതിനു പരിഹാരമായ്
കന്യകാത്വം സമര്‍പ്പിച്ച് സായൂജ്യമടഞ്ഞ നീ
വലതുകാല്‍ വെച്ച് ചവിട്ടിതേച്ചത്
ഭാര്യായെന്ന പവിത്രതയെയാണ്


ശവമായ് നീയോപ്പം ശയിക്കുമ്പോളും
ശാന്തചിത്തനായ് നിന്നെ സ്നേഹിച്ചിരുന്ന ഞാന്‍
ഹൃദയ ദുഖങ്ങളെ നെടുവീര്‍പ്പിലൊതുക്കി
നല്ലൊരു നാളെക്കായ് പ്രാര്‍ത്ഥിച്ചിരുന്ന ഞാന്‍
അറിഞ്ഞതേയില്ല....
ഓരോ നിമിഷവും നിന്‍ മനസ്സ്
മറ്റൊരാളുമായ് വ്യഭിചരിക്കുകയാണെന്ന്


നിന്നോട് പറയുവാനുള്ളത്

ഒടുവില്‍,
കാത്തിരുന്ന സന്ധ്യയും വന്നു...
സഖി........
നമ്മുക്കിനി വേര്‍പ്പിരിയാം

ഇനി നീയെന്നെ തിരിച്ചു നെല്‍കുക!
നിന്‍റെ മനസ്സാം തറവാട്ടിന്‍
ഇരുളാണ്ട മച്ചകങ്ങളിലൊന്നില്‍
പ്രണയമാം സോമരസം കൊടുത്ത്
നീ മയക്കിക്കിടത്തിയ
എന്‍റെ പ്രാണനെ മടക്കി നെല്‍കുക!

രാവിലാരുമറിയാതെ
നീ പ്രസവിച്ച,
പുലരുംവരെ പാലൂട്ടിവളര്‍ത്തിയ
സ്വപ്ന ശിശുക്കളെ
കൊന്നൊടുക്കുക!

പ്രണയം
നിന്‍റെ മാറിലെ
മ്രദുലതയിലേല്‍പ്പിച്ച
ദന്തക്ഷതങ്ങള്‍ക്കു മേല്‍
മറവിതന്‍ മരുന്നു പുരട്ടുക!

നിന്‍റെ പ്രജ്ഞയിലലിഞ്ഞു ചേരാതെ
നിലത്തു വീണു
സ്വയമുരുകി വറ്റിയ
ജീവരേതസ്സിനു
നന്ദി ചൊല്ലുക!

നിന്നില്‍ അസ്വസ്ഥത വിതക്കുമെന്‍
ഓര്‍മ്മകളെ ദഹിപ്പിച്ച്
ബലിതര്‍പ്പണം ചെയ്യുക!

കാലം നിന്‍റെ സീമന്തരേഖയിലണിയിച്ച,
കുങ്കുമപ്പൊട്ടിനു മീതെ
പതിവ്രത്യത്തിന്‍റെ കുടപ്പിടിക്കുക!

ഒരിക്കലും ഓര്‍ക്കരുത്......
ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും
വെളിച്ചമരിച്ചിറങ്ങുന്ന വാതായനങ്ങളെ
കൊട്ടിയടച്ച്.....
ഇരുളിനെ പുതച്ച്,
നിന്നോര്‍മ്മകള്‍ പുളക്കും സിരകളെ
ലഹരിക്കുടുപ്പിച്ച്.....
കരിപ്പുരണ്ട കണ്ണിമ്മകള്‍
പാതിയടച്ച്......
ചുടുമണല്‍ വാരി
നെഞ്ചത്തുരച്ച്
നീ കടന്നു പോകുന്ന വീഥികളിലൊന്നില്‍
അറപ്പുനിറച്ച്.......
പൊട്ടിച്ചിരിച്ച്.............


കവിയും കവിതയും

ഒരു കവിക്ക് എന്തുമെഴുതാം
നീരു വലിഞ്ഞൊഴുകുന്ന നിളയെ പറ്റി
നാഗരികത വലിചൂറ്റികുടിക്കും
ഗ്രാമശ്രീയെ പറ്റി
ചെമേഘങ്ങളില്‍ കറുപ്പ് പുരട്ടിയ
രാഷ്ട്രീയ കുലംകുത്തികളെ പറ്റി
സ്വന്തമായില്ലാത്ത മാനവീയതയെ പറ്റി
എന്‍റെ കവി സുഹൃത്തിന്റെ
ഇഷ്ട വിഷയം സ്ത്രീയായിരുന്നു
അടുക്കളയില്‍ വിറകുകൊള്ളിയായി
എരിഞ്ഞടങ്ങുന്ന സ്ത്രീജന്മങ്ങളെ
കുറിച്ചോര്‍ത്തവന്‍ ഉത്കണ്ഠപ്പെട്ടു
അഞ്ചു വയസ്സുകാരിയില്‍
ദാഹം തീര്‍ത്ത അന്‍പതുവയസ്സുകാരനെയവന്‍
കൊലവിളിച്ചു
സ്ത്രീധനം കൊടുത്തു തീര്‍ക്കാതെ
വീട്ടിലടിഞ്ഞ പെങ്ങന്മാരെ കുറിച്ചവന്‍
കുണ്ഠിതപ്പെട്ടു!!!!

ഇന്നലെയാണറിഞ്ഞത്
പുറംപോക്കിലെ പൂവാംകുറുന്തിലക്ക്
വിഷം തീണ്ടി
അക്ഷരങ്ങളിലെ ചൂട് കണ്ട് അടുത്തു
ചെന്നതാണ്
കവിത്വം പടമുരിഞ്ഞു
കരിനാഗം ഫണം വിടര്‍ത്തി
രാവിലെയാണു കണ്ടത്
നീലിച്ച ശരീരവും, ചുറ്റിലും
ചിതറിക്കിടക്കുന്ന കാവ്യബിംബങ്ങളും


കാമുകന്‍


കിടപ്പറയിലെ തലയിണയില്‍
രണ്ടിറ്റ് കണ്ണീര്‍ വീഴ്ത്തി
നീ നിന്‍റെ സ്വപ്നങ്ങളെ അടക്കം ചെയുമ്പോള്‍
ഞാന്‍...................
നിലാവിരിയിട്ട നിളയുടെ തീരത്ത്
നിന്നെയും ധ്യാനിച്ചുക്കിടക്കുകയായിരുന്നു......

ഉമ്മറക്കോലായിലെ ചാരുകസേരക്കുമുമ്പില്‍
കടപ്പാടിന്‍റെ കണക്കില്‍
നീ നമ്മുടെ പ്രണയത്തെ
അടിയറവെക്കുമ്പോള്‍
ഞാന്‍..............
നിന്നെ കുറിച്ചുള എന്‍റെ അഭിലാഷങ്ങള്‍ക്ക്
നിറം പകരുകയായിരുന്നു........

എന്തു ന്യായവാതമോതണം എന്നതറിയാതെ
ഇരവിന്‍റെ ഇരുട്ടില്‍ നീ ഉഴറുമ്പോള്‍
ഞാന്‍........................
അന്ത്യയാമത്തില്‍ വിരിഞ്ഞ ചെമ്പകപൂവിലും
നിന്‍റെ സുഗന്ധം തേടുകയായിരുന്നു.....

മനസ്സിലെ ഓര്‍മ്മകളെ അഗ്നിക്കിരയാക്കി
നീ നിന്‍റെ മനസ്സിനെ പവിത്രമാക്കുമ്പോള്‍
ഞാന്‍............
ജാലകവിരി നീക്കി വിണ്ണിലുദിച്ച
നിന്നെ നോക്കി കാണുകയായിരുന്നു


പ്രണയകുറിപ്പുകള്‍

ഇന്നലെ രാത്രിയില്‍
ഞാന്‍ എഴുതിയത്
ഇപ്പൊഴും
ചവറ്റുക്കുട്ടയില്‍..........


അതു
ഈ ജന്മത്തിലൊരിക്കലും
നീ അറിയരുത് എന്ന്
ഞാന്‍ ആഗ്രഹിക്കുന്ന
എന്‍റെ മനസ്സാകുന്നു

*************************
ഇനിയും എന്നെ ശിക്ഷിക്കരുത്.....
തരിക!
നിന്‍റെ വിസ്മൃതിയുടെ ശ്മശാനഭൂമിയില്‍
നിത്യനിദ്രക്ക്
ആറടി മണ്ണ്.
ഞാന്‍ അവിടെ
സംതൃപതനായിരിക്കും
************************
നീ ഭൂമി,
ഞാന്‍ ചന്ദ്രന്‍
ഞാന്‍ നിന്നെ വലംവെച്ചു
കൊണ്ടിരിക്കുന്നു
നീ സൂര്യനേയും....
********************
പോകുന്നതിനു മുമ്പെ ....ഒരു വാക്കു മൊഴിയൂ
വഴിവക്കിലെ ഏത് ചവറു കൂനയിലാണ്
നി എന്റെ ഹൃദയത്തെ വലിച്ചെറിഞ്ഞത്?
ഏത് തരിശുഭൂമിയിലാണ്
നി എന്റെ പ്രണയത്തെ സംസ്കരിച്ചത്
************************************************
നീ അഗ്നിയാണെന്ന്
ഞാന്‍ തിരിച്ചറിയുമ്പോഴേക്കും
എന്‍റെ ചിറകുകള്‍
കരിഞ്ഞു വീണിരുന്നു
*******************************
സ്വപ്നങ്ങളെ ഗര്‍ഭം ധരിച്ച്
സ്വപ്നങ്ങളെ പ്രസവിക്കുക!
ഓര്‍മ്മകള്‍
ചാപിള്ളകളാണ്
****************************
നിമിഷങ്ങളെ ചഷകത്തില്‍ പകര്‍ന്നു
വലിച്ചൂറ്റി കുടിച്ചു..
ഏകാന്തതയെ പുകയൂതിയകറ്റി...
നിഴലിനോട് സംസാരിച്ച്
നിശ്ബ്ദതയെ കൊന്നു....
എന്നിട്ടും?
പ്രിയേ...നീ ഇപ്പോള്‍ എവിടെയാണ്?
****************************************
നിന്റെ ചോരവാര്‍നോഴുകുന്ന ഹൃദയത്തില്‍
എനിക്കൊരു മരകുരിശു തറക്കണം
തെറിച്ച രക്തതുള്ളികള്‍കിടയില്‍ നിന്നും
എന്റെ റോസാപൂ തിരിച്ചെടുക്കണം
***************************************
വര്‍ഷങ്ങളായിരം പൊഴിഞ്ഞാലും
എന്‍റെ പ്രണയം
ശോകനാശിനിയും കടന്ന്
പൊന്തകാടുകള്‍ മൂടിയ
നിന്‍റെ അസ്ഥിത്തറയില്‍
അന്തിത്തിരി കൊളുത്തും
*******************************

പുറത്ത്
രാവ്
കട്ടിയുള്ള കരിമ്പടം പുതച്ച്
തണുപ്പകറ്റി
അകത്ത്
നീ
മൂടിപുതച്ചിട്ടും
തണുപ്പകലാതെ
നിന്‍റെ ഓര്‍മ്മകളിലേക്ക്
മുഖം പൂഴ്ത്തി
അകലെ
ഞാന്‍
വിലക്കെടുത്ത
നക്ഷത്ര പൂവിതളില്‍
വിയര്‍പ്പുതുള്ളിയായ്
ഉരുകിയിറഞ്ഞി

0 comments:

Followers